കഥ 3 നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 3

കഥ 3 നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 3

കഥ 3



സാഹിത്യോൽസവിന്റെ സുമോഹനവേദിയിൽ
ഒരു കൊച്ചുചരിത്രകഥ അയവിറക്കി ഞാൻ അവസാനിപ്പിക്കാം..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീീീന്‍ 

മുത്ത്നബിയുടെ ഭൂഷണഭരണത്തിന് ശേഷം ഖുലഫാഉർറാശിദുകളായിരുന്നു തൽസ്ഥാനത്ത് ജ്വലിച്ചിരുന്നത്..

ശേഷം ഒട്ടനേകം ഖലീഫമാർ മുസ്ലിം ഭരണത്തലവൻമാരായി പലകാലങ്ങളിൽ ലോകമാകമാനം തിളങ്ങിയിട്ടുണ്ട്
പക്ഷെ അവരിൽ നല്ലവരും അക്രമികളും ഉണ്ടായിരുന്നു

ഹിജ് റ പത്താം നൂറ്റാണ്ടിൽ തുർക്കി ആസ്ഥാനമാക്കി ഭരണംനടത്തിയിരുന്ന സുൽത്വാൻ സലീമിന്റെ കാലത്തേക്കാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്...

കഴിവുറ്റ ഒരു ഭരണാധിപൻ തന്നെയായിരുന്നു സലീം.ചിന്നിച്ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചു മുസ് ലിം നാടുകളെ ഒരു കുടക്കീഴിൽ അദ്ധേഹം കൊണ്ടുവന്നു

പക്ഷെ നിസാരപ്രശ്നങ്ങളിൽ പോലും വാളായിരുന്നു വിധികർത്താവ്..തലവെട്ടലായിരുന്നു മിനിമം ശിക്ഷ ഇക്കാരണത്താൽ
തുർക്കീഭാഷയിൽ ഇടിത്തീ എന്നർത്ഥമുളള യാവസ് ആയിരുന്നു അദ്ധേഹത്തിന്റെ ഇരട്ടപ്പേര്
അധികാരം നിലനിർത്താൻ തന്റെ മുഴുവൻ സഹോദരൻമാരേയും വധിച്ചു..
തീർന്നില്ല,കുടുംബത്തിലെ പതിനേഴ് പേരെയും ഏഴുമന്ത്രിമാരെയും കൊന്നു
പ്രധാനമന്ത്രിയായിരുന്ന യൂനുസ് പാഷയും ബരീപാഷയും ഒരിക്കൽ സുൽത്വാന്റെ അഭിപ്രായത്തിന് എതിര് പറഞ്ഞു..
സത്യം അവരുടെ പക്ഷത്തായിരുന്നെങ്കിലും വാക്കുകൾ പൂർത്തീകരിക്കും മുമ്പേ ഇരുമ ന്ത്രിമാരുടെയും തലതെറിച്ചു..
ഇതായിരുന്നൂ സുൽത്വാൻ സലീം
സുൽത്വാന്റെ മന്ത്രിസഭയിലേക്ക് ഒരാൾ നിർദ്ധേശിക്കപ്പെട്ടാൽ അയാൾ വസ്വിയ്യത്ത് എഴുതി വെക്കൂകയും കഫൻപുട തയ്യാറാക്കുകയും കുടുംബത്തോട് വിടചോദിക്കുകയും ചെയ്ത ശേഷമായിരുന്നു മന്ത്രിപദം ഏറ്റെടുക്കാൻ പോയിരുന്നത്.
പോരാ ''നിന്നെ സുൽത്വാൻ മന്ത്രിയാക്കട്ടെ'' എന്ന വാചകം അന്നാട്ടിലെ ഏറ്റവും വലിയും 
ശാപവാചകമായിരുന്നു..

ഈ സുൽത്വാന്റെ രാജകൊട്ടാരത്തിലേക്ക് ഒരുദിനം യാദൃശ്ചിികമായി കൊട്ടാരം മുഫ്തി കടന്ന് വന്നു..
പ്രത്യേകസമയങ്ങളിൽ മാത്രമായിരുന്നു മുഫ്തി വരാറുണ്ടായിരുന്നത്
അത്,കൊണ്ട്,തന്നേ പാറാവുകാർ അദ്ധേഹത്തെ സ്വീകരിച്ചു..ഉദ്ധ്യേശ്യമറിയിച്ചപ്പോൾ രാജസന്നിധിയിലേക്ക് കടത്തിവിട്ടു

രാജസദസ്സ് ഒന്നടങ്കം അദ്ധേഹത്തെ ഹർഷാരവത്തോടെ എതിരേറ്റു..

