സ്നേഹ സാരം സദാ സമക്ഷം... Madh Song with Lyrics

സ്നേഹ സാരം സദാ സമക്ഷം... Madh Song with Lyrics

Madh Song with Lyrics
 Ssf Sahithyotsav 2019 High school first price madh song

Song : sneha saram



Malayalam Lyrics

സ്നേഹ സാരം
സദാ സമക്ഷം
സർവ്വ സമുന്നതമാൽ
ഒഴുകും
സരസിജ വനിയിലെ
നറു മണമാലെ
സാദരം പുകളാൽ
ശറഫൊളി
സുഖ സരണിയിലഹദിൻ
പൊരുളുകളാലേ-നീളെ
സൻമാർഗ തൈ പാകി
സമാധാന ദൂതാൽ നബീ
പാരിലാകെ പ്രഭ തൂകി
പൂർണ്ണ ജയ മേകി
ത്വാഹ നബി
കാത്തു ദീനെ
പാരിജാത പരിശോഭ
യേറ്റ പുതു
പുലർകാല പൂവിൽ നേരാം
സ്വല്ലി സലാം

 (    സ്നേഹ         )

ഖാലിഖിൻ അരികിൽ ചേര്‍ന്ന
വിസ്മയങ്ങളാലെ
ഖാത്തിമുന്നുബുവ്വത്താൽ
വിടർന്നാ മുഖം 2
ഖേദം പറഞ്ഞാൽ
കവിൾ തടം തുടച്ചിടും
കരുണാർദ്രമാൽ _ഏറെ
കവി പുകളെഴുതിയ
വരി കവിഞ്ഞൊഴുകുന്ന
മഹിമയുണ്ടുലകം നീളെ
ദൂരെ
കഹനിലെ താരകം പോൽ
സ്തുതി പറയാനേറെ മനം
ദിനമണയുന്നൊരിടം
അങ്ങിൻ ചാരെയാ
കൊതി പെരുത്തവർക്കിത്
വിധമിനി വന്നു ചേരണം
രിളാ
സൗഭാഗ്യമായ്

(    സ്നേഹ         )

കാമിലിൻ അഴകിൽ പാർന്ന
പൊൻ കണങ്ങളാലേ
കാത്തിരുന്ന ലോകത്തിൽ
പടർന്നാ സുഖം 2
മോദം നിറഞ്ഞാൽ
കനൽ പദം കടന്നിടും
പ്രണയാർദ്രമാൽ _തീരെ
കറ കളഞ്ഞൊരുങ്ങിയ
നിറ മനസ്സരുളിയ
വചനമുണ്ടുലകം നീളെ
ചാരെ
കരളിലെ പൂമരം പോൽ
സ്മൃതി തുടരാനേറെ ജനം
സ്വരമുയർത്തുമൊരിടം
അങ്ങിൻ ചാരെയാ
കൊതി പെരുത്തവർക്കിത്
വിധമിനി വന്നു ചേരണം
രിളാ
സൗഭാഗ്യമായ്

 (   സ്നേഹ .. .)

You may like these posts


Video





Manglish Lyrics

Sneha saaram
sadaa samaksham
sarvva samunnathamaal
ozhukum
sarasija vaniyile
naru manamaale
saadaram pukalaal
sharapholi
sukha saraniyilahadin
porulukalaale-neele
sanmaarga thy paaki
samaadhaana doothaal nabee
paarilaake prabha thooki
poornna jaya meki
thvaaha nabi
kaatthu deene
paarijaatha parishobha
yetta puthu
pularkaala poovil neraam
svalli salaam

 (    sneha         )

khaalikhin arikil chernna
vismayangalaale
khaatthimunnubuvvatthaal
vitarnnaa mukham 2
khedam paranjaal
kavil thatam thutacchitum
karunaardramaal _ere
kavi pukalezhuthiya
vari kavinjozhukunna
mahimayundulakam neele
doore
kahanile thaarakam pol
sthuthi parayaanere manam
dinamanayunnoritam
angin chaareyaa
kothi perutthavarkkithu
vidhamini vannu cheranam
rilaa
saubhaagyamaayu

(    sneha         )

kaamilin azhakil paarnna
pon kanangalaale
kaatthirunna lokatthil
patarnnaa sukham 2
modam niranjaal
kanal padam katannitum
pranayaardramaal _theere
kara kalanjorungiya
nira manasaruliya
vachanamundulakam neele
chaare
karalile poomaram pol
smruthi thutaraanere janam
svaramuyartthumoritam
angin chaareyaa
kothi perutthavarkkithu
vidhamini vannu cheranam
rilaa
saubhaagyamaayu

 (   sneha .. .)