വീട്ടിൽ നിന്ന് പെരുന്നാൾ നിസ്കാരം...! Eid ul fithr
വീട്ടിൽ നിന്ന് പെരുന്നാൾ നിസ്കാരം...!
🟩ശാഫിഈ മദ്ഹബ് പ്രകാരം പെരുന്നാൾ നിസ്കാരം ജമാഅത്തായി നിസ്ക്കരിക്കൽ പ്രത്യേകം സുന്നത്താണ്.
[പുരുഷനാണ് ഇമാം നിൽക്കേണ്ടത്, പുരുഷനില്ലെങ്കിൽ സ്ത്രീകൾ]
എന്നാൽ ഒറ്റക്കും നിസ്കരിക്കാം.
❇️ *സമയം*
സൂര്യ ഉദയം തുടങ്ങി 20 മിനുറ്റിന് ശേഷം
🔴 *നിയ്യത്ത്* : സുന്നത്തായ ചെറിയ പെരുന്നാൾ നിസ്കാരം രണ്ട് റക്അത്ത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു.
(ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ "ജമാഅത്തായി നിസ്ക്കരിക്കുന്നു " എന്നു കൂടി കരുതുക.)
🟢കൈകെട്ടിയ ശേഷം
*"وَجَّهْتُ......"*
ഓതൽ സുന്നത്താണ്.
🟧ശേഷം ഏഴ് *(7)* പ്രാവശ്യം
*"أَللّٰهُ أَكْبَرْ"*
എന്ന് തക്ബീർ ചൊല്ലി കൊണ്ട് കൈരണ്ടും ചുമലിന് നേരെ ഉയർത്തി കെട്ടണം.
🟣 *തക്ബീറിന്റെ നിയമങ്ങൾ.*
*1.* തക്ബീറുകൾക്കിടയിൽ
*" سُبْحَانَ اللّٰهِ وَالْحَمْدُ لِلّٰهِ وَلَا إِلٰهَ إِلَّا اللّٰهُ وَاللّٰهُ أَكْبَرْ "*
എന്ന ദിക്ർ ചൊല്ലൽ സുന്നത്താണ്.
*2.* ഈ തക്ബീർ മറന്നു പോയാൽ നിസ്ക്കാരത്തിന് യാതൊരു തകരാറും വരില്ല.
*3.* മറന്നാൽ
അതിന്റെ പേരിൽ സഹ് വിന്റെ സുജൂദ് ചെയ്യേണ്ടതില്ല.
*4.* തക്ബീർ മറന്ന് ഫാതിഹ തുടങ്ങിപ്പോയാൽ ഇനി തക്ബീറിലേക്ക് മടങ്ങേണ്ടതില്ല.
*5.* അങ്ങനെ മടങ്ങിവന്നാൽ നിസ്ക്കാരത്തിന് ഭംഗം വരില്ല.
*6.* ആദ്യ റക്അത്തിൽ തക്ബീർ മറന്നാൽ അത് കൂടി രണ്ടാമത്തെ റക്അത്തിൽ കൂട്ടിച്ചേർത്ത് പറയേണ്ടതില്ല.
*7.* ഈ പ്രത്യേകമായ *"7"* തക്ബീർ ഇമാമിനെ പോലെ മഅ്മൂമും ഉറക്കെ പറയൽ സുന്നത്താണ്.
(NB: മറ്റ് തക്ബീർ , സലാം വീട്ടൽ ഇതൊന്നും മഅ്മൂം ഉറക്കെ പറയരുത്.)
🟦 തക്ബീറിന് ശേഷം ഫാതിഹയും തുടർന്ന് സൂറത്തും ഓതണം.
ഒന്നാം റക്അത്തിൽ
*"سُورَةُ الْأَعْلَی....."*
ഓതലാണ് സുന്നത്ത്..
( അറിയാവുന്ന ഏത് സൂറത്തുമാവാം......)