രാജാവ് എന്തെങ്കിലും പറയുന്നതിനു മുമ്പേ മുഫ്തിയുടെ വാക്കുകൾ രാജകൊട്ടാരത്തെ ഞെട്ടിത്തരിപ്പിച്ചു

''ഓ രാജൻ അങ്ങയുടെ ആഖിറം രക്ഷിക്കലാണ് എന്റെ ചുമതല
നിരപരാധികളായ 150 ഓളം തൊഴിലാളികളേയാണ് ഇപ്പോള്‍ നിങ്ങൾ വധശിക്ഷക്ക് വെച്ചിരിക്കുന്നു..ഈ നടപടി കടുത്ത അപരാധമാണ്..പിൻമാറുക അല്ലെങ്കില്‍ നരകശിക്ഷലഭിക്കുമെന്നകാര്യത്തിൽ സന്ദേഹമില്ല''

സദസ്സ് ഒന്നടങ്കം അന്യോന്യം പറഞ്ഞു മുഫ്തിയുടെ കഥ കഴിഞ്ഞതു തന്നെ..കഴിഞ്ഞകാലാനുഭവങ്ങൾ സാക്ഷി

സുൽത്വാൻ കോപം കൊണ്ട് വിറച്ചു..മുഫ്തിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു
''നിങ്ങൾ എന്റെ ഭരണകാര്യത്തിൽ ഇടപെടേണ്ട,അതു താങ്കളുടെ ജോലിയല്ല''

മുഫ്തി പിന്തിരിഞ്ഞു പോകുമെന്ന് സുൽത്വാൻ വിചാരിച്ചു

പക്ഷെ പണ്ഡിതർക്കെന്ത് രാജഭയം..അല്ലാഹുവിനേയും റസൂലിനെയുമല്ലാതെ ആരെ പേടിക്കാൻ..

ഇമാം അഹ്മദ് ബ്നു ഹമ്പൽ തങ്ങളുടെ ധീരചരിത്രം അദ്ധേഹത്തിന് പ്രചോദനമായി

ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന അക്കാല രാജാവിന്റെ വികലവാദത്തെ ഖുർആൻ കൊണ്ട് തന്നെ മഹാൻ തച്ചുതകർത്തല്ലോ..വാളിനഭയന്ന് ആദർശം മാറ്റുന്നവരല്ല അഹ് ലുസ്സുന്നയുടെ പണ്ഡിതൻമാർ

സുൽത്വാന് മുമ്പിൽ വീണ്ടും ഗർജ്ജിച്ചു കൊണ്ടദ്ധേഹം പറഞ്ഞു
''അല്ല ഞാൻ താങ്കളുടെ പരലോകകാര്യത്തിലാണ് ഇടപെടുന്നത്.അത് എന്റെ ജോലിയാണ്.എത്രകാലം ജീവിച്ചാലും താങ്കൾ മരിക്കേണ്ടവനാണ്.അല്ലാഹുവിനു മുമ്പിൽ താങ്കൾ വിചാരണചെയ്യപ്പെടും,ആ തൊഴിലാളികൾക്ക് മാപ്പ് നൽകിയാൽ മാത്രം നിങ്ങൾക്ക് രക്ഷയുണ്ട്..ഇല്ലെങ്കിൽ കഠിനകഠോരമായ നരകശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്..അതിനെ വകഞ്ഞുമാറ്റാൻ അധികാരംകൊണ്ട് സാധ്യമല്ല''

ആദർശധീരനായ ആ പണ്ഡിതന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ സുൽത്വാന്റെ ഹുങ്ക് തകർന്ന് തരിപ്പണമായി..
ശിലാഹൃദയം ഉരുകിയൊലിച്ചു.ആ തൊഴിലാളികൾക്കെല്ലാം സുൽത്വാൻ മാപ്പ് നൽകി..
തൊഴിലാളികളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചശേഷമാണ് മുഫ്തി രാജകൊട്ടാരം വിട്ടത്..
Www.Jannathulminna.Tk
മറ്റൊരിക്കൽ സമാനസംഭവവമുണ്ടായി
 സുൽത്വാൻ അദർനഃ എന്ന സ്ഥലത്തേക്ക് യാത്രപോവുമ്പോൾ യാത്രയയപ്പിനായി മുഫ്തിയുമെത്തി
വഴിയിൽ നാനൂറ് ആളുകളെ കയറിൽ ബന്ധിച്ച് സൈന്യത്തിന്റെ നിരീക്ഷണത്തിൽ കൊണ്ട് പോകുന്നദാരുണ കാഴ്ച മുഫ്തി കണ്ടു.അതേക്കുറിച്ചന്വേഷിച്ചപ്പോൾ സുൽത്വാന്റെ കൽപ്പനധിക്കരിച്ചതിനാൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണവരെന്ന വിവരം ലഭിച്ചു..
സുൽത്വാൻ വാഹനപ്പുറത്ത് കേറാനൊരുങ്ങുന്ന സമയം ജനമധ്യത്തിൽ വെച്ച് മുഫ്തി പറഞ്ഞു
അവരെ കൊല്ലൽ അനുവദനീയമല്ല..വിട്ടയച്ചാൽ താങ്കൾക്ക് നന്ന്..
അപ്പോഴും സുൽത്വാൻ കോപിഷ്ടനായി..താങ്കൾ താങ്കളുടെ ജോലിനോക്കിയാൽ മതി എന്ന പഴയപല്ലവി ആവർത്തിച്ചു
എന്നാൽ ശാന്തമായി മുഫ്തി പറഞ്ഞു
അല്ലയോ രാജാ..ഇതാണെന്റെ ധർമ്മവും ജോലിയും..അനുസരിച്ചാൽ താങ്കൾ രക്ഷപ്പെട്ടു..ഇന്നല്ലെങ്കിൽ നാളെ താങ്കളേക്കാൾ വലിയ സർവ്വശക്തനായ സുൽത്വാനുമായി കണ്ടുമുട്ടുന്ന രംഗമുണ്ട് മറക്കണ്ട
ഇതും പറഞ്ഞ് സലാം പോലും പറയാതെ മുഫ്തി തന്റെ വഴിക്ക് പോയി

