ജൂനിയർ പ്രസംഗം;പ്രധാന പോയിന്റ്സ്📝
(وَمَنْ يُبَدِّلْ نِعْمَةَ اللَّهِ مِنْ بَعْدِ مَا جَاءَتْهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ)
(ഖുർആൻ)
من قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ"
(ഹദീസ്)
🔴പരിസ്ഥിതി സംരക്ഷണത്തിന് അതിരില്ലാത്ത പവിത്രത നൽകിയ മതമാണ് ഇസ്ലാം
(കാരണം അത് മനുഷ്യരുൾപ്പെടെ സകല ജീവജാലങ്ങളുടേയും നിലനിൽപിന് അത്യന്താപേക്ഷിതമാണ്)
🔵പരിസ്ഥിതി മലിനീകരണം കടുത്ത അപരാധമായി ഇസ്ലാം എണ്ണുന്നു
🔴അല്ലാഹു പ്രകൃതിയിൽ നമുക്കായ് ഫ്രീയായി ഒരുക്കിത്തന്ന ജലവും,വായുവും,മണ്ണും പ്രകാശവും മലിനീകരിച്ചാൽ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഖുർആൻ
🔵വൃക്ഷങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് അതിപ്രധാനമായ പങ്കുണ്ട്
🔴
لا تَقْطَعُوا الشَّجَرَ، فَإِنَّهُ عِصْمَة لِلْمَوَاشِي فِي الْجَدْبِ
നിങ്ങൾ മരങ്ങൾ മുറിക്കരുത്;അത് ക്ഷാമ കാലത്ത് കാലികൾക്ക് കാവലാണ്
(മുത്ത്നബി)
🔵വഴിയാത്രക്കാർക്കും,മൃഗങ്ങൾക്കും തണലേകുന്ന
سدر
മരം മുറിച്ചാൽ നരകത്തിലവന്റെ തലയും റബ്ബ് ഛേദിക്കും
(ത്വാഹാനബി)
🔴പ്രകൃതിയെ മുഖ്യ സ്രോതസ്സുകളായ വായു,മണ്ണ്,ജലം എന്നിവയുടെ മലിനീകരണത്തിന് വൃക്ഷവിപാടനം വഴിവരുത്തുന്നു
🔵മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒട്ടേറെ തിരുമൊഴിമുത്തുകളുണ്ട്
🔴ചെടി നടൽ തന്നെ ദാനധർമ്മത്തിലുൾപ്പെടുമെന്നവിടുന്നരുളി
🔵അവ സഹജീവികൾക്കു കൂടിയുള്ളതാകയാൽ
നട്ടവൃക്ഷങ്ങളിൽ നിന്ന് ഏത് ജീവികൾ ഭക്ഷിച്ചാലും സ്വദഖ യാണെന്നും തങ്ങളരുളി
🔴സ്രഷ്ടാവ് വൃത്തിയുള്ളവനും,വൃത്തിയെ ഇഷ്ടപ്പെടുന്നവനുമാകയാൽ നിങ്ങളും ഇഷ്ടപ്പെടുകയും ചുറ്റുപാടുകൾ വൃത്തിയാക്കുകയും ചെയ്യുക
(തിരുനബി )
