CM VALIYULLAHI THAVASSUL BAITH | സി.എം വലിയുല്ലാഹി തങ്ങൾ തവസ്സുൽ ബൈത്ത്

ഖുത്വ ബുൽ ആലം സി.എം വലിയുല്ലാഹി തങ്ങൾ തവസ്സുൽ ബൈത്ത് 


 സൽക്കർമ്മമേറെ ചെയ്തിടാൻ

 ശൈത്വാൻറെ ശറൊഴിഞ്ഞിടാൻ

 തെറ്റായ പാത വെടിഞ്ഞിടാൻ

സിഎം വലി തുണ റബ്ബനാ....

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 ഈമാൻ ഖൽബകമേറിടാൻ..

 ഇഖ് ലാസ്വിലായി നീങ്ങിടാൻ..

 ഇഹ്സാനിൻ വീഥിയിലേറിടാൻ..

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 മാരണക്കാരുടെ ഗദ്റിനെ..

 കണ്ണേറുകാരുടെ കണ്ണിനെ...

 തുരത്തീട്ട് വിജയിക്കാനെ..

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 (പഷറും (പമേഹം അൾസറും...

 വിത്യസ്ത പനികൾ ക്യാൻസറും..

 സുഖമേകി ദീർഘായുസ്സിനും...

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 മണിമക്ക കണ്ണിൽ കാണുവാൻ..

 തിരുറൗള ചാരത്തണയുവാൻ..

 അകതാരിനാശകൾ തീർക്കുവാൻ...

സി.എം വലി തുണ റബ്ബനാ 

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 മരണത്തിൻ ഭീതിത ഹാലിലും...

 ഖബറിൻ ഭയാനക ടൈമിലും...

 മഹ്ശറയിലെ മശഖത്തിലും..

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 നരകത്തിൽ നിന്ന് നജാതിനായ്..

 സ്വർഗീയസുഖ നേട്ടത്തിനായ്..

 നബിയോരെ ചാരെ സീറ്റിനായ്‌...

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿



You may like these posts