ഖുർആൻ ക്വിസ്സ്‌ Qur'an Quiz Malayalam | Part 2

ഖുർആൻ ക്വിസ്സ്‌ Qur'an Quiz Malayalam | Part 2

ഖുർആൻ ക്വിസ്സ്‌

ഖുർആൻ ക്വിസ്സ്‌ Qur'an Quiz Malayalam | Part 2


1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?

-20

2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര?

-ഏഴ്

3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?

-ഫാത്തിഹ

4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്?

സൂറത്തുൽ ഫാത്തിഹ

5. ഖുർആനിന്റെ മാതാവ്?

സൂറത്തുൽ ഫാത്തിഹ

6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ

1. ഫാത്തിഹത്തുൽ കിതാബ്

2. ഉമ്മുൽ ഖുർആൻ

3. കൻസ്

4. കാഫിയ

5. വാഫിയ

6. ശാഫിയ

7. സബ്ഉൽ മസാനി

8. ഹംദ്

9. ശിഫാഅ്

10. ശുക്‌റ്

11. ദുആ

12. മുനാജാത്ത്

13. തഅ്‌ലീമുൽ മസ്അല

14. തഫ്വീള്

15. സുആൽ

16. സ്വലാത്ത്

17. ഫാത്തിഹത്തുൽ ഖുർആൻ

18. നൂർ

19. ഉമ്മുൽ കിതാബ്

20. റഖ് യ


7. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത്?

-ആയത്തുൽ ഖുർസിയ്യ്

8. എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുൽ ഫാത്തിഹ

9.സ്വപ്‌നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്‌നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്?

-സൂറത്തുൽ ഫാത്തിഹ

10. നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?

-സൈദ്ബ്‌നു സാബിത്(റ)


11. രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?

-സൂറത്തുൽ ഫാത്തിഹ

12.ഖുർആനിന് എത്ര പേരുകളുണ്ട്?

-20

13. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുൽ ബഖറ

14. ഖുർആനിന്റെ തലവൻ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?

-സൂറത്തുൽ ബഖറ

15. ഖുർആനിന്റെ മണ്ഡപം (ഫുസ്താതുൽ ഖുർആൻ) എന്നറിയപ്പെടുന്ന സൂറത്ത്?

-സൂറത്തുൽ ബഖറ

16. ഏത് സൂറത്തിലെ കർമശാസ്ത്രമാണ് ഉമർ(റ) 12 വർഷം വിവരിച്ചുകൊടുത്തത്?

-സൂറത്തുൽ ബഖറയിലെ


17. അൽ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?

-286

18. മുൻവേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?

-അൽ-ബഖറ

19.പാരായണം ചെയ്താൽ വീട്ടിൽ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുൽ ബഖറ

20. സ്വീകരിക്കൽ ബറകത്തും ഉപേക്ഷിക്കൽ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-അൽ ബഖറ

21. ആയത്തുൽ കുർസിയ്യ് ഏത് സൂറത്തിൽ?

-സൂറത്തുൽ ബഖറ

22. ആയത്തുകളുടെ നേതാവ് ( സയ്യിദുൽ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?

-ആയത്തുൽ കുർസിയ്യ്

23.സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ?

-അൽ ബഖറ, ആലിഇംറാൻ

24.മഹ്ശറയിൽ തണലായി വരികയും സ്വർഗത്തിന് വേണ്ടി സാക്ഷി നിൽക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?

-ആലിഇംറാൻ

25. ആലി ഇംറാനിൽ എത്ര സൂക്തങ്ങളുണ്ട്?

-200

26. ഉസ്മാൻ(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുർആനിന്റെ രണ്ട് പതിപ്പുകൾ സൂക്ഷിക്കപ്പെട്ടത് എവിടെ?

-താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാൻ മ്യൂസിയത്തിലും തുർക്കിയിലെ ഇസ്താംബൂളിലും

27. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാൽ വാർദ്ധക്യത്തിൽപോലും സന്താനം ലഭ്യമാകാൻ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?

-ആലി ഇംറാൻ

28. ആയിശ(റ) നബി(സ്വ)യുടെ സന്നിധിയിലുണ്ടാവുമ്പോൾ മാത്രമായിരുന്നു ഈ സൂറത്ത് അവരിച്ചത്. ഏത് സൂറത്ത്?

-സൂറത്തുന്നിസാഅ്

29. നബി(സ്വ)യുടെ കാലത്ത് ഖുർആൻ എഴുതിയിരുന്നത് എവിടെ?

