പ്രവാചകൻമാർ ക്വിസ് | Islamic Quiz Malayalam

പ്രവാചകൻമാർ ക്വിസ് | Islamic Quiz Malayalam

 പ്രവാചകൻമാർ

പ്രവാചകൻമാർ ക്വിസ് | Islamic Quiz Malayalam Nizamudheen MNPP



ഖുർആനിൽ പേര് പറയപ്പെട്ട 25 മുർസലുകൾ

1. ആദം നബി(അ)

2. നൂഹ് നബി(അ)

3. ഇദ്‌രീസ് നബി(അ)

4. ഹൂദ് നബി(അ)

5. സ്വാലിഹ് നബി(അ)

6. ഇബ്‌റാഹീം നബി(അ)

7. ലൂത്വ് നബി(അ)

8. ഇസ്മാഈൽ നബി(അ)

9. ഇസ്ഹാഖ് നബി(അ)

10. യഹ്ഖൂബ് നബി(അ)

11. യൂസുഫ് നബി(അ)

12. ശുഐബ് നബി(അ)

13. അയ്യൂബ് നബി(അ)

14. മൂസ നബി(അ)

15. ഹാറൂൻ നബി(അ)

16. ദുൽകിഫിൽ നബി(അ)

17. ദാവൂദ് നബി(അ)

18. സുലൈമാൻ നബി(അ)

19. ഇൽയാസ് നബി(അ)

20. അൽയസഅ് നബി(അ)

21. യൂനുസ് നബി(അ)

22. സകരിയ്യ നബി(അ)

23. യഹ് യ നബി(അ)

24. ഈസാ നബി(അ)

25. മുഹമ്മദ് നബി(സ്വ)



ആദം നബി (അ)


ആദ്യത്തെ നബി ആര്?

> ആദം നബി (അ)

മാതാവും പിതാവും ഇല്ലാത്ത നബി?

> ആദം നബി (അ)


ആദ്യമനുഷ്യൻ ആദ്യം പറഞ്ഞ വാക്ക്?

> അൽഹംദുലില്ലാഹ്

ആദം എന്ന പദത്തിന് അർത്ഥം?

> തവിട്ട് നിറമുള്ളവൻ

ആദം നബി(അ)ന്റെ പത്‌നി?

> ഹവ്വാഅ് ബീവി

അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?

> ആദം നബി (അ)


ആദം നബി(അ)ന്റെ മക്കളിൽ ഒറ്റക്കുട്ടിയായി ജനിച്ചത്?

> സീസ്(അ)

ആദം നബി(അ) ഭൂമിയിൽ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?

> സിലോൺ (ദജ്‌ന)

നബി എന്ന അറബി പദത്തിന് മലയാളത്തിൽ സമാന്യമായി നൽകുന്ന പദം?

> പ്രവാചകൻ

ഹവ്വാബീവി(റ) വഫാത്തായതും ഖബ്‌റടക്കപ്പെട്ടതും എവിടെ?

> ജിദ്ദ

ആദം നബി(അ)ന്റെ വയസ്സ് ?

> 960

ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ?

> മക്കയിലെ ജബൽ അബീഖുബൈസിന് മുകളിൽ


ആദം നബി(അ)ന് നൽകപ്പെട്ട ഏടുകൾ എത്ര?

> 10

ഏടുകൾ നൽകപ്പെടുകയും എന്നാൽ ഖുർആനിൽ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?

> സീസ്(അ)

ആദം നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

> 25


അബുൽ ബശർ ആര്?

> ആദം നബി (അ)

ശീസ് നബി(അ)ന് നൽകപ്പെട്ട ഏടുകൾ എത്ര?

> 50

ആദം നബി(അ)ന്റെ സ്വർഗത്തിലെ സ്ഥാനപ്പേര് എന്ത്?

> അബൂ മുഹമ്മദ്

$ads={1}

നൂഹ് നബി(അ)

നൂഹ് നബി(അ)ന്റെ യഥാർത്ഥ നാമം?

> അബ്ദുൽ ഗഫ്ഫാർ

ശിർക്കിനെ എതിർക്കാൻ അല്ലാഹു അയച്ച ആദ്യത്തെ റസൂൽ ആര്?

> നൂഹ് നബി(അ)

ലോകത്തിലെ ആദ്യത്തെ കപ്പൽ നിർമിച്ചത് ആര്?

> നൂഹ് നബി(അ)


നൂഹ് നബി(അ)ന്റെ പിതാവ് ആര്?

> ലാമക്

നൂഹ് എന്ന പദത്തിനർത്ഥം എന്ത്?

