ഖുർആൻ ക്വിസ് Qur'an Quiz Malayalam

ഖുർആൻ ക്വിസ് Qur'an Quiz Malayalam

 ഖുർആൻ ക്വിസ് 

ഖുർആൻ ക്വിസ് Qur'an Quiz Malayalam


1)  അറൂസുൽ ഖുർആൻ എന്ന‍ പേരിൽ അറിയപ്പെടുന്ന സൂറത്ത് ?

a)  സൂറ: അറ്രഹ്മാൻ

2)  ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുർആനിൽ വന്നിട്ടുണ്ട്?

a)  114

3)  ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്?

a)  സൂറത്ത് തൗബ:

4)  അനന്തരാവകാശ നിയമങ്ങൾ ഉൾക്കൊള്ളുന്ന സൂറ: ഏതാണ് ? 

a)   സൂറ: അന്നിസാഅ سورة النساء

5)  ആയിരം രാവുകളെക്കാൾ പുണ്യമുള്ളതു എന്ന് ഖുർആൻ പറഞ്ഞ രാവ്?

a)  ലൈലതുൽ ഖദ്ർ

6)  ഖുർആനിൽ എത്ര ‍മക്കി സൂറത്തുകൾ ഉണ്ട്?

a)  86‍

7)  ഖുർആനിൽ  ‍മദനി സൂറത്തുകൾ എത്ര?

a)  28‍

8)  ഒരു ലോഹത്തിന്റെ പേരിൽ അറിയപ്പെടുന്ന സൂറത്ത് ?

a)  സൂറത്തുൽ ഹദീദ് (ഇരുമ്പ്).

9) ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?

a)  114

10) ഏതു സൂറ: ആണ് قلب القران  (ഖല്ബുൽ ഖുർആൻ) എന്ന പേരിൽ അറിയപ്പെടുന്നത്?

a)  സൂറ: യാസീൻ

11) ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരിൽ അറിയപ്പെടുന്നത്?

a)  സൂറ: അൽ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)

12) ഖുർആനിലെ സൂറത്തുകൾക്ക് പേര് നൽകിയത് ആരാണ്?

a)  അല്ലാഹു

13) റൂഹുൽ അമീൻ എന്ന പേര് ഖുർആനിൽ പറഞ്ഞത്‌ ആരെക്കുറിച്ചാണ്?

a)   മലക്ക്‌ ജിബ്‌രീൽ

14) ഇബ്‌ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്?

a)   തീ

15) ഇബ്‌ലീസ് ഏതു വർഗത്തിൽ പെട്ടവനാണ്?

a)   ജിന്ന്

16) ഖുർആൻ ഗ്രന്ഥരൂപത്തിൽ ആക്കിയത് ഏതു ഖലീഫയാണ്?

a)   മൂന്നാം ഖലീഫ ഉസ്മാൻ (റ)

17) ഖുർആനിൽ 'രണ്ടിൽ രണ്ടാമൻ (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

a)   അബൂബക്കർ (റ)

18) അവർ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുർആൻ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്?

a)   കപട വിശ്വാസികൾ (മുനാഫികുകൾ)

19) ഖുർആനിൽ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ?

a)   മറിയം

20) അല്ലാഹു നേരിൽ സംസാരിച്ചത് ഏതു പ്രവാചകനോടാണ്?

a)   മൂസാ(അ)

21) തൊട്ടിലിൽ വെച്ച് ജനങ്ങളോട്‌ സംസാരിച്ച പ്രവാചകൻ?

a)   ഈസാ(അ)

22) ക്രൈസ്തവർ ഈസാ(അ)നെ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ ജൂതന്മാർ ദൈവപുത്രൻ എന്ന് വിളിക്കുന്നത് ആരെയാണ്?  

a)   ഉസൈർ

23) രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?   

a)   സൂറത്ത് അന്നമൽ سورة النمل‍

24) ഖുർആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തിൽ?   

a)   ആയതുദയ്ൻ, സൂറത്ത് അൽ ബഖറ  سورة البقرة - آية الدين‍

25) ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?

a)   കടം, സാമ്പത്തിക ഇടപാട്

26) സൂറത്ത് തൌബയുടെ മറ്റൊരു പേര് ?

a)   ബറാഅ:

27) ഖുർആനിൽ ഫിർഔനിന്റെ നാമം എത്ര തവണ പരാമർശിച്ചിട്ടുണ്ട് ?     

a)  74

28) അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകൻറെ ജനതയാണ് ?

a)   ശുഐബ്(അ)

29) അല്ലാഹുവിൻറെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്? 

a)  സമൂദ്‌ ഗോത്രം‍

30) ഖുർആനിൽ يا أيها الناس (യാ അയ്യുഹന്നാസ്‌) എന്ന് ആരംഭിക്കുന്ന സൂറകൾ എത്ര ?   

a)  2

31) ഖുർആനിലെ ജന്തു കഥകൾ ആരുടെ പുസ്തകമാണ്? 

a)  അഹമദ് ബഹ്ജത്‌

32) ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നൽകിയതായി ഖുർആനിൽ പരാമർശമുണ്ട്. ആരാണ് ആ മഹതി ? 

a)  മൂസാ നബിയുടെ ഉമ്മ

33) നരകത്തിൽ വളരുന്ന മരം? 

a)  സഖൂം

34) 'സൂറതുൻ' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ:? 

a)  സൂറ: അന്നൂർ

35) ആയത്തുൽ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്ഷം? 

