നബിദിന പ്രസംഗം NABIDINA SPEECH FOR STUDENTS MALAYALAM PRASAMGAM 5

നബിദിന പ്രസംഗം NABIDINA SPEECH FOR STUDENTS MALAYALAM PRASAMGAM 5

പ്രസംഗം 5

nabidina special programs നബിദിനം സ്പെഷ്യൽ പ്രോഗ്രാം  prasangagal speech


സ്വലാത്തിലൂടെ തിരുനബിയിലേക്ക്..തിരുനബിയിലൂടെ സ്വർഗ്ഗത്തിലേക്ക്

🌹🌹🌹🌹🌹🌹🌹🌹🌹
الحمد لله كفى والصلوة والسلام على النبي المصطفى وعلى اله اهل الصدق والوفاء امابعد
ഏറ്റവും പ്രിയം നിറഞ്ഞ......
സ്വലാത്തിന്റെ മഹത്വത്തെ അടയാളപ്പെടുത്താൻ ഈ കൊച്ചുപ്രസംഗം കൊണ്ട് തെല്ലുമാവില്ലെന്നറിയാം ..ബറകത്ത് മാത്രം ഉദ്ധേശിച്ച് അൽപ്പം പറഞ്ഞ് ഞാൻ അവസാനിപ്പിക്കാം
വഫ്ഫഖനല്ലാഹ്..
സ്വലാത്തിനെക്കുറിച്ച് അല്ലാഹു പറഞ്ഞല്ലോ
ان الله وملائكته يصلون على النبي
നിശ്ചയം അല്ലാഹുവും മാലാഖകളും മുത്ത്നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു..എന്ന്
ഇത് മാത്രം മതി സ്വലാത്തിന്റെ മഹത്വം മനസ്സിലാക്കാൻ..കാരണം
സ്വലാത്തിനെ കൂടാതെ മറ്റൊരു അമലും ഞാൻ ചെയ്യുന്നുണ്ടെന്ന് റബ്ബ് പറഞ്ഞിട്ടില്ല..
തീർന്നില്ല സർവ്വ അമലുകൾക്കും സ്വീകാര്യത/അസ്വീകാര്യത എന്നീ രണ്ട് ഓപ്ഷനുണ്ട്..ഇഖ് ലാസ്വനുസരിച്ച് അത് തീരുമാനിക്കപ്പെടും..
എന്നാൽ സ്വലാത്തിന് സ്വീകാര്യത എന്ന ഓപ്ഷൻ മാത്രമേ ഉളളൂ എന്നാണ് പണ്ഡിതപക്ഷം..അഥവാ സ്വലാത്തിന് ഇഖ് ലാസ്വ് നിർബന്ധമില്ല..
നിഷ്കളങ്കത കൊണ്ടാവലാണ് നല്ലതെങ്കിലും തമാശക്കോ,രിയാഇനോ വേണ്ടിയെന്നാലും സ്വലാത്ത് സ്വീകരിക്കപ്പെടും..
സ്വലാത്തിന്റെ പ്രതിഫലത്തെക്കുറിച്ച് ഒട്ടനേകം ഹദീസുകൾ പ്രതിപാദിക്കാനുണ്ട്.
ഉഖ്റവിയ്യായ 70% വും ദുന്യവിയ്യായ 30% വും കാര്യങ്ങൾ സ്വലാത്ത് മുഖേനെ പരിഹരിക്കപ്പെടും എന്നതിരുഹദീസാണ് അതിലൊന്ന്..അഥവാ രണ്ട് ലോകവും വിജയിക്കുമെന്നർത്ഥം..
മാത്രമല്ല اقربكم مني مجلسا يوم القيامة اكثركم علي صلاةനാളെ സ്വർഗ്ഗലോകത്തെ എന്റെ ഏറ്റവും അടുത്ത സീറ്റുകാരൻ എന്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കുമെന്നാണ് മറ്റൊരു തിരുമൊഴി..
ഒരുദിനം പ്രഭാതത്തിൽ പതിവിലേറെ പുഞ്ചിരിതൂകുന്ന പുണ്യനബിയെ കണ്ടപ്പോൾ സ്വഹാബത്ത് ചോദിച്ചു..എന്തേ തിരുനബിയേ ഇന്ന് വല്ലാത്ത മുഖപ്പ്രസന്നത?!!
തിരുനൂറ് പറഞ്ഞു..ഇന്നലെ രാത്രി റബ്ബെനിക്ക് ദിവ്യസന്ദേശം തന്നു `ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് ദോഷങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്യും''
തിരുനബിയെ സന്തോഷിപ്പിച്ച ഈ വിഷയത്തിൽ നാം ഒരിക്കലും പിന്നിലായിക്കൂടാ....
സ്വലാത്ത് കൊണ്ട് നന്മകൾ ഇരട്ടിപ്പിക്കപ്പെടുകയും,ദോഷങ്ങൾ മായ്ക്കപ്പെടുകയും,റബ്ബിന്റേയും പുണ്യനബിയുടേയും പ്രീതിലഭ്യമാവുകയും ,മലാഇകതിന്റെ പ്രാർത്ഥനകിട്ടുകയും,കടങ്ങൾ വീട്ടപ്പെടുകയും,മഴവർഷിപ്പിക്കപ്പെടുകയും,ആപത്തുകളെ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്നതാണ്
