കഥ 4 നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 4

കഥ 4 നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 4

കഥ 4

നബിദിന പ്രോഗ്രാം കഥ NABIDINA PROGRAM KATHA STORY TELLING MALAYALAM 1 kutty kathakal lyrics


പ്രിയകൂട്ടുകാർക്ക് മുമ്പിൽ 
ഒരു കൊച്ചുകഥയുമായിട്ടാണ് ഞാനിന്ന് വന്നിരിക്കുന്നത്..
മുൻകാലങ്ങളിലെ നാടൻ സിസ്റ്റം മാറ്റിയെങ്കിലും ഇക്കഥയും ശൈലിയും നിങ്ങൾക്കിഷ്ടപ്പെടും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ..തൽക്കാലം നിങ്ങളുടെ മൊബൈലൊന്ന് പോക്കറ്റിലിട്ട് സഹകരിക്കണേ...

 കേരളത്തിൽ പണ്ട് പ്ലേഗ് കൊണ്ട് പൊറുതിമുട്ടിയ പോലെ നിപ്പാവൈറസിന്റെ ഭീതിയിൽ നെട്ടോട്ടമോടുകയാണല്ലോ ഇപ്പോള്‍ മലയാളലോകം

.രോഗപരീക്ഷണങ്ങൾക്ക് പുറമെ സുനാമിയും,ഓഖിയും,ഭൂചലനങ്ങളും പലകാലങ്ങളിൽ കൈരളിയെ പിടിച്ച് കുലുക്കിയിട്ടുണ്ട്...കൂടാതെ സ്വത്തിലും,സന്താനങ്ങളിലും മറ്റും ഏറെ വിപത്തുകൾ വന്നതിന് നാം സാക്ഷികളായിട്ടുണ്ട്..

അത്തരമൊരു പരീക്ഷണക്കഥയിലോട്ടാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്.
ബാലരമപോലുളള പൈങ്കിളി മാസികകളിൽ വന്ന പൊളളക്കഥയല്ല ലോകത്തെ ഏറ്റവും മികച്ച വിശ്വസനീയഗ്രന്ഥമായ ഖുർആനിൽ അല്ലാഹു പ്രതിപാദിച്ച ഗുണപാഠ കഥയാണിത് ...

അത്കൊണ്ട് തന്നെ സഗൗരവം ശ്രവിക്കാനും പാഠമുൾക്കൊളളാനും നാം പരിശ്രമിക്കണം..അല്ലാഹു തൗഫീഖ് നൽകട്ടെ...

