പ്രസംഗം-7
നല്ല കൂട്ടുകാരൻ
✍🏻VMH വണ്ടൂർ
നല്ലകൂട്ടുകെട്ടിന് ഒട്ടനേകം പോരിശപറഞ്ഞ മതമാണ് വിശുദ്ധഇസ്ലാം..
പടച്ചവന്റെ പൊരുത്തത്തിൽ പരസ്പരം പ്രേമിച്ചവർക്ക് അർശിന്റെ തണലുണ്ടെന്ന് മൊഴിഞ്ഞ തിരുനബിയുടെ മൊഴിമുത്ത് വിളിച്ചോതുന്ന ആശയമതാണ്.
അന്ത്യനാളിൽ മിത്രങ്ങളെല്ലാം ശത്രുക്കളാകും,അല്ലാഹുവിനെ സൂക്ഷിച്ച്ജീവിച്ച മിത്രങ്ങളൊഴികെ എന്ന ഖുർആനീകവചനം സുകൃത കൂട്ടുകെട്ടിന്റെ മഹത്വത്തിന് മാറ്റ്കൂട്ടുന്നു.
തീർന്നില്ല
നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു എന്ന പ്രവാചകവചനം നമ്മെ സ്വാധീനിക്കേണ്ടതുണ്ട്.
കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന് മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക് പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന് വില കൊടുത്ത് വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച് അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്നാൽ ഒരു തീപ്പൊരി പാറി വന്ന് നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരെ വരാം. അല്ലെങ്കില്‍ പുകയും വെണ്ണീറും ശ്വസിച്ച് അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാനായിരിക്കും നമ്മുടെ വിധി
Www.Jannathulminna.Tk
സാമൂഹ്യ ജീവിതത്തിലെ സഹവാസങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക് ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്.
അതിലൊന്ന് സാമൂഹ്യ ജീവിയായ മനുഷ്യന് സുഹൃദ്ബന്ധങ്ങളില്‍ നിന്ന് വേറിട്ട് ഒരു ജീവിതം സാധ്യമല്ല.
എന്ന സുമോഹനസന്ദേശമാണ്
അതോടൊപ്പം മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം എന്ന സുന്ദരമായ മെസ്സേജും ഈ മൊഴിമുത്തിലുണ്ട്.
നല്ല മനുഷ്യരുമായി കൂട്ടുകൂടുന്നവർക്ക് ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നും ഈ ഹദീസ് നമ്മെ തൊട്ടുണർത്തുന്നു.
കൂടാതെ ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും നമ്മിലേക്ക് കടന്ന്കൂടുകയും ചെയ്യുമെന്ന് ഈ പ്രവാചകവചനം അടിവരയിടുന്നു..
സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ് ശ്രമിക്കേണ്ടത്. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ് ഒന്നുകൂടി ഉയരാന്‍ അത് സഹായകമാകും എന്ന മെസ്സേജും ഈ പുണ്യമൊഴിയിൽ നിന്ന് വായിച്ചെടുക്കാനാവും
ദുസ്സ്വഭാവികളുമായാണ് നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത് നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ് തകര്‍ക്കാനാണ് കാരണമാവുക,എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.
Www.Jannathulminna.Tk
സന്തോഷങ്ങളിൽ മാത്രം കൂടെ നിൽക്കുകയും സന്താപങ്ങളിൽ മാറിനിൽക്കുകയും ചെയ്യുന്നവനല്ല മറിച്ച് രണ്ട് സന്ദർഭങ്ങളിലും കൂടെക്കൂടുന്നവനാണ് യഥാർത്ഥസുഹൃത്ത്..
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി അന്വർത്ഥമാക്കും വിധം തന്റെ കൂട്ടുകാരന്റെ കുറവുകൾ നികത്തി ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുവാനും കഴിവുകളെ കണ്ടെത്തി പ്രോൽസാഹനമേകുവാനും ഒരു യഥാർത്ഥ കൂട്ടുകാരനേ കഴിയൂ...
തന്റെ ശരീരത്തേക്കാൾ കൂട്ടുകാരന് പരിഗണനനൽകുകയും അകന്നാലും ബന്ധം ബന്ധനമാക്കാത്തവനും നല്ലകൂട്ടുകാരൻ മാത്രമാണ്
ഇത്തരം മനോഹരമായ കൂട്ടുകെട്ടിന്റെ മകുടോദാഹരണമാണ് മുത്ത്നബിയും സ്വിദ്ധീഖ് തങ്ങളും..
