നബിദിന പ്രസംഗം NABIDINA PRASANGAM FOR STUDENTS MALAYALAM PRASAMGAM

നബിദിന പ്രസംഗം NABIDINA PRASANGAM FOR STUDENTS MALAYALAM PRASAMGAM

പ്രസംഗം-1

നബിദിന പ്രസംഗം NABIDINA SPEECH FOR STUDENTS MALAYALAM PRASAMGAM


ഇസ്ലാമിന്റെ ആരോഗ്യശാസ്ത്രം

🌹🌹🌹🌹🌹🌹🌹🌹🌹
الحمد لله وحده والصلاه والسلام على من لا نبي بعده وعلى اله وصحبه ابدا اما بعد.
قال رسول الله صلى الله عليه وسلم
نعمتان مغبونٌ فيهما كثيرٌ من الناس: الصحة والفراغ

ഏറ്റവും സമാദരണീയരായ......

ആരോഗ്യസംരംക്ഷണത്തിന് അതിപ്രാധാന്യം നൽകിയ മതമാണ് വിശുദ്ധ ഇസ്ലാം..ആരോഗ്യത്തെ നശിപ്പിക്കുന്ന എല്ലാം ഇസ്ലാം അതിശക്തമായി വിലക്കിയിട്ടുണ്ട്...ഘട്ടം ഘട്ടമായി മദ്യവിപത്ത് ഉൻമൂലനം ചെയ്യലിലൂടെ ഇസ്ലാം അത് അരക്കെട്ടുറപ്പിച്ചു..മാത്രമല്ല കളള് പോലെ ആരോഗ്യത്തിന് പൊളളലേൽപ്പിക്കുന്ന സർവ്വലഹരികളും നിശിദ്ധമാണെന്നാണ് ഇസ്ലാമിന്റെ പ്രഖ്യാപനം
كل مسكر خمر وكل خمر حرام
എല്ലാ ലഹരിപദാർത്ഥങ്ങളും മദ്യസമാനമാണ്..എല്ലാ മദ്യസമാനമായതും നിശിദ്ധമാണ് എന്ന തിരുമൊഴിമുത്ത് അതിലേക്ക് വിരൽ ചൂണ്ടുന്നു...
മനസ്സിന്റെ ആരോഗ്യമാണ് ഏവരുടേയും ഏറ്റവും വലിയ ആഗ്രഹം..
അഞ്ച് നിസ്കാരത്തെ നിസ്കാരത്തിലൂടെയും ഏകാന്ത പ്രാർത്ഥനയിലൂടേയും മനസ്സിന്റെ ആരോഗ്യം ഊട്ടിയുറക്കുമെന്ന് ഭൗതീകവാദികൾ വരെ സമ്മതിച്ചു കഴിഞ്ഞു..കൂടാതെ യോഗയേക്കാൾ ശരീരാരോഗ്യം മികച്ചനിലാവരത്തിലാക്കാൻ നിസ്കാരം കൊണ്ട് സാധ്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു..
വയറിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം,ഒരു ഭാഗം വെളളം മറ്റൊരു ഭാഗം ഫ്രീ എന്നിങ്ങനെയാണ് ഇസ്ലാമിക ആരോഗ്യശാസ്ത്രരീതി..ഇത് അപ്പടി അനുസരിച്ച സ്വഹാബത്തിന് രോഗപ്രതിരോധ ശക്തി കൂടുതലായിരുന്നുവെന്നാണ് ചരിത്രം വിളിച്ചറിയിക്കുന്നത്..ചികിൽസനടത്താൻ വിദേശരാജ്യത്തിൽ നിന്ന് മദീനയിലെത്തിയ പ്രശസ്തവൈദ്യൻ മാസങ്ങളോളം ചിലവഴിച്ചിട്ടും ഒരു രോഗിയേയും കാണാത്തതിനാൽ അത്ഭുതപ്പെട്ട് തിരിച്ചുപോയ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്..
ഈ ഇസ്ലാമിക ആരോഗ്യശാസ്ത്രരീതിയെ അവഗണിക്കുന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രതിസന്ധി..
ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അനേകം തിരുവാക്യങ്ങൾ കാണാം..
അന്ത്യനാളിലെ റബ്ബിന്റെ ആദ്യചോദ്യം നിന്റെ ആരോഗ്യം നീ എന്തിന് ചെലവഴിച്ചു എന്നായിരിക്കുമെന്ന ഹദീസ് അതിലൊന്ന് മാത്രം..
രോഗം വന്നാൽ ചികിൽസിക്കാതെ ആരോഗ്യനശീകരണം നടത്തുന്നതിനെ ഇസ്ലാം ശക്തിയുക്തം വിലക്കിയിട്ടുണ്ട്..രോഗം വന്നാൽ ഉടനടി ചികിൽസിക്കുക..റബ്ബ് ഒരു രോഗമിറക്കിയിട്ടുണ്ടെങ്കിൽ അതിന്റെ
 മറുമരുന്നും ഇറക്കിയീട്ടുണ്ട് എന്ന തിരമൊഴി അതിനെ അടയാളപ്പെടുത്തുന്നു ..
ആരോഗ്യസംരംക്ഷണത്തിന്റെ ഭാഗമായി മറ്റേത് മതവും ദർശനവും പറയാത്തവിധം പരാമർശങ്ങളും ഉപദേശങ്ങളും ഇസ്ലാം ഉദ്ധരിക്കുന്നുണ്ട്..
രോഗവാഹകരായ കീടങ്ങള്‍ വന്ന് വീഴാതെ പാത്രങ്ങള്‍ മൂടിവെയ്ക്കണമെന്ന് തിരു നബി അരുളിയതായി കാണാം..
പാനീയത്തില്‍ ശ്വാ സോച്ഛാസം ചെയ്യരുതെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു
കാരണം നിശ്വാസ വായുവില്‍ ആരോഗ്യത്തിന് ഹാനികരമായവ ഉണ്ടാകും.ഇന്നത്തെ ആരോഗ്യശാസ്ത്രത്തിനു പോലും എത്തിപ്പിടിക്കാനാവാത്ത ജീവശാസ്ത്ര തത്വമുത്തുകൾ കോർത്ത സത്താണ് സത്യനബി.
 മൂന്നിറക്കായി വെള്ളം കുടി ക്കാനും ഓരോ തവണയും പാത്രത്തിന് വെളിയിലേയ്ക്ക് ശ്വാസം വിടാനും, ആര്‍ത്തിയും അമിത ഭോജനവും ഒഴിവാക്കാനും തിരു നബി ഉണര്‍ത്തിയിട്ടുണ്ട്.
മനുഷ്യന്റെ ആരോഗ്യത്തിന് ഇസ്‌ലാം വലിയ പരിഗണന നൽകുന്നതു കൊണ്ടാണ് ഇത്തരം വിലക്കുകൾ മതത്തിന്റെ അന്തർധാരയായത്. റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ സമയബന്ധിതമായ ഒരു ഇബാദത്താണ്. നോമ്പുകാരൻ അന്നപാനാദികൾ നിശ്ചിത സമയം വർജിക്കുന്നു. പക്ഷേ, ആരോഗ്യത്തിനും ശരീരത്തിനും അപകടമാകുമെന്നു കണ്ടാൽ അത് മറ്റു ദിവസങ്ങളിലേക്ക് നീട്ടിവെക്കാവുന്നതാണ്.
നിങ്ങളിലാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കിൽ വേറെ ദിവസങ്ങളിൽ നിശ്ചിത എണ്ണം നോമ്പനുഷ്ഠിക്കണം എന്ന ഖുർആൻ സൂക്തത്തിൽ ഇത് സൂചിപ്പിക്കുന്നു.
: ‘ഈ ആയത്തിന്റെ വിവക്ഷ നിശ്ചിത ദിവസങ്ങളിൽ നോമ്പ് നിർബന്ധമാവുന്നത് ആരോഗ്യമുള്ളവരും നാട്ടിൽ താമസിക്കുന്നവരുമായവർക്കാണ്. പ്രസ്തുത ദിനങ്ങളിൽ ഒരാൾ രോഗിയോ യാത്രക്കാരനോ ആണെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് പിന്തിക്കാം എന്നതാണെന്ന് സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് റാസി ഇമാം വിശദീകരിച്ചതായി കാണാം..