 കൂടാതെ ..മരണസമയം മുത്ത്നബിയുടെ സഹായവും,ഖബറിൽ സുരക്ഷയും,സ്വിറാത്വിൽ പിടിവളളിയും,ഹൗളുൽകൗസർ പാനഭാഗ്യവും,സ്വർഗ്ഗീയപ്പ്രവേശവുമടക്കമുളള നിരവധി നേട്ടങ്ങളും സ്വലാത്ത് മുഖേനെ ലഭിക്കുമെന്നിരിക്കെ നാം ഒരിക്കലും സ്വലാത്ത് വിഷയത്തിൽ മടിയൻമാരാവരുത്..
ഒരു സ്വലാത്ത് ചരിത്രം അയവിറക്കി ഞാൻ അവസാനിപ്പിക്കാം
പുണ്യമദീനത്ത് തിരുനബിയുടെ ശിഷ്യഗണങ്ങളിൽ നിർത്താതെ സ്വലാത്ത് ചൊല്ലിക്കൊണ്ടേയിരിക്കുന്ന ഒരു സ്വഹാബിയുണ്ടായിരുന്നു..ഏത് സമയത്തും ആ അധരങ്ങൾ സ്വലാത്ത് കൊണ്ട് തത്തിക്കളിക്കുമായിരുന്നു..ജൂതജനതക്ക് ഇതത്ര പിടിച്ചില്ല..കാട്ടിലെ വിറക് വെട്ടി നാട്ടിൽ വിറ്റ് ജീവിക്കുന്ന ആ പാവം സ്വഹാബി ഒരുദിനം കാട്ടിൽ പ്രവേശിച്ചതും ജൂതകിങ്കരർ വളഞ്ഞു..മുഹമ്മദിനെ പ്രകീർത്തിക്കുന്ന നിന്റെ നാവ് ഞങ്ങളരിയുമെടാ എന്ന് ആക്രോശിച്ച് ആ പരിശുദ്ധനാവ് അവർ അരിഞ്ഞെടുത്തു..അത്യധികം ദുഃഖിതനായി രക്തംപുരണ്ട നാവും കൈയിൽ പിടിച്ച് സ്വഹാബി തിരുസന്നിധിയിലെത്തി..ഇനി എങ്ങനെ ഞാൻ തിരുനൂറിന്റെ മേൽ സ്വലാത്ത് ചൊല്ലും എന്നായിരുന്നു സ്വഹാബിയുടെ സങ്കടം..
തിരുനബി അദ്ധേഹത്തെ സാന്ത്വനിപ്പിച്ചു..ശേഷം അൽപ്പം ഉമുനീർ പുരട്ടി ആ വിശുദ്ധനാവ് ഫിറ്റ് ചെയ്തുകൊടുത്തു..സ്വലാത്തിന്റെ കറാമത്തും തിരുമുഅ്ജിസത്തും മൂലം ഉണ്ടായ ഈ മഹാഭാഗ്യത്തിൽ സ്വഹാബി സന്തോഷക്കണ്ണീർ വാർക്കുകയുണ്ടായി..
നോക്കൂ സ്വലാത്തിന്റെ മഹത്വം..!!
ഉബയ്യുബ്നു കഅ്ബ് തങ്ങൾ ഒരിക്കൽ പറയുകയുണ്ടായി.നബിയേ..ഒരു ദിവസത്തിന്റെ നാലിലൊന്ന് ഭാഗം അങ്ങയുടെ മേൽ സ്വലാത്തിനായി ഞാൻ നീക്കിവെക്കും..തിരുനബി പറഞ്ഞുഃകൂടുതലാക്കിയാൽ നിങ്ങൾക്കത്രയും ഖൈറായിരിക്കും..ഇത് കേട്ട കഅ്ബ് തങ്ങൾ ആദ്യം പറഞ്ഞത് തിരുത്തി..ഒരു ദിനത്തിന്റെ പകുതിസമയം ഞാൻ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ നീക്കിവെക്കും..!!
അപ്പോഴും തിരുനബി പറഞ്ഞത് വർധിപ്പിച്ചാൽ നിങ്ങൾക്കത്രയും ഖൈർ എന്ന് തന്നെയായിരുന്നു..അവസാനം ദിവസവും മുഴുവൻ സമയങ്ങളും സ്വലാത്ത് ചൊല്ലാമെന്ന വാഗ്ദാനത്തിലെത്തി കഅ്ബ് തങ്ങൾ..
നോക്കൂ കഅ്ബ് തങ്ങളുടെ സ്വലാത്ത് സ്നേഹം..!!!
അതിന്റെ പ്രതിഫലും പ്രാധാന്യവും അറിഞ്ഞ് കൊണ്ടാണല്ലോ മഹാൻ ആ വിധം പ്രതിജ്ഞയെടുത്തത്.
കഅ്‌ബ് തങ്ങളുടെ അത്രയില്ലേലും ദിനേനെ പരമാവധി പതിവാക്കാൻ നാം ശ്രമിക്കണം..പ്രത്യകിച്ച് വെളളിയാഴ്ചദിവസം കാരണം ഇതരദിനങ്ങളിൽ മാലാഖകളാണ് സ്വലാത്ത് റൗളയിലെത്തിക്കുന്നതെങ്കിൽ വെളളിയാഴ്ച എനിക്ക് ഒരു വസീലയും കൂടാതെ നേരിട്ടെത്തുമെന്ന് അവിടുന്ന് അരുൾചെയ്തിട്ടുണ്ട്..
സ്വലാത്തിലൂടെ തിരുനബിയിലേക്കടുക്കാനും തിരുനബിയിലൂടെ സ്വർഗ്ഗലോകത്ത് കടക്കാനും
അല്ലാഹു തൗഫീഖ് നൽകട്ടേ ആമീീീൻ അസ്സലാമുഅലൈക്കും

You may like these posts