നബിദിന പ്രസംഗം NABIDINA SPEECH FOR STUDENTS MALAYALAM PRASAMGAM 4

നബിദിന പ്രസംഗം NABIDINA SPEECH FOR STUDENTS MALAYALAM PRASAMGAM 4

പ്രസംഗം 4

nabidina special programs നബിദിനം സ്പെഷ്യൽ പ്രോഗ്രാം  prasangagal speech


മുത്ത്നബി വിനയവിസ്മയം

-----------------------------------------
لك الحمد والشكر يا الله والصلاة والسلام عليك يا نبي الله
قال الله تعالى في القرأن الكريم
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِـمَنْ كَانَ يَرْجُو اللهَ وَالْيَوْمَ الآَخِرَ وَذَكَرَ اللهَ كَثِيْرًَا
സ്നേഹനിധികളായ.........
മുത്ത്നബിയുടെ വിനയത്തെക്കുറിച്ച് ബറകത്തിന് വേണ്ടി ഞാനും പറയാം..തഖബ്ബലല്ലാഹ് ...
സൃഷ്ടികളിൽ ഏറ്റവും വലിയ വിനയവിസ്മയമായിരുന്നു മുത്ത്നബി..ഏതാനും സംഭവങ്ങൾ ഉദാഹരിച്ചുദ്ധരിച്ച് ഞാൻ അവസാനിപ്പിക്കാം..
പലവേളകളും തിരുനബി
കാലിൽ നീര് കെട്ടി വീർക്കുവോളം രാത്രിനിസ്കാരം നിർവ്വഹിക്കുന്നത് കണ്ടപ്പോൾ ഒരിക്കൽ ആഇശാ ബീവി ചോദിച്ചു..അങ്ങേക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പടച്ചവൻ പൊറുത്തുതന്നിട്ടും പിന്നെന്തിനീ പ്രയാസപ്പെടൽ..!???
അപ്പോൾ മുത്ത്നബി അരുൾ ചെയ്തതെന്തന്നറിയുമോ..افلا اكون عبدا شكوراഞാൻ നന്ദിയുളള അടിമയാവേണ്ടെയോ ആഇശാ..എന്ന്...
നോക്കൂ..ആ വിനയവിസ്മയം.. ദിവസവും മുടങ്ങാതെ
 ഒട്ടനവധി തവണ ഇസ്തിഗ്ഫാർ ചൊല്ലിയതിരുചര്യയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ്..
തീർന്നില്ല..
ബദ്റിലേക്കുളള യാത്രാവേളയിൽ ഒരു ഒട്ടകം മാത്രമായിരുന്നു മൂവർ സംഘത്തിന്റെ ഏകആശ്രയം. തിരുനബിയും അലി തങ്ങളും മർസദ് തങ്ങളും മാറിമാറി സഞ്ചരിക്കാനായിരുന്നു പ്ലാൻ..തങ്ങളുടെ ഊഴമെത്തിയപ്പോൾ അലിതങ്ങളും മർസദ് തങ്ങളും പറഞ്ഞു..നബിയേ ഞങ്ങളെ ഊഴത്തിലും അങ്ങ് ഒട്ടകപ്പുറത്തേറൂ..അതാണ് ഞങ്ങൾക്കിഷ്ടം...എന്നാൽ സത്യനബിയുടെ അധരം ചലിച്ചു
.``ഞാൻ നിങ്ങളേക്കാൾ ആരോഗ്യവാനാണ്..മാത്രമല്ല നി
ങ്ങളെപ്പോലെ ഞാനും റബ്ബിന്റെ കൂലി ആഗ്രഹിക്കുന്നു''
ആ വിനയമെത്ര മഹത്തരം..അല്ലേ..!??
മസ്ജിദുന്നബവിയുടെ നിർമ്മാണസമയം..സ്വഹാബത്തിനൊപ്പം ഇഷ്ടികമാറ്റിവെക്കാൻ മുത്ത് നബിയും സജീവമായുണ്ട് അങ്ങ് വിശ്രമിച്ചോളൂ..എല്ലാം ഞങ്ങൾ ചെയ്തോളാം എന്ന് ഒരു സ്വഹാബി പറഞ്ഞപ്പോഴും മേൽപറഞ്ഞ വാക്യം തന്നെയാണ് നബിതങ്ങൾ ആവർത്തിച്ചത്....
അതാണ് തിരുനബി..!! സ്വർഗ്ഗീയ ഉദ്ഘാടകനെങ്കിലും,അഹങ്കരിക്കാൻ മറ്റു പലതുമുണ്ടെങ്കിലും അവിടുന്ന് സദാവിനയാന്വിതനായി ജീവിച്ചു.
അറേബ്യൻലോകത്തെ കിരീടം വെക്കാത്ത സുൽത്വാനായിട്ടും ചെറുകൂരയിലാണ് അവിടുന്ന് അന്തിയുറങ്ങിയത്..പോരാത്തതിന് വീട്ടുജോലികളിൽ വരെ കുടുംബത്തെ സഹായിച്ചു..
അനസ്(റ) പറയുന്നു: നബി(സ) തൊലികളയാത്ത ഗോതമ്പ്റൊട്ടിയും രുചിഭേദം വന്ന വെണ്ണയും കഴിക്കാന്‍ ക്ഷണിക്കപ്പെട്ടാലും ക്ഷണം സ്വീകരിക്കുമായിരുന്നു.ഇന്നത്തെ രാജാക്കളുടേയും ഖോജാക്കളുടേയും അഹങ്കാരം അതിന് സമ്മതിക്കുമോ..?!!
അവിടുത്തെ അങ്കി ഒരു ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നു എന്നതാണ് മറ്റൊരു അത്ഭുത സത്യാവസ്ഥ.. മരിക്കുവോളം അത് തിരിച്ചു വാങ്ങാന്‍ ആവശ്യമായത് അവിടുത്തെ കൈവശം ഉണ്ടായിരുന്നില്ല
മർത്യരിൽ ഇത്ര വിനയവിസ്മയം തീർത്ത മറ്റാരുണ്ട്..!!??
കൂടാതെ അക്കാലത്തെ ഏറ്റവും താഴ്ന്നവാഹനമായ കോവർകഴുതപ്പുറത്തേറിയായിരുന്നു തിരുനബിയുടെ സഞ്ചരിച്ചുവെന്നതും എടുത്തുപറയേണ്ടത് തന്നെ..
