ബദരീങ്ങൾ കറാമത്ത് Badareegal Karamath asmaul badar

ബദരീങ്ങൾ കറാമത്ത് Badareegal Karamath asmaul badar

ബദ്രീങ്ങൾ വിളിക്കപ്പുറത്തുണ്ട്

ഹജ്ജിന് പോകാനായി അദ്ദേഹം ഒരുങ്ങിത്തയാറായി. സാധനങ്ങളെല്ലാം എടുത്തു വെച്ചു. വരുന്നത് വരെ വീട്ടിനു കാവലായി ബദ്രീങ്ങളുടെ നാമം ഒരു കടലാസിൽ എഴുതി ഉമ്മറപ്പടിയിൽ വെച്ചു. സമ്പന്നനായ ഇദ്ദേഹം വീട്ടിൽ ഇല്ലെന്ന് വിവരമറിഞ്ഞു തസ്കരൻ പമ്മിപ്പമ്മി വീട്ടിന്റെ ഉള്ളിലേക്ക് കയറി.കയറിയതും ഭയാനകരമായ ശബ്ദം, ആയുധങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ശബ്ദം.പിന്നെ ഒന്നും നോക്കിയില്ല.ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.അടുത്ത ദിവസം രാത്രി വീണ്ടും പണിയൊപ്പിക്കാനായി വന്നു.ഇന്നലത്തെ അതെ രംഗം കണ്ടു വീണ്ടും പേടിച്ചോടേണ്ടി വന്നു. തുടരെ മൂന്നാം ദിവസവും ഇതുതന്നെയായിരുന്നു അനുഭവം.
കാര്യമായ എന്തോ പന്തികേട് മനസ്സിലാക്കിയ കള്ളൻ പിന്നീടങ്ങോട്ട് കയറിയില്ല. ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാരനെ വേഗം പോയി കണ്ടു. കാര്യങ്ങൾ ധരിപ്പിച്ചു. എന്താണ് ഇങ്ങനെ ഉണ്ടാകാൻ കാരണമെന്നും അന്വേഷിച്ചു. വീട്ടുകാരൻ പറഞ്ഞു: ഇവിടെ മറ്റൊരു പ്രശ്നവുമില്ല. ഖുർആനിലെ ഒരു സൂക്തവും പിന്നെ അസ്മാഉൽ ബദറും ഇവിടെ എഴുതി വച്ചിട്ടുണ്ട്.അപ്പോൾ കള്ളന് കാര്യം പിടികിട്ടി.
(النفحة المسكية فى الرحلة المكية ٢١٧)
അസ്ഹാബുൽ ബദ്ർ വിശ്വാസികൾക്ക് അന്നും ഇന്നും എന്നും കാവലാണ്. അവരുടെ നാമങ്ങൾ എഴുതി വെക്കുന്നത് പോലും സംരക്ഷണമാണെന്ന് മനസിലാക്കാം.അവർ ഇന്നും ജീവിച്ചിരിക്കുന്നവരാണെന്ന് വിശുദ്ധ ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ.ബദ്രീങ്ങളും ജീഹാദുമൊക്കെ നാടു നീളെ പറഞ്ഞു നടക്കുന്ന ചിലർക്കെങ്കിലും അവരുടെ ആത്മീയ സഹായത്തിൽ വിശ്വാസം പോരാ.ബദർ മൗലിദും തവസ്സുലുമൊക്ക അവർക്ക് അലർജിയാണ്.അവരുടെ പോരാട്ട വീര്യം മാത്രം ചർച്ചയാകാതെ ബദ്രീങ്ങളുടെ മഹത്വം കൂടി ഉൾക്കൊള്ളാനാകണം. അമ്പിയാക്കൾ കഴിഞ്ഞാൽ പിന്നെ ഒന്നാം നമ്പരവരാണ്.
അശൈഖ് ശബ്റാവി(റ)പറയുന്നു:നിരവധി രോഗികൾക്ക് ബദ്രീങ്ങളെ ഇടയാളനാക്കി പ്രാർത്ഥിച്ചത് കൊണ്ട് രോഗം സുഖപ്പെട്ടിട്ടുണ്ട്.രോഗിയുടെ തലയിൽ കൈ വെച്ച് ആത്മാർത്ഥമായി അസ്മാഉൽ ബദർ ചൊല്ലി മന്ത്രിച്ചാൽ അവന്റെ അസുഖം സുഖപ്പെടുന്നതാണ്.മരണാസന്നനാണെങ്കിൽ മരണം എളുപ്പമാകും.

ഇത്രയൊക്കെ ഫലമുള്ള,ചൊല്ലിയാൽ പ്രതിഫലം ലഭിക്കുന്ന അസ്മാഉൽ ബദർ പതിവാക്കാൻ നാം ശ്രദ്ധിക്കണം. യോഗ്യരിൽ നിന്ന് അതിന്റെ ഇജാസത്ത്(അനുവാദം)കൂടി ലഭിച്ചാൽ ആത്മീയ പുരോഗതിക്ക് നിമിത്തമാകും.വിലായത്ത് കിട്ടാൻ വരെ കാരണമാകുമെന്ന് ആത്മജ്ഞാനികൾ പറഞ്ഞിട്ടുണ്ട്.
ജഅഫർ ബിൻ അബ്ദുല്ല(റ)പറയുന്നു:എന്റെ പിതാവ് എനിക്ക് ഉപദേശം നൽകി.നീ നബി(സ)യുടെ അസ്ഹാബിനെ പ്രിയം വെക്കണം.എല്ലാ പ്രധാന കാര്യങ്ങളിലും അസ്ഹാബുൽ ബദ്റിനെ മുൻ നിർത്തി ചോദിക്കണം. മോനെ അവരുടെ നാമം മൊഴിയുമ്പോൾ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും.പ്രതേക അനുഗ്രഹങ്ങൾ വർഷിക്കും.
ആവശ്യങ്ങൾ നിറവേറും.ഇതൊക്കെ ലഭിക്കണമെങ്കിൽ നീ ഒരു കാര്യം ശ്രദ്ധിക്കണം. അവർ ഓരോരുത്തരുടെ പേരിനു ശേഷവും തർളിയത്ത്(റളിയല്ലാഹു അൻഹു )ചൊല്ലണം.
(شرح الصدر ٣٧)

മുഹമ്മദ്‌റാശിദ് ജൗഹരി അയത്തിൽ


Solved Queries

Badreegal karamath
Badareegal
Asma ul badar
Asmaul badr
അസ്മാഹുൽ ബദർ
ബദരീങ്ങൾ: കറാമത്ത്
ബദർ ചരിത്രം

You may like these posts