🅱️🔷 *രണ്ടാം റക്അത്തിലേക്ക് വന്നാൽ*
ഉടനെ അഞ്ച് പ്രാവശ്യം *(5)* മേൽപറഞ്ഞ പോലെ കൈ ഉയർത്തി തക്ബീർ ചൊല്ലണം.
ഇടയിൽ മുകളിൽ പറഞ്ഞ ദിക്റ് ചൊല്ലണം.
അത് കഴിഞ്ഞ് ഫാതിഹയും
തുടർന്ന് *"...سُورَةُ الْغَاشِيَة…"*
ഓതുക.....
(അറിയാവുന്ന ഏത് സൂറത്തുമാവാം....)
അങ്ങനെ നിസ്ക്കാരം പൂർത്തിയാക്കണം.
*🔴ഖുതുബ:🟠*
ജമാഅത്തായുള്ള നിസ്ക്കാര ശേഷം രണ്ട് ഖുതുബ ഓതൽ സുന്നത്താണ്.
എന്നാൽ ഒറ്റക്ക് നിസ്ക്കരിക്കുമ്പോഴും, സ്ത്രീകൾ മാത്രമായി ജമാഅത്തായി നിസ്ക്കരിക്കുമ്പോഴും ഖുത്ബ ഇല്ല.
പെരുന്നാൾ ഖുത്ബസുന്നത്താണ് .
അത് ഓതിയില്ലെങ്കിൽ നിസ്ക്കാരത്തിന് ഭംഗം വരുകയില്ല.
❇️ *ഖുതുബയുടെ ചെറിയ രൂപം*
രണ്ട് ഖുതുബകളാണുണ്ടാവുക.
*ഒന്നാം ഖുതുബ*
*أَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
എന്ന് സലാം പറഞ്ഞു ഒന്ന് ഇരിക്കുക
(സ്റ്റൂളോ മറ്റോ കരുതാം)
ശേഷം എഴുന്നേൽക്കുക
*أَللّٰهُ أَكْبَرْ*
എന്ന് *9* പ്രാവശ്യം പറയുക
തുടർന്ന്
*الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ*
*صَلَّی اللّٰهُ عَلَي مُحَمَّد صَلَّی اللّٰهُ عَلَيْهِ وَسَلَّمْ*
*أُوصِيكُمْ عِبَادَاللّٰهِ وَنَفْسِي بِتَقْوی اللّٰه*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيم*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿﴾*
*يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا*
ശേഷം ഇരുന്നു കൊണ്ട് എഴുന്നേൽക്കുക
*രണ്ടാം ഖുതുബ*
*أَللّٰهُ أَكْبَرْ*
എന്ന് *7* പ്രാവശ്യം പറയുക
തുടർന്ന്
*الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ*
*صَلَّی اللّٰهُ عَلَي مُحَمَّد صَلَّی اللّٰهُ عَلَيْهِ وَسَلَّمْ*
*أُوصِيكُمْ عِبَادَاللّٰهِ وَنَفْسِي بِتَقْوی اللّٰه*
*إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*
*أَللّهُمّ اغْفِرْ لِلْمُؤْمِنِينِ وَالْمُؤْمِنَاتِ، وَالْمُسْلِمِينَ وَالْمُسْلِمَاتِ،*
*أَللّٰهُمَّ ادْفَعْ عَنَّا الْغَلَاءَ وَالْوَباءَ وَالْفَحْشَاءَ وَالْمُنْكَرَ وَالْجَدْبَ وَالْقَحْطَ وَالسُّيُوفَ الْمُخْتَلِفَة، وَالشَّدَائِدَ وَالْمِحَنَ وَالْفِتَنَ مَا ظَهَرَ مِنْهَا وَمَا بَطَن، مِنْ بَلَدِنَا هٰذَا خَاصَّة، وَمِنْ بُلْدَانِ جَمِيعِ الْمُسْلِمِينَ مَعَ الْقُرَی عَامَّة، إِنَّكَ عَلَی كُلِّ شَيْءٍ قَدِير،*
*رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ*
🌹 ദുആ വസ്വിയ്യത്തോടെ,🌺
Post a Comment