> ധാരാളം കരയുന്നവൻ

നൂഹ്‌നബി(അ)ന്റെ പേര് ഖുർആനിൽ എത്രതവണ വന്നിട്ടുണ്ട്?

> 43


ശൈഖുൽ അമ്പിയാഅ് ആര്?

> നൂഹ് നബി(അ)

നൂഹ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതിചെയ്യുന്നു?

> കൂഫയിൽ

പ്രവാചകന്മാരിൽ ഏറ്റവും കൂടുതൽ ജീവിച്ചത് ആര്?

> നൂഹ് നബി(അ)


പ്രവാചകൻമാരായ രണ്ട് ഭർത്താക്കൻമാരിൽ വിശ്വസിക്കാതിരുന്ന ഭാര്യമാർ ആരൊക്കെ?

>നൂഹ് നബി(അ)ന്റെയും ലൂത്വ് നബി(അ)ന്റെയും ഭാര്യമാർ


പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോൾ?

> നൂഹ് നബി(അ)ന്റെ കാലത്ത്


ഇദ്‌രീ്‌സ് നബി(അ)

ഇദ്‌രീ്‌സ് നബി(അ)ന്റെ യഥാർത്ഥ നാമം?

>അഖ്‌നൂഖ്


ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതും ആര്?

> ഇദ്‌രീ്‌സ് നബി(അ)

ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?

> ഇദ്‌രീ്‌സ് നബി(അ)


ഇദ്‌രീ്‌സ് നബി(അ)ന് നൽകപ്പെട്ട ഏടുകൾ എത്ര?

> 30

ആദ്യമായി യുദ്ധ സാമഗ്രികൾ നിർമിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?

> ഇദ്‌രീ്‌സ് നബി(അ)

ഇദ്‌രീ്‌സ് നബി(അ)ന്റെ നാമം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

> 2

ഇദ്‌രീ്‌സ് നബി(അ)ന്റെ പിതാവ് ആര്?

> യാരിദ്

ഇദ്‌രീ്‌സ് നബി(അ)നെ ആകാശത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വയസ്സ്?

> 350

ഇദ്‌രീ്‌സ് നബി(അ) ജനിച്ചത് എവിടെ?

> ബാബിലോൺ

$ads={1}

സ്വാലിഹ് നബി(അ)

സമൂദ് സമുദായത്തിൽ വന്ന പ്രവാചകൻ?

>സ്വാലിഹ് നബി(അ

സമൂദിന്റെ വാസസ്ഥലം എവിടെ?

> ഹിജ്‌റ്

സമൂദുകൾ ജീവിച്ച കാലഘട്ടം എന്ത് പേരിൽ അറിയപ്പെടുന്നു?

> ശിലായുഗം

സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര?

> 280

സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്?

> ഉബൈദ്

ആദ് സമൂഹം വസിച്ചിരുന്നത് എവിടെ?

> യമനിലെ അഹ്ഖാഫ്

സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?

> ഖുദാർ

സ്വാലിഹ് നബി(അ)ന്റെ പേര് ഖുർആനിൽ എത്രതവണ പരാമർശിച്ചിട്ടുണ്ട്?

> 9

ഹൂദ് നബി(അ)

ബനൂആദിലേക്ക് നിയുക്തനായ പ്രവാചകൻ ആര്?

ഹൂദ് നബി(അ)


ഹൂദ് നബി(അ)ന്റെ നാമം ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്?

> 7

ഹൂദ് നബി(അ)ന്റെ പിതാവ് ആര്?

> അബ്ദുല്ല

ഹൂദ് നബി(അ)ന്റെ ഖബ്‌റ് എവിടെ?

> തരീം

ഹൂദ് നബി(അ) വയസ്സ് എത്ര?

> 464

$ads={1}

ഇബ്‌റാഹീം നബി(അ)

ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുർആൻ പരാമർശിച്ച നബി ആര്?

– ഇബ്‌റാഹീം നബി(അ)


ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്?

– താരഖ്

അഗ്നികുണ്ഡത്തിൽ എറിയപ്പെട്ട പ്രവാചകൻ ആര്?

– ഇബ്‌റാഹീം നബി(അ)

ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര?

– 200

ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?

– ഖലീലുല്ലാഹ്

ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?

– ബാബിലോൺ


ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ?

– ഫലസ്തീനിലെ ഖലീൽ പട്ടണത്തിൽ


ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

– 69

അബുൽ അമ്പിയാഅ് ആര്?

– ഇബ്‌റാഹീം നബി(അ)

ഇബ്‌റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തർക്കിച്ച രാജാവ് ആര്?

– നംറൂദ്


ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂൽ ആര്?

– ലുത്വ് നബി(അ)

ഇബ്‌റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?

