വാട്സപ്പിലേക്ക് ഷയർ ചെയ്യൂ
മുഹമ്മദ് നബി ﷺ ചരിത്രം
നമ്മുടെ മക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു ചെയ്യും..?
ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം നബിﷺയുടെ ചരിത്രം
പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ
നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും... മനുഷ്യ കുലത്തെ
മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം
വായിച്ചു തീരുമ്പോൾ ആ വസ്തുത ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന
ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം.
ഖിള്ർ നബി (അ) ചരിത്രം
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത്
മലയാളികളിലേക്ക് എത്തിക്കാനായി നിരവധി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും സമാഹരിച്ച അബ്ദുൽ ഹക്കീം
സഅദിയുടെ'ഖിള്ർ നബി (അ)' എന്ന പുസ്തകത്തിൽ നിന്നും ഉള്ള വിവരണങ്ങളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത് ..
യൂസുഫ് നബി (അ) ചരിത്രം
ഈ പുണ്യപ്രവാചക ചരിത്രങ്ങളിൽ പ്രശസ്തമായ അഹ്സനുൽ ഖസ്സസ്സ് എന്നപേരിൽ പരിശുദ്ധഖുർആനിൽ
അവതരിക്കപ്പെട്ടിട്ടുള്ള യൂസുഫ് നബിയുടെ ചരിത്രമാണ് . അതാണ് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്...
ആദം നബി (അ) ചരിത്രം
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ്
സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്മാർ പിതാവിന്റെ സൃഷ്ടിപ്പിനെക്കുറിച്ചോർത്ത് അമ്പരന്ന് നിൽക്കുകയാണ്
അല്ലാഹുവുന്റെ സൃഷ്ടി വൈഭവം ആദ്യ മനുഷ്യനെ ഖലീഫ എന്ന് വിളിച്ചു വിളിച്ചത് സൃഷ്ടാവ് തന്നെ ഞാൻ ഭൂമിയിൽ
ഖലീഫയെ നിയോഗിക്കാൻ പോവുന്നു മലക്കുകളുടെ മഹാസമൂഹത്തോട് അല്ലാഹു പ്രസ്താവിച്ചു. വല്ലാത്തൊരു
അമ്പരപ്പോടയാണവർ അതു കേട്ടത്. ഭൂമിയിൽ നേരത്തെ നിലനിന്നിരുന്ന ഒരു വർഗ്ഗത്തെക്കുറിച്ചവർ പെട്ടെന്ന്
ഓർത്തുപോയി ഭൂമിയിൽ തിങ്ങിനിറഞ്ഞ വർഗ്ഗവും കാമവും ക്രോധവും അവരെ വഴിപിഴപ്പിച്ചു.
മൂസാ നബി (അ) ചരിത്രം
ഫറോവ പേടിച്ചതെന്തോ അത് സംഭവിക്കട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഫറോവയുടെ രാജപദവി ഏതൊരുവന്റെ
കയ്യാൽതെറിച്ചു പോകണമെന്നാണോ അല്ലാഹു ഇച്ഛിച്ചത് ആ കുഞ്ഞ് പിറന്നു. ഏതൊരു മഹാനുഭാവന്റെ കരങ്ങളിലാണോ
ഇസ്രയേൽ സന്തതികളുടെ വിമോചനം സാധ്യമാകണമെന്ന് ദൈവം ഇച്ഛിച്ചത് ആ കുഞ്ഞുമോൻ ഭൂജാതനായി.
സൃഷ്ടിപൂജയിൽനിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് സമഷ്ടിയെ കൊണ്ടുവരാൻ ആരെയാണോ പ്രപഞ്ചനാഥൻ
കണക്കാക്കിയത് ആ കുഞ്ഞ് പിറവിയെടുത്തു.
ഈസാ നബി (അ) ചരിത്രം
ഇസ്രാഈല്യരിലേക്ക് ഒട്ടനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ നബിയാണ് ഈസാ
(അ)...
തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളർന്നു വികസിച്ച കാലം. വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച സംഭവങ്ങളാണ്
പിന്നെ നടന്നത്. അല്ലാഹു ﷻ ഇറക്കിയ വേദ ഗ്രന്ഥങ്ങളാണ് തൗറാത്തും ഇഞ്ചീലും. അവ രണ്ടിലേക്കുമാണ് ഈസാ (അ)
ഇസാഈല്യരെ ക്ഷണിച്ചത്.
വളരെ ക്രൂരമായിട്ടാണവർ പ്രതികരിച്ചത്. ഈസാ (അ) ൽ വിശ്വസിച്ചത് സാധാരണക്കാരായ തൊഴിലാളികൾ. ഇവർ
പ്രശംസിക്കപ്പെട്ട വിഭാഗമാണ്. ഈസാ (അ) നെതിരെ ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു. അതിനേക്കാൾ ശക്തമായ
തന്ത്രം അല്ലാഹുﷻവും പ്രയോഗിച്ചു. ഉൾക്കിടിലത്തോടെയല്ലാതെ അതോർക്കാനാവില്ല. എല്ലാം വിശുദ്ധ ഖുർആൻ
വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.
ഈസാ നബി (അ) ന്റെ യഥാർത്ഥ ചരിത്രം കുട്ടികൾക്ക് നന്നായി പറഞ്ഞുകൊടുക്കണം. കുരിശിൽ തറക്കപ്പെട്ടത് ഈസാ
(അ) അല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. അല്ലെങ്കിൽ അവരുടെ വിശ്വാസം വികലമായിപ്പോവാനിടയുണ്ട്.
ശീസ് (അ), ഇദ് രീസ് (അ) ചരിത്രം
ആദം (അ), ഹവ്വ (റ) ദമ്പതിമാരുടെ ഓമന മകനായിരുന്നു ഹാബീൽ. ആ കുട്ടിയാണ് ലോകത്ത് ആദ്യമായി
വധിക്കപ്പെട്ട മനുഷ്യൻ. മാതാപിതാക്കൾ കടുത്ത ദുഃഖത്തിലായി. ഒന്ന് മന്ദഹസിക്കാൻ പോലും വയ്യാത്ത
അവസ്ഥ. സംവത്സരങ്ങളോളം ദുഃഖക്കടലിലായിരുന്നു. പിന്നെ അല്ലാഹുﷻവിൽ നിന്ന് ആശ്വാസ സന്ദേശം വന്നു.
യോഗ്യനായ പുത്രന്റെ പിറവി. പകരം കിട്ടിയ കുട്ടിയാണ് ശീസ് (അ)...
പൗരാണിക കാലത്ത് മനുഷ്യവർഗ്ഗത്തിന് സന്മാർഗ്ഗത്തിന്റെ പ്രകാശം കാണിച്ചു കൊടുത്ത രണ്ടു മഹാ
പ്രവാചകന്മാർ. ശീസ് (അ) ഇദ് രീസ് (അ). ഇരുട്ടിന്റെ ശക്തികളായ ഖാബീൽ വംശചർക്കെതിരെ ഇദ് രീസ് (അ)
നടത്തിയ പോരാട്ടങ്ങൾ. ആദ്യമായി പേന കെണ്ടെഴുതി, ആദ്യമായി ഉടുപ്പ് തുന്നിയുണ്ടാക്കി, വാളും
പരിചയുമായി യുദ്ധം ചെയ്ത ഒന്നാമത്തെ പോരാളി, ആദ്യ കുതിര സവാരിക്കാരൻ.... അങ്ങനെ നിരവധി മേഖലകളിൽ ഇദ്
രീസ് (അ) ഒന്നാമനാണ്.
നൂഹ് നബി (അ) ചരിത്രം
മാനവ ചരിത്രത്തിൽ ഉയർന്നുനിൽക്കുന്ന മഹാപുരുഷനാണ് നൂഹ് നബി(അ)...