പണ്ടൊരു നാട്ടിൽ പടച്ചവൻ തന്ന പണം പാവങ്ങൾക്കേകിക്കൊണ്ട് പരിശുദ്ധജീവിതം നയിച്ച ഒരു പണക്കാരനുണ്ടായിരുന്നു..
വർഷാവർഷം അദ്ധേഹത്തിന്റെ കൃഷിക്കൊയ്ത്ത് സമയം വരുമ്പോൾ നാടാകെ വിളംബരം ചെയ്യും...നാനാദിക്കിൽ നിന്നും പാവങ്ങൾ ആ ദിനം പാടത്തേക്കൊഴുകും
വിളകളിൽനിന്നും കതിരുകൾ വൻതോതിൽ അദ്ധേഹം പാവങ്ങൾക്ക് സമ്മാനിക്കും
എല്ലാവർഷങ്ങളിലും ഈ പതിവ് തുടർന്നു പോന്നു
ആ നാട്ടുകാരുടെ,കണ്ണിലുണ്ണിയായി ഗരീബ് നവാസായി അദ്ധേഹം അറിയപ്പെടാൻ അധിക താമസം വന്നില്ല..
ഇന്ത്യയുടെ മൊത്തം ഗരീബ് നവാസായി സുപ്രസിദ്ധിനേടിയ അജ്മീർ ഖാജാ തങ്ങളും തെന്നിന്ത്യയിലെ ഗരീബ് നവാസായി വിശ്രുതിയുറ്റ കുണ്ടൂരുസ്താദും ഇന്ന് ജീവിച്ചിരിക്കുന്ന ഗരീബ് നവാസും അബുൽ ഐതാമുമായ സുൽത്വാനുൽ ഉലമയുമടക്കം ആ പട്ടികയിൽ ഒട്ടനവധി മഹാരഥൻമാരുണ്ട്..
പക്ഷെ ഈ സൽപ്രവർത്തി ദഹിക്കാത്ത ചിലരുണ്ടായിരുന്നു..മറ്റാരുമായിരുന്നില്ല..അദ്ധേഹത്തിന്റെ മൂന്ന് ആൺമക്കൾ തന്നെ..
എങ്കിലും പരസ്യമായി ഉപ്പയോട്,പറയാൻ അവർക്ക് ധൈര്യം വന്നില്ല..
കാലചക്രത്തിന്റെ ചെറുകറക്കത്തിനിടയിൽ ആ മാന്യദേഹത്തെ അല്ലാഹു തിരിച്ച് വിളിച്ചു.
ഇതോടെ മക്കളുടെ മനതലങ്ങളിൽ സന്തോഷസൂര്യനുദിച്ചു
ഇല്ല..!!ഇനി നമ്മുടെ വയലിൽ നി ന്നൊരു ചെറുമണി പോലും കൈപ്പിടിയിലൊതുക്കാൻ ഒരുത്തനേയും അനുവദിക്കില്ല..
ഒന്നാമനും മൂന്നാമനും അട്ടഹസിച്ചു..
ഇക്കാലത്തും ഉണ്ടല്ലോ പാവങ്ങളുടെ ഹഖ് ഹലാക്കോടെ ഹലാലാക്കുന്ന പിശുക്കാശാൻമാർ,
ഇതുകൊണ്ട് തന്നെയാണ് അടിക്കടി റബ്ബ് പരീക്ഷിക്കുന്നതെന്ന് ഓർമ്മയുണ്ടായിരിക്കട്ടെ
കഥയിലേക്ക് വരാം
 പക്ഷെ അൽപ്പം ഈമാനുളള രണ്ടാമൻ പറഞ്ഞു..ഞാനില്ല ഞാൻ ഉപ്പയുടെ റൂട്ടിൽഗമിക്കും..ഇല്ലേൽ റബ്ബിന്റെ പരീക്ഷണം വരാൻ സാധ്യതകൂടുതലാണ്..
ഓഹോ ആവട്ടെ നിന്റെ ഓഹരിയിൽ നിന്ന് എന്ത് വേണേലും ചെയ്തോ ഞങ്ങളുടെ ഓഹരിയിൽ നിന്ന് ഒരുത്തനും ഒരുചെറുതരി പോലും നൽകില്ല...രണ്ടു പേരും പിറുപിറുത്തു..
എങ്കിലും 
അവസാനം സമ്മർദ്ദത്തിനടിമപ്പെട്ട് രണ്ടാമനും നിലപാട് മാറ്റി..മറ്റു സഹോദരൻമാരുടെ കൂടെക്കൂട
പദ്ധതികൾ ആവിഷ്കരിച്ചു.

