പ്രസംഗം 6
സ്നേഹമാണ് ഇസ്ലാം
✍🏻VMH വണ്ടൂർ
സ്നേഹമാണിക്യചുവരുകളാൽ തീർത്ത സ്വർഗ്ഗമണിമാളികയാണ് വിശുദ്ധ ഇസ്ലാം
സ്നേഹം ഇസ്ലാമികവീടിന്റെ അടിത്തറയാണ്..
ഒരു ഭാഗത്ത് അല്ലാഹുവിനോടും റസൂലിനോടുമുളള സ്നേഹം
ഒപ്പം അവിടുത്തെ കുടുംബത്തോടുളള സ്നേഹം
മറ്റൊരു വശത്ത് മാതാപിതാക്കളോടും ഗുരുക്കളോടുമുളള സ്നേഹം
വേറൊരു ഭാഗത്ത് ജാതി,മതഭേദമന്യേ മാനുഷീകസ്നേഹം
മറ്റൊരുവശം സഹജീവിസ്നേഹം
എല്ലാം ഭദ്രമെങ്കിലേ വിശുദ്ധഇസ്ലാമാകുന്ന മണിമാളികയിലെ സുഖജീവിതം രുചിക്കാനാവൂ...
അല്ലാഹുവിനോടുളള സ്നേഹത്തിൽ നിന്ന് തുടങ്ങാം..
ഒരു യഥാർത്ഥ വിശ്വാസി അല്ലാഹുവിനെ സ്നേഹിക്കുന്നവൻ മാത്രമാണ്
അതാണ് വിശുദ്ധഖുർആൻ അടിവരയിട്ടത്
والذين امنوا اشد حبا لله
മുത്ത്നബിയെ സ്നേഹിക്കാത്തവൻ യഥാർത്ഥ വിശ്വാസി അല്ലേയല്ല..അത് അവിടുന്ന് തന്നെ മൊഴിയുകയുണ്ടായി
لا يؤمن احدكم حتى اكون احب اليه من والده وولده والناس اجمعين
നിങ്ങളുടെ മുഴുവന്‍ സ്വന്തക്കാരേക്കാളും എന്നെ പ്രിയം വെച്ചാലല്ലാതെ ഒരിക്കലും പരിപൂർണ്ണ വിശ്വാസിയാവുകയില്ല.
മുത്ത്നബിയുടെ കുടുംബത്തെ,സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയറിയാൻ ഈയൊരൊറ്റ ആയത്ത് മതി
لا أسألكم عليه أجرا الا المودة في القربى
മാതാപിതോക്കളോടുളള സ്നേഹത്തിനും അതിപ്രാധാന്യമാണ് ഇസ്ലാം നൽകുന്നത്
അല്ലാഹു പറയുന്നു
ان اشكر لي ولوالديك
എനിക്ക് നിങ്ങൾ നന്ദി ചെയ്യുക,ഒപ്പം മാതാപിതാക്കൾക്കും
സ്നേഹത്തിൽ നിന്നാണല്ലോ നന്ദി ഉൽഭവിക്കുന്നത്,അവനോടുളള സ്നേഹോഷ്മളമായ നന്ദിപ്രകടനത്തിന്റെ കൂടെ മാതാപിതാക്കളോടും വേണമെന്ന് ചേർത്തിപ്പറയുമ്പോൾ അതിന്റെ പ്രധാന്യതയറിയാൻ കൂടുതൽ ആലോചനവേണ്ടതില്ല
മാത്രമല്ല അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ ഏറ്റവും മികച്ച പോംവഴി മാതാപിതാക്കളെ സ്നേഹിക്കലാണെന്നും തിരുനബിമൊഴിമുത്തിലുണ്ട്.
ആദം നബിക്ക് വിവരങ്ങളുടെ പാരാവാരമേകിക്കൊണ്ട് മാലാഖമാരോടും അവരുടെ ഗുരുവായ ഇബ് ലീസിനോടും സ്നേഹാദര സുജൂദ് ചെയ്യാൻ അല്ലാഹു ആജ്ഞാപിച്ചതിലൂടെ ഗുരുവര്യരെ സ്നേഹിക്കലിന്റെ
അനിവാര്യത സുവ്യക്തമാണ്.
Www.Jannathulminna.Tk
ഇനി മാനുഷീകസ്നേഹത്തിലേക്ക് വരാം..