a)  ഹിജ്റ അഞ്ച്

36) താഴ്വരകളിൽ പാറകൾ തുരന്നു വീടുണ്ടാക്കിയവർ എന്ന് ഖുർആൻ വിശേഷിപ്പിച്ച ജനത?

a)  സമൂദ്‌ ഗോത്രം

37) പരലോകം ഖുർആനിൽ ആരുടെ കൃതിയാണ്? 

a)  കെ. സി. അബ്ദുല്ല മൗലവി 

38) മറിയം ബീവിയുടെ പിതാവ് ആരാണ്? 

a)  ഇംറാൻ

39) ഖുർആൻ അവതരണം എത്ര വർഷം കൊണ്ടാണ് പൂർണ്ണമായത്?

a)  23

40) അളവ് തൂക്കത്തിൽ കുറവ് വരുത്തുന്നവർക്ക് താക്കീതായി അവതരിച്ച സൂറ:? 

a)  അൽ മുത്വഫ്ഫിഫീൻ

41) ഖുർആനിൽ ഏറ്റവും വലിയ സൂറ: ഏതാണ്?

a)  അൽ ബഖറ:

42) അല്ലാഹുവെ ആരാധിക്കാൻ വേണ്ടി ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനം?

a)  കഅബ‍

43) ഒരു സ്ത്രീയുടെ നാമത്തിൽ അറിയപ്പെടുന്ന ഖുർആനിലെ ഒരേ ഒരു അദ്ധ്യായം? 

a)  സൂറ: മറിയം

44)  'യൗമുൽ ഫുർഖാ‌ൻ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം? 

a)  ബദർ യുദ്ധം‍


45)  പൂർണ്ണ അധ്യായമെന്ന നിലയിൽ ആദ്യമായി അവതരിച്ച സൂറ ഏതാണ്? 

a)  സൂറത്തുൽ ഫാത്തിഹ

46)  സൂറത്തുൽ ഫീലിൽ പ്രതിപാദിച്ച പക്ഷി ഏതാണ്? 

a)  അബാബീൽ പക്ഷികൾ

47)  ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?

a)  നായ

48)  വിശുദ്ധ ക`അബാലയം തകർക്കുന്നതിന്‌ വേണ്ടി ആനകൾ ഉൾപ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?

a)  അബ്റഹത്

49)  സാഹിബുൽ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകൻ?  

a)  യൂനുസ്‌ നബി (അ)

50) മലയാളത്തിൽ എഴുതിയ ആദ്യ ഖുർആൻ പരിഭാഷയുടെ കർത്താവ്?

a)  മായിൻകുട്ടി ഇളയ‍

51) ഖുർആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്? 

a)  സൂറത്തുൽ കൌസർ‍

52) ഒരു സൂറത്തിൽ മുഴുവൻ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവർത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ:? 

a)  സൂറ: അൽ മുജാദല

53) ഖുർആനിൽ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകൾ) വന്നിട്ടുണ്ട്?  

‍a)  15

54) ഒരേ സൂറത്തിൽ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ?  

a)  സൂറത്തുൽ ഹജ്ജ്‌ (ആയത്തുകൾ: പതിനെട്ടു, എഴുപത്തി ഏഴു)

55) ഖുർആനിൽ ഏറ്റവും കൂടുതൽ പേര് പറഞ്ഞ പ്രവാചകൻ?  

a)  മൂസാ (അ) 

56) തന്റെ സമൂഹത്തിൽ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകൻ ആരായിരുന്നു?

a) ശുഐബ് (അ) 

57) ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതിൽ അമാന്തം കാണിച്ചതിന്റെ പേരിൽ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികൾ ആരെല്ലാം? ഏതായിരുന്നു ആ യുദ്ധം?

a) ക`അബ് ബൻ മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ൻ റുബൈഅ (റ)   - തബൂക് യുദ്ധം. ‍

58) നബി (സ)യുടെ ഗോത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന സൂറത്ത് ഏതാണ്?

a) സൂറത്ത് ഖുറൈശ് 

59) ആദ്യ  ഖിബ്‌ല ആയിരുന്ന ബൈത്തുൽ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുൽ ഹറാം  മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തിൽ ആണ്? എത്രാമത്തെ ആയത്ത് ആണ്?

a) സൂറത്ത് അൽ ബഖറ സൂക്തം  - 144

60) ഖുർആനിൽ ഏതു സൂറത്തിലാണ് വുദുവിൻറെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്? എത്രാമത്തെ ആയത്ത് ആണ്?

a) സൂറത്ത് അൽ മാഇദ സൂക്തം - 6 (ആറു)

61) ധിക്കാരിയായ ഫിർഔൻറെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തിൽ ആണ്?

a) സൂറത്ത് യൂനുസ്‌ സൂക്തം - 92 سورة يونس

62) റസൂൽ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകൻ ആര്?

a) നൂഹ് നബി(അ)

63) പ്രവാചകൻ മുഹമ്മദ് (സ) തൻറെ ജീവിതത്തിനിടയിൽ എത്ര ഉംറയാണ് നിർവഹിച്ചത്?

a) നാല് (ഒന്ന്, ഉംറതുൽ ഹുദൈബിയ്യ. രണ്ട്, ഉംറതുൽ ഖദാഅ്. മൂന്ന്, ജുഅ്‌റാനയിൽ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).

64) ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകൻ തൻറെ സഹോദരൻറെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാൻ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?

a) കാക്ക

65) പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയിൽ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേർപെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുർആനിൽ പരാമർശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമർശമുള്ളത്?

a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء

You may like these posts