Islamic Quiz Question and Answers Malayalam

Islamic Quiz Question and Answers Malayalam

 ISLAM QUIZ


1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?

Ans:വായിക്കപ്പെടുന്നത്


2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?

Ans: ഖുർആൻ


3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?

Ans: ഖുർആൻ


4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?

Ans: 23 വർഷം


5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?

Ans: ലൈലത്തുൽ ഖദ്ർ


6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?

Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.


7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?

Ans: ലൗഹുൽ മഹ്ഫൂദിൽ


8. ഖുർആനിന്റെ മറ്റു പേരുകൾ?

Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്


9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?

Ans: സൂറത്ത് അൽ-അലഖ് (96)


10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?

Ans: അൽ-ഫാതിഹ


11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?

Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.


12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?

Ans: 114


13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?

Ans: 6236


14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?

Ans: അല്ലാഹു


15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?

Ans: മുഹമ്മദ് നബി(സ)


16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?

Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്


17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: മക്കീ സൂറത്തുകൾ


18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: മദനീ സൂറത്തുകൾ


19. മക്കീ സൂറത്തുകളുടെ എണ്ണം?

Ans: 86


20. മദനീ സൂറത്തുകളുടെ എണ്ണം?

Ans: 28


21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?

Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)


22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?

Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ


23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?

Ans: സൂറത്ത് അൽ-ബഖറ


24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?

Ans: സൂറത്ത് അൽ-കൌസർ


25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?

Ans: സൂറത്ത് അത്തൗബ


26. രണ്ട് ബിസ്മിയുള്ള സൂറത്ത്?

Ans: സൂറത്ത് അന്നംല്


27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114


28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?

Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്


29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്


30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?

Ans: ആയത്തുൽ കുർസിയ്യ്


31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255


32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?

Ans: ആയത്തുദ്ദൈൻ


33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282


34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?

Ans: കടമിടപാടുകളുടെ നിയമങ്ങൾ


35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്


36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്


37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?

Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)


38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)


39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?

Ans: മർയം (19), ലുഖ്മാൻ (31)


40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?

Ans: റൂം (30), സബഅ് (34)


41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?

Ans: സൂറത്ത് മുജാദല


42. ﻑ ഇല്ലാത്ത സൂറത്ത്?

Ans: അൽ-ഫാതിഹ


43. ﻡ ഇല്ലാത്ത സൂറത്ത്?

Ans: അൽ-കൌസർ


44. ﺕഇല്ലാത്ത സൂറത്ത് ?

Ans: അൽ-ഇഖ്ലാസ്


45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?

Ans: അൽ-ഇഖ്ലാസ് (112)


46. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?

Ans: അൽ-ഫലഖ് (113) , അന്നാസ് (114)


47. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?

Ans: അൽ-മുഅവ്വിദാത്ത്


48. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?

Ans: സൂറത്ത് അൽ-ഫത്ഹ് (48)


49. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)


50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?

Ans: സൂറത്ത് അൽ-ബഖറ


52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-മുൽക് (67)


52. പാപങ്ങൾ പൊറുക്കപ്പെടുന്

നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? Ans: സൂറത്ത് അൽ-മുൽക് (67)


53. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?

Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)


54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?

Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്


55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അന്നൂർ (24)


56. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?

Ans: സൂറത്ത് ത്വാഹാ (20)


57. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-വാഖിഅ (57)


58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?

Ans: സൂറത്ത് അന്നസ്വ്ർ


59. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

Ans: സൂറത്ത് അൽ-അൻആം


61. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് മുഅ്മിൻ


62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് ഹാമീം സജദ


62. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് അദ്ദഹ്ർ


63. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?

Ans: സൂറത്ത് ബനൂ ഇസ്രാഈൽ


64. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് അത്തൌഹീദ്


65. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-കാഫിറൂൻ


66. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?

Ans: സൂറത്ത് അന്നജ്മ് (53)


67. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?

Ans: മുസബ്ബിഹാത്ത്


68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?

Ans: 7 സൂറത്തുകൾ – ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)


69. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?

Ans: മുസബ്ബിഹാത്തുകളെപ്പറ്റി


70. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.


71. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

Ans: സൂറത്ത് മാഇദ, ആയത്ത് 3


72. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: തജ്.വീദ്


73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?

Ans: തർതീൽ

74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?

Ans: സുജൂദുത്തിലാവത്ത്


75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?

Ans: 15


76. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?

Ans: സൂറത്ത് അന്നജ്മ് (53)


77. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?

Ans: അൽ-ഹജ്ജ്


78. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?

Ans: ഹുറൂഫുൽ മുഖത്തആത്ത്


79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?

Ans: 29


80. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?

Ans: 14


81. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?

Ans: സ്വാദ് ഖാഫ്, നൂൻ


82. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?

Ans: സ്വാദ് (38), ഖാഫ് (50)


83. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?

Ans: 5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം


84. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?

Ans: (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)


85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?

Ans: സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )


86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29


87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?

Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)


88. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)


89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?

Ans: 25


90. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?

Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)


91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?

Ans: മൂസാ നബി(അ) – 136 തവണ.


92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?

Ans: മർയം (മർയം ഇബ്നത ഇംറാൻ)


93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?

Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)


94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ


95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?

Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)


96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? Ans: അബൂലഹബ്


97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ


98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?

Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്


99. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?

Ans: ഖുർആൻ, തേൻ


100. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?

Ans: റുഖ്യ ശറഇയ്യ


⭕11.”കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓

💠മൂസ(അ).


⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓


  💠ഇംറാന്‍.


⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ 


പേര്❓


  💠ഈജിപ്ത്.


⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓


  💠സക്കരിയ്യ നബി.


⭕15.കഅ്ബ പുതുക്കിപ്പണിതത് 


ആരാണ്❓


💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.


 ⭕16.  അഗ്നികുണ്ഡാരത്തിലേ


ക്ക് എറിയപ്പെട്ട


 പ്രവാചകൻ❓


💠ഇബ്റാഹീം നബി.


⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓


💠950 വര്‍ഷം.


⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓


💠അയ്യൂബ് നബി.


⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓


 💠ഹാജറ, സാറ.


⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓


💠 നൂഹ് നബി (അ).


⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓


💠ആദ് സമുദായം.


⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓


💠 മദ് യന്‍ .


⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ


 പേര്❓


 💠ദാവൂദ് നബി.


⭕24:യഹിയാ നബിയുടെ പിതാവ്❓


💠സകരിയ്യാ നബി.


⭕25.ആദ്യത്തെ വേദ 


ഗ്രന്ഥം❓


💠തൗറാത്ത്.


⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓


💠സുലൈമാന്‍ നബി.


⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം  പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓


💠8 പ്രാവശ്യം.


⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓


💠ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)


⭕29.വിവാഹം കഴിക്കാത്ത നബി❓


 💠ഈസാ നബി.


⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓


💠ബിന്‍യാമീന്‍.


⭕31.ബൈതുല്‍ മുഖദ്ദസ്


 നിര്‍മിച്ചത്❓


💠ദാവൂദ് നബി, സുലൈമാന്‍ നബി.


⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓


💠യൂസുഫ് നബി.


⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓


💠ആദം നബി, ഈസാ നബി.


⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന 


പ്രവാചകന്‍❓


💠ഈസാ നബി.


⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓


💠നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.


 ⭕36.നബിയുടെ ഗോത്ര നാമം❓


 💠ഖുറൈശ്.


⭕ 37.നബിയുടെ കുടുംബ നാമം❓


💠ബനൂ ഹാശിം.


⭕38.നബിയുട 


പിതാമഹന്‍❓


💠അബ്ദുല്‍ മുത്തലിബ്.


⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ


 മുലയൂട്ടിയത്❓


 💠സുവൈബ.


⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓


 💠ഉമ്മു അയ്മന്‍.


⭕41.ഇസ്ലാമിലെ ആദ്യ


 രക്തസാക്ഷി❓


 💠സുമയ്യ ബീവി.


⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓


  💠അബൂബക്കര്‍(റ).


⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ 


കാലം❓


 💠13 വർഷം.


⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം


💠10 വർഷം.


⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓


💠ഉമറുബ്നു അബ്ദില്‍ അസീസ്.   


⭕46.നബിﷺയുടെ വഹ് യ് എഴുത്തുകാരില്‍ പ്രധാനി❓


 💠സൈദുബ്നു സാബിത് (റ)


⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓


💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.


⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓


 💠ആനക്കലഹ വര്‍ഷം.


⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓


 💠ഹര്‍ബുല്‍ ഫിജാര്‍.


⭕50.മദീനയുടെ പഴയ 


പേര്❓


 💠യസ് രിബ്.


⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ 


സ്ഥലം❓


💠സൗര്‍ ഗുഹ.


⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത


 സ്വഹാബി❓


 💠അബൂഹുറൈറ(റ).


⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓


 💠കഅ്ബുബ്നു അശ്റഫ്.


⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ 


പ്രായം❓


💠ഖദീജാ ബിവിയെ(40 വയസ്സ്)


⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓


 💠ആഇശാ ബീവി.


⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓


 💠ഹിജ്റ 57.


⭕57. നബിﷺ അവസാന


മായി വിവാഹം ചെയ്തത്❓


💠മൈമൂന ബിവി.


⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓


💠മാരിയതുല്‍ ഖിബ്തിയ്യ.


⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍           വയസ്സെത്രയായിരുന്നു❓


💠 2 വയസ്സ്.


⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓  മാസം❓


💠നുബുവ്വതിന്‍റെ പത്താം വര്‍ഷം,  (ശവ്വാലില്‍)


⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓


💠ആഇശാ ബീവി.


 ⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓


💠സൈനബ് ബിന്‍ത് ജഹ്ശ്.


⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓


💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.


⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓


 💠 ബൈത്തുൽ മുഖദ്ദസ്.


⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓


💠സിദ്റതുല്‍ മുന്‍തഹാ.


⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓


 💠മിഅ്റാജ് ദിനം.


⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓


💠സിദ്റതുല്‍ മുന്‍തഹാ.


⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓


 💠പതിനാല്.


⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓


💠 സൂറത്തുൽ അസ്‌റ്.


⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?


💠ആയതുദ്ദൈൻ.


⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓


💠ബദർ യുദ്ധ ദിനം.


⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ


 സൂറത്ത്❓


💠സൂറത്തു ത്വാഹാ.


⭕73.നോമ്പുകാർ പ്രവേശിക്കുന്ന  സ്വർഗ്ഗ


കവാടം❓


💠റയ്യാൻ.


⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓


💠ഹസ്സാനുബ്‌നു സാബിത്‌


⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓


💠ഉസ്‌മാനുബ്‌നു അഫ്ഫാൻ


⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓


💠ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).


⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി


 ലഭിച്ചത്‌❓


💠അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.


⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓


💠സൂറതുല്‍ അന്‍ആം.


⭕79.ഖുര്‍ആനിന്റെ


 സൂക്ഷിപ്പുകാരി❓


 💠ഹഫ്‌സ (റ).


⭕80.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓


💠നാലു തവണ


⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓


💠സൈനബ്‌ (റ);


⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓


💠മുവത്ത(മാലികീ ഇമാം).


⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓


💠വലീദുബ്‌നു മുഗീറ


⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ്ജിസത്ത്❓


💠 വിശുദ്ധ ഖുർആൻ.


⭕85. നബി(സ) വഫാത്തായ


 തീയ്യതി❓


💠 റബീഉൽ അവ്വൽ 12.


⭕86. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓


💠ഹഫ്സ ബിന്‍ത് ഉമര്‍.


⭕87. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓


💠യൂസുഫ് നബി (അ).


⭕88. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്


 വിശ്വസിച്ചവര്‍❓


  💠മക്കയിലെ കിനാര്‍ വിഭാഗം.


⭕89.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍              പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓


💠 34 സ്ഥലങ്ങളില്‍.


⭕90. ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓


💠മറിയം ബീവി.


⭕91. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓


💠യൂനുസ് (അ).


⭕92. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓


 💠മറിയം ബീവി.


⭕93. ആദം നബിയുടെ രണ്ട്


 പുത്രന്മാര്‍❓


 💠ഹാബീല്‍, ഖാബീല്‍.


⭕94. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓


💠മൂസ(അ).


1. കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?

– സമചതുര രൂപം

2. ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്?

– കഅ്ബ

3. കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?

– മലക്കുകള്‍

4. കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?

– ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍

5. പിന്നീട് കഅ്ബ പണിതത് ആര്?

– ആദം(അ)

6. ആദമി(അ)നു ശേഷം കഅ്ബ പണിതത്?

– ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍

7. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്?

– വലീദ് ബ്‌നു മുഗീറ

8. ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്?

– കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍

9. എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്?

– ഹഥ്വീം

10. കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്?

– റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി.

11. ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്?

– റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാരി

12. കഅ്ബയുടെ നീളവും വീതിയും?

– 40 അടി നീളവും 35 അടി വീതിയും 50 അടി ഉയരവുമുള്ള ചതുരരൂപം.

13. കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര?

– 15 മീറ്റര്‍ ഉയരം

14. കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്?

– രണ്ടര മീറ്റര്‍ ഉയരത്തില്‍

15. കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ?

– നഗ്നമായ തന്റെ ചുമലില്‍ വെച്ച്

16. മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന്‍ അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?

– തിരുനബി(സ) ബോധരഹിതനായി വീണു.

17. ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ?

– നാളെ രാവിലെ ആദ്യം കഅ്ബയിലെത്തുന്നയാളെ അതിനു ചുമതലപ്പെടുത്താം എന്ന ആശയത്തില്‍.

18. ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്?

– ഹുദൈഫ എന്ന് പേരുള്ള അബൂ ഉമയ്യ. (ഇദ്ദേഹം തിരുനബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ)യുടെ പിതാവാണ്)

19. ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്?

– അല്‍ അമീന്‍

20. ഹജറുല്‍ അസ്‌വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ?

– ഒരു തുണി വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. ഖുറൈശികളിലെ ഓരോ കുടുംബത്തിലെയും നേതാക്കളോട് തുണിപിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവരെല്ലാവരും ഹജറുല്‍ അസ്‌വദുള്ള തുണി ഉയര്‍ത്തിയപ്പോള്‍ തിരുനബി(സ) ഹജറുല്‍ അസ്‌വദ് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.

21. കഅ്ബയുടെ പേരുകള്‍ ഏതെല്ലാം?

– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാഹ് 4. അല്‍ബൈത്തുല്‍ ഹറാം 5. അല്‍ ബൈതുല്‍ അതീഖ് 6. ഖിബ്‌ല.

22. കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്?

– പ്രധാനമായും 12 തവണ.

23. ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്?

– 1. മലക്കുകള്‍ 2. ആദം(അ) 3. ശീസ്(അ) 4. ഇബ്‌റാഹീം(അ) 5. അമാലിഖഃ 6. ജുര്‍ഹൂം 7. ഖുസ്വയ്യ്ബ്‌നു കിലാബ് 8. ഖുറൈശ് 9. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) 10. ഹജ്ജാജുബ്‌നു യൂസുഫ് 11. സുല്‍ത്വാന്‍ മുറാദ് അല്‍ ഉസ്മാനി 12. ഖാദിമുല്‍ ഹറമൈന്‍ ഫഹദ്ബ്‌നു അബ്ദില്‍ അസീസ്.

24. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്?

– ഹിജ്‌റ 65ല്‍.

25. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം?

– ഹിജ്‌റ 74ല്‍.

26. സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം?

– ഹിജ്‌റ 1040ല്‍.

27. ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം?

– ഹിജ്‌റ 1417ല്‍.

28. ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്?

– ഹിജ്‌റക്ക് 18 കൊല്ലം മുമ്പ്.

29. ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു?

– രണ്ട്.

30. ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്?

– ഒന്ന്.

31. ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്?

– ഖുറൈശികള്‍.

32. ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം?