– സ്വാബിഉകൾ

ഇബ്‌റാഹീം നബി(അ)ന് നൽകപ്പെട്ട ഏടുകൾ എത്ര?

– 10


ഇസ്ഹാഖ് നബി(അ)ൻെ മക്കൽ?

– ഐശ്, യഅ്ഖൂബ് നബി(അ)

മൂസാ നബി(അ) പിന്തുടരുന്നതിനിടിൽ നൈൽനദിയിൽ മുങ്ങിമരിച്ച ഭരണാധികാരി?

– ഫിർഔൻ (വലീദ്ബ്‌നു മുസ്ഹബ്)

യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?

– ഫലസ്തീൻ

ഇബ്‌റാഹീം നബി(അ) എന്ന പദത്തിനർത്ഥം?

– ദയാലു


നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?

– ജൂദി പർവ്വതത്തിൽ

ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോൾ എവിടെ സ്ഥ്ിതി ചെയ്യുന്നു?

– ഫലസ്തീൻ

ദുൽകിഫ്ൽ നബി(അ)ന്റെ പിതാവ് ആര്?

– അയ്യൂബ് നബി(അ)

ഇൽയാസ് നബി(അ)ന്റെ പിതാവ് ആര്?

– യാസീൻ

അതിഥികളുടെ പിതാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രവാചകൻ ആര്?

– ഇബ്‌റാഹീം നബി(അ)

$ads={2}

ലുത്വ് നബി(അ)

ലുത്വ് എന്ന പദത്തിന് അർത്ഥം എന്ത്?


– സ്‌നേഹം


അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്‌റപോയ ആദ്യവ്യക്തി?

– ലുത്വ് നബി (അ

ലൂത്വ് നബി(അ)ന്റെ പിതാവ് ആര്?

– ഹാറാൻ

ലുത്വ് നബി (അ)ന്റെ ഖബ്‌റ് എവിടെ?

– നഈമയിൽ

ലുത്വ് നബി (അ)ന്റെ നാമം ഖുർആനിൽ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?

– 27

ഇസ്ഹാഖ് നബി(അ)

ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കൾ ആരെല്ലാം?


– പിതാവ് ഇബ്‌റാഹീം നബി(അ), മാതാവ് സാറ ബീവി(അ)

ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്?

– റൂഫഖ

ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുർആനിൽ എത്ര സ്ഥലത്ത് പരാമർശിച്ചിട്ടുണ്ട്?

– 17

ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോൾ മാതാപിതാക്കളുടെ വയസ്സ് എത്ര?

– പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ്


ഇസ്ഹാഖ് നബി(അ)ന്റെ ഖബ്‌റ് എവിടെ?

– ഹബ്‌റൂൺ

ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര?

– 180


ഇസ്മാഈൽ നബി(അ)

ഇബ്‌റാഹീം നബി(അ)ന്റെ പ്രഥമ പുത്രൻ ആര്?


– ഇസ്മാഈൽ നബി(അ)


ഇസ്മാഈൽ നബി(അ)ന്റെ വയസ്സ്?

– 137

ഇസ്മാഈൽ നബി(അ)ന്റെ മാതാപിതാക്കൾ ആരെല്ലാം?

– പിതാവ് ഇബ്‌റാഹീം(അ), മാതാവ് ഹാജറ(റ)

ഇസ്മാഈൽ നബി(അ)ന്റെ നാമം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

– 12

ഇസ്മാഈൽ നബി(അ)ന്റെ ഖബ്‌റ് എവിടെ?

– മക്കയിൽ


യഅ്ഖൂബ് നബി(അ)

ഇസ്‌റാഈല്‍ എന്ന് പേരുള്ള പ്രവാചകന്‍ ആര്?


– യഅ്ഖൂബ് നബി(അ)


യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര?

– 147

യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്?

– ഇസ്ഹാഖ് നബി(അ)

യഅ്ഖൂബ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതി ചെയ്യുന്നു?

– മിസ്‌റ്

ഇസ്‌റാഈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം?

– അല്ലാഹുവിന്റെ അടിമ

യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?

– 16


ബനൂ ഇസ്‌റാഈല്‍ എന്നു വിളിക്കുന്നത് ആരെ?

– യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ


യൂസുഫ് നബി(അ)

യൂസുഫ് നബി(അ)ന്റെ മാതാപിതാക്കൾ ആരെല്ലാം?


– പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീൽ

ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ?

– യൂസുഫ് നബി(അ)

ഈജിപ്തിന്റെ ഭരണാധികാരിയായിത്തീർ നബി ആര്?

– യൂസുഫ് നബി(അ)

കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകൻ ആര്?