രാജാവ് അൽപ്പനേരം ചിന്താനിമഗ്നനായി മൗനവലംബിച്ച് നിന്നു..ശേഷം അവരെ വിട്ടയക്കാൻ ആഹ്വാനം ചെയ്തു..


ഇങ്ങനെ സർവ്വഘട്ടങ്ങളിലും രാജാവിന്റെ കിബ് റ് മുഫ്തിയുടെ മുമ്പിൽ അലിഞ്ഞുപോയി...പുനർവിചിന്തനത്തിന് തയ്യാറാവേണ്ടി വന്നു.

ആരായിരുന്നു ഈ പണ്ഡിതനെന്നറിയണോ
പലഖലീഫമാരുടേയും കീഴിൽ 26 വർഷം ഔദ്യോഗിക മുഫ്തി പദവി അലങ്കരിക്കുകയും ദർസ്നടത്തുകയും ചെയ്ത പണ്ഡിതപ്രഭു അലിയ്യുബ്നു അഹ്മദുൽ ജമാലി തങ്ങളായിരുന്നു അത്..
വിശയശീലനും ഉദാരമനസ്കനും സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്നവരുമായിരുന്നു അവർ..
അമിത സംസാരത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ഭയന്ന് ജനങ്ങളിൽ നിന്ന് അകന്ന് ജീവിച്ചു..
അതേസമയം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്റെ റൂമിൽ നിന്നും ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലേക്ക് കയറിൽകെട്ടിയ ഒരുകൊട്ട തൂക്കിയിട്ടിരുന്നു.ജനങ്ങൾ സംശയങ്ങളും പ്രതിസന്ധികളും അതിൽ എഴുതിനിക്ഷേപിക്കും.മുഫ്തി അത് വലിച്ചെടുത്ത് മതവിധികളും പരിഹാരങ്ങളും എഴുതി അതിൽ ഇറക്കിക്കൊടുക്കുകയും ചെയ്യും

ജനങ്ങളുടെ പരാതികൾ ഭരണാധികാരികളുടെ മുമ്പിലെത്തിച്ച് പരിഹാരം ഇരന്ന് വാങ്ങിയ ജാജ്വല ജനസേവകരായിരുന്നു എക്കാല ഘട്ടത്തിലേയും പണ്ഡിതർ എന്ന് ഈ ചരിത്രം നമ്മെ വിളിച്ചറിയിക്കുന്നു

ഇന്ന് ആ പാതയിൽ പ്രൗഡോജ്ജ്വല സഞ്ചാരം നടത്തുന്ന പണ്ഡിതനാണ് സുൽത്വാനുൽ ഉലമ ഏപീ ഉസ്താദ്..
കണ്ണൂരിലെ ശുഐബ് വധക്കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഹേതു കാന്തപുരം ഉസ്താദായിരുന്നു എന്ന് മാധ്യമങ്ങളും നേതാക്കളും അടിവരയിട്ടതാണ്
പോരാ
ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതിയും മറ്റും ലക്ഷ്യം വെച്ച് സാക്ഷാൽ നരേന്ദ്രമോടിയുടെ മുമ്പിൽ ചെന്ന് എല്ലാം നേടിയെടുത്ത് ..മോടിയുടെ സ്വന്തം ഗുജറാത്തിൽ സുൽത്വാനുൽ ഉലമ വിദ്യഭ്യാസസ്ഥാപനങ്ങളുടെ മോഡി കൂട്ടിക്കൊണ്ടിരിക്കുന്നു

ഈ പണ്ഡിതപ്പ്രഭകാട്ടും വഴികളിലൂടെ മരണം വരെ അടിയുറച്ചടി വെക്കാൻ നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ കൊച്ചുകഥക്ക് വിട അസ്സലാമുഅലൈക്കും 
🌹🌹🌹🌹🌹🌹🌹🌹🌹

You may like these posts