നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 2

നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 2

കഥ 2



പ്രിയം നിറഞ്ഞ.... ങ്ങക്ക് ഞമ്മളെ സലാം..അസ്സലാമു അലൈക്കും.....
  കഴിഞ്ഞ കുറീം ഞമ്മള് ങ്ങക്ക് കഥപറഞ്ഞ് തന്നീനീ..ങ്ങക്ക് ഓർമ്മണ്ടോന്നറീല...അതോണ്ടന്നെ ഞാനിപ്പൊ വല്യ കഥാകാരനായ്ട്ടാണ് കഥാകാരനായിട്ടാണ്ങ്ങളെ മുമ്പില് നിക്ക്ണ്.. അത് പോട്ടെ കഥല്ലെപ്പൊങ്ങക്ക് കേക്കണ്ട്യേത്..ന്നാ ആ ഇയർ ഫോണൊക്കൊ ചെവീന്ന്ട്ത്ത്ട്ട് ങ്ങട്ട് ശ്രദ്ധിക്കീ.. വാട്ട് അസ്അപ്പും ഫെയ്സ് ബുക്കൊക്കൊ പിന്നെ.. ഒരഞ്ച് മിനിറ്റ് വിശ്രമം കൊടുക്കീം...
  ന്നാ ഞാൻ കഥേക്ക് കടക്കാണ്...ചെറീയ സംഭവാണ്..ന്നാ ബല്യ പാഠോണ്ട്...
 അലിയാരെ അറിയാത്തോര്ണ്ടാവൂലല്ലോ..മൂപ്പര് ഏറ്റവും ഫെയ്മസായ്ക്കണത് ധീരതയിലും ശക്തീലുമാണ്..ബദ്റടക്കം എത്രയുദ്ധത്തിലാ മഹാൻറെ ശുജാഅത്ത് ഞമ്മള് കണ്ടത്..എത്രയോ ശത്രുക്കളെ ശിരസ്സോണ്ടാ വായുവീൽ അമ്മാനമാട്യേത് ...നാൽപതാൾക്ക് പൊക്കാൻ കഴിയാത്ത ഖൈബറിൻറെ കോട്ടവാതിൽ പരിചാക്കിയഅലി പുലിയുടെ ശക്തിയും ഞമ്മക്കറിയാ...
 ന്നാ ധീരതീം ശക്തീം മാത്രല്ല..മറ്റൊരു വലിയ നിധീം അലിയാരെ കയ്യിലുണ്ട്.. അതെന്താണെന്നറിയണ്ടേ..?? അറിവെന്നെ.. മൂപ്പരെ അറിവെത്രണ്ടന്ന് ങ്ങക്ക് അറിയണ്ടേ..ന്നാ കേട്ടോളീം..
ഒരീസം നമ്മുടെ പുന്നാര നബി (സ) പറഞ്ഞു: ഞാൻ അറിവിന്റെ പട്ടണവും അലി അതിലേക്കുള്ള ഗൈറ്റുമാണെന്ന്..
 ഹൗ..ഇത് പോരേ മഹാൻറെ അറിവിൻറെ വെയ്റ്ററിയാൻ..
 ഇതിൽ പിന്നെ വല്ലതുംങ്ങക്ക് ഓട്യോ..എനിക്കോടി അഥവാ മഹാൻമാരെ മദ്ഹ് പറയാന് പഠിപ്പിക്കലും കൂടെ അല്ലേ ഇതിലൂടെ മുത്ത് നബി ചെയ്തത്..അതോണ്ടന്നെല്ലെ ഞമ്മള് സുൽത്വാനുൽ
ഉലമയെങ്ങനെ പുകഴ്ത്ത്ണത്..ആട്ടെ കഥീക്കെന്നെ വരാം...
