കഥ 5
🌷🌷🌷🌷🌷🌷🌷🌷🌷🌷
പുന്നാര നബിന്റെ മീലാദാഘോഷഭാഗായി ഞമ്മളെ സ്വന്തം മദ്രസന്റെ പ്രോഗ്രാമിലാണല്ലോ ഞമ്മള് ള്ളത്..കൊച്ചുകുട്ട്യായ ഞാനും ഒരു കൊച്ചുകഥ പറയാം..പക്ഷെ ങ്ങള് അണ്ടിയ പോയ അണ്ണാനെപ്പോലെ നിക്കരുത്..ശ്രദ്ധിച്ച് കേൾക്കണം ട്ടോ..കൊറച്ചേരം സെവനപ്പും പാസ്ബുക്കും അല്ല വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഒക്കങ്ങട്ട് എക്സിറ്റ് ചെയ്തളീം..
ചിരിച്ചത് മതി..തമാശയല്ല ഇനി കാര്യാണ്..
തിരുനബിയുടെ കാരുണ്യക്കഥാണ് ഞാൻ പറയ്ണത്..പടച്ചോൻ ഖബൂലാക്കട്ടെ..ആമീീീൻ
ഒരീസം നബിന്റെ വീട്ടീക്ക് ഒരു വിരുന്നാരനെത്തി.അഥിത്യാളെ മുഖം നോക്കാതെ സ്വീകരിക്കുന്ന മുത്ത്നബി അയാളീം സ്വീകരിച്ചു.പിന്നെ തിരിഞ്ഞു അതൊരു ജൂതനയ്നൂന്ന്...ജാതീം മതോം നോക്കാതെ കാരുണ്യം കോരിച്ചൊരീണ മുത്ത്നബി അയാളെ വീട്ടിലിരുത്തി നല്ലോണം ഭക്ഷിപ്പിച്ചു..
പോരാത്തേയ്നു അന്നബടെ ഒറങ്ങാനുളള സൗകര്യോം ചെയ്തൊടുത്തു..പിറ്റേന്ന് പ്രഭാതഭക്ഷണം കൊടുക്കാന് അയാളെ ബുളിച്ചാം നോക്കുമ്പോ ആളെ കാണ് ണ്ല്യ..ഒന്നൂടി ശ്രദ്ധിച്ചപ്പോളാണ് കണ്ടത് ആ ചെങ്ങായി റൂമാകെ വിസർജിച്ച് ബെടക്കാക്കീണ്..നഊദുബില്ലാഹ്..
ഹൗ..ന്തൊരു ക്രൂരത ല്ലേ..ഞമ്മളാണെങ്കീ ദേഷ്യം പുട്ച്ച് അട്ടഹസിച്ച് അവനെ തേടിപ്പുടിച്ചാൻ മണ്ടുംന്ന് മാത്രല്ല കിട്ട്യാലങ്ങട്ട് കൊല്ലൂം ചെയ്യും..ല്ലേ..!!??
എന്നാൽ തിരുനബി കാരുണ്യലാവണ്യാണല്ലോ..അതോണ്ട് അവിടുന്ന് പുഞ്ചിരിച്ചാണ് ചെയ്തത്..പെട്ടെന്നാണ് നബി ആ കാഴ്ച കണ്ടത്..ഓന്റെ വാള് മറന്ന് വെച്ച്ക്ക്ണ്..കണ്ടപാടെ തിരുനബി അതും പിടിച്ചോടി.. കൊല്ലാനല്ലട്ടോ..അത് കൊടുക്കാനാ..കൊറേങ്ങട്ട് പോപ്പോ അയാളൊര് മരച്ചോട്ടിൽ സുഖായ്ട്ട് ഒറങ്ങാണത് കണ്ടു..ശല്യപ്പെടുത്തണ്ടാന്ന് വെച്ച്ട്ട് നബിതങ്ങൾ ഒണര്ണത് ബരേ കാത്തിരുന്നു..എന്തൊരു മനസ്സ് ലേ..ഞമ്മളൊക്കെയാണെങ്കി അയാളെ തല മാനത്ത്ക്കെത്തിച്ച്ക്കും..ഒണർന്ന പാടെ വാള് കണ്ടപ്പോ അയാള് പേട്ച്ചു.ഞ്ഞെ കൊല്ലല്ലേ..ന്ന് പറഞ്ഞു നൊലോൾച്ചു.അപ്പോ മുത്ത്നബി പറഞ്ഞു..ന്തിനാ കരേണത്..കൊല്ലാനല്ല ഈ വാൾ..ഇത് നിന്റേതാണ് നീ വീട്ടിൽ മറന്ന് വെച്ചതാണ്..ഇതാ പിടിച്ചോളൂ..വാങ്ങിയ ശേഷം അയാൾ താൻ ചെയ്ത ക്രൂരകൃത്യത്തിന് മാപ്പപേക്ഷിച്ചു..അങ്ങയോടുളള ഈറോണ്ട് ചെയ്തതാണെന്ന് പറഞ്ഞു.
മാത്രല്ല അദ്ധേഹം ശഹാദത് കലിമഃ ചൊല്ലി മുസ്ലിമുമായി..അറേബ്യൻ രാജാവായിട്ടും,ഒരു വെരലനക്കിയാൽ എന്തുംചെയ്യ്ണ അണികള്ണ്ടായിട്ടും തിരുനബി അയാളെ ബെർതെ വിട്ടു..ഇത്രക്കും ബല്യ കാരുണ്യലാവണ്യളള മറ്റൊരാളും അല്ലാന്റെ ഭൂമീല് ഇത് വരെ വന്നിട്ടില്ല..ഇനിയങ്ങട്ട് ബരൂല്ല..
എല്ലാർക്കും കഥ ഇഷ്ടായല്ലോ...ലൈക്ക് തന്നാ പോര തിരുനബിയുടെ കാരുണ്യലാവണ്യം ഞമ്മളെ ഖൽബ്ക്കും അങ്ങട്ട് അപ് ലോഡ് ചെയ്യീം..ന്നാ പോട്ടെ അടുത്തൊല്ലം വിധീണ്ടേങ്കീ വീണ്ടും കാണാം അസ്സലാമുഅലൈക്കും
Post a Comment