– ചില കള്ളന്മാര്‍ കഅ്ബയില്‍ സൂക്ഷിച്ചിരുന്ന നിധി മോഷ്ടിച്ചു കൊണ്ടുപോയി.

ഹജറുല്‍ അസ്‌വദ്

33. ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം?

– കറുത്ത കല്ല്.

34. ഹജറുല്‍ അസ്‌വദിന്റെ ഉറവിടം?

– സ്വര്‍ഗ്ഗം.

35. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം എന്തായിരുന്നു?

– ശക്തമായ വെളുപ്പ്.

36. വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്?

– ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.

37. ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്?

– മുജാഹിദ്(റ).

38. കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു?

– ഒന്ന് മാത്രം.

39. ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് എത്ര കഷ്ണങ്ങളാണ്?

– പുറംഭാഗത്ത് എട്ട് കഷ്ണങ്ങള്‍.

40. ഹജറുല്‍ അസ്‌വദ് പൊട്ടിയത് എന്ന്?

– ഹിജ്‌റ 319ല്‍.

41. ഹജറുല്‍ അസ്‌വദ് ആരാണ് പൊട്ടിച്ചത്?

– ഖിറാമിത്വികള്‍.

42. ആരാണ് ഖിറാമിത്വികള്‍?

– അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍.

43. ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍?

– ഇസ്മാഈലിയതുല്‍ ബാത്വിനിയ്യ വിഭാഗം.

44. ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്?

– കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.

45. ഹജറുല്‍ അസ്‌വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്?

– അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്.

46. പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്?

– ഹിജ്‌റ 339ല്‍.

47. ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര?

– ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.

48. ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്?

– വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.

49. ഹജറുല്‍ അസ്‌വദിന്റെ പോരിശകളില്‍ ചിലത്?

– 1. സ്വര്‍ഗ്ഗത്തിലെ കല്ല്.

2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.

3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.

4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.

5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.

6. ത്വവാഫിന്റെ ആരംഭവും അവസാനവും.

7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.

8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.

9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.

50. ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്?

– അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ).

മുല്‍തസം

51. എന്താണ് മുല്‍തസം?

– ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം.

52. ഈ സ്ഥലത്തിന്റെ പ്രത്യേകത?

– ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം.

ഹഥ്വീം

53. ഹഥ്വീം എന്നാലെന്ത്?

– കഅ്ബാലയത്തിന്റെ പുറത്ത് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കെട്ട്.

54. ഇത് കഅ്ബയില്‍ പെട്ടതാണോ?

– അതെ.

55. എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്?

– ഖുറൈശികളുടെ കയ്യില്‍ ‘ശുദ്ധസമ്പത്ത്’ തീര്‍ന്നുപോയതിനാല്‍.

56. ഹഥ്വീമിന്റെ നീളം?

– 6 മുഴവും ഒരു ചാണും (ഏകദേശം 3 മീറ്റര്‍)

മീസാബ്

57. മീസാബ് എന്നാലെന്ത്?

– കഅ്ബയുടെ മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുക്കാനുള്ള സ്വര്‍ണ്ണപ്പാത്തിയാണ് മീസാബ്.

58.മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്?

– ഖുറൈശികള്‍.

59. മീസാബിന്റെ പ്രത്യേകത?

– ഇതിനു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.

റുക്‌നുല്‍ യമാനി

60. റുക്‌നുല്‍ യമാനി എന്നാലെന്ത്?

– യമനിനോട് അഭിമുഖമായി നില്‍ക്കുന്ന കഅ്ബയുടെ മൂലയാണ് റുക്‌നുല്‍ യമാനി.

61.റുക്‌നുല്‍ യമാനിയുടെ പ്രത്യേകത?

– തിരുനബി(സ) റുക്‌നുല്‍ യമാനി തൊട്ടുമുത്താറുണ്ടായിരുന്നു.

ശാദിര്‍വാന്‍

62. ശാദിര്‍വാന്‍ എന്നാലെന്ത്?

– കഅ്ബയുടെ അടിത്തറയോട് ചേര്‍ത്ത് നിര്‍മ്മിച്ച ചെറിയ മതിലാണ് ശാദിര്‍വാന്‍.

63. ശാദിര്‍വാനിന്റെ ഉയരം, വീതി?

– 13 സെ.മീ ഉയരം, 45 സെ.മീ വീതി.

കഅ്ബയുടെ ഉള്‍വശം

64. കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?

– മൂന്ന്.

65.അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്?

– മരം കൊണ്ട്.

66.കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്‌കരിച്ച സ്ഥലത്താണ് ……………… ഉള്ളത്.

– മിഹ്‌റാബ്.

67. കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കരിക്കേണ്ടത്?

– ഏതു ഭാഗത്തേക്ക് തിരിഞ്ഞും നിസ്‌കരിക്കാം.

കഅ്ബയുടെ വാതില്‍

68. ഇബ്‌റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു?

– 2 വാതിലുകള്‍.

69. ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍?

– കിഴക്കും പടിഞ്ഞാറും ഭാഗത്ത്.

70. അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ?

– ഇല്ല, കേവലം കവാടം മാത്രം.

71. അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും?

– കിഴക്ക് വാതിലിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വാതിലിലൂടെ പുറത്ത് കടക്കും.

72. ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു?

– തറ നിരപ്പില്‍.

73. കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്?

– യമന്‍ രാജാവായിരുന്ന അസ്അദ് തുബ്ബഅ് മൂന്നാമന്‍.

74. കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്?

– ഖുറൈശികള്‍.

75. കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി?

– രണ്ട് മിസ്വ്‌റാഅ്

76. ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്?

– അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ കയറ്റാനും അല്ലാത്തവരെ തടയാനും.

ബാബുത്തൗബ

77. ബാബുത്തൗബ എന്നാലെന്ത്?

– കഅ്ബാലയത്തിന്റെ ഉള്ളില്‍ കവാടത്തിന് വലതുഭാഗത്ത് മേല്‍ക്കൂരയിലേക്ക് കയറാനുള്ള കോണിയും കവാടവും ഉണ്ട്. ഈ കവാടത്തിനാണ് ബാബുത്തൗബ എന്ന് പറയുന്നത്. ഇത് കഅ്ബയുടെ ഉള്‍വശത്താണ്. ഇതിനും പൂട്ടും മറയും (സിതാറ) ഉണ്ട്.

78. കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം?

– തനിത്തങ്കം.

79. എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്?

– ഹിജ്‌റ 1399ല്‍.


Share this:

1. സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ?

അല്‍ ബഖറ, ആലിഇംറാന്‍

2.മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?

-ആലിഇംറാന്‍

3. ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്?

-200

4. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ?

-താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും

5. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?

-ആലി ഇംറാന്‍


Share this:

1. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുല്‍ ബഖറ

2. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?

-സൂറത്തുല്‍ ബഖറ

3. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്?

-സൂറത്തുല്‍ ബഖറ

4. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്?

-സൂറത്തുല്‍ ബഖറയിലെ


5. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?

-286

6. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?

-അല്‍-ബഖറ

7.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുല്‍ ബഖറ

8. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-അല്‍ ബഖറ

9. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?

-സൂറത്തുല്‍ ബഖറ

10. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?

-ആയത്തുല്‍ കുര്‍സിയ്യ്


Share this:

1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?


-20

2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര?

-ഏഴ്

3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?

-ഫാത്തിഹ

4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്?

സൂറത്തുൽ ഫാത്തിഹ

5. ഖുർആനിന്റെ മാതാവ്?

സൂറത്തുൽ ഫാത്തിഹ

6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ

1. ഫാത്തിഹത്തുൽ കിതാബ്

2. ഉമ്മുൽ ഖുർആൻ

3. കൻസ്

4. കാഫിയ

5. വാഫിയ

6. ശാഫിയ

7. സബ്ഉൽ മസാനി

8. ഹംദ്

9. ശിഫാഅ്

10. ശുക്‌റ്

11. ദുആ

12. മുനാജാത്ത്

13. തഅ്‌ലീമുൽ മസ്അല

14. തഫ്വീള്

15. സുആൽ

16. സ്വലാത്ത്

17. ഫാത്തിഹത്തുൽ ഖുർആൻ

18. നൂർ

19. ഉമ്മുൽ കിതാബ്

20. റഖ് യ

7. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത്?

-ആയത്തുൽ ഖുർസിയ്യ്

8. എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുൽ ഫാത്തിഹ

9.സ്വപ്‌നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്‌നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്?

-സൂറത്തുൽ ഫാത്തിഹ

10. നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?

-സൈദ്ബ്‌നു സാബിത്(റ)


11. രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?

-സൂറത്തുല്‍ ഫാത്തിഹ


Share this:

1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?


-20


2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര?


-ഏഴ്


3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?


-ഫാത്തിഹ


4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്?


സൂറത്തുൽ ഫാത്തിഹ


5. ഖുർആനിന്റെ മാതാവ്?


സൂറത്തുൽ ഫാത്തിഹ


6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ


1. ഫാത്തിഹത്തുൽ കിതാബ്


2. ഉമ്മുൽ ഖുർആൻ


3. കൻസ്


4. കാഫിയ


5. വാഫിയ


6. ശാഫിയ


7. സബ്ഉൽ മസാനി


8. ഹംദ്


9. ശിഫാഅ്


10. ശുക്‌റ്


11. ദുആ


12. മുനാജാത്ത്


13. തഅ്‌ലീമുൽ മസ്അല


14. തഫ്വീള്


15. സുആൽ


16. സ്വലാത്ത്


17. ഫാത്തിഹത്തുൽ ഖുർആൻ


18. നൂർ


19. ഉമ്മുൽ കിതാബ്


20. റഖ് യ


7. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത്?


-ആയത്തുൽ ഖുർസിയ്യ്


8. എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്?


-സൂറത്തുൽ ഫാത്തിഹ


9.സ്വപ്‌നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്‌നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്?


-സൂറത്തുൽ ഫാത്തിഹ


10. നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?


-സൈദ്ബ്‌നു സാബിത്(റ)


11. രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?


-സൂറത്തുല്‍ ഫാത്തിഹ


12.ഖുര്‍ആനിന് എത്ര പേരുകളുണ്ട്?


-20


13. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?


-സൂറത്തുല്‍ ബഖറ


14. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?


-സൂറത്തുല്‍ ബഖറ


15. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്?


-സൂറത്തുല്‍ ബഖറ


16. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്?


-സൂറത്തുല്‍ ബഖറയിലെ


17. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?


-286


18. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?


-അല്‍-ബഖറ


19.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?


-സൂറത്തുല്‍ ബഖറ


20. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?


-അല്‍ ബഖറ


21. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?


-സൂറത്തുല്‍ ബഖറ


22. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?


-ആയത്തുല്‍ കുര്‍സിയ്യ്


23.സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ?


-അല്‍ ബഖറ, ആലിഇംറാന്‍


24.മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?


-ആലിഇംറാന്‍


25. ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്?


-200


26. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ?


-താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും


27. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?


-ആലി ഇംറാന്‍


28. ആയിശ(റ) നബി(സ്വ)യുടെ സന്നിധിയിലുണ്ടാവുമ്പോള്‍ മാത്രമായിരുന്നു ഈ സൂറത്ത് അവരിച്ചത്. ഏത് സൂറത്ത്?


-സൂറത്തുന്നിസാഅ്


29. നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത് എവിടെ?


-കല്ലുകള്‍, തോല്‍കഷ്ണങ്ങള്‍, ഈത്തപ്പനയോലകള്‍ തുടങ്ങിയവയില്‍


30. നബി(സ്വ) ഹുദൈബിയ്യയില്‍ തിരികെ വരുമ്പോള്‍ അവതരിപ്പിക്കപ്പെട്ട സൂറത്ത്?


-സൂറത്തുല്‍ മാഇദ


31. കേരളീയര്‍ അനുവര്‍ത്തിച്ചുപോരുന്ന ഖാരിഅ് ആരാണ്?


അബൂബക്കര്‍ ആസ്വിമുബ്‌നു അബിന്നജൂദ്


32. നബി(സ്വ) വിടവാങ്ങല്‍ പ്രസംഗത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിച്ച അധ്യായം?


-സൂറത്തുല്‍ മാഇദ


33. മറ്റു സൂറത്തുകളില്‍ പറയപ്പെടാത്ത 18 മതവിധികള്‍ പറയുന്ന സൂറത്ത്?


-സൂറത്തുല്‍ മാഇദ


34. സൂറത്തുല്‍ മാഇദയുടെ മറ്റൊരുപേര്?


-മുന്‍ഖിദത്ത് (രക്ഷപ്പെടുത്തുന്നത്)


35. മുന്‍ഖിദത്ത എന്ന നാമം സൂറത്ത് മാഇദക്ക് നല്‍കാന്‍ കാരണം?


-ശിക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ട മലക്കുകളില്‍ നിന്നും ഈ സൂറത്ത് സംരക്ഷിക്കും


36. ഖുര്‍ആന്‍ എഴുത്തിന് പറയുന്ന പേര്?


-റസ്മ്


37. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?


-സൂറത്ത് അന്‍ആം


38. ഒരു സൂറത്തിന്റെ അവതരണത്തോടെ നബി(സ്്വ) വിസ്മയത്തോടെ തസ്ബീഹി ചൊല്ലി ഏതാണ് ആ സൂറത്ത്?


-സൂറത്ത് അന്‍ആം


39. നജാഇബുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ മഹിമകള്‍) എന്ന് വിശേഷിപ്പിച്ച സൂറത്ത് ഏത്?


-സൂറത്ത് അന്‍ആം


40. ഉസ്മാന്‍ (റ)വിലേക്ക് ചേര്‍ക്കപ്പെടുന്ന ഖുര്‍ആന്‍ ലിപി ഏത്?


-റസ്മുല്‍ ഉസ്മാനി


41. ഫാത്തിഹയില്‍ നല്‍കപ്പെടാത്ത 7 അക്ഷരങ്ങള്‍ നല്‍കപ്പെട്ട ഖുര്‍ആനിലെ ഏക സൂക്തം?


-സൂറത്ത് അന്‍ആമിലെ 122-ാം ആയത്ത്


42. ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?


-യമാമയുദ്ധം


43. സജദയുടെ ആദ്യആയത്ത് ഏത് സൂറത്തിലാണ്?


-സൂറത്ത് അഹ്‌റാഫ്


44. സൂറത്തുല്‍ അഹ്‌റാഫിന് ഈ പേര് ലഭ്യമാകാന്‍ ്കാരണം?


-സ്വര്‍ഗത്തിലും നരകത്തിലും ഉള്‍പ്പെടാത്ത അഹ്‌റാഫുകാരെ പരാമര്‍ശിച്ചതിനാല്‍


45. നബി(സ്വ) ഒരിക്കല്‍ മഗ് രിബ് നിസ്‌കാരത്തില്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത ഏറ്റവും വലിയ സൂറത്ത് ഏത്?


-സൂറത്തുല്‍ അഹ്‌റാഫ്


46. ഒരു സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്‌നം കണ്ടാല്‍ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും മനപ്പാഠമുണ്ടാകും. ഏതാണ് ആസൂറത്ത്?