ഇന്ന് ഏറ്റവും കൂടുതൽ ചർച്ചചെയ്യുപ്പെടുന്നതും ഈവിഷയസംബന്ധിയായി കൂടുതൽ ചർവ്വിതചർവ്വണം ചെയ്യപ്പെടേണ്ടതും ഈയൊരു വശമാണ്
ഇസ്ലാം ഒരിക്കലും ഭീകരവാദമല്ല
വിമർശകരുടെ പ്രയോഗം പോലെ
വാള് കൊണ്ട് വളർന്നതല്ല ഇസ്ലാം മറിച്ച് വാള് കൊണ്ട് മുറിവേറ്റ് വളർന്നതാണ്.
മുത്ത്നബിയുടെയും സ്വഹാബത്തിന്റേയും ചരിത്രം വായിക്കുമ്പോൾ അത് സുതരാം വ്യക്തമാണ്
ത്വാഇഫിന്റെ മണ്ണിൽ ബോധനത്തിന് വേണ്ടി ചെന്ന തിരുനബിയെ കല്ലുകളും കൂക്കുവിളികളുമാണ് എതിരേറ്റത്
തൽസമയം ജിബ് രീൽ വന്നു മുത്ത്നബി യോട് ചോദിച്ചു
നബിയേ ഈ കാണുന്ന പർവ്വതം അവർക്ക് മേൽ മറിച്ചിട്ട് ഞാൻ നശിപ്പിക്കാം
അങ്ങൊന്ന് സമ്മതം മൂളിയാൽ മതി
പക്ഷെ
വേണ്ട വേണ്ടാ എന്നായിരുന്നു അവിടുത്തെ മറുപടി
ഇതാണ് തിരുനബിയുടെ സീമകളില്ലാത്ത സ്നേഹമനസ്സുകളും വജസ്സുകളും
നമുക്കറിയാം ഹിജ്റ അഞ്ചിൽ തന്നെ കൈരളിയിൽ ഇസ്ലാം വന്നിട്ടുണ്ട്.
അന്ന് സ്വഹാബത്ത് വരുമ്പോൾ ഇവിടെ ഒരൊറ്റ മുസ്ലിമുമില്ല
പിന്നെങ്ങനെ ഇന്നുളള ലക്ഷോപലക്ഷം മുസ്ലിംകൾ ഉണ്ടായി..
മറ്റൊന്നുകൊണ്ടുമല്ല അവരുടെ സ്നേഹാർദ്ധമായ പ്രവർത്തികൾ കൊണ്ടും സ്വഭാവം കൊണ്ടും തന്നെ..
ഉത്തന്ത്യയിൽ സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളാൽ പതിനായിരങ്ങൾ ഇസ്ലാം പുൽകിയതും മറ്റൊന്നുകൊണ്ടുമല്ല.
അത് കൊണ്ട് തന്നേ
ഇന്ന് സിറിയയിലും മറ്റും IS നടത്തുന്ന നരനായാട്ടിന് ഇസ്ലാം ഒരിക്കലും ഉത്തരവാദിയല്ലേയല്ല..സത്യത്തിൽ ഒരു ജൂതസൃഷ്ടിയാണ് IS
ഇസ്ലാമിൽ എന്തിന് വേണ്ടിയായിരുന്നു ജിഹാദെന്ന് പഠിക്കാത്ത അൽപ്പർ മാത്രമാണ് ആ സംഘാംഗങ്ങൾ..
അതോടൊപ്പം ബറകത്തുളള കേന്ദ്രങ്ങളെന്ന് ഖുർആൻ വിശേഷിപ്പിച്ച മഖ്ബറകൾ തച്ചുടക്കുന്ന ഇവർക്ക് എന്ത് ഇസ്ലാമാണുളളത്.
ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷീക സ്നേഹത്തിന്റെ പരിഗണനയറിയാൻ ഈ ഒരൊറ്റ നബിവചനം തന്നെ ധാരാളം
ارحمو من فى الارض يرحمكم من في السماء
ജാതിയും മതവും നോക്കാതെ മാനുഷീകസ്നേഹത്തിലൂന്നി കാരുണ്യപ്രവർത്തനം ചെയ്താൽ അല്ലാഹുവിന്റെ കരുണാവർഷം ലഭ്യമാവുമെന്നാണീ തിരുമൊഴിമുത്ത് അന്വർത്ഥമാക്കുന്നത്..