🔵സ്വഹാബീവര്യരായ അബൂമൂസൽ അശ്അരി തങ്ങൾ ബസ്വറയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഇങ്ങനെ പരാമർശിക്കുകയുണ്ടായി
''നിങ്ങളുടെ പരിസ്ഥിതിയെ ശുദ്ധീകരിക്കാൻ കൂടിയാണ് എന്നെ അമീറുൽ മുഅ്മിനീൻ ഉമർ തങ്ങളയച്ചിട്ടുള്ളത്''
🔴അനധികൃതമായ ഫാക്ടറികളും ക്വാറികളും,ഭൂമി കൈയറ്റങ്ങളും,ബിൽഡിംഗ് നിർമ്മാണവും, മണലെടുപ്പും,മാലിന്യ നിക്ഷേപങ്ങളും എല്ലാ സ്ത്രോതസ്സുകളുടേയും മേൻമക്ക് കളങ്കം വരുത്തുന്നു
🔵നിരന്തരമായ പ്രകൃതിക്ഷോഭങ്ങൾക്ക് നിദാനം മനുഷ്യകരങ്ങൾ തന്നെ
🔴പരിസ്ഥിതി തരുന്നതെല്ലാം മിതമായി ഉപയോഗപ്പെടുത്താൻ മുത്ത്നബിയുടെ ആഹ്വാനം
(ഉദാഃവുളൂഅ് നദീജലത്തിൽ നിന്നെങ്കിലും മിതമാക്കുക)
🔵പൊതുവഴികളിലും,മരച്ചുവട്ടിലും,കുറഞ്ഞ വെള്ളത്തിലും മറ്റും മലമൂത്ര വിസർജ്ജനം ഗുരുതരപാപം
🔴ജീവജാലങ്ങൾക്ക് പ്രയാസമാവുന്നതെല്ലാം പരിസ്ഥിതിയിൽ നിന്നൊഴിവാക്കിയാൽ പ്രതിഫലമുണ്ട്
(ഹദീസ്)
🔵കേന്ദ്ര ഗവൺമെന്റിന്റെ
EIA DRAFT 2020 (environment impact assesment)
പരിസ്ഥിതിക്ക് കൂടുതൽ അപകടകരമാവുമെന്നതുറപ്പ്
നിയമം പിൻവലിക്കും വരെ പോരാടുക
*🔴ഹൈസ്കൂൾ സ്പീച്ച് പോയിന്റ്സ്🔴*
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
(ഖുർആൻ)
وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ
(ഹദീസ്)
Www.Jannathulminna.Com
*(ഒരിക്കലും ഇത് അപ്പടി പകർത്തി പ്രസംഗിക്കരുത്;അത് പ്രസംഗമാവില്ല*
നിങ്ങൾക്കറിയാവുന്ന രീതിയിൽ വാക്യങ്ങളെ മനോഹരമായി ബന്ധിപ്പിച്ചും,യോജിച്ച ഇമ്പോർട്ടന്റ് പോയിന്റ്സുകൾ കൂട്ടിയും പ്രസംഗം മികച്ച നിലവാരത്തിലാക്കുക
*ഒരിക്കലും ജഡ്ജസിന് ആവർത്തന വിരസത വരരുത്.*
*പ്രസംഗ നിർമ്മാണത്തിന് ചെറിയൊരു സഹായം മാത്രമാണിത്.*
ജില്ലയിൽ വരെ റിപ്പീറ്റടിച്ചത് കൊണ്ടും,പലരേയും മടിയൻമാരാക്കുന്നത് കൊണ്ടും സോഷ്യൽ മീഡിയാ പ്രസംഗ,കഥാ കൈമാറ്റം കഴിഞ്ഞ വർഷം മുതൽ നിരോധിക്കപ്പെട്ടതാണല്ലോ..)