-സൂറത്തുല്‍ അഹ്‌റാഫ്


1. ആദം നബി(അ)

2. ഇദ്‌രീസ് നബി(അ)

3. നൂഹ് നബി(അ)

4. ഹൂദ് നബി(അ)

5. സ്വാലിഹ് നബി(അ)

6. ഇബ്‌റാഹീം നബി(അ)

7. ലൂത്വ് നബി(അ)

8. ഇസ്മാഈല്‍ നബി(അ)

9. ഇസ്ഹാഖ് നബി(അ)

10. യഹ്ഖൂബ് നബി(അ)

11. യൂസുഫ് നബി(അ)

12. ശുഐബ് നബി(അ)

13. അയ്യൂബ് നബി(അ)

14. മൂസ നബി(അ)

15. ഹാറൂന്‍ നബി(അ)

16. ദുല്‍കിഫില്‍ നബി(അ)

17. ദാവൂദ് നബി(അ)

18. സുലൈമാന്‍ നബി(അ)

19. ഇല്‍യാസ് നബി(അ)

20. അല്‍യസഅ് നബി(അ)

21. യൂനുസ് നബി(അ)

22. സകരിയ്യ നബി(അ)

23. യഹ് യ നബി(അ)

24. ഈസാ നബി(അ)

25. മുഹമ്മദ് നബി(സ്വ)


Share this:

? ഇഞ്ചീല്‍ നല്‍കപ്പെട്ട പ്രവാചകന്‍

ഈസാനബി(അ)

? ഈസാനബി(അ) ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

25

? ഇസ്‌റാഈലി കുടുംബത്തിലെ അവസാനത്തെ പ്രവാചകന്‍

ഈസാനബി(അ)

? ഈസാനബി(അ)ന്റെ മാതാവ്

മറിയം ബീവി(റ)

? പിതാവില്ലാതെ പിറന്ന നബി

ഈസാനബി(അ)

? ഈസാനബി(അ)യുടെ 12 ശിഷ്യന്‍മാര്‍ എന്ത് പേരില്‍ അറിയപ്പെടുന്നു

ഹവാരിയ്യൂന്‍

? മറിയം ബീവി(റ)ന്റെ മാതാപിതാക്കള്‍

മാതാവ് – ഹന്ന, പിതാവ് – ഇംറാന്‍

? തൊട്ടിലില്‍ നിന്നും സംസാരിച്ച പ്രവാചകന്‍

ഈസാനബി(അ)

? ഈസാനബി(അ) ആകാശത്തേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അദ്ധേഹത്തിന്റെ വയസ്സ്

33

? ഈസാനബി(അ) ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ മറിയം ബീവി(റ)ന്റെ വയസ്സ്

53

? ഒരിക്കലും നീങ്ങിപ്പോകാത്തതും ജന്മനാലഭ്യമല്ലാത്തതുമായ ഒരു പദവി ഏത്

പ്രവാചകത്വപദവി


Share this:

മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍

യൂനുസ് നബി(അ)

ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍

യൂനുസ് നബി(അ)


ഐകാവാസികളുടെ സ്ഥലം

മദ്‌യന്‍


മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്?

സകരിയ്യ നബി(അ)

സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു?

7 തവണ

സകരിയ്യ നബി(അ)ന്റെ പിതാവ് ആര്?

ബര്‍ഖിയ

യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്‍മാര്‍?

സകരിയ്യ നബി(അ), യഹ്‌യ നബി(അ)

ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി?

ഇല്‍യാസ് നബി(അ)

യൂനുസ് നബി(അ)ന്റെ പിതാവ് ആര്?

മത്താ

യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?

4 തവണ

അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

4 തവണ

അയ്യൂബ് നബി(അ) പിതാവ് ആര്?

അമൂസ്വ്

അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്?

റഹ്മ

സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

17 തവണ

സുലൈമാന്‍ നബി(അ) ന്റെ പത്‌നി?

ആമിന

സുലൈമാന്‍ നബി(അ) ന്റെ ഖബ്‌റ് എവിടെ?

ബൈത്തുല്‍ മുഖദ്ദസ്

സുലൈമാന്‍ നബി(അ) വയസ്സ് എത്ര?

53

കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?

സുലൈമാന്‍ നബി(അ)

ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്‍?

സുലൈമാന്‍ നബി(അ)

വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍?

സുലൈമാന്‍ നബി(അ)

സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്?

ബില്‍ഖീസ് രാജ്ഞി

സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന രാജ്ഞി?

ബില്‍ഖീസ് രാജ്ഞി

സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?

ഹുദ്ഹുദ്

ദുല്‍കിഫ്ല്‍ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

= 2 തവണ

ഇല്‍യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

= 2

ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

= 16

ദാവൂദ് നബി(അ)ന്റെ പിതാവ് ആര്

= യസാ

പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ

= ദാവൂദ് (അ)ന്റെ കൂടെ

ദാവൂദ് (അ)ന്റെ വയസ്സ് എത്ര

 = 100

ദാവൂദ് (അ)ന്റെന്റെ പുത്രന്‍

= സുലൈമാന്‍ നബി(അ)

മൂസാ നബി(അ)ന്റെയും ഹാറൂന്‍ നബി(അ)ന്റെയും പിതാവ് ആര്?

ഇംറാന്‍ ബ്‌നു ഖാഹിസ്

ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന നബി ആര്?

മൂസാ നബി(അ)

മൂസാ നബി(അ)ന്റെ ഭാര്യാപിതാവ് ആര്?

ശുഐബ് നബി(അ)

ഹാറൂന്‍ നബി(അ)ന്റെ ഖബര്‍ എവിടെ?

ജബലുഹൂര്‍

കൊലപാതക കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ന്ടുവിട്ട നബി ആര്?

മൂസാ നബി(അ)

മൂസാ നബി(അ)ന്റെ ഭാര്യ ആര്?

സഫൂറ

മൂസാ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

136

സീനാ മരുഭൂമിയില്‍ വെച്ച് ഇസ്‌റാഈലര്‍ക്ക് അല്ലാഹു കനിഞ്ഞരുളിയ ഭക്ഷണം?

മന്നയും സല്‍വയും

മൂസാ നബി(അ)ന്റെ സഹോദരന്‍?

ഹാറൂന്‍ നബ(അ)

ഹാറൂന്‍ നബ(അ) ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

20 തവണ

മൂസാ നബി(അ)ന് നല്‍കപ്പെട്ട കിതാബ് ഏത്?

തൗറാത്ത്

മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആര്?


– ശുഐബ് നബി(അ)

ശുഐബ് നബി(അ)ന്റെ പിതാവ് ആര്?

– സ്വഫ്‌വാന്‍

പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്?

– ശുഐബ് നബി(അ)

ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?

– 11


Share this:

യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?


– പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീല്‍

കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന്‍ ആര്?

– യൂസുഫ് നബി(അ)

ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്?

– യൂസുഫ് നബി(അ)

ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്?

– യൂസുഫ് നബി(അ)

യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്?

– സുലൈഖ

ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ?

– യൂസുഫ് നബി(അ)


ബനൂ ഇസ്‌റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍?

– യൂസുഫ് നബി(അ)

യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ?

– ജനനം: ഫദ്ദാനുആറാം, വഫാത്ത്: മിസ്‌റ്(ഈജിപ്ത്)

യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു?

– 120

യൂസുഫ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?

– 27

Share this:

ഇസ്‌റാഈല്‍ എന്ന് പേരുള്ള പ്രവാചകന്‍ ആര്?


– യഅ്ഖൂബ് നബി(അ)

യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്?

– ഇസ്ഹാഖ് നബി(അ)

യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര?

– 147

യഅ്ഖൂബ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതി ചെയ്യുന്നു?

– മിസ്‌റ്

യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?

– 16

ബനൂ ഇസ്‌റാഈല്‍ എന്നു വിളിക്കുന്നത് ആരെ?

– യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ

ഇസ്‌റാഈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം?

– അല്ലാഹുവിന്റെ അടിമ


Share this:

ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?


– പിതാവ് ഇബ്‌റാഹീം നബി(അ), മാതാവ് സാറ ബീവി(അ)

ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര?

– പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ്

ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്?

– റൂഫഖ

ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര?

– 180

ഇസ്ഹാഖ് നബി(അ)ന്റെ ഖബ്‌റ് എവിടെ?

– ഹബ്‌റൂണ്‍

ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്?

– 17


Share this:

ഇബ്‌റാഹീം നബി(അ)ന്റെ പ്രഥമ പുത്രന്‍ ആര്?


– ഇസ്മാഈല്‍ നബി(അ)

ഇസ്മാഈല്‍ നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?

– പിതാവ് ഇബ്‌റാഹീം(അ), മാതാവ് ഹാജറ(റ)

ഇസ്മാഈല്‍ നബി(അ)ന്റെ വയസ്സ്?

– 137

ഇസ്മാഈല്‍ നബി(അ)ന്റെ ഖബ്‌റ് എവിടെ?

– മക്കയില്‍

ഇസ്മാഈല്‍ നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

– 12


Share this:

ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്?


– സ്‌നേഹം

അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്‌റപോയ ആദ്യവ്യക്തി?

– ലുത്വ് നബി (അ

ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?

– 27

ലുത്വ് നബി (അ)ന്റെ ഖബ്‌റ് എവിടെ?

– നഈമയില്‍

ലൂത്വ് നബി(അ)ന്റെ പിതാവ് ആര്?

– ഹാറാന്‍


Share this:

ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?

– ഇബ്‌റാഹീം നബി(അ)

അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ട പ്രവാചകന്‍ ആര്?

– ഇബ്‌റാഹീം നബി(അ)

ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്?

– താരഖ്

ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?

– ഖലീലുല്ലാഹ്

ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?

– ബാബിലോണ്‍

ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര?

– 200

ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ?

– ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍

അബുല്‍ അമ്പിയാഅ് ആര്?

– ഇബ്‌റാഹീം നബി(അ)

ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

– 69

ഇബ്‌റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്?

– നംറൂദ്

ഇബ്‌റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?

– സ്വാബിഉകള്‍

ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്?

– ലുത്വ് നബി(അ)

ഇബ്‌റാഹീം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?

– 10

മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി?

– ഫിര്‍ഔന്‍ (വലീദ്ബ്‌നു മുസ്ഹബ്)

ഇസ്ഹാഖ് നബി(അ)ന്‍െ മക്കല്‍?

– ഐശ്, യഅ്ഖൂബ് നബി(അ)

യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?

– ഫലസ്തീന്‍

ഇബ്‌റാഹീം നബി(അ) എന്ന പദത്തിനര്‍ത്ഥം?

– ദയാലു

ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു?

– ഫലസ്തീന്‍

നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?

– ജൂദി പര്‍വ്വതത്തില്‍

ദുല്‍കിഫ്ല്‍ നബി(അ)ന്റെ പിതാവ് ആര്?

– അയ്യൂബ് നബി(അ)

ഇല്‍യാസ് നബി(അ)ന്റെ പിതാവ് ആര്?

– യാസീന്‍

അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന്‍ ആര്?

– ഇബ്‌റാഹീം നബി(അ)

സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്‍?


> സ്വാലിഹ് നബി(അ

സമൂദുകള്‍ ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു?

> ശിലായുഗം

സമൂദിന്റെ വാസസ്ഥലം എവിടെ?

> ഹിജ്‌റ്

സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്?

> ഉബൈദ്

സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര?

> 280

സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്?

> 9

ആദ് സമൂഹം വസിച്ചിരുന്നത് എവിടെ?

> യമനിലെ അഹ്ഖാഫ്

സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?

> ഖുദാര്‍


Share this:

ബനൂആദിലേക്ക് നിയുക്തനായ പ്രവാചകന്‍ ആര്?


> ഹൂദ് നബി(അ)

ഹൂദ് നബി(അ)ന്റെ പിതാവ് ആര്?

> അബ്ദുല്ല

ഹൂദ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?

> 7

ഹൂദ് നബി(അ) വയസ്സ് എത്ര?

> 464

ഹൂദ് നബി(അ)ന്റെ ഖബ്‌റ് എവിടെ?

> തരീം


Share this:

ശിര്‍ക്കിനെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്?

> നൂഹ് നബി(അ)

നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം?

> അബ്ദുല്‍ ഗഫ്ഫാര്‍

നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്?

> ധാരാളം കരയുന്നവന്‍

നൂഹ് നബി(അ)ന്റെ പിതാവ് ആര്?

> ലാമക്

ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്?

> നൂഹ് നബി(അ)

നൂഹ്‌നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?

> 43

നൂഹ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതിചെയ്യുന്നു?

> കൂഫയില്‍

ശൈഖുല്‍ അമ്പിയാഅ് ആര്?

> നൂഹ് നബി(അ)

പ്രവാചകന്മാരില്‍ ഏറ്റവും കൂടുതല്‍ ജീവിച്ചത് ആര്?

> നൂഹ് നബി(അ)

പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോള്‍?

> നൂഹ് നബി(അ)ന്റെ കാലത്ത്

പ്രവാചകന്‍മാരായ രണ്ട് ഭര്‍ത്താക്കന്‍മാരില്‍ വിശ്വസിക്കാതിരുന്ന ഭാര്യമാര്‍ ആരൊക്കെ?

നൂഹ് നബി(അ)ന്റെയും ലൂത്വ് നബി(അ)ന്റെയും ഭാര്യമാര്‍


Share this:

ആദം നബി (അ)


ആദ്യത്തെ നബി ആര്?

> ആദം നബി (അ)

മാതാവും പിതാവും ഇല്ലാത്ത നബി?

> ആദം നബി (അ)

ആദം എന്ന പദത്തിന് അര്‍ത്ഥം?

> തവിട്ട് നിറമുള്ളവന്‍

ആദം നബി(അ)ന്റെ പത്‌നി?

> ഹവ്വാഅ് ബീവി

ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്?

> അല്‍ഹംദുലില്ലാഹ്

അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?

> ആദം നബി (അ)

നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം?

> പ്രവാചകന്‍

ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?

> സിലോണ്‍ (ദജ്‌ന)

ആദം നബി(അ)ന്റെ വയസ്സ് ?

> 960

ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ?

> മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍

ഹവ്വാബീവി(റ) വഫാത്തായതും ഖബ്‌റടക്കപ്പെട്ടതും എവിടെ?

> ജിദ്ദ

ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്?

> സീസ്(അ)

ഏടുകള്‍ നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?

> സീസ്(അ)

ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?

> 10

ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?

> 50

ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

> 25

ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?

> അബൂ മുഹമ്മദ്

അബുല്‍ ബശര്‍ ആര്?

> ആദം നബി (അ)

Share this:

? തിരുനബി(സ)യുടെ ജന്മസ്ഥലം?

എ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.

? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു?

– മക്ക ലൈബ്രറി.

? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?

– ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍.

? നബി(സ) ജനിച്ച വര്‍ഷം?

– ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571).

? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു?

– ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം.

? നബി(സ) ജനിച്ച മാസം?

– റബീഉല്‍ അവ്വല്‍ 12/ഏപ്രില്‍ 23

? നബി(സ) ജനിച്ച ദിവസം?

– റ.അവ്വല്‍ 12 തിങ്കളാഴ്ച.

? നബി(സ) ജനിച്ച സമയം?

– സുബ്ഹിയോടടുത്ത സമയം.

? നബി(സ)യുടെ പിതാവ്?

– അബ്ദുല്ല(റ).

? നബി(സ)യുടെ മാതാവ്?

– ആമിന ബീവി(റ).

? ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?

– ഔഫിന്റെ മകള്‍ ശിഫാഅ്.

? തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?

– 10 സ്ത്രീകള്‍.

? തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകള്‍ ആരെല്ലാം?

– 1. ഉമ്മ ആമിന ബീവി(റ)

2. സുവൈബതുല്‍ അസ്‌ലമിയ്യ(റ)

3. ഹലീമതുസ്സഅ്ദിയ്യ(റ)

4. ബനൂ സഅ്ദ് ഗോത്രത്തിലെ മറ്റൊരു സ്ത്രീ

5. ഉമ്മു ഐമന്‍ ബറക

6,7,8. ബനൂ സുലൈം ഗോത്രത്തിലെ 3 സ്ത്രീകള്‍

9. ഉമ്മു ഫര്‍വ

10. ഖൗല ബിന്‍ത് മുന്‍ദിര്‍ (ഉമ്മു ബുര്‍ദ)

? ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?

– ഏഴ് ദിവസം.

