ചൊങ്കുറ്റ സുരപുരി Mappila Paat Malayalam Lyrics

ചൊങ്കുറ്റ സുരപുരി മുന്തും ചിങ്കും പൊങ്കും ഫള്ല്‍ലെങ്കിടും തിക സ്വര്‍ഗ്ഗ താനം 

ചൊങ്കാര തരുണിമാര്‍ പൊന്തലമൊത്ത് കളിയാടും ചന്തതികവൊട് സൂനം കൊശി താനം...

റെങ്കിലുതിപ്പും മിനിപ്പും ചങ്ക് തുടിപ്പും ഇടിപ്പും...2

 

യെങ്കും പുളപ്പും തിമര്‍പ്പും ചൊടി ചൊടി സാരം

   സുഖ സുര തരമാം മിക പുരിഹരമാം... സുഖ സ്വര തരമാം മിക പുരി ഹരമാം..

 ശജര്‍ ഹജര്‍ സലാമാ... ശറഫുടെ മഖാമാ... സുഖ താനം

                                                (ചൊങ്കുറ്റ)

ബങ്കീസം മൊന്തരമിങ്കും പൊങ്കിടും ഹഖിന്‍ പൂകളെ-

 ബല്ലികള്‍ ചൊല്ലിടും നല്ലെ സങ്കിതമാകും പൊരുളെ 

ആലിതത്താകുമെ മങ്ക ഇത്തര മൊഞ്ചും തരമെ

 ഖാലിഖിന്‍ പൂരിത ബൈത്ത് അത്തെരെ മുത്തും വിധമെ...

 സ്തുതി മൊളി മുശങ്കും കതിരൊളി തുളങ്കും

 ചിത്തിരി മത്തിരി മൊത്തൊരു മേട.... ചൊങ്കൊളി റങ്കൊളി പൊന്തലം കൂടാന്‍ 

  മതി മതി വിധിയിതു മതിസുധ വദനതുകാമാ..ന്‍ 

                                                (ചൊങ്കുറ്റ)


മങ്കിട റങ്കിവിളങ്കും പൊങ്കിയൊളുങ്കും വടിവെ-

  മന്തിര തട്ടുകളെട്ടുമെ കുട്ടികള്‍ പാട്ടും പൊലിവെ...

ആബിദത്താകുമെ ഏറ്റം ഊറ്റമിലേറ്റും സ്വരമെ

ആദര തേകുമനത്തില്‍ മൊന്തരതട്ടും പുറമെ

സ്തുതി മൊളി മുശങ്കും കതിരൊളി തുളങ്കും

ചിത്തിരി മത്തിരി മൊത്തൊരു മേട.... ചൊങ്കൊളി റങ്കൊളി പൊന്തലം കൂടാന്‍ 

  മതി മതി വിധിയിതു മതിസുധ വദനതുകാമാ..ന്‍ 

                                                (ചൊങ്കുറ്റ)

പുങ്കവര്‍ ബങ്കിയലുക്കും അര്‍പ്പത ലോകം സുവിതാ 

 പൊല്‍ദാനം അമ്പിയ മുമ്പര് ഒത്തൊരുമിക്കും സുകൃതാ 

സംഘമെ വീര സുബര്‍ക്കം മാര്‍ഗ്ഗതലസ്സം ലമനാ

  സരസ തേന്‍കനി മുന്നില്‍ എത്തിടും ഓര്‍ത്താല്‍ നിജമാ 

   കുതുകുല കവിതാ ദുനി രാഗ സവിതാ

You may like these posts