ഒരുനിമിഷം പോലും
പിരിഞ്ഞിരിക്കാൻ ആവതില്ലാത്ത വിധം സുദൃഢമായിരുന്നു ആ ബന്ധം.
ഹിജ് റ മദ്ധ്യേ വിഷജീവികളുടെ വാസസ്ഥലമായിരുന്ന
സൗർഗുഹക്കകം എല്ലാ പൊത്തുകളും അടച്ച് അപകടസാധ്യതയെ വകഞ്ഞ്മാറ്റിയ ശേഷമായിരുന്നു സ്വിദ്ധീഖ് തങ്ങൾ തിരുനബിയെ അകത്തേക്ക് പ്രവേശിപ്പിച്ചത്..
ഇത്ര മികച്ച കൂട്ടുകെട്ടിന്റെ ഉദാഹരം മറ്റേതുണ്ട്.
നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അവന്റെ കൂട്ടുകെട്ട് ആരുമായിട്ടാണ് എന്നറിയുകയാണ്.
ഇതിനെ അടിവരയിട്ട് തിരുനബി ഒരിക്കൽ പറയുകയുണ്ടായി
"ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് അവന്റെ കൂട്ടുകാരന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ് കൂട്ടുകാരനാക്കുന്നതെന്ന് സ്വയം പരിശോധിക്കട്ടെ.''
എന്തൊരു സുന്ദരസന്ദേശമാണിത്...
Www.Jannathulminna.Tk
പക്ഷെ ഖേദകരമെന്ന് പറയട്ടെ
ഈ പ്രവാചകാധ്യാപനത്തെ,കാറ്റിൽപറത്തി
ആധുനീക കൗമാരങ്ങളും,യുവതയും ചീത്തകൂട്ടുകാരെ തെരഞ്ഞെടുത്ത് അരുതായ്മകളുടെ ആഴിയിൽ അധഃപതിച്ച അതിദാരുണ കാഴ്ചയാണെങ്ങും നമുക്ക് കാണാനാവുന്നത്..
എന്നെപ്പോലുളള കൊച്ചുകൂട്ടുകാർ വരെ ഇന്ന് കളളും,പെണ്ണും കൊളളയും,കൊലയും,കഞ്ചാവും നിത്യ ഹോബിയാക്കുന്നവരാണ്
ഇതിന് പ്രധാനഹേതു ചീത്തകൂട്ടുകെട്ട് മാത്രമാണെന്നതിൽ ഒട്ടും സന്ദേഹമില്ല..
ഈ അവസ്ഥയിൽ നിന്ന് സുരക്ഷ നേടാനും മുത്ത്നബി മൊഴിഞ്ഞ ധാർമ്മാധിഷ്ഠിത ചങ്ങാത്തത്തിന് അടിത്തറപാകാനും ഏറ്റവും നല്ല പോംവഴി കേരളത്തിലെ ഏറ്റവും വലിയ ധാർമ്‌മികവിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ലും കീഴ്ഘടക ബാലസംഘമായ SBS ലും മെമ്പർഷിപ്പെടുക്കുക എന്നുളളതാണ്
ഈ കൂട്ടായ്മയിൽ അംഗത്വമെടുക്കുന്നതിലൂടെ ദുഷിച്ചകൂട്ടുകെട്ട് വഴി വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും സംഭവിക്കുന്ന അപചയങ്ങളേയും അരുതായ്മകളേയും തുടച്ച് നീക്കുവാനും ഭാവിയിൽ ഭാസുരമായ ഒരു യുവസമൂഹത്തെ പടുത്തുയർത്താനും കഴിയുമെന്നതിൽ തെല്ലും സംശയമില്ല..
ഈയൊരു സദുപദേശം ഉൾക്കൊണ്ട് നിങ്ങളുടെ സന്താനങ്ങളെ എന്നോടൊപ്പം സുന്നീബാലസംഘത്തിന്റെ ശ്രേണിയിൽ അണിനിരത്തുമെന്ന് പ്രത്യാശിച്ച് കൊണ്ട് വാക്കുകൾക്ക് വിട..
അസ്സലാമുഅലൈക്കും
Post a Comment