ഇസ്ലാമിക ചരിത്രം
1. ബദർ യുദ്ധ വേളയിൽ പ്രവാചകൻ വടികൊണ്ട് അണി ശരിയാക്കിയപ്പോൾ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
ഉ: സവാദ് (റ)
2. ഇസ്ലാമിൽ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
ഉ: സഅദുബുൻ അബീ വഖാസ് (റ)
3. അസദുൽ ഉമ്മ: എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി?
ഉ: ഹംസത്ബുൻ അബ്ദുൽ മുത്വലിബ് (റ)
4.ബദർ യുദ്ധ വേളയിൽ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാൻ നിർദേശിച്ചസ്വഹാബി?
ഉ: ഹുബാബ് ഇബ്ൻ മുൻദിർ (റ)
5. സൂറ: മുജാദലയിൽ "തർക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിൻത് സ'അലബ
6.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവർണർ ?
ഉ: യസീദ് ഇബ്ൻ ഹുബൈയ്‌റ
7.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വർഷമാണ്?
a) പ്രവാചകത്വത്തിന്റെ പത്താം വർഷം.
8. പ്രവാചകൻ മുഹമ്മദ് (സ) തൻറെ ജീവിതത്തിനിടയിൽ എത്ര ഉംറയാണ് നിർവഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുൽ ഹുദൈബിയ്യ. രണ്ട്, ഉംറതുൽ ഖദാഅ്. മൂന്ന്, ജുഅ്‌റാനയിൽ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
9. ദുന്നൂരൈൻ ذُو النوُرَين എന്ന പേരിൽ അറിയപ്പെടുന്ന ഖലീഫ ?
a) ഖലീഫ ഉസ്മാൻ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)
10. 'സൈഫുല്ലാഹ്' എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
a) ഖാലിദ് ഇബ്ൻ വലീദ് (റ).
11.ഖുർആനിൽ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉ: സൈദ് ബിൻ ഹാരിസ:(റ)
12. സിഹാഹുസ്സിത്ത എന്ന പേരിൽ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങൾ ഏവ?
a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിർമിദി, ഇബ്ൻ മാജ, നസായി എന്നിവ.
13. ഇമാം അബൂ ഹനീഫ (റ) ജനിച്ചത് എവിടയാണ്?
a) കൂഫ
14. പ്രവാചകത്വത്തിന്റെ പത്താം വർഷം ദുഃഖ വര്ഷം എന്നറിയപ്പെടാൻ കാരണമെന്ത്?
a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.
15. ഇമാം അബൂ ഹനീഫ (റ)യുടെ പൂർണ്ണ നാമം?
a) നു'അമാൻ ഇബിൻ ഥാബിത്
16. ഇമാം ശാഫി(റ)യുടെ പൂർണ്ണ നാമം?
a) മുഹമ്മദ്‍ ഇബിൻ ഇദ് റീസ്
Post a Comment