– യൂസുഫ് നബി(അ)

യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്?

– സുലൈഖ

ആദ്യമായി റേഷൻ സമ്പ്രദായം നടപ്പിലാക്കിയത് ആര്?

– യൂസുഫ് നബി(അ)


ബനൂ ഇസ്‌റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂൽ?

– യൂസുഫ് നബി(അ)

യൂസുഫ് നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്?

– 27

യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു?

– 120

യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ?

– ജനനം: ഫദ്ദാനുആറാം, വഫാത്ത്: മിസ്‌റ്(ഈജിപ്ത്)


ശുഐബ് നബി(അ)

മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകൻ ആര്?


– ശുഐബ് നബി(അ)


ശുഐബ് നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്?

– 11

ശുഐബ് നബി(അ)ന്റെ പിതാവ് ആര്?

– സ്വഫ്‌വാൻ

പ്രവാചകന്മാരിലെ പ്രഭാഷകൻ എന്നറിയപ്പെടുന്നത് ആര്?

– ശുഐബ് നബി(അ)


ദാവൂദ് നബി(അ)

ദുൽകിഫ്ൽ നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്

= 2 തവണ


ദാവൂദ് നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്

= 16

ഇൽയാസ്(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്

= 2

ദാവൂദ് നബി(അ)ന്റെ പിതാവ് ആര്

= യസാ

ദാവൂദ് (അ)ന്റെ വയസ്സ് എത്ര

 = 100

ദാവൂദ് (അ)ന്റെന്റെ പുത്രൻ

= സുലൈമാൻ നബി(അ)

പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ

= ദാവൂദ് (അ)ന്റെ കൂടെ



സുലൈമാൻ നബി(അ)

സുലൈമാൻ നബി(അ).ന്റെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

17 തവണ


സുലൈമാൻ നബി(അ) ന്റെ ഖബ്‌റ് എവിടെ?

ബൈത്തുൽ മുഖദ്ദസ്

സുലൈമാൻ നബി(അ) ന്റെ പത്‌നി?

ആമിന


കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?

സുലൈമാൻ നബി(അ)

സുലൈമാൻ നബി(അ) വയസ്സ് എത്ര?

53


വായുവിൽ സഞ്ചരിച്ച ആദ്യമനുഷ്യൻ?

സുലൈമാൻ നബി(അ)

ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകൻ?

സുലൈമാൻ നബി(അ)


സുലൈമാൻ നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന രാജ്ഞി?

ബിൽഖീസ് രാജ്ഞി

സുലൈമാൻ നബി(അ)ന്റെ കാലത്ത് യമൻ ഭരിച്ചിരുന്നത് ആര്?

ബിൽഖീസ് രാജ്ഞി

സുലൈമാൻ നബി(അ) ബിൽഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?

ഹുദ്ഹുദ്


$ads={2}

അയ്യൂബ് നബി(അ)

ബഅൽ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി?

ഇൽയാസ് നബി(അ)

യൂനുസ് നബി(അ)ന്റെ നാമം ഖുർആനിൽ എത്രതവണ വന്നിട്ടുണ്ട്?

4 തവണ

യൂനുസ് നബി(അ)ന്റെ പിതാവ് ആര്?

മത്താ

അയ്യൂബ് നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

4 തവണ

അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്?

റഹ്മ

അയ്യൂബ് നബി(അ) പിതാവ് ആര്?

അമൂസ്വ്

സകരിയ്യ നബി(അ)

മറിയം ബീവി (അ)നെ വളർത്തിയ നബി ആര്?

സകരിയ്യ നബി(അ)


സകരിയ്യ നബി(അ)ന്റെ പിതാവ് ആര്?

ബർഖിയ

യഹൂദികളാൽ കൊല്ലപ്പെട്ട രണ്ട് പ്രവാചകൻമാർ?

സകരിയ്യ നബി(അ), യഹ്‌യ നബി(അ)

സകരിയ്യ നബി(അ)ന്റെ പേര് ഖുർആനിൽ എത്ര തവണ ആവർത്തിക്കുന്നു?

7 തവണ

യൂനുസ് നബി(അ)

ദുന്നൂൻ സ്വാഹിബുൽ ഹൂത്ത് എന്നീ പേരുകളിൽ അറിയപ്പെട്ട പ്രവാചകൻ

യൂനുസ് നബി(അ)

മത്സ്യവയറ്റിൽ അകപ്പെട്ട പ്രവാചകൻ

യൂനുസ് നബി(അ)

ഐകാവാസികളുടെ സ്ഥലം

മദ്‌യൻ

You may like these posts