? സുവൈബതുല്‍ അസ്‌ലമിയ്യ എത്ര നാള്‍ മുലകൊടുത്തു?

– കുറഞ്ഞ ദിനങ്ങള്‍.

? ഹലീമ ബീവിയുടെ ഗോത്രം?

– ബനൂ സഅ്ദ്.

? ഹലീമ ബീവിയുടെ ഭര്‍ത്താവ് ആര്?

– ഹാരിസ് ബ്‌നി അബ്ദില്‍ ഉസ്സ.

? ഹലീമ ബീവിയുടെ അപരനാമം?

– ഉമ്മു കബ്ശഃ

? ഹലീമ ബീവിയുടെ പിതാവ്?

– അബീ ദുഐബ്.

? സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?

– നബി(സ)യുടെ പിതൃവ്യന്‍ അബൂ ലഹബിന്റെ.

? സുവൈബ മോചിതയായതിന്റെ കാരണം?

– തിരുനബി(സ) ജനിച്ച സന്തോഷവാര്‍ത്ത അബൂലഹബിനെ അറിയിച്ചു.

? എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു?

– നാല് വയസ്സ് വരെ.

? രണ്ടാമത്തെ വയസ്സില്‍ നബി(സ)യെ തിരികെ ഏല്‍പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാന്‍ കാരണം?

– അന്ന് മക്കയില്‍ പകര്‍ച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.

? ആറാം വയസ്സില്‍ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്?

– ഭര്‍ത്താവ് അബ്ദുല്ലയുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍.

? എവിടെയാണ് നബി(സ)യുടെ പിതാവിനെ ഖബറടക്കിയത്?

– മദീനയില്‍ അന്നാബിഗത്തുല്‍ ജഅ്ദിയുടെ വീട്ടില്‍.

? നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി?

– കച്ചവടം.

? തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്?

– മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത്.

? അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്?

– 23 നാഴിക ദൂരത്ത്.

? മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?

– ആറ് വയസ്സ്.

? മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) എന്നവരുടെ പ്രായം?

– ഏകദേശം 18 വയസ്സ്.

? നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്?

– 5 ഒട്ടകം, കുറച്ച് ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമസ്ത്രീ.

? മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്?

– പിതാമഹന്‍ അബ്ദുല്‍ മുത്തലിബ്.

? അബ്ദുല്‍ മുത്തലിബ് മരിക്കുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര?

– എട്ട് വയസ്സ്.

? മരണപ്പെടുമ്പോള്‍ നബി(സ)യുടെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് ആരെയാണ് ഏല്‍പ്പിച്ചത്?

– അബൂ ത്വാലിബിനെ.

? കാരണം?

– തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല എന്നവരുടെ മാതാവും പിതാവും ഒത്ത സഹോദരനാണ് അബൂത്വാലിബ്.

? നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്റെയും മാതാവ് ആര്?

– ഫാത്വിമ ബിന്‍ത് അംറ് അല്‍ മഖ്‌സൂമിയ്യ


മദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?

– സൗദ(റ)

? പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?

– അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍

? നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?

– ഖാസിം(റ)

? നബി(സ) പെണ്‍കുട്ടികളില്‍ ആദ്യം ജനിച്ചത് ആര്?

– സൈനബ്(റ)

? ലൂത്വ് നബി(അ)നു ശേഷം ആദ്യമായി കുടുംബസമേതം പലായനം ചെയ്തത് ആര്?

– ഉസ്മാന്‍(റ)

? ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?

– മിസ്അബ് ബ്‌നു ഉമൈര്‍(റ) – മദീനയിലേക്ക്

? മുഹാജിറുകളില്‍ നിന്നും മരണപ്പെട്ട ആദ്യത്തെ വ്യക്തി?

– ഉസ്മാനുബ്‌നു മള്ഊന്‍(റ)

? ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി?

– ഉസ്മാനുബ്‌നു മള്ഊന്‍(റ)

? ഖബ്‌റിന്റെ മേല്‍ വെള്ളം കുടഞ്ഞു തുടങ്ങിയത് ആരുടെ ഖബറിന്മേലാണ്?

– തിരുനബി(സ)യുടെ പുത്രന്‍ ഇബ്‌റാഹീം(റ) എന്നവരുടെ

? അന്ത്യനാളില്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത് ആര്?

– തിരുനബി(സ)

? പള്ളികളില്‍ ഇന്നു കാണുന്ന തരത്തിലുള്ള മിഹ്‌റാബിന് തുടക്കമിട്ടത് ആര്?

– ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ), അദ്ദേഹം മദീനയില്‍ ഖലീഫ വലീദിന്റെ ഗവര്‍ണ്ണറായിരുന്ന സമയത്ത്.


നബി പത്‌നിമാര്‍


1. ഖദീജ(റ)

? ഖദീജ(റ)യുടെ പിതാവ്?

– അസദിന്റെ മകന്‍ ഖുവൈലിദ്

? ഖദീജ(റ)യുടെ മാതാവ് ആര്?

– സായിദയുടെ മകള്‍ ഫാത്വിമ

? ഖദീജ ബീവിയുടെ ഓമനപ്പേര് എന്ത്?

– ഉമ്മുഹിന്ദ് (മുന്‍ ഭര്‍ത്താവ് ഹാലയിലെ കുട്ടിയാണ് ഹിന്ദ്)

? ഖദീജ ബീവിയുടെ ജനനം?

– ഹിജ്‌റക്ക് 68 വര്‍ഷം മുമ്പ്

? നബി(സ)യുടെ മണവാട്ടിയാകുമ്പോള്‍ ഖദീജാ ബീവിയുടെ വയസ്സ്?

– 40 വയസ്സ്

? വിവാഹിതനാകുമ്പോള്‍ തിരുനബി(സ)യുടെ പ്രായം?

– 25 വയസ്സ്

? തിരുനബി(സ) വിവാഹം കഴിക്കുമ്പോള്‍ ഖദീജാ ബീവിയുടെ അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താക്കന്മാര്‍ ആരെല്ലാം?

– 1. അബൂ ഹാല

2. അത്വീഖ് ബ്‌നു ആബിദ് അല്‍ മഖ്‌സൂമി

? ഖദീജാ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍ എന്തായിരുന്നു?

– 20 ഒട്ടകങ്ങള്‍

? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?

– 25 വര്‍ഷം

? ഖദീജാ ബീവിയുടെ ആകെ വയസ്സ്?

– 65

? വഫാത്ത് എന്ന്? എവിടെ?

– നുബുവ്വത്തിന്റെ 10-ാം വര്‍ഷം മക്കയില്‍

? ഖദീജാ ബീവിയുടെ മഖ്ബറ എവിടെ സ്ഥിതി ചെയ്യുന്നു?

– ഹുജൂന്‍ (ജന്നത്തുല്‍ മുഅല്ല)

? ഖദീജാ ബീവിക്ക് തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍ എത്ര?

– 6

? ആരെല്ലാം?

– ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മുകുല്‍സൂം, അബ്ദുല്ല

? മറ്റു ഭര്‍ത്താക്കന്മാരില്‍ നിന്നുള്ള സന്താനങ്ങള്‍?

– അബൂഹാലയില്‍ നിന്നും ഹിന്ദ്, ഹാല എന്നീ മക്കള്‍.

അത്വീഖില്‍ നിന്നും ഹിന്ദ് എന്ന മകള്‍.

? ഖദീജാ ബീവി വഫാത്താകുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര?

– 50 വയസ്സ്

? ഖദീജാ ബീവിയുടെ ഏറ്റവും വലിയ പ്രത്യേകത?

– ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണവര്‍

? ഖദീജാ ബീവിയുടെ മേല്‍ ജനാസ നിസ്‌കാരം നടന്നിട്ടില്ല. കാരണം?

– അന്ന് മയ്യിത്ത് നിസ്‌കാരം നിയമപരമായി പ്രാബല്യത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല.


2. സൗദ(റ)

? സൗദ ബീവി(റ)യുടെ പിതാവ്?

– ഖൈസിന്റെ മകന്‍ സംഅഃ

? സൗദാ ബീവി(റ)യുടെ മാതാവ്?

– ശുമൂസ്

? ജനനം?

– ഹിജ്‌റയുടെ 68 വര്‍ഷം മുമ്പ്

? നബി(സ)മായുള്ള വിവാഹം?

– ഹിജ്‌റയുടെ 3 വര്‍ഷം മുമ്പ് മക്കയില്‍

? നബി(സ) വിവാഹം കഴിക്കും മുമ്പുള്ള അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താവ് ആര്?

– അംറിന്റെ മകന്‍ സക്‌റാന്‍

? തിരുനബി(സ)യോടൊപ്പം ദാമ്പത്യകാലം?

– 14 വര്‍ഷം

? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? മുന്‍ ഭര്‍ത്താവ് സക്‌റാനില്‍ നിന്നുള്ള സന്താനങ്ങള്‍?

– 5

? നബി(സ) സൗദാബീവിക്ക് നല്‍കിയ മഹ്ര്‍?

– 400 ദിര്‍ഹം

? സൗദ(റ)യുടെ വഫാത്ത്?

– ഹിജ്‌റ 24-ല്‍ ശവ്വാല്‍ മാസത്തില്‍ മദീനയില്‍

? സൗദാ ബീവിയുടെ മഖ്ബറ എവിടെ?

– ജന്നത്തുല്‍ ബഖീഅ് (മദീന)

? സൗദാ ബീവിയുടെ പ്രത്യേകത?

– ഭര്‍ത്താവായ തിരുനബി(സ)യുടെ തൃപ്തി ലഭിക്കാന്‍ തന്റെ ദിവസം ആയിശാബീവിക്ക് നല്‍കി.


3. ആഇശ(റ)

? ആയിശാ ബീവിയുടെ പിതാവ്?

– അബൂബക്കര്‍ സിദ്ധീഖ്(റ)

? ആയിശാ ബീവിയുടെ മാതാവ്?

– സൈനബ് (ഉമ്മുറൂമാന്‍)

? ആയിശാബീവിയുടെ ജനനം?

– ഹിജ്‌റയുടെ 9 വര്‍ഷം മുമ്പ്

? വിവാഹിതയാകുമ്പോള്‍ (നികാഹ് നടക്കുമ്പോള്‍) ആയിശാ ബീവിയുടെ പ്രായം?

– ആറ് വയസ്സ്

? തിരുനബി(സ)യുമായി വീട് കൂടിയപ്പോള്‍ ആയിശാ ബീവിയുടെ പ്രായം?

– ഒമ്പത് വയസ്സ്

? വിവാഹ സമയത്ത് തിരുനബി(സ)യുടെ പ്രായം?

– 53 വയസ്സ്

? ആയിശ ബീവിയുടെ ഓമനപ്പേര്?

– ഉമ്മു അബ്ദില്ല

? ആയിശ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍?

– 400 ദിര്‍ഹം

? വിവാഹസമയത്തുള്ള അവസ്ഥ?

– കന്യക (തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യകയാണ് ആയിശാ ബീവി)

? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?

– 11 വര്‍ഷം

? നബി(സ) വഫാത്താകുമ്പോള്‍ ആയിശാ ബീവിയുടെ വയസ്സ്?

– 18 വയസ്സ്

? അതിനുശേഷം വേറെയാരെയെങ്കിലും വിവാഹം ചെയ്‌തോ?

– ഇല്ല

? കാരണം?

– പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് ഉമ്മമാരുടെ സ്ഥാനത്താണ്. (ഉമ്മഹാത്തുല്‍ മുഅ്മിനീന്‍) വിവാഹം നിഷിദ്ധമാണ്. എന്നാല്‍ അവരെ അന്യര്‍ക്ക് കാണാനോ സ്പര്‍ശിക്കാനോ പറ്റുകയുമില്ല.

? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? ആയിശാ ബീവിയുടെ വഫാത്ത്?

– ഹിജ്‌റ 58ല്‍ മദീനയില്‍

? ആകെ വയസ്സ്?

– 67

? മഖ്ബറ എവിടെയാണ്?

– ജന്നത്തുല്‍ ബഖീഅ് (മദീന)

? ആയിശബീവി തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു?

– 2210 ഹദീസുകള്‍


4. ഹഫ്‌സ്വ(റ)

? ഹഫ്‌സ്വ ബീവിയുടെ പിതാവ്?

– ഉമറുല്‍ ഫാറൂഖ്(റ)

? ഹഫ്‌സ്വ ബീവിയുടെ മാതാവ്?

– മള്ഊനിന്റെ മകള്‍ സൈനബ്

? ജനിച്ചത് എന്ന്?

– ഹിജ്‌റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍

? നബി(സ) ഹഫ്‌സ്വ(റ)യെ വിവാഹം ചെയ്തത് എന്ന്? എവിടെ?

– ഹിജ്‌റ മൂന്നില്‍ മദീനയില്‍ വെച്ച്

? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ഹഫ്‌സ്വ ബീവിയുടെ അവസ്ഥ?

– വിധവയായിരുന്നു

? മുന്‍ ഭര്‍ത്താവ് ആര്?

– ഖുനൈസ്ബ്‌നു ഹുദാഫ

? നബി(സ) നല്‍കിയ മഹ്ര്‍ എത്ര?

– 400 ദിര്‍ഹം

? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?

– 8 വര്‍ഷം

? ഹഫ്‌സ്വ ബീവിയുടെ വഫാത്ത് എന്ന്?

– ഹിജ്‌റ 45-ല്‍ മദീനയില്‍

? ഹഫ്‌സ്വ ബീവിയുടെ ആകെ വയസ്സ്?

– 65 വയസ്സ്

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്


5. സൈനബ ബിന്‍ത് ഖുസൈമ(റ)

? സൈനബ ബീവി(റ)യുടെ പിതാവ്?

– ഹാരിസിന്റെ മകന്‍ ഖുസൈമ

? മാതാവ്?

– ഔഫിന്റെ മകള്‍ ഹിന്ദ്

? ജനനം?

– ഹിജ്‌റയുടെ 26 വര്‍ഷം മുമ്പ് മക്കയില്‍

? സൈനബ ബീവി(റ)യുടെ സ്ഥാനപ്പേര്?

– ഉമ്മുല്‍ മസാകീന്‍ (ദരിദ്രരുടെ മാതാവ്)

? നബി(സ) വിവാഹം ചെയ്തത്?

– ഹിജ്‌റ 3 ശവ്വാലിനു ശേഷം

? എവിടെ വെച്ച്?

– മദീനയില്‍

? നബി(സ) വിവാഹം കഴിക്കുമ്പോള്‍ സൈനബ(റ)ന്റെ അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താവ് ആര്?

– ജഹ്ഷിന്റെ മകന്‍ അബ്ദുല്ല

? തിരുനബി(സ) നല്‍കിയ മഹ്ര്‍?

– 400 ദിര്‍ഹം

? നബി(സ)യില്‍ നിന്നുമുള്ള സന്താനങ്ങള്‍?

– ഇല്ല

? വഫാത്ത്?

– ഹിജ്‌റ 4-ല്‍ റബീഉല്‍ അവ്വലില്‍ മദീനയില്‍ വെച്ച്

? നബി(സ)യോടൊത്തുള്ള ദാമ്പത്യം?

– ഏകദേശം 6 മാസം

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്

? തിരുനബി(സ) ജനാസ നിസ്‌കരിച്ച ഏക പത്‌നി?

– സൈനബ(റ). (ഖദീജാ ബീവി വഫാത്താകുമ്പോള്‍ മയ്യിത്ത് നിസ്‌കാരം നിലവിലുണ്ടായിരുന്നില്ല.)


6. ഉമ്മുസലമ /ഹിന്ദ്(റ)

? ഉമ്മുസലമ(റ)യുടെ പിതാവ്?

– അബൂ ഉമയ്യത്

? ഉമ്മു സലമ(റ)യുടെ മാതാവ്?