-കല്ലുകൾ, തോൽകഷ്ണങ്ങൾ, ഈത്തപ്പനയോലകൾ തുടങ്ങിയവയിൽ

30. നബി(സ്വ) ഹുദൈബിയ്യയിൽ തിരികെ വരുമ്പോൾ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

-സൂറത്തുൽ മാഇദ

31. കേരളീയർ അനുവർത്തിച്ചുപോരുന്ന ഖാരിഅ് ആരാണ്?

അബൂബക്കർ ആസ്വിമുബ്‌നു അബിന്നജൂദ്

32. നബി(സ്വ) വിടവാങ്ങൽ പ്രസംഗത്തിൽ പാരായണം ചെയ്ത് കേൾപ്പിച്ച അധ്യായം?

-സൂറത്തുൽ മാഇദ

33. മറ്റു സൂറത്തുകളിൽ പറയപ്പെടാത്ത 18 മതവിധികൾ പറയുന്ന സൂറത്ത്?

-സൂറത്തുൽ മാഇദ

34. സൂറത്തുൽ മാഇദയുടെ മറ്റൊരുപേര്?

-മുൻഖിദത്ത് (രക്ഷപ്പെടുത്തുന്നത്)

35. മുൻഖിദത്ത എന്ന നാമം സൂറത്ത് മാഇദക്ക് നൽകാൻ കാരണം?

-ശിക്ഷ നൽകാൻ നിയോഗിക്കപ്പെട്ട മലക്കുകളിൽ നിന്നും ഈ സൂറത്ത് സംരക്ഷിക്കും

36. ഖുർആൻ എഴുത്തിന് പറയുന്ന പേര്?

-റസ്മ്

37. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

-സൂറത്ത് അൻആം

38. ഒരു സൂറത്തിന്റെ അവതരണത്തോടെ നബി(സ്്വ) വിസ്മയത്തോടെ തസ്ബീഹി ചൊല്ലി ഏതാണ് ആ സൂറത്ത്?

-സൂറത്ത് അൻആം

39. നജാഇബുൽ ഖുർആൻ (ഖുർആനിന്റെ മഹിമകൾ) എന്ന് വിശേഷിപ്പിച്ച സൂറത്ത് ഏത്?

-സൂറത്ത് അൻആം

40. ഉസ്മാൻ (റ)വിലേക്ക് ചേർക്കപ്പെടുന്ന ഖുർആൻ ലിപി ഏത്?

-റസ്മുൽ ഉസ്മാനി

41. ഫാത്തിഹയിൽ നൽകപ്പെടാത്ത 7 അക്ഷരങ്ങൾ നൽകപ്പെട്ട ഖുർആനിലെ ഏക സൂക്തം?

-സൂറത്ത് അൻആമിലെ 122-ാം ആയത്ത്

42. ഖുർആൻ മനപ്പാഠമുള്ള ധാരാളം സ്വഹാബികൾ രക്തസാക്ഷികളായ യുദ്ധം?

-യമാമയുദ്ധം

43. സജദയുടെ ആദ്യആയത്ത് ഏത് സൂറത്തിലാണ്?

-സൂറത്ത് അഹ്‌റാഫ്

44. സൂറത്തുൽ അഹ്‌റാഫിന് ഈ പേര് ലഭ്യമാകാൻ ്കാരണം?

-സ്വർഗത്തിലും നരകത്തിലും ഉൾപ്പെടാത്ത അഹ്‌റാഫുകാരെ പരാമർശിച്ചതിനാൽ

45. നബി(സ്വ) ഒരിക്കൽ മഗ് രിബ് നിസ്‌കാരത്തിൽ പൂർണ്ണമായി പാരായണം ചെയ്ത ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുൽ അഹ്‌റാഫ്

46. ഒരു സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്‌നം കണ്ടാൽ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും മനപ്പാഠമുണ്ടാകും. ഏതാണ് ആസൂറത്ത്?

-സൂറത്തുൽ അഹ്‌റാഫ്


47. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?

Ans:വായിക്കപ്പെടുന്നത്


48. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?

Ans: ഖുർആൻ


49. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?

Ans: ഖുർആൻ


50. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?

Ans: 23 വർഷം


51. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?

Ans: ലൈലത്തുൽ ഖദ്ർ


52. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?

Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.


53. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?

Ans: ലൗഹുൽ മഹ്ഫൂദിൽ


54. ഖുർആനിന്റെ മറ്റു പേരുകൾ?

Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്


55. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?

Ans: സൂറത്ത് അൽ-അലഖ് (96)


56. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?

Ans: അൽ-ഫാതിഹ


57. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?

Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.


58. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?

Ans: 114


59. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?

Ans: 6236


60. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?

Ans: അല്ലാഹു


61. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?


Ans: മുഹമ്മദ് നബി(സ)


62. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?

Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്


63. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: മക്കീ സൂറത്തുകൾ


64. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: മദനീ സൂറത്തുകൾ


65. മക്കീ സൂറത്തുകളുടെ എണ്ണം?

