സ്വഹാബികള്‍ നിര്‍ബന്ധവ്രതം മാത്രമായിരുന്നില്ല, ഐച്ഛിക വ്രതവും അനുഷ്ഠിച്ചിരുന്നു. ശാരീരിക ശക്തിയില്‍ വ്രതമനുഷ്ഠിക്കാത്തവരേക്കാള്‍ അവരെത്രയോ കരുത്തന്‍മാരായിരുന്നു എന്ന് പ്രസിദ്ധ യുദ്ധങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നു. സര്‍വായുധ വിഭൂഷിതരും സമുദ്രസമാനവുമായ അമുസ്‌ലിം സൈന്യവും നിരായുധരും അംഗുലീപരിമിതമായ മുസ്‌ലിം സൈന്യവും ബദ്ര്‍ പോര്‍ക്കളത്തില്‍ അണിനിരന്നപ്പോള്‍ ബഹുഭൂരിപക്ഷമുള്ള ശത്രുസൈന്യത്തെ കായികബലം കൊണ്ട് പരാജയപ്പെടുത്തി ഓടിക്കാന്‍ മുസ്‌ലിം ഭടന്‍മാര്‍ക്ക് കഴിഞ്ഞു. തുടര്‍ച്ചയായുള്ള വ്രതാനുഷ്ഠാനം അവരുടെ മനസ്സുകളെ തളര്‍ത്തിയിരുന്നില്ലെന്നും അതുല്യ മനഃശാന്തിയുടെ ഉടമകളായിരുന്നു അവരെന്നുമുള്ള സത്യമാണ് ഈ ചരിത്രം തെളിയിക്കുന്നത്.
ആത്മീയതയും ശാരീരികവുമായ മോക്ഷം തേടി വിജയ പാതയിലേക്ക് മനുഷ്യനെ നയിക്കുകയാണ് വ്രതത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. വ്രതം ആരോഗ്യത്തിന് മാറ്റു കൂട്ടുന്നതല്ലെന്ന് ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ ആരോഗ്യമെന്താണെന്ന് അറിയാത്തവരാണ്. കാരണം, ആരോഗ്യമെന്നതിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം കാണുക: ''ആരോഗ്യമെന്നാല്‍ ആത്മീയതയുടെയും ധാര്‍മ്മികതയുടെയും ശാരീരികതയുടെയും സാമൂഹികതയുടെയും പൂര്‍ണാവസ്ഥയാകുന്നു.''
Post a Comment