– ആമിറിന്റെ മകള്‍ ആതിക

? ഉമ്മുസലമ(റ)യുടെ ജനനം?

– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ് മക്കയില്‍

? നബി(സ) ഇവരെ വിവാഹം ചെയ്തത്?

– ഹിജ്‌റ 4-ല്‍

? എവിടെ വെച്ച്?

– മദീനയില്‍

? നബി(സ)യുടെ ഇണയാകുമ്പോഴുള്ള അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താവ് ആര്?

– അബൂ സലമ(റ) (അബ്ദുല്ല)

? നബി(സ) ഇവരെ വിവാഹം ചെയ്യാനുള്ള കാരണം?

– ഉഹ്ദിലേറ്റ മുറിവ് കാരണം അബൂസലമ(റ) മരണപ്പെട്ടു. നാല് കൈക്കുഞ്ഞുങ്ങളുമായി അവിശ്വാസികളായ തന്റെ കുടുംബത്തിലേക്ക് ഉമ്മുസലമ(റ) തിരിച്ചുപോകുന്നത് ആത്മഹത്യാപരമായിരുന്നു. ഇക്കാരണത്താല്‍ നബി(സ) അവരെ ഏറ്റെടുത്തു.

? നബി(സ)യോടൊപ്പം ദാമ്പത്യം?

– 7 വര്‍ഷം

? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല.

? വഫാത്ത്?

– ഹിജ്‌റ 61 ശവ്വാലില്‍

? വയസ്സ്?

– 84

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്

? ഉമ്മുസലമ(റ) തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു?

– 378 ഹദീസുകള്‍

? പ്രവാചക പത്‌നിമാരില്‍ അവസാനം വഫാത്തായത് ആര്?

– ഉമ്മുസലമ(റ)

? ഹുദൈബിയ്യാ സന്ധിയുടെ വിജയഹേതുകമാകാന്‍ ഭാഗ്യം സിദ്ധിച്ച പ്രവാചക പത്‌നി?

– ഉമ്മുസലമ(റ)


7. സൈനബ് ബിന്‍ത് ജഹ്ഷ്(റ)

? സൈനബ്(റ)ന്റെ പിതാവ്?

– രിആബിന്റെ മകന്‍ ജഹ്ഷ്

? മാതാവ്?

– അബ്ദുല്‍ മുത്തലിബിന്റെ മകള്‍ ഉമൈമ (തിരുനബി(സ)യുടെ അമ്മായി)

? സൈനബ്(റ)ന്റെ ജനനം?

– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ് മക്കയില്‍

? തിരുനബി(സ) വിവാഹം ചെയ്തത് എന്ന്?

– ഹിജ്‌റ 5ല്‍ മദീനയില്‍ വെച്ച്

? വിവാഹം നടക്കുമ്പോള്‍ സൈനബ്(റ)ന്റെ അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താവ് ആര്?

– സൈദുബ്‌നു ഹാരിസ(റ)

? തിരുനബി(സ) വിവാഹം കഴിക്കാനുള്ള കാരണം എന്ത്?

– ‘ദത്തുപുത്രന്മാര്‍ സ്വന്തം മക്കളെപ്പോലെയാണ്. അവരുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്’ എന്ന ജാഹിലിയ്യാ കാലത്തെ നിയമം ഇല്ലായ്മ ചെയ്യാന്‍ വേണ്ടി.

? തിരുനബി(സ) നല്‍കിയ മഹ്ര്‍?

– 400 ദിര്‍ഹം

? തിരുനബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?

– 6 വര്‍ഷം

? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? വഫാത്ത്?

– ഹിജ്‌റ 20നു മദീനയില്‍

? വയസ്സ്?

– 50

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്

? തിരുനബി(സ)യുടെ വഫാത്തിന് ശേഷം ആദ്യം വഫാത്തായ ഭാര്യ ആര്?

– സൈനബ് ബിന്‍ത് ജഹ്ഷ്(റ)


8. ജുവൈരിയ്യ(റ)

? ജുവൈരിയ്യ(റ)യുടെ പിതാവ്?

– അബൂളിറാറിന്റെ മകന്‍ ഹാരിസ്

? ജനനം?

– ഹിജ്‌റയുടെ 16 വര്‍ഷം മുമ്പ്

? നബി(സ) വിവാഹം ചെയ്തത്?

– ഹിജ്‌റ 5-ല്‍ ബനുല്‍ മുസ്ത്വലഖ് യുദ്ധാനന്തരം

? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ബീവിയുടെ അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താവ്?

– സ്വഫ്‌വാന്റെ മകന്‍ മുസാഫിഅ്

? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? നബി(സ) നല്‍കിയ വിവാഹമൂല്യം (മഹ്ര്‍)?

– 400 ദിര്‍ഹം

? നബി(സ)യോടൊപ്പമുള്ള ദാമ്പത്യം?

– 6 വര്‍ഷം

? യുദ്ധത്തടവുകാരിയായിരുന്ന ജുവൈരിയ്യ(റ) ആരുടെ വിഹിതത്തിലായിരുന്നു?

– സാബിതുബ്‌നു ഖൈസ്(റ)ന്റെ

? ഗോത്രത്തലവനായ ഹാരിസിന്റെ മകളായ കാരണത്താല്‍ മോചനമാവശ്യപ്പെട്ട ജുവൈരിയ്യയുടെ മോചനദ്രവ്യം ആരാണ് നല്‍കിയത്?

– തിരുനബി(സ)

? നബി(സ) ജുവൈരിയ്യ ബീവിയെ വിവാഹം ചെയ്തപ്പോള്‍ സംഭവിച്ചത് എന്ത്?

– ബനുല്‍ മുസ്ത്വലഖ്കാരായ മുഴുവന്‍ ബന്ദികളെയും സ്വഹാബികള്‍ വെറുതെ വിട്ടു. ആ ഗോത്രം ഒന്നടങ്കം ഇസ്‌ലാമാശ്ലേഷിക്കാന്‍ അത് കാരണമാവുകയും ചെയ്തു.

? ജുവൈരിയ്യ(റ)യുടെ വഫാത്ത്?

– ഹിജ്‌റ 50നു മദീനയില്‍

? വയസ്സ്?

– 65

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്

9. സ്വഫിയ്യ(റ)

?സ്വഫിയ്യ(റ) ബീവിയുടെ പിതാവ്?

– അഖ്ത്വബിന്റെ മകന്‍ ഹുയയ്യ്

? സ്വഫിയ്യ ബീവി ആരുടെ പരമ്പരയില്‍ പെട്ടവരാണ്?

– മൂസ നബി(അ)ന്റെ സഹോദരന്‍ ഹാറൂന്‍ നബി(അ)ന്റെ പരമ്പരയില്‍.

? സ്വഫിയ്യ ബീവിയുടെ മാതാവ്?

– ശംവീലിന്റെ പുത്രി ബര്‍റ

? ജനനം?

– ഹിജ്‌റയുടെ 10 വര്‍ഷം മുമ്പ്

? എവിടെ?

– ഖൈബറില്‍

? നബി(സ)യുമായുള്ള വിവാഹം?

– ഹിജ്‌റ 7ല്‍ ഖൈബറില്‍ നിന്നും മടങ്ങിവരുമ്പോള്‍

? നബി(സ)യുമായി വിവാഹം കഴിക്കുമ്പോള്‍ സ്വഫിയ്യബീവിയുടെ അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താക്കന്മാര്‍?

1. മിശ്കമിന്റെ മകന്‍ സലാം. ശേഷം

2. റബീഇന്റെ മകന്‍ കിനാന

? ആര്‍ക്ക് ലഭിച്ച ഓഹരിയിലായിരുന്നു സ്വഫിയ്യ(റ)?

– ദിഹ്‌യത്തുല്‍ കല്‍ബി(റ)ക്ക്

? നബി(സ) നല്‍കിയ മഹ്ര്‍ എന്ത്?

– അടിമത്ത മോചനം

? എന്ത് നല്‍കിയാണ് നബി(സ) സ്വഫിയ്യ ബീവിയെ മോചിപ്പിച്ചത്?

– ഏഴ് ഒട്ടകങ്ങള്‍

? നബി(സ)യുടെ എത്രാം വയസ്സിലാണ് സ്വഫിയ്യ ബീവിയെ വിവാഹം ചെയ്തത്?

– 57-ാം വയസ്സില്‍

? വിവാഹകാരണം എന്തായിരുന്നു?

– ഗോത്രപ്രതാപിയായിരുന്ന പിതാവും ജൂതനേതാവായിരുന്ന ഭര്‍ത്താവും മരണപ്പെട്ട മനോവേദനയില്‍ കഴിഞ്ഞ അവരെ നബി(സ) അടിമത്ത മോചനം നടത്തി.

? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? വഫാത്ത്?

– ഹിജ്‌റ 50ല്‍ മദീനയില്‍.

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്


10. റംല /ഉമ്മുഹബീബ(റ)

? ഉമ്മുഹബീബ(റ)യുടെ പിതാവ്?

– അബൂസുഫ്‌യാന്‍(റ)

? മാതാവ്?

– അബുല്‍ ആസ്വിന്റെ മകള്‍ സ്വഫിയ്യ

? ജനനം?

– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ്

? നബി(സ) വിവാഹം കഴിച്ചത്?

– ഹിജ്‌റ ഏഴാം വര്‍ഷം മുഹര്‍റം മാസത്തില്‍

? നബി(സ) നല്‍കിയ മഹര്‍?

– 400 ദിര്‍ഹം

? നബി(സ) വിവാഹം കഴിക്കുമ്പോഴുള്ള അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താവ്?

– ജഹ്ഷിന്റെ മകന്‍ ഉബൈദുല്ല

? റംല(റ)യും ഭര്‍ത്താവ് ഉബൈദുല്ലയും മുസ്‌ലിമായ ശേഷം എങ്ങോട്ടാണ് ഹിജ്‌റ പോയത്?

– അബ്‌സീനിയയിലേക്ക്

? അവിടെയെത്തിയപ്പോള്‍ ഉബൈദുല്ലക്ക് എന്ത് സംഭവിച്ചു?

– തന്റെ പഴയ മതമായ ക്രിസ്ത്യാനിസമാണ് ശരിയെന്ന് പറഞ്ഞ് അയാള്‍ ക്രിസ്ത്യാനിയായി.

? റംല ബീവി എന്തു ചെയ്തു?

– ഇസ്‌ലാമില്‍ ഉറച്ചു നിന്നു.

? ഉബൈദുല്ലയില്‍ നിന്നുള്ള സന്താനം?

– ഹബീബ

? ഉബൈദുല്ല എവിടെ വെച്ചാണ് മരണപ്പെട്ടത്?

– അബ്‌സീനിയയില്‍ വെച്ച് ക്രിസ്ത്യാനിയായി മരണപ്പെട്ടു.

? കുട്ടിയെ പരിപാലിക്കാനുള്ള വിഷമാവസ്ഥ മനസ്സിലാക്കിയ തിരുനബി(സ) എന്തുചെയ്തു?

– അബ്‌സീനിയയിലേക്ക് ദൂതന്‍ വശം കത്തയച്ചു.

? ആര്‍ക്കാണ് കത്തയച്ചത്?

– അബ്‌സീനിയ രാജാവ് നജ്ജാശി (നേഗസ്)ക്ക്

? എന്തായിരുന്നു കത്തിന്റെ ഉള്ളടക്കം?

– ഉമ്മുഹബീബയെ തിരുനബി(സ)ക്ക് വിവാഹം ചെയ്ത് കൊടുക്കുക.

? തിരുനബി(സ) നല്‍കിയ മഹര്‍?

– 400 ദിര്‍ഹം

? നബി(സ)യോടൊത്തുള്ള ദാമ്പത്യം?

– 4 വര്‍ഷം

? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? വഫാത്ത്?

– ഹിജ്‌റ 44-ല്‍ മദീനയില്‍

? മഖ്ബറ?

– ജന്നത്തുല്‍ ബഖീഅ്


11. മൈമൂന(റ)

? മൈമൂനബീവിയുടെ പേരെന്തായിരുന്നു?

– ബര്‍റ

? ആരാണ് മൈമൂന എന്ന പേര് നല്‍കിയത്?

– തിരുനബി(സ)

? മൈമൂന ബീവിയുടെ പിതാവ്?

– ഹാരിസ്

? മാതാവ്?

– ഔഫിന്റെ മകള്‍ ഹിന്ദ്

? ജനനം?

– ഹിജ്‌റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍

? നബി(സ)യുമായുള്ള വിവാഹം നടന്നത്?

– ഹിജ്‌റ 7-ാം വര്‍ഷം മക്കയില്‍

? എവിടെ വെച്ചാണ് നബി(സ) മൈമൂന ബീവിയുമായി വീട് കൂടിയത്?

– മക്കക്കടുത്തുള്ള സരിഫ് എന്ന സ്ഥലത്ത്

? നബി(സ) നല്‍കിയ മഹര്‍?

– 500 ദിര്‍ഹം

? നബി(സ)യോടൊത്തുള്ള ദാമ്പത്യം?

– 4 വര്‍ഷം

? നബി(സ) വിവാഹം കഴിക്കുമ്പോഴുള്ള അവസ്ഥ?

– വിധവ

? മുന്‍ ഭര്‍ത്താക്കന്മാര്‍?

– 1. അംറിന്റെ മകന്‍ മസ്ഊദ്

2. അബ്ദുല്‍ ഉസ്സയുടെ മകന്‍ അബൂറുഹൂം

? വിവാഹം കാരണം?

– തിരുനബി(സ)യുടെ പിതൃവ്യന്‍ അബ്ബാസ്(റ)ന്റെ സഹോദരീപുത്രിയായിരുന്നു മൈമൂന. ഏറെക്കാലം വൈധവ്യം അനുഭവിച്ച അവരെ പിതൃവ്യനെ സന്തോഷിപ്പിക്കാനാണ് നബി(സ) വിവാഹം ചെയ്തത്.

? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?

– ഇല്ല

? വഫാത്ത്?

– ഹിജ്‌റ 51ല്‍ മക്കയില്‍

? വയസ്സ്?

– 69 വയസ്സ്

? മഖ്ബറ?

– തിരുനബി(സ)യുമായി വീട് കൂടിയ സ്ഥലമായ സരിഫില്‍.

മാരിയതുല്‍ ഖിബ്തിയ്യഃ (റ)

? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമസ്ത്രീ?

– മാരിയതുല്‍ ഖിബ്തിയ്യ(റ)

? എവിടെയാണ് മാരിയ(റ)യുടെ ജനനം?

– ഈജിപ്തിലെ ഹഫ്‌ന എന്ന സ്ഥലത്ത്

? ആരാണ് മാരിയ(റ)യുടെ പിതാവ്?

– ശംഊന്‍

? മാരിയ(റ)യുടെ മാതാവ് ഏത് ദേശക്കാരിയാണ്?

– റോം ദേശക്കാരി

? ഏത് വംശത്തിലാണ് മാരിയ(റ)യുടെ ജനനം?

– ഖിബ്തി വംശത്തില്‍

? ആരുടെ കൊട്ടാരത്തിലാണ് മാരിയ(റ) വളര്‍ന്നത്?

– ഈജിപ്തിലെ ഇസ്‌കന്തരിയ്യ (അലക്‌സാണ്ട്രിയ) ഭരിച്ചിരുന്ന മുഖൗഖിസ് രാജാവിന്റെ കൊട്ടാരത്തില്‍.

? മാരിയ(റ)യോടൊപ്പം കൊട്ടാരത്തില്‍ താമസിച്ചിരുന്ന തന്റെ സഹോദരി?

– സീരീന്‍

? മുഖൗഖിസിന്റെ കൊട്ടാരത്തിലേക്ക് തിരുനബി(സ)യുടെ കത്തുമായി വന്നത് ആര്?