 ഈ പ്രസ്താവന അന്നത്തെ പുത്തൻവാദ്യാളായ ഗവാരിജു കാർക്ക് പിടിച്ചീല..അല്ലേലും ഹദീസാള് ളഈഫാക്കാൻ മൽസരിക്കല്ലേ എല്ലാ കാലത്തൂളള പുത്തൻവാദ്യാളെ ആകെളള പണി... അലി (റ) നോട്‌ അസൂയ തോന്നിയ അവർ അലി (റ) നെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു...ഇന്നൂല്ലെ ഇമ്മാതിരി ഖൗമീങ്ങൾ.. പടച്ച റബ്ബെ എപി ഉസ്താദിൻറെ മദ്ഹ് കേട്ടാല് ഓൽക്ക് ണ്ടൊരു പെടയല്..ഖൽബിൽ കഠാര കുത്തിത്താത്തിയ മാതിരി..
 പിന്നെ സദാസമയോം അവരെ കെണീൽ വീഴ്ത്താനും തക്കം നോക്കി നടക്കുന്നു..അവർക്ക് റബ്ബ് നല്ല ബുദ്ധീ കൊടുക്കട്ടെ..എന്നാൽ ഉസ്താദോ പുഞ്ചിരി പരിചാക്കി ലോകം കീഴടക്കല്ലേ...
പോട്ടെ..അവരെ ഞമ്മക്ക് മൈൻറ് ചെയ്യണ്ട.
  കഥീക്കന്നെ വീണ്ടം വരാ...
അവരിൽ. പെട്ട പത്ത് പേർ അലി (റ) നോട്‌ ഒരു ചോദ്യം ചോദിക്കാൻ തീരുമാനിച്ചു. അറിഞ്ഞ് പഠിച്ചാനല്ലട്ടോ മുട്ടിച്ചാനാ...
 പക്ഷെ അലി തങ്ങള് മുട്ടോ..??!! ഇല്ലേയില്ല..കാരണം സ്വാദിഖുൽ മസ്ദൂഖായ മുത്ത് നബിയാണ് മഹാൻറെ അറിവിനെ അടയാളപ്പെടുത്തീത്.. ഏതായാലും അവർ പറഞ്ഞു..ഞങ്ങൾ ഒരു ചോദ്യം ചോയ്ച്ചും..
ഈ ഒരു ചോദ്യത്തിന് പത്തുവിധത്തിൽ മറുപടി തന്നാൽ നിങ്ങൾ അറിവിൻറെ കാവാടമാണന്നു സമ്മതിക്കാം..ഇതും പറഞ്ഞ് അവർ ചോദ്യാരംഭിച്ചു..,അലീ..അറിവിനാണോ ധനത്തിനാണോ ശ്രേഷ്ടത ?? അലി (റ) തെല്ലുമാലോചിക്കാതെ പറഞ്ഞു :അനീ ഡൗട്ട്..അറിവിനന്നെ , അവർ ചോദിച്ചു എന്ത് കൊണ്ട് ?? കേട്ടപ്പത്തന്നെ അലി തങ്ങളെ ഒന്നാമത്തെ കിടിലൻ മറുപടി വന്നു..
 അറിവ് അമ്പിയാക്കളുടെ അനന്തര സ്വത്താണ്. ധനം ഫിർൗന്റെയും ഖാറുനിന്റെയും...
അയ് വ.. വണ്ടർഫുൾല്ലേ... അലിപുലി ആൻസറോണ്ട് അവരെ നെഞ്ചത്തടിക്കാണ്..അടുത്ത ആൻസർ രണ്ടാമന് നേർക്ക് തിരിഞ്ഞാണ്..പാത്താളീം പഠിപ്പിച്ചണ്ടേ..
 അറിവ് നിന്നെ സൂക്ഷിക്കും ധനത്തെ നീ സൂക്ഷിക്കണം .