ശൈഖുൽ അമ്പിയാ
അങ്ങനെയാണ് നൂഹ് നബി (അ)നെ കാലം വിളിച്ചത് ... നജിയുല്ലാഹ്
കാലം നൂഹ് നബി (അ)ന് നൽകിയ മറ്റൊരു സ്ഥാനപ്പേര്. മഹാപ്രളയത്തിൽ എല്ലാം നശിച്ചു. സകല ജീവികൾക്കും മരണം
സംഭവിച്ചു. കപ്പലിൽ പ്രവാചകന്റെ മൂന്നു മക്കളുണ്ടായിരുന്നു, അവരിൽ നിന്നാണ് പിന്നെ മനുഷ്യ വർഗം
വളർന്നു വന്നത്. ആ മനുഷ്യ വർഗ്ഗത്തിന്റെ പിതാവാണ് നൂഹ് നബി (അ)...
ആദ്യപിതാവായ ആദം നബി (അ) കാലയവനികക്കുള്ളിൽ മറഞ്ഞു വഫാത്തായി മണ്ണിലേക്കു മടങ്ങി.
ഇബ്രാഹീം നബി (അ) ചരിത്രം
ഇബ്രാഹീം നബി (അ). ഈ പേര് കേൾക്കാത്തവരുണ്ടാകില്ല. ഇബ്രാഹീം എന്ന പേരിൽ ഒരു അധ്യായം തന്നെ ഖുർആനിലുണ്ട്.
വിശ്വാസികളുടെ ആരാധനകളിൽ നമ്മുടെ നബി മുഹമ്മദ് ﷺ യോടൊപ്പം നിരന്തരം പറയപ്പെടുന്ന ഏക പ്രവാചക നാമം...
സ്വാലിഹ് നബി (അ) ചരിത്രം
സമൂദ് ഗോത്രത്തിലേക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു സ്വാലിഹ് (അ)
അന്ത്യനാൾവരെ സ്വാലിഹ് (അ) എന്ന പുണ്യപ്രവാചകനും സമൂദ് ഗോത്രവും ഭൂമിയിൽ അനുസ്മരിക്കപ്പെടുക തന്നെ
ചെയ്യും.
മഹാനായ നൂഹ് നബി (അ)ന്റെ പുത്രനാണ് സാം സാമിന്റെ സന്താന പരമ്പരയിലാണ് സ്വാലിഹ് (അ)ജനിച്ചത്...
ഹൂദ് നബി (അ) ചരിത്രം
ഖുർആനിൽ പേർ പരാമർശിക്കപ്പെട്ട ഒരു പ്രവാചകൻ. അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്കാണ് ഇദ്ദേഹം നിയോഗിക്കപ്പെട്ടത്. ഖുർ ആനിലെ ഹൂദ് എന്ന അദ്ധ്യായത്തിന്റെ നാമം ഇദ്ദേഹത്തിൻറെ പേരിലാണ്.
വാട്സപ്പിലേക്ക് ഷയർ ചെയ്യൂ
റസൂൽ (ﷺ) പറഞ്ഞു : "എന്നിൽ നിന്നും ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക, അത് ഒരു വാക്യം മാത്രം ആയാലും ശരി"
റസൂൽ (ﷺ) പറഞ്ഞു : "ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട്
പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ.
ആര് ഒരു ചീത്ത കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പാപവും ഉണ്ട് പിൻപറ്റിയവരുടെ പാപത്തിന്
തുല്യമായതും ഉണ്ട്, അവരുടെ പാപത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ."
(അൽ-തിർമിധി ഹദീസ് 2675)
അത് കൊണ്ട് ഈ വിജ്ഞാനം നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്...അല്ലാഹു
അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ...
ℹ ഷെയർ ചെയാൻ മറക്കരുത്.
Collection of islamic histories in malayalam. If you like it please share it...
nabimaarudeyum ambiyaakaludeyum mattum charithrangalude van shekharam
malayaalatthil. Ishttappettaal share cheyth kotukkane...
This page contains
nabi charithrangal
nabi charithram book
nabi charithram malayalam book
nabi charithram malayalam
nabi charithram malayalam pdf
പ്രവാചക കഥകള് pdf
pravachaka charithram malayalam
Post a Comment