– ബദ്‌റില്‍ പങ്കെടുത്ത ഹാത്വിബ് ബ്‌നു അബീബല്‍തഅത്(റ) എന്ന സ്വഹാബി.

? നബി(സ) അയച്ച കത്ത് മുഖൗഖിസ് എന്ത് ചെയ്തു?

– വായിച്ച ശേഷം ബഹുമാനാദരവുകളോടെ ഒരു ചെപ്പില്‍ സൂക്ഷിച്ചു.

? ഹാത്വിബ്(റ)ന്റെ കൈവശം തിരുനബി(സ)ക്ക് മുഖൗഖിസ് എന്താണ് കൊടുത്തയച്ചത്?

– മാരിയ, സീരീന്‍ എന്നീ അടിമസ്ത്രീകള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ സ്വര്‍ണ്ണം, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്വ്‌റിലെ ബിന്ന് എന്ന പ്രദേശത്തെ തേന്‍.

? മാരിയ(റ) എവിടെ വെച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്?

– മദീനയിലേക്കുള്ള വഴിയില്‍ വെച്ച്

? മാരിയ(റ)യെ തിരുനബി(സ) എന്തു ചെയ്തു?

– തിരുനബി(സ) അവരെ ഇഷ്ടപ്പെടുകയും ഹിജാബ് നല്‍കുകയും ചെയ്തു.

? സീരീനെ തിരുനബി(സ) ആര്‍ക്കാണ് നല്‍കിയത്?

– ഹസ്സാനുബ്‌നു സാബിത്(റ)ന്

? ആരുടെ വീട്ടിലാണ് ആദ്യം മാരിയ(റ)യെ തിരുനബി(സ) താമസിപ്പിച്ചത്?

– ഹാരിസതുബ്‌നു നുഅ്മാന്‍(റ)ന്റെ വീട്ടില്‍

? പിന്നീട് മാരിയ(റ)യെ നബി(സ) താമസിപ്പിച്ച വീട് ഒരു ഉയര്‍ന്നസ്ഥലത്തായിരുന്നു. ആ സ്ഥലം പിന്നീട് അറിയപ്പെട്ടത് എങ്ങനെ?

– ഉമ്മു ഇബ്‌റാഹീമിന്റെ ചായ്പ്പ് എന്ന പേരില്‍

? എന്നാണ് മാരിയ(റ) തിരുനബി(സ)യുടെ ഇബ്‌റാഹീം എന്ന കുഞ്ഞിനെ പ്രസവിച്ചത്?

– ഹിജ്‌റയുടെ എട്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസത്തില്‍.

? തിരുനബി(സ)യെ മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ചത് ആര്?

– റാഫിഅ്(റ)

? മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ച റാഫിഇന് തിരുനബി(സ) എന്താണ് സമ്മാനം നല്‍കിയത്?

– ഒരടിമയെ

? മാരിയ(റ)യുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ അവതരിച്ച സൂക്തമേത്?

– സൂറതുത്തഹ്‌രീമിലെ ഒന്നാം സൂക്തം.

? ——– മാരിയ(റ)യെ സ്വതന്ത്രയാക്കിയിരിക്കുന്നുവെന്ന് തിരുനബി(സ) പറഞ്ഞു. എന്ത്?

– തന്റെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടിയുടെ ജനനം.

? മാരിയ(റ)യുടെ വഫാത്ത് എന്ന്?

– ഹിജ്‌റ പതിനാറില്‍

? ആരുടെ ഭരണകാലത്ത്?

– ഉമര്‍(റ)ന്റെ

? ആരാണ് മാരിയ(റ)യുടെ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്?

– ഉമര്‍(റ)

? എവിടെയാണ് മാരിയ(റ)യുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്?

– ജന്നത്തുല്‍ ബഖീഅ്‌


ഇസ്ലാമിക് ക്വിസ്

ഇസ്ലാം ക്വിസ്

ഖുർആൻ ക്വിസ്

താഴെ പറയു കാര്യങ്ങള്‍ ദാരിദ്ര്യമുണ്ടാക്കു കാര്യങ്ങളാണെ് പണ്ഡിതന്മാര്‍ പറയുു. സാമ്പത്തികമായും ശാരീരികമായും മാനസി കമായും ആത്മീയമായും ഓരോ വ്യക്തിക്കും അപചയങ്ങള്‍ സംഭവി ക്കുു. ആരിഫീങ്ങള്‍ വ്യക്തമാക്കു ഇത്തരം കാര്യങ്ങളുടെ യുക്തി ചിലപ്പോള്‍ നമ്മുടെ ബുദ്ധിക്ക് കണ്ടെത്താന്‍ കഴിഞ്ഞെു വരില്ല. നമ്മുടെ ബുദ്ധി തോറ്റുപോകു ഇത്തരം സന്ദഭങ്ങളില്‍ വിനയപുരസ്സരം ആ ഉപദേ ശങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുക.

1. വസ്ത്രത്തിലെ കീറിയ ഭാഗം ധരിച്ചു കൊണ്ട് തുുക.

2. ചവറുകള്‍ വീടിനുള്ളില്‍ ശേഖരിച്ചു വെക്കുക

3. രാത്രി വീട് അടിച്ച് വാരുക

4. ഉമ്മറപ്പടിയില്‍ ഇരിക്കുക

5. പേന്‍ കരിച്ച് കളയുകയോ ജീവനോടെ വിടുകയോ ചെയ്യല്‍

6. ഉള്ളി തൊലി തീയിലി’് കരിക്കുക

7. വ്യഭിചാരം

8. പലിശ

9. ടോയ്‌ലറ്റില്‍ കടക്കുമ്പോള്‍ വലത് കാല്‍ മുന്തിക്കുക

10. പള്ളിയില്‍ കടക്കുമ്പോള്‍ ഇടതു കാല്‍ മുന്തിക്കുക

11. പത്തിരിക്കഷ്ണം കുപ്പത്തൊ’ില്‍ ഇടുക

12. തുണികഷ്ണം കൊണ്ട് അടിച്ചുവാരുക

13. പല്ല് കൊണ്ട് നഖം മുറിക്കുക

14. നഗ്നനായി കിടുറങ്ങുക

15. നിലത്ത് വീണ ഭക്ഷണ വസ്തുക്കള്‍ അവഗണിക്കുക.

16. ഉസ്താദിന്റെ മുമ്പില്‍ നടക്കുക.

17. വാതില്‍ക’ിലില്‍ ചാരി ഇരിക്കുക.

18. തണ്ടാസില്‍ വെച്ച് വുളൂഅ് ചെയ്യുക.

19. മാതാപിതാക്കളുടെ പേര് വിളിക്കുക.

20. അവരുടെ മുമ്പില്‍ നടക്കുക

21. ഏത് കൊള്ളിയുമെടുത്ത് പല്ലില്‍ കുത്തുക

22. ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കുക

23. യാചകന്റെ റൊ’ിക്കഷ്ണം വിലക്ക് വാങ്ങുക

24. വിളക്ക് ഊതിക്കെടുത്തുക

25. പൊ’ിയ പേന കൊണ്ട് എഴുതുക

26. പൊ’ിയ ചീര്‍പ്പ് കൊണ്ട് ചീകുക

27. കമിഴ്ത്തപ്പെ’ പാത്രത്തില്‍ കഴിക്കുക

28. ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാതെ വെക്കുക

29. പാത്രങ്ങള്‍ മൂടിവെക്കാതിരിക്കുക

30. ഇരു് തലയില്‍ കെ’ുക

31. ചിലന്തി വലകള്‍ നീക്കം ചെയ്യാതിരിക്കുക.

32. സുബ്ഹിക്ക് ശേഷം ഉറങ്ങുക.

33. ആവശ്യക്കാര്‍ക്ക് വെള്ളം മുടക്കുക.

34. വഴിയോരത്തെ തണല്‍മരം വെ’ിമുറിക്കുക.

35. കൂടതല്‍ നുണ പറയുക

36. രണ്ട് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുക

37. വലിയ്യിനെ നിന്ദിക്കുക

38. കെ’ിനില്‍ക്കു വെള്ളത്തില്‍ മൂത്രമൊഴിക്കുക

39. വലത്തെ കൈകൊണ്ട് കാല്‍ കഴുകുക

40. താടിരോമത്തില്‍ കളിക്കുക

41. തണ്ടാസിലോ വെണ്ണീറിലോ തുപ്പുക

42. പതിവായി മൂക്കില്‍ വിരലിടുക

43. ബിസ്മി ചൊല്ലാതെ തിുക

44. പതിവായി ഊരക്ക് കൈവെക്കുക

45. നി് ചെരുപ്പ് ധരിക്കുക (കൈയ്യുടെ സഹായത്തോടെ ധരിക്കേണ്ട ഷൂ മുതലായവ)

46. ഇടത്തെ കാലില്‍ ആദ്യം ചെരുപ്പ് ധരിക്കുക

47. അളവിലും തൂക്കത്തിലും ജനങ്ങളെ വഞ്ചിക്കുക

48. അക്രമം, വഞ്ചന

49. യോഗ്യന്മാരിലുള്ള സ്ഥാനത്തെ കൊതിക്കുക

50. ധനസമ്പാദനത്തിലുള്ള അത്യാഗ്രഹം

51. നിസ്‌കാരത്തില്‍ കൊ’ുവായയിടുക

52. മതനിയമങ്ങള്‍ക്കനുസരിച്ചല്ലാതെ വിധിക്കുക

53. സ്ത്രീകള്‍ക്കിടയിലൂടെ നടക്കുക

54. മു’കുത്തിയിരിക്കുക

55. നഗ്നമായി മൂത്രമൊഴിക്കുക


സൂറത്തുല്‍ കഹ്ഫ്


1) വെള്ളിയാഴ്ച ദിവസം പാരായണം ചെയ്യല്‍ സുന്നത്താണെന്ന് നബി(സ) പഠിപ്പിച്ച അദ്ധ്യായം?

സൂറത്തുല്‍ കഹ്ഫ്.


2) ദുല്‍ഖര്‍നൈനിയുടെ ചരിത്രം വിശദീകരിക്കുന്ന ഖുര്‍ആനിലെ അദ്ധ്യായം?

സൂറത്തുല്‍ കഹ്ഫ്.


3) ദജ്ജാലില്‍ നിന്ന് രക്ഷനേടാന്‍ പ്രവാചകന്‍(സ) മനപാഠമാക്കാന്‍ നിര്‍ദേശിച്ച കഹ്ഫ് അദ്ധ്യായത്തിലെ സൂക്തങ്ങള്‍ ഏവ?

ആദ്യ പത്ത് സൂക്തങ്ങള്‍.


4) ചന്ദ്രമാസ കലണ്ടര്‍ പ്രകാരം ഗുഹാവാസികള്‍ ഗുഹയില്‍ താമസിച്ച വര്‍ഷം?

മുന്നൂറ്റി ഒമ്പത് വര്‍ഷം.


5) സൂറത്തുല്‍ കഹ്ഫില്‍ പറയപ്പെട്ട പ്രവാചകന്മാരുടെ നാമങ്ങള്‍ ഏവ?

മൂസ(അ)


7) ഖിള്ര്‍ (അ) പുനര്‍നിര്‍മിച്ച മതില്‍കെട്ട് ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?

പട്ടണത്തിലെ രണ്ടു അനാഥരായ കുട്ടികളുടേത്.


8) സൂറത്തുല്‍ കഹ്ഫില്‍ പരാമര്‍ശിക്കപ്പട്ട നായയുടെ നാമം?

ഖിത്മീര്‍.


9) കടലില്‍ സഞ്ചരിച്ചിരുന്ന നിര്‍ധനരായ ആളുകളുടെ കപ്പല്‍ തകര്‍ക്കാന്‍ ഖിള്ര്‍(അ) മിനെ പ്രേരിപ്പിച്ചതെന്ത്?

പിന്നില്‍ വരുന്ന കപ്പല്‍ കൊള്ളക്കാരനായ രാജാവില്‍ നിന്ന് സുരക്ഷ നല്‍കാന്‍.


10) ഞങ്ങള്‍ അള്‌ളാഹുവിനെയല്ലാതെ ആരാധിക്കുകയില്ലെന്ന് ഗുഹാനിവാസികള്‍ പ്രഖ്യാപിച്ചത് ഏത് രാജാവിനോടായിരുന്നു?

ദഖ്‌യാനൂസ്.


11) ഗുഹാമുഖത്ത് അവരുടെ പേരുകള്‍ രേഖപ്പെടുത്തപ്പെട്ട ഫലകത്തിന്റെ പേര്?

റഖീം


12) ഗുഹാനിവാസികളുടെ എണ്ണം എത്രയായിരുന്നു?

7 യുവാക്കള്‍.( പ്രഭലമായത്)


13) ഗുഹയുടെ പ്രത്യേകത എന്തായിരുന്നു?

ഒരുനേരത്തും അതില്‍ വെയില്‍ പ്രവേശിക്കുകയില്ല(ഉദിക്കുന്ന സമയത്ത് അവരെ വിട്ട് വലത്തോട്ടും വൈകുന്നേരം ഇടത്തോട്ടും തെന്നി മാറും).


14) വരുന്ന കാലത്ത് ഏത് കാര്യവും ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ ഇന്‍ശാഅള്ളാഹ് എന്ന് പറയണമെന്നതിലേക്ക സൂചന നല്‍കുന്ന സൂറത്തുല്‍ കഹ്ഫിലെ സൂക്തം?

23,24.

15) സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന 10 ജീവികളില്‍ പ്രവാചകന്‍(സ) പറഞ്ഞ നായ ഏതാണ്?

ഗുഹാനിവാസികള്‍ക്ക് കാവലിരുന്ന നായ.


16) ഗുഹാവാസിയായ നായക്ക് പ്രവാചകന്‍(സ) നല്‍കിയ വാഗ്ദാനമെന്ത്?

സ്വര്‍ഗ പ്രവേശനം.


17) ഖുര്‍ആനിന്റെ ആദ്യ പകുതിയിലെ അവസാന പദം?

സൂറത്തുല്‍ കഹ്ഫിലെ وليتلطف  എന്ന പദം.


18) മൂസ(അ) ഖിള്ര്‍(അ) ന്റെ കൂടെ യാത്ര ചെയ്തതിന്റെ പിന്നിലുള്ള അള്ളാഹുവിന്റെ ലക്ഷ്യമെന്തായിരുന്നു?

താനാണ് ഏറ്റവും അറിവുള്ളവനെന്ന് പറഞ്ഞ മൂസാ(അ)നബിക്ക് തന്നേക്കാള്‍ അറിവുള്ളവര്‍ ഭൂമിയുലെണ്ടെന്ന് അറിയിക്കാനായിരുന്നു.

19) മൂസ(അ) യൂശഅ്(അ) കയ്യില്‍ സൂക്ഷിച്ചിരുന്ന മീന്‍ പാറക്കുമുകളില്‍ മറന്ന് വെക്കാനുള്ള കാരണമെന്തായിരുന്നു?

തന്നേക്കാള്‍ അറിവുള്ള പണ്ഡിതന്‍ വസിച്ചിരുന്നത് അവിടെയായിരുന്നു.


20) അതിന്ത്രീയ ജ്ഞാനം അള്ളാഹുവിങ്കല്‍ നിന്ന് കരസ്ഥമാക്കിയ ആപണ്ഡിതന്‍ ആരായിരുന്നു?

ഖിള്ര്‍(അ).


21) യഅ്ജൂജ്, മഅ്ജൂജില്‍ നിന്നും സംരക്ഷണം ലഭിക്കാനുള്ള മതില്‍കെട്ട് നിര്‍മിച്ച രാജാവ് ആരായിരുന്നു?

ദുല്‍ഖര്‍നൈന്‍.


22) ‘ഗുഹ’ എന്ന അര്‍ത്ഥം വരുന്ന ഖുര്‍ആനിലെ അദ്ധ്യായം തുടങ്ങുന്നെത് ഏത് വചനം കൊണ്ടാണ്?