കൊയ്ത്തുദിനം അടുത്തു..
നാളെയാണ് ആദിനം..ഉപ്പയുണ്ടെങ്കിൽ ഇന്ന് നാടാകെ പെരുമ്പറ മുഴക്കുമായിരുന്നു..പക്ഷെ പെരുമ്പറ പോയിട്ട് ഇവർ ചുണ്ട് പോലുമനക്കിയില്ല..കാരണം ആരുമറിയരുതല്ലോ..
നാളെ ലഭ്യമാവുന്ന വിളവർധനവും ലാഭങ്ങളും കിനാവ് കൊണ്ട് സസന്തോഷം അവർ മയങ്ങി..
പിറ്റന്ന് പ്രഭാതം പൊട്ടി വിടർന്നു...
മനസ്സിൽ ഒരായിരം സന്തോഷപ്പൂത്തിരികത്തിച്ച്
തങ്ങളുടെ തോട്ടം ലക്ഷ്യമാക്കി മൂവരും കുതികുതിച്ചു..
അടുത്തെത്തിയതും അവർ അമ്പരന്നു..വയലിൽ കതിരുകൾ പോയിട്ട് ഒരു കാച്ചിത്തുരുമ്പ് പോലുമില്ല..സകലതും കത്തിനശിച്ചിരിക്കുന്നു
നമുക്ക് വഴിമാറിയോ,ഇത്തോട്ടം നമ്മുടേതല്ല. അവർ അന്യോന്യം അമ്പരന്നുരന്നു
അവർ ഒന്നൂടെ വന്നവഴിശ്രദ്ധിച്ച് വീക്ഷിച്ചു..
ഇല്ല പിഴച്ചിട്ടില്ല..
പോയി..എല്ലാം പോയി..
ഇത് പാവങ്ങളുടെ ഹഖ് പിടിച്ച് വെച്ചതിന് പടച്ചവന്റെ പരീക്ഷണം തന്നെ..
അവർ പാശ്ചാതപിച്ചു..ഉപ്പയുടെ വഴിയിൽ തുടർന്നുമുന്നേറുമെന്ന് ആത്മഗതം ചെയ്തു..
റബ്ബ് തൗബ സ്വീകരിച്ചു..
നൂറാളുകളെ കൊന്നവന് പൊറുത്ത,ഖബർ മാന്തി കഫൻപുടവ വിറ്റ് ജീവിച്ചവന് പൊറുത്ത റബ്ബെങ്ങനെ പൊറുക്കാതിരിക്കാാൻ..!!
അവൻ ഗഫ്ഫാറാണല്ലോ..
മാത്രമല്ല അവൻ ബറകത്ത് ഇരട്ടിപ്പിച്ചു
പിന്നീടുളള മുഴുവർഷങ്ങളും വിളകളുടെ വസന്തോൽസവങ്ങളായി..പാവങ്ങളെ വിഹാരകേന്ദ്രമായി ആ തോട്ടം മാറി..
അങ്ങനെ ആ നല്ല ഉപ്പയുടെ യഥാർത്ഥ പിൻഗാമികളായി മക്കളും ശിഷ്ടജീവിതം നയിച്ചു.

കൂട്ടുകാരേ..
ഇക്കഥയിൽ ഒട്ടനേകം ഗുണപാഠങ്ങളുണ്ട്..
പ്രധാനമായും ഒന്ന് നമ്മുടെ ദുഷ്ചെയ്തികളാണ് പടച്ചവന്റെ പരീക്ഷണത്തിന്റെ നിദാനം..നിപ്പയും ഓഖിയും മേൽക്കഥയിലെ സാമ്പത്തീക പരീക്ഷണവും എല്ലാമെല്ലാം..അത് കൊണ്ട് നാം അവൻ തന്ന അനുഗ്രഹങ്ങൾക്ക് സദാ ശുക്ർ ചെയ്യേണ്ടതുണ്ട്..ഇല്ലെങ്കിൽ പലരൂപത്തിലും അവൻ പരീക്ഷിച്ചേക്കാം..
അപ്രകാരം പാവങ്ങളുടെഅവകാശത്തിന് വിലങ്ങുതടി സൃഷ്ടിക്കരുത്..അത് അല്ലാഹുവിന്റെ ബലാഇനിടവരൂത്തും എന്ന സന്ദേശവും ഇക്കഥതരുന്നുണ്ട്..
കൂടാതെ പരീക്ഷണം വരുമ്പോൾ പാശ്ചാതാപനിരതനായാൽ പതിൻമടങ്ങ് ബറകത്തുകൾ റഹ്മാൻ തീർച്ചയായും തരും എന്ന മെസ്സേജും ഈ ചരിത്രം വിളിച്ചറിയിക്കുന്നു..

നിപ്പ പടർന്ന് പന്തലിക്കും മുന്നേ,ഓഖി വീടും,സ്വത്തും വാരിയെടുക്കുന്ന മുന്നേ നമുക്ക് റബ്ബിലേക്കടുക്കാം.എങ്കിൽ പരീക്ഷണരക്ഷനേടാം..


എന്റെ ഈ കഥ നിങ്ങൾക്ക് പരീക്ഷണമാണോ പരിരക്ഷയാണോ
എന്തായാലും വിട അസ്സലാമുഅലൈക്കും 
🌹🌹🌹🌹🌹🌹🌹🌹

You may like these posts