🔷മറ്റൊരു ദർശനങ്ങൾക്കുമില്ലാത്ത സൗന്ദര്യം തിരുനബിയുടെ ദർശനങ്ങൾക്കുണ്ട്
🔶കുറഞ്ഞകാലം കൊണ്ട് തന്നെ ലക്ഷക്കണക്കിന് അനുയായി വൃന്ദത്തെ വാർത്തെടുത്തത് അതിന് മതിയായ തെളിവ്
🔷പുതുകാലത്ത് അവിടുത്തെ ദർശനങ്ങൾക്ക് പ്രസക്തിയേറെയാണ്
🔶നിസാര കാര്യങ്ങൾക്ക് പോലും കൊലപാതകങ്ങൾ തുടർക്കഥയാവുമ്പോൾ
അത് വൻപാപങ്ങളിലെണ്ണിയ തിരുനബി ദർശനം പ്രസക്തമാവുന്നു
🔷കൊലയാളികളും,പീഡനവീരൻമാരും ഹ്രസ്വകാല തടവറകൊണ്ട് രക്ഷപ്പെടുകയും,ഭയമന്യേ വീണ്ടും തെറ്റുകളിൽ വ്യാപൃതരാവുകയും ചെയ്യും വിധം പഴുതുകളുള്ള നിയമങ്ങൾക്കൊള്ളുന്ന ആധുനീക യുഗത്തിൽ അവിടുത്തെ ശിക്ഷാനടപടികൾ പ്രാബല്യത്തിൽ വരുത്തൽ തന്നെ ശരണം
(നിരവധി വിദഗ്ധർക്ക് ഇത് പരസ്യമായി പറയേണ്ടി വന്നു)
🔶കവർച്ച,ബന്ധങ്ങളിലെ ബന്ധനം തുടങ്ങിയ വ്യത്യസ്ത അരുതായ്മകൾക്ക് മദ്യം പ്രധാന ഹേതുവാകുമ്പോൾ ഘട്ടം,ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയ മുത്ത്നബിയിൽ ഇന്നിന്റെ ഭരണകർത്താക്കൾക്ക് മാതൃകയുണ്ട്
الخمر مفتاح الشر
🔷വർണ്ണ വിവേചനത്തിന്റെ പേരിൽ അമേരിക്കയിലും,യൂറോപ്പിലും ഹത്യകൾ നിത്യമാവുമ്പോൾ കറുകറുത്ത ബിലാൽ തങ്ങളടക്കമുള്ളവരേയും,വെളുവെളുത്ത സൽമാനുൽ ഫാരിസീ തങ്ങളെപ്പോലുള്ളവരേയും ഒരേ ചരടിൽ കോർത്ത്,നിറമല്ല ഭയഭക്തിയാണ് മർമ്മപ്രധാനമെന്നോതിയ മാതൃകമുത്തിന്റെ ദർശനകീർത്തനം പാരാകെ പുതുകാലത്ത് അലയടിച്ചു കൊണ്ടിരിക്കുന്നു
·قالَ رسولُ اللهِ "صـلى اللهُ عليهِ و سلـم " : ( لا فرق بين عربي و لا أعجمي و لا أبيض ولا أسود إلا بالتقوى
🔶മനുഷ്യ സൗഹാർദ്ധ പാതകൾ തകരുമ്പോൾ
`അയൽ വാസി സത്യ നിഷധി ക യാലും ആദരിക്കുക'
اكرم جارك ولو كان كافرا
എന്ന മുത്ത്നബി മൊഴിമുത്ത് അത്യാധുനീക യുഗത്തിൽ അനുകരണീയം
🔷മനുഷ്യ ചെയ്തികൾ കൊണ്ട് പ്രകൃതി സ്രോതസ്സുകളായ മണ്ണും,വായുവും,ജലവും മലീമസമാവുമ്പോൾ അവിടുത്തെ ദർശനങ്ങളുടെ സത്ത വായിക്കെപ്പെടേണ്ടത് തന്നെ
(ജൂനിയർ പ്രസംഗത്തിലെ പ്രധാന പോയിന്റ്സ് ഇവിടെ ഫിറ്റ് ചെയ്യാം)
🔶സാന്ത്വന,സേവന മേഖലകളിൽ സജീവസാന്നിധ്യമറിയിക്കുന്നവർക്ക് കൂടുതൽ ആവേശത്തിനും,അത്യാസന്ന ഘട്ടത്തിലും സേവനവഴിവരാതെ അപകടത്തിലകപ്പെട്ടവരെ കൊള്ളയടിക്കുന്ന ക്രൂരൻമാർക്ക് പുനർ വിചിന്തനത്തിനും
وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ
എന്ന തിരു ഹദീസ് ഉപകാരപ്രദം
🔷വൃദ്ധസദന വാസികളുടെ എണ്ണം അടിക്കടി പെരുകുമ്പോൾ
മാതാപിതാക്കളുടെ തൃപ്തിയിലും
കോപത്തിലുമാണ് അല്ലാഹുവിന്റെ തൃപ്തിയും,കോപവും എന്ന തിരുദർശനം വിസ്മരിച്ചുകൂടാ...