الحمد لله.


23) ചന്ദ്രമാസക്കലണ്ടറും, സൗരമാസക്കലണ്ടറും തമ്മില്‍ വരുന്ന ദിവസ വിത്യാസം എത്ര?

സൗരക്കലണ്ടറിലെ ഒരു നൂറ്റാണ്ട് ചന്ദ്രമാസക്കലണ്ടറിലെ ഒരു നൂറ്റാണ്ടും 3 വര്‍ഷവും.


24) ദഖ് യാനൂസ് രാജാവ് ഒരു നിലക്കും അവര്‍ക്ക് ജീവിത സ്വാതന്ത്രം നല്‍കില്ലെന്നുറച്ചപ്പോള്‍ അവരുടെ തീരുമാനമെന്തായിരുന്നു ?

ഗുഹയില്‍ ഒളിഞ്ഞിരിക്കുക( അതാണ് ഗുഹാനിവാസികള്‍).


25) നീണ്ട മൂന്ന നൂറ്റാണ്ട് കാലം അവരെ അള്ളാഹു ഗുഹയില്‍ ഉറക്കുന്നതിലുള്ള യുക്തി എന്തായിരുന്നു?

മരണാനന്തരം ഒരുപുനര്‍ ജീവിതമുണ്ടെന്ന് നിഷേധികളായ അന്നത്തെ ജനതക്കുള്‌ള ഒരു ദൃഷ്ടാന്തമായിരുന്നു.


26) ഖുറൈശി പ്രമുഖര്‍ നിന്റെ മുന്നിലിരിക്കുന്ന പാവങ്ങളെ പുറത്താക്കിയാല്‍ മാത്രമേ ഞങ്ങള്‍ വിശ്വസിക്കുകയുള്ളൂവെന്ന് നമ്പിയോട് പറഞ്ഞപ്പോള്‍ അള്ളാഹു ഇറക്കിയ അല്‍ കഹ്ഫിലെ സൂക്തം?

28.

27) وساءت مرتفقا وحسنت مرتفقا എന്നതിലെ  مرتفقا എന്ന പദം കൊണ്ടുദ്ദേശിക്കുന്നതെന്ത്

1.സ്വര്‍ഗം,2.നരകം.


28) ആദം നബി(അ)ന് സൂജ്ജൂദ് ചെയ്യാന്‍ അള്ളാഹൂ കല്‍പിച്ചപ്പോള്‍ അഹങ്കാരത്താല്‍ വിസമ്മതിച്ചതാര്?

ഇബ്‌ലീസ്.


സൂറത്തുല്‍ മുല്‍ക്


29. സൂര്യന്‍ നിശ്ചിത കാലത്തിന് ശേഷം നശിക്കുമെന്നതിനെ സൂചിപ്പിക്കുന്ന ആയത്ത്?

36:38


30. സൂറത്തുല്‍ മുല്‍കിലെ അവസാന സൂക്തം ഓതിയ ശേഷം ചൊല്ലല്‍ സുന്നത്തുള്ള ദിക്ര്‍?

الله رب العالمين (മൂന്ന് തവണ)


31. സൂറത്തുല്‍ മുല്‍ക് നിത്യവും രാത്രി ഓതിയാലുള്ള പ്രതിഫലം എന്ത്?

ഖബ്ര്‍ ശിക്ഷയില്‍ നിന്ന് ഒഴി വാകും


32. യാതൊരുവിധ ഏറ്റക്കുറച്ചിലുമില്ലാതെ 7 ആകാശങ്ങളെ അടുക്കുകളായി അല്ലാഹു സൃഷ്ടിച്ചെന്ന് പ്രസ്താവിക്കുന്ന സൂറത്തുല്‍ മുല്‍കിലെ സൂക്തം?

സൂറത്തുല്‍ മുല്‍ക് : 3


33. സൂറത്തുല്‍ മുല്‍കില്‍ മാത്രം 3 തവണ പരാമര്‍ശിക്കപ്പെട്ട നരകത്തിന്റെ നാമം?


سعير

(5,10,11,സൂക്തങ്ങള്‍)


34. സൂറത്തുല്‍ മുല്‍ക് 5ാം സൂക്തം അല്ലാഹു ആകാശത്ത് നക്ഷത്രങ്ങളെ സംവിധാനിച്ചതിനെ കുറിച്ച് പ്രതിപാദിക്കുന്നു. എത്രാമത്തിലെ ആകാശത്തിലാണിത്?

ഒന്നാനാകാശം


35. സൂറത്തുല്‍ മുല്‍കിന്റെ മറ്റുനാമങ്ങള്‍?

വാഖിയ, മുന്‍ജിയ


36. യാസീന്‍, തബാറക, നൂര്‍, കഹ്ഫ് എന്നീ സൂറത്തുകളില്‍ ത്വിവാലുല്‍ മുഫസ്സലില്‍ പെട്ട സൂറത്ത് ഏത്?

മുല്‍ക്


37. മുല്‍ക് സൂറത്തില്‍ പറയപ്പെട്ട മസ്വാബീഹ് അഥവാ വിളക്കുകള്‍ കൊണ്ടുള്ള ഉദ്ദേശമെന്ത്?

നക്ഷത്രങ്ങള്‍


38. ഏത് സൂറത്തിന് ശേഷമാണ് ഈ സൂറത്ത് അവതരിച്ചത്?

സൂറത്ത് ത്തൂര്‍


39. 30 സൂക്തങ്ങളടങ്ങിയ മുല്‍ക് സൂറത്തില്‍ എത്ര കലിമത്തുകള്‍ ഉണ്ട്?

330 കലിമത്തുകള്‍


സൂറത്തുന്നൂര്‍


40. വ്യഭിചാര ശിക്ഷയെകുറിച്ച് പറയുന്നത് ഏത് സൂറത്തിലാണ്?

സൂറ ത്തുന്നൂര്‍(2)


41. ആഴക്കടലിലെ അന്ധകാരത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറത്ത് നൂറിലെ ആയത്ത്?

40 ാം ആയത്ത്


42. ആഇശ(റ)ക്കെതിരെ നിരപരാധിത്വം തെളിയിക്കാന്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക സൂക്തം?

നൂര്‍: 11-26


43. ആഇശ(റ) നെതിരെ കള്ളക്കഥ മെനഞ്ഞുണ്ടാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച മുനാഫിഖ്?

അബ്ദുല്ലാഹി ബ്‌നു ഉബയ്യുബ്‌നു സലൂല്‍


44. വ്യഭിചാരക്കുറ്റം ആരോപിക്കുകയും 4 സാക്ഷികളാല്‍ തെളിയിക്കപ്പെടാതിരിക്കുകയും ചെയ്താല്‍ കുറ്റം ആരോപിച്ചവന് ഖുര്‍ആന്‍ വിധിക്കുന്ന ശിക്ഷ?

100 അടി (നൂര്‍:2)

45. ഭാര്യയെ ഭര്‍ത്താവ് വ്യഭിചാരോപണം നടത്തുകയും സാക്ഷികളില്ലാതിരിക്കകുയം ചെയ്താല്‍ അവര്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ലിആന്‍. ഇത് വിശദീകരിക്കുന്ന ആയത്തുകള്‍?

സൂറത്തുന്നൂര്‍ 6 മുതല്‍ 10 വരെ


46. ആഇശ (റ) യൈാടൊപ്പം ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്ന സ്വഹാബി?

സ്വഫ്‌വാനുബ്‌നു മുഅത്വല്‍


47. ദാഹിച്ചവശനായി മരുഭൂമിയിലൂടെ സഞ്ചരിച്ചിരുന്ന പഥികന്‍ വെള്ളമായി കരുതുന്ന മരീചികയെ അല്ലാഹു എന്തിനോടാണ് ഉപമിച്ചത്?

സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങളെ (ആപ്രവര്‍ത്തനം കൊണ്ട് ഉപാകരമില്ല)


48. എല്ലാ ജീവജാലങ്ങീെളയും വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് പ്രസ്താവിക്കുന്ന സൂറത്തുന്നൂറിലെ സൂക്തം?

والله خلق كل دابة من الماء സൂറത്തുന്നൂര്‍(45)

49. ഏത് യുദ്ധത്തിലാണ് ആഇശ(റ) യുടെ മാല നഷ്ടപ്പെട്ടത്?

ബനുല്‍ മുസ്ത്വലഖ് യുദ്ധം


50. മാലനഷ്ടപ്പെട്ട ആഇശ(റ) യെ മക്കയിലെത്തിച്ച സ്വഹാബി?

സ്വഫ് വാനുബ്‌നു മുഅത്വല്‍(റ)


51. നൂര്‍ സൂറത്തിലെ ഏറ്റവും സുപ്രധാന വിഷയം?

വ്യഭിചാരം, വ്യഭിചാരാരോപണം, ആഇശ(റ) യുടെ നിരപരാദിത്വം


52. ആഇശ(റ) യുദ്ധത്തില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ വെകാനുള്ള കാരണമെന്തായിരുന്നു?

ആഇശ(റ) യുടെ മാല നഷ്ടപ്പെട്ടതിനാല്‍


53. നൂര്‍ സൂറത്തില്‍ നൂര്‍ എന്ന പദം എത്ര തവണ വന്നിട്ടുണ്ട്?

7 തവണ


54. അല്ലാഹു 7 ആകാശങ്ങളുടെയും ഭൂമികളുടെയും പ്രകാശമാണെന്ന് പ്രസ്താവിക്കുന്ന സൂക്തം?

നൂര്‍: 35


55. നൂര്‍ 31 ാം ആയത്ത് ഏത് വിഷയമാണ് കൈകാര്യം ചെയ്യുന്നത്?

സ്ത്രീ വസ്ത്രധാരണ(സൂക്തത്തിലെ സുപ്രധാന 3 വിഷയങ്ങളില്‍ ഒന്ന്)


യാസീന്‍


56. ഓരോ ദിവസവും പ്രഭാതത്തില്‍ ഈ സൂറത്ത് ഓതിയാല്‍ ആ ദിവസത്തെ ആവശ്യങ്ങള്‍ വീടുമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു. സൂറത്ത് ഏത്?

യാസീന്‍


57. മരണാസന്നരുടെ സന്നിധിയില്‍ ഓതാന്‍ കല്‍പിക്കപ്പെട്ട സൂറത്ത്?

യാസീന്‍


58. ഖുര്‍ആനിലെ 36ാം അധ്യായമായ സൂറ യാസീനിനെ, മനുഷ്യശരീരത്തിലെ ഏത് അവയവമായിട്ടാണ് പരിചയപ്പെടുത്തുന്നത്?

ഹൃദയം


59. അസ്ഹാബുല്‍ ഖര്‍യ എന്നതിലെ ഖര്‍യ എന്ന പദം ഏത് ഗ്രാമത്തിലേക്കാണ് ചുണ്ടുന്നത്?

അന്‍ത്വാകിയ( മധ്യതുര്‍ക്കിയുടെ തെക്കെ അറ്റം)


60. ഗ്രാമത്തില്‍ വന്ന രണ്ട് ദൂതര്‍ക്ക് കൈതാങ്ങായി വന്ന നിവാസി ആരായിരുന്നു?

ഹബീബുന്നജ്ജാര്‍


61. സൂര്യനും ചന്ദ്രനും അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ദൈവീക സൂക്തം?

യാസീന്‍: 38,39


62. സ്വര്‍ഗവാസികള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന സന്ദേശം?


سلام قول من رب الرحيم


63. പച്ചമരങ്ങള്‍ ഉരസി അതില്‍നിന്ന് തീ പുറപ്പെടീക്കാന്‍ സാധിക്കുമെന്ന പ്രാപഞ്ചിക സത്യം വെളിപെടുത്തുന്ന യാസീനിലെ സൂക്തം?

80


64. പകലിനെ രാത്രിയില്‍ നിന്നും ഊരിയെടുത്ത് ഭൂമിയില്‍ ഇരുട്ടും വെളിച്ചവും കൊണ്ടുവരുന്നവന്‍ അല്ലാഹുവാണെന്ന സത്യം വിളിച്ചോതുന്ന സൂക്തം?

യാസീന്‍:37


65. യാസീനില്‍ പറയപ്പെട്ട പഴ, മര വര്‍ഗങ്ങള്‍?

ഈത്തപന, മുന്തിരി, ഈന്തക്കുല


66. യാസീനില്‍ പറയപ്പെട്ട മനുഷ്യാവയവങ്ങള്‍?

കണ്ണ്, വായ, കൈ, കഴുത്ത്,താടിയെല്ല്,കാല്‍


67. സൂറത്ത് യാസീനില്‍ ‘ആയത്ത്’ എന്ന പദം എത്രതവണ വന്നിട്ടുണ്ട്?

4 തവണ

68. നബി തങ്ങള്‍ അല്ലാഹുവിന്റെ റസൂലാണന്ന് വ്യക്തമാക്കുന്ന സൂക്തം?

സൂറത്ത് യാസീന്‍ 3-6


69. മുഹമ്മദേ, നീ അല്ലാഹുവിന്റെ റസൂലോ, ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവനോ അല്ലെന്ന് മുശ്‌രികുകള്‍ പറഞ്ഞപ്പോള്‍ അവതരിച്ച സൂറത്ത്?

യാസീന്‍


70. യാസീനില്‍ പ്രതിപാദിക്കപ്പെട്ട സംഖ്യകള്‍?

2,3


71. യാസീനില്‍ പറയപ്പെട്ട ആകാശത്തിലെ വസ്തുക്കള്‍?

സൂര്യന്‍, ചന്ദ്രന്‍, ഭ്രമണപഥം


72. യാസീന്‍ സൂറത്തിലെ എത്രാം ആയത്തിലാണ് സകത യുള്ളത്?

52 ാം ആയത്ത്


73. യാസീന്‍ സൂറത്തില്‍ വന്ന വാഹനം?

കപ്പല്‍


74. സൂറത്ത് യാസീനില്‍ എത്ര ഫര്‍ണിച്ചറുകളുടെ നാമമുണ്ട്?

ചാരുകസേര


75. ഈന്തക്കുലയുടെ പഴയ തണ്ടുപൊലെയെന്ന് ഖുര്‍ആന്‍ ഉപമപ്പെടുത്തിയത് എന്തിനെയാണ്?

ചന്ദ്രന്‍


76. അന്‍ത്വാഖിയ എന്ന ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര്‍?

ശംഊന്‍, യോഹന്ന, ബോലിസ്


77. അന്‍ത്വാകിയ ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര്‍ ഏത് നബിയുടേതായിരുന്നു?

ഈസാ നബി (ഹവാരിയ്യൂന്‍ ഗോത്രത്തില്‍ നിന്ന്)


78. ഇസ്‌റാഫീല്‍ ്(്അ) കാഹളത്തിലൂതുമെന്ന് മാ യ്ന്‍ളുറൂന ഇല്ലാ സൈഹതന്‍ എന്ന ആയത്ത് സൂചിപ്പിക്കുന്നു. ഇത് എത്രാമത്തെ ഊത്താണ്?

ഒന്നാമത്തേത്


79. രണ്ടാം ഊത്തിന് ശേഷം ലോകത്തിന് സംഭവിക്കുന്ന മാറ്റമെന്ത്?

ജനങ്ങള്‍ ഖബ്‌റില്‍ നിന്നെഴുന്നേറ്റ് നാഥനിലേക്ക് മടങ്ങും


80. ഖൂര്‍ആന്‍ കാവ്യമല്ലെന്ന് സ്ഥിതീകരിക്കുന്ന യാസീന്‍ സൂക്തം?

യാസീന്‍ 69

QUR’AN GENERAL QUETIONS

1.ഖുര്‍ആനിന്റെ അവതരണ തുടക്കം എവിടെ?