:വൗ.. ഗ്രീറ്റ് ഫുള്ളെന്നെ ല്ലേ.. ഞാനവിടെണ്ടെങ്കീ തക്ബീർ ചൊല്ലീനു.. പത്തെണ്ണം പറയാനൊന്നും അലി തങ്ങൾക്ക് കയ്യൂലാന്നാണോലെ വിചാരം..അലി തങ്ങളറിവിൻറെ ബഹ്റല്ലേ.. മൂന്നാമനോടായി തങ്ങളെ മൂന്നാം ജവാബ്.ഇപ്രകാരൊയിരുന്നു.അറിവുള്ളവർക്ക് അധികവും മിത്രങ്ങളായിരിക്കും.ധനമുള്ളവർക്ക് അധികവും ശത്രുക്കളും... വാട്ട് എ ആൻസർ.. അറിയാതെ ചോദ്ച്ചോലന്നെ കയ്യടിച്ച് പോവുംല്ലേ...ഇതൊന്നും തങ്ങൾക്ക് ഒരു വിഷയല്ലേ.. അസ്ത്രം കണക്കെ അടുത്ത മറുപടി
നാലമനോട്‌: അറിവ് ചെലവഴിക്കുന്തോറും കൂടും.ധനം ചെലവഴിക്കുന്തോറും കുറയും... സമ്മതിച്ചു തങ്ങളേ സമ്മതിച്ചു.. ഇതൊക്കെ കേൾക്കുമ്പോ ച്ച് കൊട്ടപ്പുറം ഓർമ്മ വരാണ്..അന്ന് എപി ഉസ്താദ് ഈ ഖവാരിജാളെ പിൻഗാമ്യാളെ കട്ടപ്പാടത്ത് മുട്ട് കുത്തിച്ചീലേ....പിൻഗാമ്യാളാണെന്ന് ഞാൻ ബെറ്ത് പറ്യല്ല.. തഫ്സീർ സ്വാവീല് നോക്യാങ്ങക്ക് കാണാ.. ആട്ടെ..
അഞ്ചമൻറെ നെഞ്ച് തകർത്ത് അടുത്ത മറുപടി എന്തെന്നല്ലേ.. അറിവുള്ളവരെ പറ്റി ഭക്തർ എന്നും ധനികരെ പറ്റി ലുബ്ധൻ എന്നുമാണ് പറയപെടുക... ഭയങ്കരം തന്നെ തങ്ങളേ...നിങ്ങളെ ചെരുപ്പിൻറെ അടീലെ മണ്ടാവാനെന്നെ ഞങ്ങളില്ലേ..
കഴിഞ്ഞിട്ടില്ലട്ടോ..അഞ്ചായ്ട്ടൊളളല്ലോ.ഖൽബിൽ കൊളള്ണെ മറുപടീൽ അവര്ങ്ങനെ തരിച്ച്ര്ക്കുമ്പോഴാണ് തങ്ങൾ .ആറമനോടായി തങ്ങളെ മറ്റൊരു മറുപടി വന്നത്..‌ അറിവിനെ കവർച്ച ചെയ്യപെടുകയില്ല, ധനത്തെ കവർച്ച ചെയ്യപെടും...വാ.. അറിവിൻറെ കലവറന്നെല്ലേ.... നബി തങ്ങൾ തമാശ പറഞ്ഞോന്നല്ലാന്ന് പ്പോ മനസ്സിലായ് ലേ..
അന്തിച്ച് നിൽക്കുന്ന ഏഴാമനോടായി തങ്ങളെ അടുത്ത മറുപടി അറിവുള്ളവനു നാളെ ശഫാഹത്തിന് അധികാരമുണ്ട്.ധനമുള്ളവരെ കാത്തിരിക്കുന്നത് കടുത്ത വിചാരണയാണ്... ബ്യൂട്ടിഫുൾ ആൻഡ് ബെറ്റർഫുൾ അലി തങ്ങളേ..ങ്ങളെ ശിഷ്യത്വം കീട്ടീനെങ്കില് എന്ന്പ്പൊ ഞാൻ കൊതിച്ച് പോവാണ്.. കാരണം ഇടിമിന്നൽ വേഗത്തിലല്ലേ മറുപടി..
