മുഹറം 10, (ആശൂറാഇൽ) ചൊല്ലേണ്ട ദിക്റുകൾ
ദുനിയാവ് പടക്കപെട്ട ദിവസം ആണ് മുഹർറം പത്ത്. മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മുഴുവൻ ന്യൂനതകളിൽ നിന്നും എക്കാലവും മുക്തനാണെന്ന പ്രഖ്യാപനം വന്നത്,
ആദ്യമായി മഴ പെയ്തത്, ആദ്യമായി റഹ്‌മത് ഇറങ്ങിയ ദിവസം
തുടങ്ങിയ നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുണ്ട്.
ആശുറാഉ നാളിലെ സുപ്രധാന സംഭവങ്ങളിൽ അല്പം നമുക്ക് പറയാം..
ആദം നബി അലൈഹിസ്സലാമിന്റെ തൗബ സ്വീകരിക്കപ്പെട്ടത്,
ഇദ്‌രീസ് അലൈഹിസ്സലാമിനെ നാലാം ആകാശത്തേക്ക് ഉയർത്തിയത്,
നൂഹ് നബി അലൈഹിസ്സലാമിനെയും ജനതയെയും കപ്പലില്‍ കയറ്റി പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തി. അവിടുത്തെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ വന്ന് നിന്നത്,
നംറൂദിന്റെ തീകുണ്ഡാരത്തില്‍ നിന്ന് ഇബ്‌റാഹീം നബി അലൈഹിസ്സലാമിനെ അല്ലാഹു രക്ഷപ്പെടുത്തിയത്,
യഹ്‌ഖൂബ് നബി അലൈഹിസ്സലാമിന്റെ കാഴ്ചശക്തി തിരികെ ലഭിച്ചത്,
സുലൈമാൻ നബി അലൈഹിസ്സലാമിന് രാജാധികാരം കിട്ടിയത്,
അയ്യൂബ് നബി അലൈഹിസ്സലാമിന്റെ രോഗശമനം ഉണ്ടായത്,
യൂനുസ് നബി അലൈഹിസ്സലാം മത്സ്യ ഉദരത്തിൽ നിന്ന് രക്ഷപ്പെട്ടത്,
സകരിയ്യ നബി അലൈഹിസ്സലാമിന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും യഹ്‌യ നബി അലൈഹിസ്സലാം എന്ന കുഞ്ഞിനെ നൽകുകയും ചെയ്തത്,
മൂസ അലൈഹിസ്സലാമിന് തൗറാത്ത് ഇറങ്ങിയത്,
യൂസുഫ് നബി അലൈഹിസ്സലാം ജയില്‍ മോചിതരായത്,
മൂസ നബി അലൈഹിസ്സലാം ഫറോവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്,
സയ്യിദുനാ ഹുസൈൻ റളിയല്ലാഹു അൻഹു അടക്കം അഹ്‌ലുബൈത്തിൽ പലരും ഷഹീദായ ആണ്ട് ദിവസം കൂടിയാണ് മുഹർറം പത്ത്.
ഇങ്ങനെ ചരിത്രത്തിലെ നിരവധി ചിരന്തന ചിത്രങ്ങൾക്ക് സാക്ഷിയായ ദിനമാണ് മുഹ്റം പത്ത്. അല്ലാഹു നമ്മെ സ്വീകരിക്കട്ടെ..
നന്മകൾ ചെയ്ത് ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാൻ അല്ലാഹു നമുക്കും വേണ്ടപ്പെട്ടവർക്കും തൗഫീഖ് നൽകട്ടെ..
1 comment