ഫിത്വർ സകാത്ത് | Fithr zakath in Malayalam
ഫിത്വർ സകാത്ത്
▪️ഇത് ശരീരത്തിന്റെ സകാത്താണ്
▪️സ്വതന്ത്രരായ സർവ്വ വിശ്വാസികൾക്കും നിർബന്ധം
▪️സ്വന്തത്തിനുവേണ്ടിയും ചിലവ് നൽകൽ നിർബന്ധമായവർക്കു വേണ്ടിയും
▪️പെരുന്നാൾ രാവും പകലും തനിക്കും ചിലവിനു നൽകൽ നിർബന്ധമായവർക്കും വേണ്ടി വരുന്ന ഭക്ഷണം,വസ്ത്രം,താമസ സൗകര്യം,കടം കഴിച്ചു വല്ലതും ബാക്കിയുള്ളവരെല്ലാം നൽകണം
▪️പെരുന്നാൾ രാവിൻറെ സൂര്യൻ അസ്തമിക്കലോടു കൂടി നിർബന്ധമാകും
▪️അസ്തമയ ശേഷം മരിക്കുന്നയാൾക്കും അസ്തമയത്തിനു തൊട്ടു മുമ്പ് ജനിക്കുന്ന കുട്ടിക്കും നിർബന്ധം
▪️പെരുന്നാൾ നിസ്കാര സമയത്തിന് മുന്നേ കൊടുക്കൽ അത്യുത്തമം
▪️പെരുന്നാൾ നിസ്കാരത്തെക്കാൾ വൈകിക്കൽ കറാഹത്
▪️പെരുന്നാൾ ദിനത്തെക്കാൾ വൈകിക്കൽ ഹറാം
▪️അഥവാ പെരുന്നാൾ ദിനം കൊടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ഖളാആയി .ഉടനെ ഖളാ വീട്ടണം
▪️റമളാൻ ഒന്ന് മുതൽക്കേ കൊടുക്കാം . എന്നാൽ വാങ്ങിയവർ വാങ്ങാനും കൊടുത്തവൻ കൊടുക്കാനും അർഹനും ബാധ്യസ്ഥനുമായിട്ട് പെരുന്നാൾ രാവിൻറെ സൂര്യാസ്തമയ സമയം ജീവിച്ചിരിക്കണം
▪️പെരുന്നാൾ രാവിന്റെ സൂര്യാസ്തമയം എവിടെ വെച്ച് നടക്കുന്നോ അവിടെയുള്ള അവകാശികൾക്ക് നൽകണം
▪️ആർക്കു വേണ്ടി നൽകുന്നോ അവർ ഉള്ള സ്ഥലത്തെ അവകാശികൾക്ക് തന്നെ നൽകണം
▪️ഒരാളുടെ സകാത് മൂന്നു പേർക്കെങ്കിലും നൽകണമെന്നാണ് പ്രബലം
▪️ അവകാശികൾക്കെ നാലാകാവൂ.
ആവശ്യത്തിന്റെ 30 ശതമാനമോ അതിൽ കുറവോ ഉള്ള *ഫഖീർ*, അതിൽ കൂടുതൽ വരുമാനമോ സ്വത്തോ ഉണ്ട് പക്ഷെ തികയില്ല അങ്ങനെയുള്ള *മിസ്കീൻ*, പുതു മുസ്ലിം, കടമുള്ളവൻ,ഹലാലായ യാത്രക്കാരൻ, ഇവരാണ് അവകാശികൾ
▪️ *ഒരു صاع ആണ് അളവ്.* അഥവാ 3 ലിറ്ററും 200 മില്ലി ലിറ്ററും
▪️അരിയുടെ വ്യത്യാസമനുസരിച് തൂക്കത്തിൽ വ്യത്യാസം വന്നേക്കാം.അത് കൊണ്ട് ഈ അളവ് അടിസ്ഥാനമാക്കണം
▪️ലോക് ഡൗൺ / കണ്ടൈമെന്റ് കാരണം അവിടെ കൊടുക്കാൻ സാധിക്കാതിരുന്നാൽ തൊട്ടടുത്ത സ്ഥലത്തു കൊടുക്കാൻ സംവിധാനമുണ്ടാക്കണം.
ഒരു കാരണവശാലും കൊടുക്കാൻ സാധിക്കാതിരുന്നാൽ / വക്കാലത് ഏൽപ്പിക്കാനും കഴിയാതിരുന്നാൽ കഴിയുന്നത് എപ്പോഴാണോ അപ്പോൾ കൊടുത്തു വീട്ടൽ നിർബന്ധമാണ്
▪️ദായകന്റെ നാട്ടിലെ പ്രധാന ഭക്ഷ്യ വസ്തുവാണു നൽകേണ്ടത്.
ക്യാഷ് മതിയാകില്ല (ശാഫിഈ മദ്ഹബ് പ്രകാരം)
▪️നേരിട്ട് അവകാശികളെ ഏൽപ്പിക്കലാണ് ഏറ്റം നല്ലത് . വിശ്വസ്തനായ ആളെ ഏൽപ്പിക്കുകയുമാകാം . കമ്മിറ്റികൾ സ്വീകാര്യമല്ല
▪️ *നിയ്യത് നിർബന്ധമാണ്* - ഇത് എന്റെയും ഞാൻ ചിലവിനു നൽകൽ നിർബന്ധമായവരുടെയും ഫിത്വർ സകാത്താണ് / ശരീരത്തിന്റെ സകാത്താണ് ഇതാണ് നിയ്യത്
▪️കൊടുക്കുമ്പോൾ നിയ്യത് ആവാം / സകാത്തിന് വേണ്ടി അരി മാറ്റിവെക്കുമ്പോഴും ആകാം
*നോമ്പിലെ അപാകതകൾക്കുള്ള പരിഹാര ക്രിയയാണ് ഫിത്വർ സകാത് . കൊടുത്തു വീട്ടാതിരുന്നാൽ നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കും.*
അല്ലാഹു നമ്മുടെ എല്ലാ നല്ല കർമ്മങ്ങളെയും സ്വീകരിക്കുമാറാകട്ടെ
എല്ലാ തെറ്റു കുറ്റങ്ങളും അബദ്ധങ്ങളും പൊറുക്കുമാറാകട്ടെ. ആമീൻ
Post a Comment