കഥ 1
അസ്സലാമു അലൈക്കും
കൂട്ടുകാരെ.ലോകം കണ്ട കഥാകാരൻമാരെ ലിസ്റ്റില് ങ്ങള് ഈ (കുട്ടിയുടെ പേര് ചേർക്കുക)നെ കണ്ട്ട്ട്ണ്ടാവില്ല.. കാരണം..ഞാൻ
ബല്യ കഥാകരനൊന്നുമല്ലാത്തോണ്ടന്നെ..പിന്നെ മുത്ത്നബിൻറെ ഈ മീലാദ് പ്രോഗ്രാം ഒരു ചാൻസല്ലേ..അതോണ്ട് ഞാനൊരു കഥപറയാ.. അവതരണം ബാഡായാലും ങ്ങക്ക് ഈ കഥൊരു പാഠാവും.ന്നൊറപ്പാ..
.ന്നാ ഞാൻ തൊടങ്ങാട്ടോ.ഇങ്ങളെ കണ്ണും കാതുമൊക്കെ കൊറച്ച് നേരങ്ങ് ട്ട് തിരിക്കീ..
ഹിജ് റ ആറാം നൂറ്റാണ്ടിൽ ജീവിച്ചീനെ ഒരു ബല്യ മഹാൻറെ ജീവിതത്തിലെ ഒരു കാരുണ്യക്കഥയാണ്ത്ട്ടോ..വെറുതേ ങ്ങക്ക് മൂമ്പിൽ തട്ടി വിടല്ല..നടന്ന ചരിത്ര സംഭവം തന്നെയാണിത്ട്ടോ..
ഔലിയാക്കളെ രാജാവായിട്ടാണ് മഹാൻ അറിയപ്പെട്ടീനത്..!പോരാത്തേന് .അക്കാലഘട്ടത്തിലെ ചലിക്കുന്ന നോളജ് സിറ്റിയും...എല്ലാറ്റിനും പുറമെ ആശിഖുറസൂലും എല്ലാമെല്ലാമായിരുന്നു മഹാൻ...
ഒരീസം മഹാൻ പളളീക്ക് പോകാൻ ഷർട്ട് ടാൻ നോക്കുമ്പണ്ട് കുപ്പായക്കയ്യ്മ്മെ ഒരു പൂച്ചങ്ങനെ സുഖായ്റ്റ് ഒറങ്ങ്ണ് ..
ഞമ്മളാണെന്കി എന്താ കാട്ടാ മുട്ടൻ വടികൊണ്ട് അന്ചെട്ടെണ്ണം കൊടുക്കും അല്ലേ.!
എന്നാൽ പൂച്ചയുടെ ഒറക്കം നഷ്ടപ്പെടുത്താന് സഹജീവി സ്നേഹംമനസ്സിലൂട്ടിയ ആ മഹാന് കഴിഞ്ഞ് ലാ.... കാരണം പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട പെണ്ണ് നരകവാസിയായത് കാരുണ്യക്കടലായ മുത്ത് നബി പഠിപ്പിച്ചത് മഹാനോർമ്മ വന്നു.. പൂച്ചക്കൊറങ്ങാന് സൗകര്യത്തില് കുപ്പായക്കയ്യ് വെട്ടീറ്റ് മുറിക്കയ്യുമായിട്ട് മഹാൻ പള്ളീ പോയി..ഹൗ എന്തൊരു കാരുണ്യംലേ..നിസ്കാരൊക്കെ കഴിഞ്ഞ് മഹാൻ വീട്ടിലെത്തീപ്പളോ ... പൂച്ച അതിൻറെ പാട്ടിന് പോയിറ്റ്ണ്ട്..എന്തേക്കാരം ഞമ്മളാണെൻകീ അപ്പത്തെ ഹാല്.!
മഹാന് ഒരു കൂസലുണ്ടായ് ല..അദ്ധേഹം വെട്ടിമാറ്റിയ കൈ അപ്പൊതന്നെ തുന്നിച്ചേർത്തു..
ഈ സംഭവം മാത്രല്ല...മിണ്ടാപ്രാണികളോട് മഹാൻ കാണിച്ച കാരുണ്യക്കഥാള് ഏറെപ്പറയാണ്ട്..
കൂടുതൽ നീട്ട്യാല് ഇങ്ങളെ ഇപ്പൊള്ളെ ഈ മൂഡും ഓടുംന്ന് മനസ്സിലാക്കി ഞാൻ സെമികോളനിടാണ്..
? ഈ മഹാനെങ്ങക്ക് മനസ്സിലായ് ലേ.. അത് മറ്റാരുഅല്ല..
സുൽത്വാനുൽ ആരിഫീനും സുൽത്വാനുൽ ആശിഖീനുമായ രിഫാഈ ശൈഖന്നെ..അവരൊക്കെ ബല്യ ദറജനേടിയത് ഇങ്ങനൊക്കെ ചെയ്തിട്ടാണ്..
ഇഞ്ചീ കഥ വാട്ട് സ് അപ്പിലും ഫെയ്സ്ബുക്കിലും മാത്രം അപ്ലോഡ് ചെയ്യാതെ ഖൽബിലേക്കുമൊന്ന് അപ് ലോഡ് ചെയ്യീം...
പിന്നെ..ഈ കഥേല് ഒരു പാഠണ്ട്
സഹജീവ്യാളെ നാം ഉപ(ദവിക്കരുത്..
അവരോട് കരുണ കാട്ടണം..അതാണ് മുത്ത് നബിയും ഈ മഹാനും ഒക്കെ നമ്മെ പഠിപ്പിച്ചത്..
അതോണ്ട് ഞ്ഞെൻകിലും കണ്ണ് കാണ് ണെ കല്ല്ട്ത്ത് പട്ടീനെ എറീയര്ത് ട്ടോ കൂട്ടുകാരേ..ന്നാ ഞാൻ പോട്ടെ..അടുത്തന്നെ ഞാൻ വേൾഡ് ഫെയ്മസ് കഥാകാരനാവുമെന്ന് ഇച്ചുറപ്പ്ണ്ട്..പടച്ചോൻ തുണക്കട്ടെ..അസ്സലാമു.....
🌷🌷🌷🌷🌷🌷🌷🌷🌷🌷
Post a Comment