Ans: 86


66. മദനീ സൂറത്തുകളുടെ എണ്ണം?

Ans: 28


67. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?

Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)


68. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?

Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ


69. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?

Ans: സൂറത്ത് അൽ-ബഖറ


70. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?

Ans: സൂറത്ത് അൽ-കൌസർ


71. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?

Ans: സൂറത്ത് അത്തൗബ


72. രണ്ട് ബിസ്മിയുള്ള സൂറത്ത്?

Ans: സൂറത്ത് അന്നംല്


73. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്?


Ans: 114


74: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?

Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്


75. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്?


Ans: ആയത്തുൽ കുർസിയ്യ്


76: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?

Ans: ആയത്തുൽ കുർസിയ്യ്


77: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255


78. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?

Ans: ആയത്തുദ്ദൈൻ


79. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282


80. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?

Ans: കടമിടപാടുകളുടെ നിയമങ്ങൾ


81. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്


82. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്


83. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?

Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)


84. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ?


Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)


85. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?

Ans: മർയം (19), ലുഖ്മാൻ (31)


86. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?

Ans: റൂം (30), സബഅ് (34)


87. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?

Ans: സൂറത്ത് മുജാദല


88. ﻑ ഇല്ലാത്ത സൂറത്ത്?

Ans: അൽ-ഫാതിഹ


89. ﻡ ഇല്ലാത്ത സൂറത്ത്?

Ans: അൽ-കൌസർ


90. ﺕഇല്ലാത്ത സൂറത്ത് ?

Ans: അൽ-ഇഖ്ലാസ്


91. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?

Ans: അൽ-ഇഖ്ലാസ് (112)


92. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?

Ans: അൽ-ഫലഖ് (113) , അന്നാസ് (114)


93. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?

Ans: അൽ-മുഅവ്വിദാത്ത്


94. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?

Ans: സൂറത്ത് അൽ-ഫത്ഹ് (48)


95. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ?


Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)


96. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?

Ans: സൂറത്ത് അൽ-ബഖറ


97. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-മുൽക് (67)


98. പാപങ്ങൾ പൊറുക്കപ്പെടുന്

നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?


Ans: സൂറത്ത് അൽ-മുൽക് (67)


99. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?

Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)


100. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?

Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്


101. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അന്നൂർ (24)


102. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?

Ans: സൂറത്ത് ത്വാഹാ (20)


103. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-വാഖിഅ (57)


104. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?

Ans: സൂറത്ത് അന്നസ്വ്ർ


105. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

Ans: സൂറത്ത് അൽ-അൻആം


106. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് മുഅ്മിൻ


107. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് ഹാമീം സജദ


108. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് അദ്ദഹ്ർ


109. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?

Ans: സൂറത്ത് ബനൂ ഇസ്രാഈൽ


110. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് അത്തൌഹീദ്


111. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-കാഫിറൂൻ


112. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?

Ans: സൂറത്ത് അന്നജ്മ് (53)


113. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?

Ans: മുസബ്ബിഹാത്ത്


114. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?

Ans: 7 സൂറത്തുകൾ – ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)


115. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?

Ans: മുസബ്ബിഹാത്തുകളെപ്പറ്റി


116. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.


117. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

Ans: സൂറത്ത് മാഇദ, ആയത്ത് 3


118. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: തജ്.വീദ്


119. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?

Ans: തർതീൽ


120. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?

Ans: സുജൂദുത്തിലാവത്ത്


121. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?

Ans: 15


122. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?

Ans: സൂറത്ത് അന്നജ്മ് (53)


123. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?

Ans: അൽ-ഹജ്ജ്


124. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?

Ans: ഹുറൂഫുൽ മുഖത്തആത്ത്


125. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?

Ans: 29


126. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?

Ans: 14


127. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?

Ans: സ്വാദ് ഖാഫ്, നൂൻ


128. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?

Ans: സ്വാദ് (38), ഖാഫ് (50)


129. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?

Ans: 5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം


130. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?

Ans: (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)


131. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?

Ans: സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )


132. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ?


Ans: ആലു ഇംറാൻ 154, ഫത്ഹ് 29


133. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?

Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)


134. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)


135. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?

Ans: 25


136. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?

Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)


137.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?

Ans: മൂസാ നബി(അ) – 136 തവണ.


138. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?

Ans: മർയം (മർയം ഇബ്നത ഇംറാൻ)


139. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?

Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)


140. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?


Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ


141. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?

Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)


142. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?


Ans: അബൂലഹബ്


143. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ?


Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ


144. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?

Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്


145. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?

Ans: ഖുർആൻ, തേൻ


146. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?

Ans: റുഖ്യ ശറഇയ്യ

You may like these posts