അങ്ങോട്ട് അഭിവാദ്യം ചെയ്ത് തുടങ്ങുന്നതും യാത്രാ വേളകളിലും മറ്റും സേവനം ചെയ്യാന്‍ മുന്നിടുന്നതുമൊക്കെ വിനയത്തിന്റെ ലക്ഷണങ്ങളാണ്..ഒരിക്കല്‍ മൂന്ന് പേരോടൊന്നിച്ച് യാത്ര ചെയ്യുകയായിരുന്നു നബി(സ). അവര്‍ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് ഇറങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ അറുത്ത് തോല്‍ പൊളിക്കാം. മറ്റൊരാള്‍ പറഞ്ഞു: ഞാനിത് കഷ്ണിച്ചുതരാം. മൂന്നാമന്‍ പറഞ്ഞു: ഞാനിതു പാകം ചെയ്യാം. അപ്പോള്‍ നബി(സ) പറഞ്ഞു: ഞാനിതിനുള്ള വിറക് ശേഖരിക്കാം. സഹയാത്രികര്‍ നബിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നബി(സ) തങ്ങള്‍ തന്റെ സേവനം സമര്‍പ്പിക്കുക തന്നെ ചെയ്തു. വിനയമുള്ള മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്ര വലിയ നേതൃപദവിയിലിരിക്കുമ്പോഴും ഇങ്ങനെ പെരുമാറാന്‍ കഴിയൂ.
‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരോട് അങ്ങ് വിനീതനായി പെരുമാറി. അവിടുന്നെങ്ങാനും പരുത്ത സ്വഭാവക്കാരനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍, താങ്കളുടെ ചുറ്റുനിന്നും അവര്‍ വിരണ്ടോടുമായിരുന്നു’ എന്ന ഖുര്‍ആന്‍ അധ്യാപനം നബി(സ)യുടെ പ്രബോധന ദൗത്യം വിജയിപ്പിച്ചതും അവിടുത്തെ വിനയമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തിരുനബിയുടെ വിനയവിസ്മയം കണ്ട് ഒരുപാട് അവിശ്വാസികൾ പരിശുദ്ധ ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്..സമയക്കുറവ് മൂലം ഒന്ന് മാത്രം അയവിറക്കി ഞാൻ അവസാനിപ്പിക്കാം
തിരുനബി ഏതോ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തിലാണ് ഒരു അടിമസ്ത്രീ അവരുടെ ഒരു വിഷയം പ്രവാചകനോടു പങ്കുവെയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. സുപ്രധാന യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഈ തിരക്കിലും പ്രവാചകന്‍(സ) അടിമസ്ത്രീയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തന്റെ കാതുകള്‍ ഒഴിഞ്ഞുവയ്ക്കുകയായിരുന്നു.
അന്ന് ശത്രുപക്ഷത്തായിരുന്ന
അദിയ്യിന് ഇത് കണ്ട് അത്ഭുതം തോന്നി. മദീനയിലെ ഭരണാധികാരി സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലെന്ന് ജനം വിധിയെഴുതിയ ഒരടിമസ്ത്രീയുടെ വാക്കുകള്‍ക്കായി ഇത്ര തിരക്കുകള്‍ക്കിടയിലും തന്റെ കര്‍ണ്ണപുടങ്ങള്‍ നീക്കിവയ്ക്കുന്നു. ഈ രംഗം കണ്ട അദിയ്യ് പിന്നീട് പ്രവാചകന്റെ അനുയായി ആയി മാറി എന്നാണ് ചരിത്രം.
മേൽപറഞ്ഞ സംഭവപാശ്ചാതലം ആധുനീക ഭൗതീക നേതാക്കൾക്കൊപ്പമായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുളളൂ..അവിടെയാണ് അഹങ്കാരത്തെ അടിച്ചമർത്തിയ തിരുനബിയുടെ വിനയവിസ്മയം വ്യത്യസ്തമാവുന്നത്..
പ്രവാചകന്‍ നടന്ന് പോകുമ്പോള്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുണ്ടാവും. കുട്ടികളല്ലേ എന്നു വിചാരിച്ച് പ്രവാചകന്‍ അവരെ അവഗണിക്കില്ല. അവരോട് കൂടി സലാം പറഞ്ഞിട്ടാവും നബി(സ) കടന്നു പോവുക. വിനയമാണ് മനുഷ്യനെ മഹത്വങ്ങളിലേക്കുയര്‍ത്തുക എന്നാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചതും പ്രവർത്തിച്ചുകാണിച്ചതും..ആ മൊഴിമുത്ത് ഹൃത്തിലുറച്ച് വിനയവിസ്മയം തീർക്കാൻ അല്ലാഹു നമുക്ക് തൗഫീഖരുളട്ടേ എന്ന പ്രാർത്ഥനയോടെ വിട..അസ്സലാമുഅലൈക്കും 

You may like these posts