ഈയൊരു തിരുവചനം മാതൃകയാക്കിക്കൊണ്ടാണ് കൈരളിയിലെ ഏറ്റവും മികച്ച യുവജനസംഘമായ SYS നാടുനീളെ നാനാജാതിമതക്കാർക്കും സ്നേഹസാന്ത്വനമേകിക്കൊണ്ടി
രിക്കുന്നത്..
സഹജീവികളായ മിണ്ടാപ്രാണികളോടും അതിരില്ലാത്ത സ്നേഹം കോരിച്ചൊരിയാനാണ് ഇസ്ലാമികാധ്യാപനങ്ങൾ നമ്മെ വിളിച്ചറിയിക്കുന്നത്..
പൂച്ചയെ കെട്ടിയിട്ട് സ്നേഹലംഘനം നടത്തിയ സ്ത്രീനരകത്തിൽ പ്രവേശിച്ചെന്ന തിരുനബി വചനം അതിനൊരു മകുടോദാഹരണമാണ്
മാത്രമല്ല ഒരിക്കൽ
തളളപ്പക്ഷിയിൽ നിന്നും തട്ടിയെടുത്ത കുഞ്ഞുങ്ങളുമായി തിരുസമക്ഷം വന്ന വ്യക്തിയോട് അതിനെ മാതാവിന്റെ ചാരത്തേക്ക് തന്നെ വിട്ടയക്കുക എന്ന് പഠിപ്പിച്ച പുന്നാരനബിയേക്കാൾ സഹജീവിസ്നേഹം പഠിപ്പിച്ച മറ്റാരുണ്ട്
ഈ മാതൃക തന്നെയാണ് സ്വഹാബത്തും ഔലിയാക്കളും പിന്തുടർന്നത്
സുൽത്വാനുൽ ആരിഫീൻ രിഫാഈ ശൈഖിന്റെ ചരിത്രം നാം കേട്ടറിഞ്ഞവരാണ്
പളളിയിലേക്ക് പുറപ്പെടുന്ന സമയത്താണ് കുപ്പായകൈയിൽ പൂച്ചഉറങ്ങുന്ന കാഴ്ചകാണുന്നത്..അതിനെ വിരട്ടിയോടിക്കുന്നതിന് പകരം ആ കുപ്പായക്കൈ മുറിച്ച്
ഹാഫ്കൈ ശർട്ടുമായി പളളിയിൽപോയ ശൈഖിന്റെ സഹജീവിസ്നേഹത്തിന് സീമകളുണ്ടോ??!!
ഇതേ ശൈഖ് തന്നെയാണ് വഴിവക്കിൽ വ്രണമേറ്റ് കിടന്ന ചാവാലിപ്പട്ടിയെ ദിവസങ്ങളോളം ശുഷ്രൂശിച്ച് സഹജീവിസ്നേഹത്തിന്റെ ഉദാത്തമാതൃക നമുക്ക് പകർന്ന് തന്നത്
ചുരുക്കത്തിൽ എല്ലാതലത്തിലും ഇസ്ലാം എന്നാൽ സ്നേഹമാണ്..
സ്നേഹമില്ലാത്തവന് ഇസ്ലാമിസ്റ്റെന്ന് പറയാൻ ധാർമ്മികമായി തെല്ലും അവകാശമില്ല..
ഭീകരതയുടെ റൂട്ടിൽ ഗമിക്കുന്നവർ ഖുർആനിന്റേയും തിരുഹദീസിന്റേയും പവിത്രവചനങ്ങൾക്കു മേൽ കഠാര വെച്ചവരാണ്..
അത്തരം അൽപ്പജ്ഞാനികളുടെ പ്രവർത്തനങ്ങൾ കണ്ട് ഇസ്ലാമിന്റെ സ്നേഹവെളിച്ചത്തിനെ ഊതിക്കെടുത്താൻ ശ്രമിക്കുന്നവർ ചരിത്രം പഠിക്കുക
അല്ലാഹു ഇസ്ലാം വിഭാവനം ചെയ്യുന്ന സ്നേഹറൂട്ടിലൂടെ അടിവെച്ചടിവെടിക്കാനും ഭീകരതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാ സമരം നയിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ..ആമീീീന്‍
Post a Comment