കുട്ടിപ്പാട്ടുകൾ
കുട്ടിപാട്ട് 1
നമ്മുടെ നബിയാം മുത്ത്നബിനന്മകള്‍ വാര്‍ത്തൊരു മുത്ത്നബിസ്നേഹം കോര്‍ത്തൊരു മുത്ത്നബി
അക്രമം നീക്കിയ മുത്ത്നബി
അനീതി മാറ്റിയ മുത്ത്നബി
അറിവുകളേറ്റിയ മുത്ത്നബി
കരുണക്കടലാം മുത്ത്നബി
കഥനം തീര്‍ക്കും മുത്ത്നബി
എന്നുടെ ഇഷ്ടം മുത്ത്നബി
നിന്നുടെ ഇഷ്ടം മുത്ത്നബി
സ്വര്‍ഗോല്‍ഘാടകനായനബി
അവരാനമ്മുടെ മുത്ത്നബി
കുട്ടിപാട്ട് 2
ശാന്തസുമോഹനനാളില്‍
ശാന്തിതൻ ദൂതര്‍വന്നദിനമില്‍
പാടാം മുത്ത്നബിയോരേ
പുകളേറെ അറിവീരേ
മക്കയില്‍ വന്നുള്ള തിങ്കളാ
ഹാശിമി വംശമില്‍ തങ്ങളാ
ആഖിറലോകത്തെ രക്ഷകാ
വേഷമണിഞ്ഞിടും കൌതുക
താരകതെളിമചിന്തും നബിയാ
താമരതോറ്റിടുന്നു ഒളിയാ
അക്രമപാതകള്‍ നീക്കിയോര്‍
അനിതിമാറ്റിയ സയ്യിദോര്‍
അല്‍അമീനായി വളര്‍ന്നവര്‍
അപദാനങ്ങള്‍ ഏറെയുള്ളവര്‍
ആനബിയോരില്‍ സ്വലാത്തോതാം
ആയിരം സലാമുകള്‍ പറയാം
കുട്ടിപാട്ട് 3
രീതിഃ ഖാഫ മലകണ്ട
അജബുകൾ കണ്ട നിലാവല്ലേ
അനീതി മാറ്റിയ നൂറല്ലേ...
അന്ധതനിക്കിയഖമറല്ലേ
അസര്‍മുല്ല തോല്‍ക്കും നിധിയല്ലേ...
ആലം വാഴ്ത്തും താജല്ലേ..
ആതിരതോല്‍ക്കും ഒളിവല്ലേ..
ആഖിറലോകശഫീഅല്ലേ
ആമ്പല്‍പ്പൂ നിര്‍മലമല്ലേ...
ചന്ദ്രികതോല്‍ക്കും ശോഭയവര്‍
ചാരുതചിന്തനയിച്ചു അവര്‍
ചൂഷണം മാറ്റിയ പൊന്‍ബദ്റ്
ചൂതാട്ടം നീക്കിയ ഖൈറ്
കുട്ടിപാട്ട് 4
രീതിഃ വദനം നിലാവിനഴകാണ്
മക്കപതി ഉദിച്ചവരെ
മുഖ്യഖുറൈശി വന്നവരെ
അജബുകളേറെ കണ്ടവരെ
മുത്ത് മുഹമ്മദ് മുജ്തബരെ
അഴകില്‍ മികയ്ന്തവരെ
അശ്റഫുല്‍ബശറവരെ
ധര്‍മ്മദ്യജം നയിച്ചവരെ
ധര്‍മ്മങ്ങളേറെ ചെയ്തവരെ
ധീരമിലായ് നടന്നവരെ
ധൈഷണികപ്രഭാവവരേ
ഉത്തമ നൂറവരെ
ഉദിബദ്റായവരേ
കുട്ടിപാട്ട് 5
രീതിഃ ആരംഭപ്പൂവായ...
മുത്ത്നബിയുടെ മീലാദ് നാളിതില്‍
മദ്ഹുകള്‍ പാടിടട്ടെ..ഞങ്ങള്‍
നബിയോരെ വാഴ്ത്തീടട്ടെ
ആലം അടങ്കലും വാഴ്ത്തും നബിയോരെ
പുകളുകള്‍ പാടിടട്ടെ..ഞങ്ങള്‍
മര്‍ഹബയോതീടട്ടെ...
