സബ്ജൂനിയർ സ്പീച്ച് പോയിന്റ്സ്
സബ്ജൂനിയർ സ്പീച്ച് പോയിന്റ്സ്
🌹🌹🌹🌹🌹🌹🌹🌹
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
(നബിയേ അങ്ങ് മഹത്തായ സ്വഭാവ ഗുണമുള്ളവരാണ്-ഖുർആൻ)
🔵ബാല്യകാലത്തു തന്നെ അൽഅമീൻ(വിശ്വസ്തൻ,സത്യസന്ധൻ)
🔵കരുണയുടെ കരകാണാക്കടലാണവിടുന്ന്🔵
#കുട്ടികളോട്
(സുജൂദിൽ ഹസൻ ഹുസൈൻ തങ്ങൻമാരുടെ കുസൃതികൾ-അവരെ വകഞ്ഞ് മാറ്റാതെ സുജൂദ് പൂർത്തീകരിച്ചു)
🍁ഒരുവേള ഒരു അഅ്റാബി നബി തങ്ങളുടെ സദസ്സില്‍ വന്നു. അപ്പോള്‍ നബി തങ്ങൾ ഹസന്‍ തങ്ങളെ ചുംബിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: അങ്ങ് ഈ കുഞ്ഞിനെ ചുംബിക്കുകയോ, എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളെയും ഞാന്‍ ഉമ്മവച്ചിട്ടില്ല. മുത്ത്നബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``കരുണചെയ്യാത്തവനോട് ആരും കരുണ കാണിക്കില്ല''
#യതീമുകളോട്(അനാഥസംരക്ഷകർക്ക് സ്വർഗ്ഗത്തിലെ തന്റെ തൊട്ടടുത്ത സീറ്റ് വാഗ്ദാനം)
#സഹജീവികളോട്
(ഒരാൾ മരപ്പൊത്തിൽ നിന്ന് ലഭിച്ച പക്ഷിക്കുഞ്ഞുമായി വന്നപ്പോൾ ക്ഷുഭിതരായി തള്ളയുടെ ചാരത്ത് തന്നെ കൊണ്ടിടാനാജ്ഞാപിച്ചു)
🔵നീതി🔵
(എന്റെ മകൾ ഫാത്വിമ യാണ് കട്ടതെങ്കിലും ശിക്ഷാനടപടിയെടുക്കും)
*അനീതി മാത്രം കൈമുതലുള്ള ആധുനീക ഭരണാധികാരികൾക്ക് മാതൃകാമുത്ത്*
🔵സഹനം🔵
(ത്വാഇഫിലെ കൊടിയ പീഢനത്തിലും പുഞ്ചിരിച്ച് സഹിച്ചു,അവർക്കെതിരെ ദുആ ചെയ്തില്ല)
*ചെറിയ പീഡനമേൽക്കുമ്പോഴേക്കും അക്രമത്തിലേക്കും,അസഭ്യവർഷങ്ങളിലേക്കും നീങ്ങുന്നവർക്കേറെ പഠിക്കാനുണ്ട് ഈ മഹിതമാതൃക*
🔵ധീരത🔵
(കടം കൊടുത്ത പണം തിരികെത്തരാത്ത അബൂജഹ് ലിനെതിരെ ഒരാൾ പരാതിപ്പെട്ടപ്പോൾ സധൈര്യം അവന്റെ വീട്ടിൽ ചെന്ന് വാങ്ങിച്ചു നൽകി മർദ്ദിതന്റെ കണ്ണീരൊപ്പി)
🔵വിനയം🔵
അബൂദര്‍റ് അബൂഹുറയ്‌റ എന്നീ സ്വഹാബീ മുത്തുകൾ പറയുന്നു: ''അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ സ്വഹാബത്തോടൊത്തിരിക്കുമ്പോൾ ഒരിക്കലും നേതാവെന്ന് തോനും വിധം ഉയരത്തിലിരിക്കുമായിരുന്നില്ല
എത്രത്തോളമെന്നാല്‍ അപരിചിതനായ ഒരു വ്യക്തി വന്നാല്‍ തങ്ങളില്‍ ആരാണ് നബിയെന്ന് ചോദിച്ചു മനസ്സിലാക്കുന്നതുവരെ അയാള്‍ക്ക് അറിയുമായിരുന്നില്ല.
🔵സുഹ്ദ് (പ്രപഞ്ച പരിത്യാഗം)
ഉമർ തങ്ങൾ പഞ്ഞതായി കാണാം
അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ ഒരു പായയില്‍ കിടക്കുകയായിരുന്നു. തിരുമേനി ﷺ യുടെയും പായയുടെയും ഇടയില്‍ വിരിപ്പൊന്നും ഉണ്ടായിരുന്നില്ല. ഈത്തപ്പന നാരു നിറച്ച തോലിന്റെ ഒരുതലയിണ തങ്ങളുടെ തലക്കടിയിലുണ്ടായിരുന്നു കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ അല്ലാഹുവിന്റെ ഹബീബിന്റെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു ചോദിച്ചു: 'അങ്ങയെ കരയിക്കുന്നത് എന്താണ്?'ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ഖയ്‌സറും അവിശ്വാസികളായിട്ടും എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്! അങ്ങ് അല്ലാഹുവിന്റെ റസൂലായിട്ടും എത്രമാത്രം ഭൗതിക വിരക്തിയിലാണ്! റസൂല്‍ ﷺ പറഞ്ഞു: 'അവരിരുവര്‍ക്കും ഇഹലോക സുഖങ്ങളും എനിക്ക് പാരത്രികവിജയവും ആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?''
Post a Comment