Islamic Quiz General Subject

Islamic Quiz General Subject

Islamic Quiz General Subject 

ഇസ്ലാമിക ചരിത്രം ക്വിസ് Islamic Quiz In Malayalam | Islamic History Quiz Malayalam, madrassa quiz quistion and answers pdf download


സൂറത്ത് യൂസുഫ്, സൂറത്ത് ഇബ്രാഹിം
1. യൂസുഫ് നബി (അ) ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്‍റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്?
 
ധനകാര്യ വകുപ്പിന്റെ ചുമതല
قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌۭ
 യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്: 55)
 
2. യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്?
 
യഅ്ഖൂബ് നബി(അ)
3. ഇബ്രാഹിം നബിയുടെ നാമം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
 
69 തവണ
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകന്‍ മൂസാ നബി(അ) യാണ്.
 
4. നല്ല ഒരു വാക്കിനെ അല്ലാഹു എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
 
നല്ല വൃക്ഷം.
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ
 ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. (ഇബ്രാഹിം : 24)
 
5. ഇസ്മായിൽ നബി (അ)യെ ക്കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍?
 
ഇസ്ഹാഖ് നബി (അ)
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَٰعِيلَ وَإِسْحَٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
 "വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)
 
6. ഫലസ്തീനിന്‍റെ പഴയകാല നാമം?
 
കന്‍ആന്‍
7. യഅ്ഖൂബ് നബി(അ)യുടെ പിതാവിന്‍റെ പേര്?
 
ഇസ്ഹാഖ് നബി(അ)
8. ഹാജറാ ബീവിയുടെ ജന്മ ദേശം?
 
ഈജിപ്ത്
9. യൂസുഫ് നബി(അ)ക്ക് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?
 
11
إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ
 യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” (Yusuf : 4)
 
10. സൂറത്ത് യൂസുഫിന് പുറമെ എത്ര സൂറത്തുകളില്‍ യൂസുഫ് നബി (അ)യുടെ ചരിത്രം വിവരിക്കപ്പെടുന്നുണ്ട്?
 
സൂറത്ത് യൂസുഫില്‍ മാത്രമേ യൂസുഫ് നബി(അ) യുടെ ചരിത്രം വിശദീകരിക്കപ്പെടുന്നുളളൂ.

You may like these posts