പൂനബി പൂമിഴി..തൂകിയ ഭൂമി നീ..
Song
പൂനബി പൂമിഴി | Poo Nabi Poo MizhiArtist
Album
പൂനബി പൂമിഴി... തൂകിയ ഭൂമി നീ... ഭൂവിലേ സുന്ദരീ...
പൂവിനായ് പൂങ്കരൾ നൽകിയോർ നിൻ ചിരി...(2)
മുത്തിൻ കുസുമങ്ങൾ ഉറങ്ങുന്ന പൊന്ന്
മുത്തിൻ ശലഭങ്ങൾ പറക്കുന്ന വിണ്ണ്
മുത്തിൻ സവിധമാൽ സുഗന്ധപ്പൂ മണ്ണ്
മൗതിനും മോഹമായ് മഹിതമീ മണ്ണിലായ്...(2)
സൈനബിൻ തേങ്ങലിൽ നൊന്ത് പോയോ നീ...
സയ്യിനാം ഫാതിമാ ചന്ദമോ നീ...
സയ്യിദത്തായിശ ചേർന്ന ഭൂമി
സ്വർഗവും സ്വർണ്ണവും നിന്റെ മേനീ...
മരിച്ചിട്ടും മരിക്കാതെ മൊഞ്ചായ് കൂടി നിന്നിൽ...
ഒലിച്ചെത്തും മിഴിനീരാൽ കെഞ്ചാം നിന്റെ മുന്നിൽ...
കവിൾ ചേർത്തിവർ ഉറങ്ങും മദീനാ...
കരം കോർത്തവർ അഹദിൻ നബീനാ...
നബി സ്വഹബരേ സ്വബ്റരേ സ്വദ്റിടം ചേർക്കാം
സ്വയം ഇരുൾ നീക്കാം ഖബറിടം പാർക്കാം...(2)
ആറ്റലിൻ ചുണ്ടുകൾ ചേർത്തവരെല്ലാം
ഏറ്റിനിൻ പുമടിക്കൂട്ടിൽ മെല്ലേ...
നീറ്റലിൽ വീണ ഉസ്മാനെന്ന മുല്ലാ
പോറ്റിനീ സാന്ത്വനമേകിയതല്ലേ...
സഅദില്ലേ ഹസനില്ലേ സുഖമായുറങ്ങും
ശറഫല്ലേ ഇവരെല്ലാം സ്വർഗം വിളങ്ങും
സ്വരമിടറി സലാം മൊഴിയുന്നേ
സ്വയം അലിഞ്ഞിടുവാൻ കൊതിനിന്നേ...
നബി സഹചരേ സൗജരേ സ്വദറിടം ചേർക്കാം...
സ്വയം ഇരുൾ നീക്കാം ഖബറിടം പാർക്കാം...(2)
keywords
Jannathul baqeehmfip
നൗഷാദ് ബാഖവി ഉസ്താദ്
noushad baqavi
Post a Comment