നബിദിന പ്രസംഗം Nabidina Prasangam Malayalam PDF 8

നബിദിന പ്രസംഗം Nabidina Prasangam Malayalam PDF 8

പ്രസംഗം 8

nabidina special programs നബിദിനം സ്പെഷ്യൽ പ്രോഗ്രാം  prasangagal speech


الحمد لله وحده والصلوة والسلام على من لا نبي بعده وعلى آله وصحبه ابدا اما بعد


قال الله عزوجل

نُصِيبُ بِرَحْمَتِنَا مَنْ نَشَاءُ وَلا نُضِيعُ أَجْرَ الْمُحْسِنِينَ

وقال صلى الله عليه وسلم
خير الناس أنفعهم للناس
ഏറ്റവും സ്നേഹാദരവുകൾ....

സേവനത്തിന്റെ മതം
എന്ന സുപ്രധാന സമകാലീക സബ്ജക്റ്റിനെ സംബന്ധിച്ച് സ്വൽപ്പം സംസാരിച്ച് ഞാൻ വിരമിക്കാം..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീീീന്‍ 

വിഷയത്തിലേക്ക് കടക്കും മുമ്പ് ഈ യടുത്ത് വേർപ്പെട്ട ഒരു സേവനസുന്ദരസുമത്തെ മറക്കാൻ കഴിയില്ല..മറ്റാരുമല്ല ഇസ്രായീലീധ്വംസകരുടെ തോക്കിനിരയായ ശഹീദ റസാൻ അൽ നജ്ജാർ എന്ന ധീരസേവന വനിതയെ
ഇസ്രായീൽ നരനായാട്ടീൽ പരിക്ക് പറ്റിയ മനുഷ്യജൻമങ്ങൾക്ക് ഒട്ടേറെക്കാലം സേവനശുഷ്രൂഷ ചെയ്ത ആ പുഷ്പം ഈയടുത്താണ് പൊഴിഞ്ഞത്..ആ മഹതിക്ക് മന്നാൻ മഗ്ഫിറത്ത് നൽകട്ടെ എന്ന പ്രാർത്ഥനയോടെ വിഷയത്തിലേക്ക് പ്രവേശിക്കുന്നു..

മനുഷ്യൻ ഒരു സോഷ്യൽജീവിയാണ്..
ഇക്കാരണത്താൽ സമൂഹത്തിന് സദാസേവനനിരതരാവാൻ സുബ്ഹാനും സത്യനബിയും ഒട്ടനേകം വാക്യങ്ങളിൽ നമ്മെ ഉദ്ബോധിച്ചിട്ടുണ്ട്...
ആദം നബിയെ സൃഷ്ടിക്കുമ്പോൾ അല്ലാഹു അടിവരയിട്ടത് اني جاعل في الارض خليفةഎന്നാണ് 
അഥവാ ഭൂമിയിൽ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുന്നു എന്ന്
ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുമ്പോൾ സേവനമനസ്കത സുപ്രധാനമാണല്ലോ
അത് കൊണ്ട് തന്നെയാണ് രണ്ട് ലക്ഷത്തി 24000 പ്രവാചകർ അതത് കാലത്തെ സമൂഹത്തിന് സേവനം ചെയ്ത് നമുക്ക് വഴികാട്ടിയത്.. 
അല്ലാഹു പറയുന്നു..
: إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ
സേവനനഗുണകാംക്ഷികളോടാണെന്റെ കാരുണ്യസാമീപ്യമെന്നാണ് ഈ സൂക്തസാരം

തിരുഹദീസിലേക്ക് വരുമ്പോഴും സമാനമായ വാക്യങ്ങൾ തന്നെ കാണാം
 മുത്ത്നബി പറയുന്നു
 ومن كان في حاجة أخيه كان الله في حاجته، ومن فرج عن مسلم كربة فرج الله عنه كربة من كربات يوم القيامة،
ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റിയാൽ അല്ലാഹു അവന്റെ ആവശ്യങ്ങളും നിറവേറ്റുന്നതാണ്
വല്ലവനും ഒരു മുസ് ലിമിന്റെ വേദനയകറ്റിയാൽ അന്ത്യാനാൾവേദനകളിൽ റബ്ബവന്ന് സംരക്ഷണമേകുന്നതാണ്..