മക്കയിലെ ഹിറാഗുഹയില്‍


2.അവതരണത്തിന്റെ രണ്ട് ഘട്ടങ്ങള്‍

1. ലൗഹുല്‍ മഹ്ഫുളില്‍ നിന്ന് ഒന്നാനാകാശത്തേക്ക്

2. ഒന്നാനാകാശത്ത് നിന്ന് ഭൂമിയിലേക്ക്


3.ഖുര്‍ആന്‍ അവതരണം ആരംഭിച്ച ക്രിസ്തു വര്‍ഷം?

ക്രിസ്തു വര്‍ഷം 610 ല്‍


4.ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാരണമായ യുദ്ധം?

യമാമ യുദ്ധം


5.ഖുര്‍ആന്‍ ജുസുഉകളായി തിരിച്ചത് ആരുടെ കാലത്താണ്?

ഹജ്ജാജുബ്‌നു യൂസുഫിന്റെ കാലത്ത്


6.ഖുര്‍ആനിലെ സുറത്തുകള്‍ക്ക് പേര് നല്‍കിയതാര്?

അല്ലാഹു


7.ഖുര്‍ആന്‍ പാരായണ വിദഗ്ദരുടെ തലവന്‍ എന്നറിയപ്പെടുന്ന സ്വഹാബി?

ഉബയ്യ്ബ്‌നു കഅ്ബ്(റ)


8.ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത?

ഭനബിയുടെ പത്‌നി ഹഫ്‌സ്വ(റ)


9.ഖുര്‍ആനിന് ശേഷം ഏറ്റവും പ്രമാണമായി അംഗീകരിക്കപ്പെടുന്ന ഗ്രന്ഥം?

സ്വഹീഹുല്‍ ബുഖാരി


10.ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ത്ഥം?

വായിക്കപ്പെടുന്നത്.


11.ആദ്യമായി ഖുര്‍ആന്‍ മനഃപ്പാഠമാക്കിയതാര്?

മുഹമ്മദ് നബി(സ്വ)


12.ആദ്യമായി ഖുര്‍ആനിലെ ആയത്തുകള്‍ എണ്ണിയതാര്?

ആഇശ (റ)


13.നബി(സ്വ)യില്‍ നിന്ന് ആദ്യമായി ഖുര്‍ആന്‍ കേട്ട വ്യക്തി?

ഖദീജ ബീവി(റ)


14.ശഹ്‌റുല്‍ ഖുര്‍ആന്‍(ഖുര്‍ആനിന്റെ മാസം) ഏതാണ്?

റമളാന്‍


15.മുസ്ഹഫ് എന്ന് ആദ്യം നാമകരണം ചെയ്തതാരാണ്?

അബൂബക്ര്‍ സിദ്ധീഖ്(റ)


16.ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്കുമീതേ പുള്ളി നല്‍കിയതാര്?

നസ്‌റ് ബ്‌നു ആസിം


17.അശ്ശിഫാആനി(രണ്ട് ശമന ഔഷധങ്ങള്‍) ഏതൊക്കെ?

തേന്, ഖുര്‍ആന്‍


18.ഖുര്‍ആന്‍ ദി ലിവിങ് ട്രൂത്ത് എന്നത് ഒരു മലയാളി പണ്ഡിതന്‍ രചിച്ച സമ്പൂര്‍ണ്ണ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയാണ്. ആരാണ് രചയിതാവ്?

ബശീര്‍ മുഹ്‌യദ്ദീന്‍


19.ഖുര്‍ആന്‍ എന്ന പദം കൂടുതല്‍ ഉപയോഗിച്ച സൂറത്ത്?

ഇസ്‌റാഅ് സൂറത്ത്


20.ഖുര്‍ആന്‍ എന്ന പദം പരിശുദ്ധ ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

71 തവണ.


21.ഖുര്‍ആനില്‍ ഏറ്റവും കുറവായി ഉപയോഗിച്ച അക്ഷരം?

സാഅ്


22.ഖുര്‍ആനിലെ ആകെ ഹിസ്ബുകള്‍?

60


23.ഖുര്‍ആനില്‍ ഒരാളുടെ കുന്‍യത് മാത്രമേ ഉള്ളൂ. ആരാണത്?

അബൂലഹബ്


24. ഖുര്‍ആനില്‍ രണ്ട് തവണ മാത്രം പേര് പരാമര്‍ശക്കപ്പെട്ട പ്രവാചകന്‍?

ഇല്‍യാസ് നബി (അ)


25. ഖുര്‍ആനില്‍ പറഞ്ഞ ഫിര്‍ഔനിന്റെ ഭാര്യ?

ആസിയ ബിന്‍ത് മുസാഹിം



ഖുര്‍ആൻ


1 അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?

A- സൂറ: അറ്രഹ്മാന്‍

2- ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്?

A- 114

3- ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്?

A- സൂറത്ത് തൗബ:

4- അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ് ? 

a)   സൂറ: അന്നിസാഅ سورة النساء

5)  ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്?

a)  ലൈലതുല്‍ ഖദ്ര്‍

6)  ഖുര്‍ആനില്‍ എത്ര ‍മക്കി സൂറത്തുകള്‍ ഉണ്ട്?

a)  86‍

7)  ഖുര്‍ആനില്‍  ‍മദനി സൂറത്തുകള്‍ എത്ര?

a)  28‍

8)  ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?

a)  സൂറത്തുല്‍ ഹദീദ് (ഇരുമ്പ്).

9) ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്?

a)  114

10) ഏതു സൂറ: ആണ് قلب القران  (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്?

a)  സൂറ: യാസീന്‍

11) ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്?

a)  സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)

12) ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്?

a)  അല്ലാഹു

13) റൂഹുല്‍ അമീന്‍ എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത്‌ ആരെക്കുറിച്ചാണ്?

a)   മലക്ക്‌ ജിബ്‌രീല്‍

14) ഇബ്‌ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്?

a)   തീ

15) ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്?

a)   ജിന്ന്

16) ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്?

a)   മൂന്നാം ഖലീഫ ഉസ്മാന്‍ (റ)

17) ഖുര്‍ആനില്‍ 'രണ്ടില്‍ രണ്ടാമന്‍ (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

a)   അബൂബക്കര്‍ (റ)

18) അവര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുര്‍ആന്‍ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്?

a)   കപട വിശ്വാസികള്‍ (മുനാഫികുകള്‍)

19) ഖുര്‍ആനില്‍ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ?

a)   മറിയം

20) അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാചകനോടാണ്?

a)   മൂസാ(അ)

21) തൊട്ടിലില്‍ വെച്ച് ജനങ്ങളോട്‌ സംസാരിച്ച പ്രവാചകന്‍?

a)   ഈസാ(അ)

22) ക്രൈസ്തവര്‍ ഈസാ(അ)നെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ജൂതന്മാര്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത് ആരെയാണ്? 

a)   ഉസൈര്‍

23) രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്? 

a)   സൂറത്ത് അന്നമല്‍ سورة النمل‍

24) ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തില്‍? 

a)   ആയതുദയ്ന്‍, സൂറത്ത് അല്‍ ബഖറ  سورة البقرة - آية الدين‍

25) ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?

a)   കടം, സാമ്പത്തിക ഇടപാട്

26) സൂറത്ത് തൌബയുടെ മറ്റൊരു പേര് ?

a)   ബറാഅ:

27) ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ നാമം എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട് ?   

a)  74

28) അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്‍റെ ജനതയാണ് ?

a)   ശുഐബ്(അ)

29) അല്ലാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്? 

a)  സമൂദ്‌ ഗോത്രം‍

30) ഖുര്‍ആനില്‍ يا أيها الناس (യാ അയ്യുഹന്നാസ്‌) എന്ന് ആരംഭിക്കുന്ന സൂറകള്‍ എത്ര ?   

a)  2

31) ഖുര്‍ആനിലെ ജന്തു കഥകള്‍ ആരുടെ പുസ്തകമാണ്? 

a)  അഹമദ് ബഹ്ജത്‌

32) ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ആരാണ് ആ മഹതി ? 

a)  മൂസാ നബിയുടെ ഉമ്മ

33) നരകത്തില്‍ വളരുന്ന മരം? 

a)  സഖൂം

34) 'സൂറതുന്‍' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ:? 

a)  സൂറ: അന്നൂര്‍

35) ആയത്തുല്‍ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്ഷം? 

a)  ഹിജ്റ അഞ്ച്

36) താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത?

a)  സമൂദ്‌ ഗോത്രം

37) പരലോകം ഖുര്‍ആനില്‍ ആരുടെ കൃതിയാണ്? 

a)  കെ. സി. അബ്ദുല്ല മൗലവി

38) മറിയം ബീവിയുടെ പിതാവ് ആരാണ്? 

a)  ഇംറാന്‍

39) ഖുര്‍ആന്‍ അവതരണം എത്ര വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായത്?

a)  23

40) അളവ് തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്ക് താക്കീതായി അവതരിച്ച സൂറ:? 

a)  അല്‍ മുത്വഫ്ഫിഫീന്‍

41) ഖുര്‍ആനില്‍ ഏറ്റവും വലിയ സൂറ: ഏതാണ്?

a)  അല്‍ ബഖറ:

42) അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം?

a)  കഅബ‍

43) ഒരു സ്ത്രീയുടെ നാമത്തില്‍ അറിയപ്പെടുന്ന ഖുര്‍ആനിലെ ഒരേ ഒരു അദ്ധ്യായം?

a)  സൂറ: മറിയം

44)  'യൗമുല്‍ ഫുര്‍ഖാ‌ന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം? 

a)  ബദര്‍ യുദ്ധം‍


45)  പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്?

a)  സൂറത്തുല്‍ ഫാത്തിഹ

46)  സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്? 

a)  അബാബീല്‍ പക്ഷികള്‍

47)  ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?

a)  നായ

48)  വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?

a)  അബ്റഹത്

49)  സാഹിബുല്‍ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകന്‍? 

a)  യൂനുസ്‌ നബി (അ)

50) മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്?

a)  മായിന്‍കുട്ടി ഇളയ‍

51) ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്? 

a)  സൂറത്തുല്‍ കൌസര്‍‍

52) ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ:? 

a)  സൂറ: അല്‍ മുജാദല

53) ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്? 

‍a)  15

54) ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ? 

a)  സൂറത്തുല്‍ ഹജ്ജ്‌ (ആയത്തുകള്‍: പതിനെട്ടു, എഴുപത്തി ഏഴു)

55) ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍? 

a)  മൂസാ (അ)

56) തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു?

a) ശുഐബ് (അ)

57) ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതില്‍ അമാന്തം കാണിച്ചതിന്റെ പേരില്‍ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികള്‍ ആരെല്ലാം? ഏതായിരുന്നു ആ യുദ്ധം?

a) ക`അബ് ബന്‍ മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ന്‍ റുബൈഅ (റ)   - തബൂക് യുദ്ധം. ‍

58) നബി (സ)യുടെ ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ഏതാണ്?

a) സൂറത്ത് ഖുറൈശ്

59) ആദ്യ  ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം  മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്? എത്രാമത്തെ ആയത്ത് ആണ്?

a) സൂറത്ത് അല്‍ ബഖറ സൂക്തം  - 144

60) ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്‍റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്? എത്രാമത്തെ ആയത്ത് ആണ്?

a) സൂറത്ത് അല്‍ മാഇദ സൂക്തം - 6 (ആറു)

61) ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?

a) കാക്ക

62) പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്?

a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء

63) ധിക്കാരിയായ ഫിര്‍ഔന്‍റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്?

a) സൂറത്ത് യൂനുസ്‌ സൂക്തം - 92 سورة يونس

64) റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?

a) നൂഹ് നബി(അ)

65) പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?

a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).

66- ഖുര്‍ആനില്‍ പേര് പറയപ്പെട്ട 25 മുര്‍സലുകള്‍..?

A- 1. ആദം നബി(അ)

2. ഇദ്‌രീസ് നബി(അ)

3. നൂഹ് നബി(അ)

4. ഹൂദ് നബി(അ)

5. സ്വാലിഹ് നബി(അ)

6. ഇബ്‌റാഹീം നബി(അ)

7. ലൂത്വ് നബി(അ)

8. ഇസ്മാഈല്‍ നബി(അ)

9. ഇസ്ഹാഖ് നബി(അ)

10. യഹ്ഖൂബ് നബി(അ)

11. യൂസുഫ് നബി(അ)

12. ശുഐബ് നബി(അ)

13. അയ്യൂബ് നബി(അ)

14. മൂസ നബി(അ)

15. ഹാറൂന്‍ നബി(അ)

16. ദുല്‍കിഫില്‍ നബി(അ)

17. ദാവൂദ് നബി(അ)

18. സുലൈമാന്‍ നബി(അ)

19. ഇല്‍യാസ് നബി(അ)

20. അല്‍യസഅ് നബി(അ)

21. യൂനുസ് നബി(അ)

22. സകരിയ്യ നബി(അ)

23. യഹ് യ നബി(അ)

24. ഈസാ നബി(അ)

25. മുഹമ്മദ് നബി(സ്വ)

67- യൂസുഫ് നബി (അ) ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്‍റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്?

ധനകാര്യ വകുപ്പിന്റെ ചുമതല

قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌۭ

 യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്:  55)


68- യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്?

യഅ്ഖൂബ് നബി(അ)

69- ഇബ്രാഹിം നബിയുടെ നാമം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?

69 തവണ

ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകന്‍ മൂസാ നബി(അ) യാണ്.


70- നല്ല ഒരു വാക്കിനെ അല്ലാഹു എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

നല്ല വൃക്ഷം.

أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ

 ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. (ഇബ്രാഹിം : 24)


71- ഇസ്മായിൽ നബി (അ)യെ ക്കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍?

ഇസ്ഹാഖ് നബി (അ)

ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَٰعِيلَ وَإِسْحَٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ

 "വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)


72- ഫലസ്തീനിന്‍റെ പഴയകാല നാമം?

കന്‍ആന്‍

73- യഅ്ഖൂബ് നബി(അ)യുടെ പിതാവിന്‍റെ പേര്?

ഇസ്ഹാഖ് നബി(അ)

74- ഹാജറാ ബീവിയുടെ ജന്മ ദേശം?

ഈജിപ്ത്

75- യൂസുഫ് നബി(അ)ക്ക് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?

11

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ

 യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” (Yusuf : 4)


76- സൂറത്ത് യൂസുഫിന് പുറമെ എത്ര സൂറത്തുകളില്‍ യൂസുഫ് നബി (അ)യുടെ ചരിത്രം വിവരിക്കപ്പെടുന്നുണ്ട്?

0

സൂറത്ത് യൂസുഫില്‍ മാത്രമേ യൂസുഫ് നബി(അ) യുടെ ചരിത്രം വിശദീകരിക്കപ്പെടുന്നുളളൂ


ഇസ്ലാമിക ചരിത്രം


1. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി? 

ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)

2. ഇസ്ലാമില്‍  ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി? 

ഉ: സഅദുബുന്‍ അബീ വഖാസ്‌ (റ)

3. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി? 

ഉ: സവാദ് (റ)

4.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി? 

ഉ: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ)

5. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?

ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ

6.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ? 

ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ

7.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി? 

ഉ: സൈദ്‌ ബിന്‍ ഹാരിസ:(റ) 

8. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ്നിര്‍വഹിച്ചത്?

a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).

9. ദുന്നൂരൈന്‍ ذُو النوُرَين  എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?

a) ഖലീഫ ഉസ്മാന്‍ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)

10. 'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?

a) ഖാലിദ് ഇബ്ന്‍ വലീദ് (റ).

11.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്‌?

a) പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.

12. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?

a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.

13. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?

a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.

14. ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?

a) കൂഫ

15. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?

a) മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്

16. ഇമാം അബൂ ഹനീഫ (റ)യുടെ പൂര്‍ണ്ണ നാമം?

a) നു'അമാന്‍ ഇബിന്‍ ഥാബിത് .

You may like these posts