Ad Code

ഉപകാരം ചെയ്യാത്ത ആളെന്തിനാ... Soofi song lyrics malayalam

 ഉപകാരം ചെയ്യാത്ത ആളെന്തിനാ...

ഉപകാരം ചെയ്യാത്ത ആളെന്തിനാ... Soofi song lyrics malayalam


ഉപകാരം ചെയ്യാത്ത ആളെന്തിനാ...

ഉപദ്രവം ചെയ്യുവാൻ പോണതെന്തിനാ..

അപരാധം ചെയ്യുന്ന നാവെന്തിനാ....

അഹങ്കാരം കരുതുന്ന

ഖൽബെന്തിനാ...

നമ്മുടെ ഖൽബെന്തിനാ...


മുല്ലപ്പൂ മണക്കാത്ത മൂക്കെന്തിനാ...

മുർത്തദ്ദായി പോകുന്ന വാക്കെന്തിനാ...

നമ്മുടെ വാക്കെന്തിനാ....


വിശപ്പെന്തെന്നറിയാത്ത വയറെന്തിനാ...

വിഷമങ്ങൾ അറിയാത്ത സുഹൃത്തെന്തിനാ...

നമ്മുടെ സുഹൃത്തെന്തിനാ...


വകതിരില്ലാത്ത തലയെന്തിനാ...

വഴി തെറ്റി നടക്കുന്ന കാലെന്തിനാ...

നമ്മുടെ കാലെന്തിനാ


കണ്ടാലറിയാത്ത കണ്ണെന്തിനാ..

കണ്ടത് തിരിയാത്ത അഖ്ലെന്തിനാ..

നമ്മുടെ അഖ്ലെന്തിനാ...


ഉപകാരം ചെയ്യാത്ത ആളെന്തിനാ...

ഉപദ്രവം ചെയ്യുവാൻ പോണതെന്തിനാ..

അപരാധം ചെയുന്ന നാവെന്തിനാ....

അഹങ്കാരം കരുതുന്ന

ഖൽബെന്തിനാ...

നിന്റെ ഖൽബെന്തിനാ...

എന്റെ ഖൽബെന്തിനാ...

നമ്മുടെ ഖൽബെന്തിനാ...

Post a Comment

0 Comments

Close Menu