ഇത്രമാത്രം സേവനാനിവാര്യത സമർത്ഥിച്ച മറ്റൊരു മതമുണ്ടോ??!! ഇല്ലേയില്ല

മുസ്ലിമിന് മാത്രമല്ല സർവ്വ മനുഷ്യ സേവനത്തിനും ഗുണങ്ങളെണ്ണിയ മതമാണ് ഇസ്ലാം 
ഭൂമിയിലുളള സർവ്വർക്കും നിങ്ങൾകരുണാനിരതരായി സേവനം ചെയ്യുക എങ്കിൽ ആകാശാധിപൻ നിങ്ങൾക്കും കരുണ ചെയ്യുമെന്ന തിരുമൊഴിമുത്ത് ഇതിനൊരാധാരമാണ്
മാത്രമല്ല മറ്റൊരു ഹദീസിലൂടെ അവിടുന്ന് പറയുന്നു
خير الناس أنفعهم للناس
ജനോപകാരിയാണ് ഏറ്റവും ശ്രേഷ്ഠസൃഷ്ടി
 أحب الناس إلى الله تعالى أنفعهم للناس
അല്ലാഹുവിനേറ്റവുമിഷ്ടൻ ജനോപകാരിയാണെന്നാണ്
മറ്റൊരു തിരുവചനം


ഒരു മതാചാര്യരും പറയാത്ത വിധം സേവനവചനങ്ങൾ മൊഴിഞ്ഞവരാണ് മുഹമ്മദ് നബിയെന്ന് മേൽവാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ തെല്ലും പ്രയാസമില്ല..


 പരശ്ശതം പ്രവാചകരും തങ്ങളുടെ ഉമ്മത്തിന് പരാതികളിലും പരിഭവങ്ങളിലും പരിഹാരം നൽകിയവരാണ്
മൂസാനബിയുടെ സമുദായം വെളളത്തിനഭ്യർത്ഥിച്ചപ്പോഴും ഈസാനബിയുടെ ഉമ്മത്ത് രോഗശിഫക്കഭ്യർത്ഥിച്ചപ്പോഴും അൽഭുതങ്ങൾകാട്ടി അവരെ സേവിച്ചതായി ഖുർആൻ പ്രതിപാദിച്ചത് ചിലത് മാത്രം 

തിരുനബിയോളം വരുന്ന സേവനമനസ്കൻ മറ്റാരുമില്ല..
ജാതിയും മതവും വേഷവും ഭാഷയും നോക്കിയായിരുന്നില്ല ആ സേവന,സാന്ത്വനപ്പ്രവർത്തനങ്ങൾ
തെരുവിൽ ചുമട് താങ്ങാനാവാതെ വ്യസനിച്ച് നിന്ന വൃദ്ധയുടെ ചുമട് വാങ്ങി ചുമലിലേറ്റി വീട്ടിലെത്തിച്ച ചരിത്രം ഇവയിലൊന്ന് മാത്രം
തീർന്നില്ല 
അബൂജഹ് ലെന്ന ധിക്കാരി കടംകൊടുത്ത പണം തിരികെനൽകാതെ ഒരു വ്യക്തിയെ ക്രൂശിക്കുന്നു എന്ന വാർത്ത മുത്ത്നബിയിലെത്തി..സമയംകളയാതെ കടംകൊടുത്തവനേയും കൂട്ടി സുധീരം അബൂജ ഹ് ലിന്റെ അടുത്ത് ചെന്ന് പണംതിരികെ നൽകിപ്പിച്ച ലോകം കണ്ട ഏറ്റവും മികച്ച ജനസേവനകൻ അതായിരുന്നു മുത്ത്നബി 
ഇന്നത്തെ ചില MLA മാർക്കും MP മാർക്കും ഇതിൽ പഠിക്കാൻ പലപാഠങ്ങളുമുണ്ട്.

  
അവിടുന്ന് വെട്ടിയവെട്ടറൂട്ടിലൂടെ തന്നെയാണ് സ്വഹാബത്തും ഔലിയാക്കളും സഞ്ചരിച്ചത്
രണ്ടാം ഖലീഫ ഉമർ തങ്ങളുടെ പാതിരാസഞ്ചാരവും ജനസേവനവും അതിനൊരുദാഹാരണം മാത്രം 

മുഅ്തത് യുദ്ധത്തിൽ വെട്ടേറ്റ് മരണം കാത്ത് കിടക്കുന്ന പടനായകൻ ജഅ്ഫറുബ്നു അബൂത്വാലിബടക്കമുളള സ്വഹാബത്തിലേക്ക് വെളളപ്പാത്രം നീട്ടിയപ്പോൾ ഞങ്ങൾക്ക് വേണ്ട അടുത്തുളളവരിലേക്ക് നൽകൂ എന്ന് പറഞ്ഞ സഹോദരസേവനനിരതയുടെ സുമോഹനശിഷ്യസംഘത്തേയാണ് മുത്ത്നബി വാർത്തെടുത്തത്


ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ധാർമ്മിക സംഘശക്തിയായ SYS ഉം 
ജാതി,മത ഭേദമന്യേ സർവ്വരിലും സേവന,സാന്ത്വന പദ്ധതികളുമായി മുൻപന്തിയിലുണ്ട്‌..
മെഡിക്കൽ കോളേജുകളിൽ സ്തുത്യർഹ സേവനം കാഴ്ചവെക്കുന്ന സഹായി സംഘത്തെ കൂടാതെ 
നൂറുക്കണക്കിന് ദാറുൽഖൈർ സ്വപ്നഭവനങ്ങളും കുഴൽക്കിണറുകളും ഇതരധനസഹായങ്ങളും സേവനങ്ങളുമായി സുന്നീ യുവജന സംഘം കുതിക്കുമ്പോൾ നാം ഉദ്യമങ്ങൾക്ക് ശക്തിപകരേണ്ടതുണ്ട്..
ആ സേവനപ്പ്രവർത്തനങ്ങൾക്കും 
തന്റെ മേൽനോട്ടത്തിലുളള സമുന്നതകലാലയമായ മഹിത മർകസിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കുന്ന സേവന,സാന്ത്വനപ്പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന സുൽത്വാനുൽ ഉലമയുടെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം.

മാതാപിതാക്കളോടുളള സേവനത്തിലേക്ക് വരുമ്പോൾ വ്യക്തമായ കാഴ്ചപ്പാടുണ്ട് വിശുദ്ധ ഇസ്ലാമിൽ.
മുത്ത്നബി മിമ്പറിലിരിക്കെ ജിബ് രീൽ അലൈഹിസ്സലാം ഒട്ടനേകം ദുആ ചെയ്യുകയും തിരുനബി ആമീീീന്‍ പറയുകയും സംഭവം നമുക്കറിയാം ആ ദുആയിലൊന്ന് ഇങ്ങനെയായിരുന്നു
വല്ലവന്റേയും അടുക്കൽ വൃദ്ധമാതാപിതാപിതാക്കളുണ്ടാവുകയും അവർക്ക് വേണ്ട വിധം സേവനം ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ ശാപമവനിലുണ്ടാവട്ടെ
ദുആ ചെയ്തത് മാലാഖമാരുടെ നേതാവും ആമീീീന്‍ പറഞ്ഞത് സൃഷ്ടികളിൽ അത്യുത്തമനബിയും ആണെന്ന് വരുമ്പോൾ
ഈയൊരു ഹദീസ് മാത്രം മതി മാതാപിതാക്കളോടുളള സേവനത്തിന്റെ ഇംപോർട്ടന്ററിയാൻ..

ഉവൈസുൽ ഖറനി തങ്ങളുടെ സുപ്രസിദ്ധ മാതൃസേവനചരിത്രവും ഈയൊരു ഹദീസിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെയാണ് 
തിരുനബി ദർശനം പോലും മാതൃസേവനത്തിനായി വേണ്ടെന്ന് വെച്ച മഹാന്റെ മാതൃക എത്ര മഹത്തരം..!!
ആ നടപടിക്ക് മുത്ത്നബിയുടെ സപ്പോർട്ട് കൂടി ഉളളപ്പോൾ മാതൃസേവനാനിവാര്യതക്ക് ഇനി മറ്റൊന്നും വേണ്ട

മാനുഷ്യന് മാത്രമല്ല സഹജീവികൾക്കും സേവനം ചെയ്യാൻ പരിശുദ്ധദീൻ ആജ്ഞാപിക്കുന്നുണ്ട്

എത്രത്തോളമെന്നാൽ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകേണ്ട നായക്ക് പോലും കിണറ്റിലിറങ്ങി വെളളം കോരിക്കുടിപ്പിച്ച് സേവനം ചെയ്ത പെണ്ണിന് 
പടച്ചവൻ മഗ്ഫിറത്ത് നൽകി സ്വർഗമേകിയ സംഭവം മുത്ത്നബിയുടെ മൊഴിമുത്തിൽ കാണാം

ഈയൊരു സന്ദേശമുൾക്കൊണ്ടാണ് സുൽത്വാനുൽ ആരിഫീനും ആശിഖീനുമായി ചരിത്രത്താളുകളിൽ ചിരപ്രതിഷ്ഠി നേടിയ ശൈഖ് രിഫാഈ വഴിയോരത്ത് വ്രണം പറ്റി ആരാരും തിരിഞ്ഞ് നോക്കാത്ത ചാവാലിപ്പട്ടിക്ക് മുറിവ് മാറും വരെ സേവനംചെയ്ത് നമുക്ക് മാർഗദർശനം പകർന്നത്

ചുരിക്കത്തിൽ സേവനത്തിന്റെ മതം അത് പരിശുദ്ധ ഇസ്ലാമാണ്..ഏറ്റവും മികച്ച
സേവനനായർ അമ്പിയാക്കളും ഔലിയാക്കളും പണ്ഡിതരുമാണ് അവരുടെ മഹനീയമാർഗം അനുദാവനം ചെയ്ത് സേവനസാന്ത്വന ജീവിതം നയിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീീീന്‍ എന്ന പ്രാർത്ഥനയോടെ സംസാരത്തിന് വിട അസ്സലാമുഅലൈക്കും 

You may like these posts