🔶പകർച്ച വ്യാധി പടരുമ്പോൾ പടർന്നിടത്ത് നിന്ന് വിദേശത്തേക്ക് പോവരുതെന്നും(മറ്റുള്ളവരുടെ സുരക്ഷ);വിദേശത്ത് നിന്ന് പടർന്ന സ്വദേശത്തേക്ക് വരരുതെന്നും(സ്വ സുരക്ഷ) അരുൾ ചെയ്ത ആ ദർശനമെത്ര പ്രസക്തം
🔷ചെറു പ്രതിസന്ധികളിൽ പോലും ആത്മഹത്യ പതിവാകുമ്പോൾ അത്തരക്കാരുടെ പേരിൽ ഞാൻ നിസ്കരിക്കുക പോലുമില്ലെന്നരുളി ജീവന്റെ വില പഠിപ്പിച്ച്,അനാവശ്യ ജീവഹാനിയെ ഗുരുതരമായി നിരോധിച്ചു അവർ...
🔶അവിടുത്തെ അടുത്തറിയാതെ വിമർഷിക്കുന്നവരാണ് ഏറിയ പേരും
🔷പഠിച്ച്,ആ ദർശനങ്ങളുടെ ഭംഗി ഉൾക്കൊണ്ടാൽ തീർച്ചയായും ആരും ആ സത്യ വഴി അണി ചേരും
🔶തങ്ങളെ അതിനീചമായി അടയാളപ്പെടുത്തി 'ഫിത്ന ' എന്ന സിനിമയിറക്കിയ
ആർനോഡ് വാൻ ഡോൺ
എന്ന ഹോളണ്ടുകാരൻ അവസാനം തിരുനബിയെ പഠിച്ച് അടുത്തറിഞ്ഞ് ഇസ്ലാമാശ്ലേശിച്ചത് ഒരു ഉദാഹരണം മാത്രം
🔷ആ സൗകുമാര്യത കണ്ടാണ് മോറിസ് ബുക്കായി അടക്കമുള്ള ഒട്ടനേകം പ്രഗത്ഭർ ഇസ്ലാം ആശ്ലേഷിച്ചത്
🔶ആ തിരുദർശനങ്ങളുടെ പ്രഭാവം കണ്ടാണ് യൂറോപ്പിലും,അമേരിക്കയിലും വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുന്നത്
*(ഒരിക്കലും ഇത് അപ്പടി പകർത്തി പ്രസംഗിക്കരുത്;അത് പ്രസംഗമാവില്ല*
നിങ്ങൾക്കറിയാവുന്ന രീതിയിൽ വാക്യങ്ങളെ മനോഹരാമായി ബന്ധിപ്പിച്ചും,യോജിച്ച ഇമ്പോർട്ടന്റ് പോയിന്റ്സുകൾ കൂട്ടിയും പ്രസംഗം മികച്ച നിലവാരത്തിലാക്കുക
*ഒരിക്കലും ജഡ്ജസിന് ആവർത്തന വിരസത വരരുത്.*
*പ്രസംഗ നിർമ്മാണത്തിന് ചെറിയൊരു സഹായം മാത്രമാണിത്.*
ജില്ലയിൽ വരെ റിപ്പീറ്റടിച്ചത് കൊണ്ടും,പലരേയും മടിയൻമാരാക്കുന്നത് കൊണ്ടും സോഷ്യൽ മീഡിയാ പ്രസംഗ കൈമാറ്റം കഴിഞ്ഞ വർഷം നിരോധിക്കപ്പെട്ടതാണല്ലോ)
Post a Comment