വർഷത്തിലെ ഈ ഒരുമാസ വ്രതം ആരോഗ്യത്തെ ശുഭകരമാക്കുമെന്ന് ഇന്നിന്റെ ബുദ്ധിജീവികൾ അംഗീകരിച്ചു കഴിഞ്ഞു..പക്ഷെ നോമ്പ്തുറയോടെ വ്രതവിശുദ്ധിയും ആരോഗ്യഭാഗ്യവും നശിപ്പിക്കുന്ന പ്രവണത ഇന്ന് കൂടിവരുന്നു..അത് ആരോഗ്യത്തിന് അത്യധികം ഹാനികരമാണെന്നതിൽ സന്ദേഹമില്ല.
ആരോഗ്യ സംരക്ഷണത്തിന് വൃത്തി അത്യാവശ്യമാണ്
വൃത്തിയുടെ ആവശ്യകത ഇസ്ലാം വളരേയധികം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
വൃത്തി ഈമാനിന്റെ ഭാഗമാണെന്ന് വരെ തിരുനബിയുടെ മൊഴിയിൽ കാണാം..
അഥവാ ഓരോ വിശ്വാസിക്കും ഇമ്പോർട്ടന്റായി ഉണ്ടാവേണ്ടതാണെന്ന് സാരം.
ശരീരവും,വസ്ത്രവും,വീടും പരിസവും എല്ലാം വൃത്തിയായി സൂക്ഷിക്കാൻ പറയുന്നതിലൂടെ രോഗമുക്തമർത്യനെന്ന മുദ്രാവാക്യമാണ് വിശുദ്ധദീൻ മുന്നോട്ടു വെക്കുന്നത്..!!!
نظِّفوا أفنيتكم»
എന്ന തിരുനബിയുടെ അധ്യാപനം അതിലേക്ക് വെളിച്ചംവീശുന്നു.
ദന്തശുദ്ധീകരണത്തിന് പുണ്യനബിയേക്കാൾ പ്രചോദനം നൽകിയ മറ്റൊരാളില്ല....
لولا أن اشق على أمتي لأمرتهم بالسواك عند كل وضوء
എന്റെ സമുദായത്തിന് പ്രയാസമായിരുന്നില്ലേൽ ഓരോ അംഗശുദ്ധി സമയത്തിന് മുന്നോടിയായും ദന്തശുദ്ധീകരണം ഞാൻ നിർബന്ധമാക്കുമായിരുന്നു എന്ന തിരുവാക്യം അതിനൊരാധാരമാണ്.
അഞ്ച്നേരവും അംഗശുദ്ധിവരുത്തൽ വാജിബാക്കിയ ഇസ്ലാമിനേക്കാൾ വലിയ വൃത്തിമഹത്വം പറഞ്ഞ ദർശനമേതുണ്ട്..!!??
കൂടാതെ തിരുഹദീസിൽ കാണാം
استيقظ أحدُكم من نومِهِ، فلا يَغْمِسْ يدَه في الإناءِ حتى يغسلَها ثلاثًا
നിങ്ങളിലൊരുവനുറക്കിൽ നിന്നുണർന്നാൽ കൈകൾ മൂന്നുപ്രാവശ്യം കഴുകാതിരിക്കരുത്..
ഈ പ്രവാചമൊഴിയുടെ ഉൾപ്പൊരുൾ ഇന്ന് ശാസ്തീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു..അഥവാ കൈകളുടെ ക്രിയവിക്രിയങ്ങൾ ഉറക്കസമയം നാമറിയുന്നില്ല..രോഗാണുക്കൾ കൈകളിൽ അളളിപ്പിടിച്ചിരിക്കാൻ സാധ്യതയേറെയാണ്..
1500 വർഷങ്ങൾക്കു മുമ്പേ ആ ദീർഘദൃഷ്ടിയെത്ര ശ്രേഷ്ഠം..
ചുരുക്കിപ്പറഞ്ഞാൽ ആത്മീയരക്ഷാവഴികൾ മാത്രമല്ല ഭൗതീകസുരക്ഷാറൂട്ടുകളും വെട്ടിയ മതമാണ് വിശുദ്ധ ഇസ്ലാം..
മരണം വരെ ഈ സുന്ദരദീൻസബീലിൽ അടിയുറച്ചടി വെക്കാൻ അല്ലാഹു നമുക്ക് സൗഭാഗ്യം തരട്ടെ..ആമീീീൻ അസ്സലാമുഅലൈക്കും
🌷🌷🌹🌷🌷🌹🌷🌷🌹

You may like these posts