മക്കത്ത് മുഖ്യ കുലത്തില്‍ പിറന്നുള്ള
സത്യത്തിരുനബിയാ
യാസീന്‍ പൌര്‍ണമി പൂവൊളിയാ
പുണ്യമദീനത്ത് അന്തി മയങ്ങുന്ന
മുര്‍സല്‍ ഒളി നിധിയാ...ആതിര തോല്‍ക്കുന്ന
ചന്ദ്രികയാ
കുട്ടിപാട്ട് 6
നാല് കിതാബുകളെ റബ്ബ്
നബിമാരില്‍ നല്‍കി ഹുബ്ബ്
അവകള്‍ അറിയു സ്നേഹിതരേ
പാടാം ഞങ്ങള്‍ ശോഭിതരേ
തവറാത് മൂസാ ഇബ്റാനി
സബൂര്‍ ദാവൂദ് യൂനാനി
ഇഞ്ചീല്‍ ഈസാ സുരിയാനി
ഖുര്‍ആന്‍ മുഹമ്മദ് മുസ്ഥഫ അറബി
ഏടുകളെണ്ണും നൂറാണ്
അവകള്‍ അറിയല്‍ ഫര്‍ളാണ്
കേള്‍ക്കു കേള്‍ക്കു സോദരരേ
കേട്ട് പഠിക്കൂ സ്നേഹിതരേ
ആദം നബിക്ക് പത്താണ്
ശീസ് നബിക്ക് അമ്പതാണ്
മുപ്പത് ഇദ് രീസ് നബിക്കാണ്
പത്തോ ഇബ്രാഹീം നബിക്കാണ്
കുട്ടിപാട്ട് 7
അറിവുകള്‍ ചൊരിയും ഉസ്താദ്
അദബുകള്‍ പകരും ഉസ്താദ്
അലിവിന്‍ നിറകുടമുസ്താദ്
അവരാണെന്‍ പ്രിയ ഉസ്താദ്
പുതുപാഠങ്ങള്‍ നല്‍കുന്നു
പാവനദീന്‍വിധിയേകുന്നു
ഗുണപാഠങ്ങള്‍ പറഞ്ഞു തരുന്നു
അറിവിന്‍ മധുതന്നീടുന്നു
ബഹുമാനിക്കേണം അവരെ
എതിരായൊന്നും ചെയ്യരുതേ
ചെയ്താല്‍ നരകത്തീകൊണ്ട്
റബ്ബ് കരിക്കും മറക്കരുതെ
കുട്ടിപാട്ട് 8
സന്തോഷം ഏറും സുദിനം
സന്താപം മാറും സുദിനം
സന്താപം മാറും സുദിനം
സ്നേഹമനംനിറയും സുദിനം
സത്യനബിയുടെ ജന്മദിനം
കുട്ടികള്‍ മദ്ഹുകള്‍ പാടുന്നു
ദഫുകള്‍ താളമില്‍ മുട്ടുന്നു
തോരണമാകെയും നിറയുന്നു
സന്തോഷം കളിയാടുന്നു
ഇബ്‌ലീസോടിയൊളിക്കുന്നു
ഈ ദിനം നന്മകളേറുന്നു
കുട്ടിപാട്ട് 9
നമ്മുടെ നബിയാം മുത്ത്നബി
നന്മകള്‍ വാര്‍ത്തൊരു മുത്ത്നബി
സ്നേഹം കോര്‍ത്തൊരു മുത്ത്നബി
അക്രമം നീക്കിയ മുത്ത്നബി
അനീതി മാറ്റിയ മുത്ത്നബി
അറിവുകളേറ്റിയ മുത്ത്നബി
കരുണക്കടലാം മുത്ത്നബി
കഥനം തീര്‍ക്കും മുത്ത്നബി
എന്നുടെ ഇഷ്ടം മുത്ത്നബി
നിന്നുടെ ഇഷ്ടം മുത്ത്നബി
സ്വര്‍ഗോല്‍ഘാടകനായനബി
അവരാനമ്മുടെ മുത്ത്നബി
Post a Comment