എട്ടാമനെ നേർക്ക് തിരിഞ്ഞായി തങ്ങളുടെ എട്ടാം മറുപടി..അറിവ് പഴക്കം കൊണ്ട് നശിക്കുകയില്ല.ധനം പഴക്കം കൊണ്ട് നശിക്കും...ഇതും കൂടി കേട്ടതോടെ അവരിൽ മനം മാറ്റത്തിൻറെ അടയാളപ്പംങ്ങനേ കാണ് ണ് ണ്ട്..വയനാട്ടിക്ക് കല്യാണത്തിന് പോയ മാതിരി ചോയ്ച്ച ഊക്കൊന്നുംപ്പംല്ല.. ഏതായാലും തങ്ങൾ പത്തും പറഞ്ഞിട്ടേ നിർത്തൂ...കൊറക്കണ്ടല്ലോ.
തലകുനിച്ച് നിൽക്കുന്ന ഒമ്പതാമനോടായി പിന്നെ തങ്ങൾ.. അറിവ് കൊണ്ട് ഹൃദയം പ്രകാശിക്കും,ധനം ഹൃദയം കടുത്ത് പോകും...അവരെ ഖൽബില് അവസാനത്തെ ആണീയടിച്ച് അലിയാരെ പത്താമത്തെ മറുപടി വന്നു
 അറിവുള്ളവൻ പറയും ഞാൻ അടിമയാണന്ന്,ധനമുള്ളവൻ പറയും ഞാൻ റബ്ബാണന്നു...
 ഹൗ ഏന്തൊരു മറുപടീലേ..കൊട്ടപ്പുറത്ത് നൂറോളം കുടുംബം സുന്ന്യായ മാതിരി
ഇത് കേട്ട് പത്തു പേരും പത്തിമടക്കു പുത്തൻവാദങ്ങട്ട് വലിച്ചെറിഞ്ഞു...
 ഈ സംഭവകഥേല് ചിന്തിക്കുന്നോർക്കൊരുപാട് പാഠണ്ട്..
   പണ്ഡിതൻമാരെന്നും പണ്ഡിതൻമാരാ..അവരെ പരീക്ഷിക്കാനറങ്ങ്യാല് ഒരിക്കലും വിജയിച്ചൂല... അ വരോട് സംവാദം നടത്ത്യാല് ജയിച്ചുംന്ന പൂതീം മാണ്ട..
 പിന്നെ അവരോട് അസൂയ വെച്ചിട്ടൊന്നും കാര്യല്ല.. അവർക്ക് അതോണ്ട് ദറജ കൂടുകയേഉളളൂ... അതെന്നല്ലേ പ്പ ഞമ്മള് കാണ് ണത്.. സുൽത്വാനുൽ ഉലമ ഇപ്പോ റാബിത്വയിലും അംഗായിലേ... ഇന്ത്യ ഏതായാലും മുത്തിൻറെ കയ്യിലാണ്..ഞ്ഞ് ലോകനേതൃത്വ പൊൻതൂവൽ കൂടി വര് അല്ലേ..
  വിമർശകരെ പുഞ്ചിരി കൊണ്ടേ പണ്ഡിതർ നേരിടുളളൂ..അതൊണ്ടന്നെയല്ലേ ഖലീഫയായിട്ടും മുട്ടിച്ചാൻ ചോയ്ച്ചയ്റ്റും മഹാൻ അവർക്കെതിരെ നടപടിട്ക്കാതെ മർമ്മത്തിൽ കൊളള്ണെ മറുപടി കൊടുത്തത്..
  അതോണ്ട് ഞമ്മക്ക് ഗ്രൂപ്പ് നോക്കാതെ എല്ലാ പണ്ഡിതരീം ആദരിക്കാ..,വിമർശിക്കോര് അവരെ വിഷം കുടിച്ച് ചത്തോട്ടെ.. ന്നാ ഞാൻ പോട്ടെ..അസ്സലാമു അലൈക്കും...
-രചനഃVMHവണ്ടൂർ-

You may like these posts