പ്രസംഗം 3
ഇമാം മാലിക് തങ്ങളുടെ ഇശ്ഖുന്നബി
🌹🌹🌹🌹🌹🌹🌹🌹🌹
തിരുനബിയുടെ ഈ മീലാദാഘോഷത്തിൽ ഇമാം മാലിക് തങ്ങളുടെ ഇശ്ഖുന്നബി എന്ന വിഷയത്തെ അധികരിച്ച് ഒരു കൊച്ചു പ്രസംഗം ഞാനും അവതരിപ്പിക്കാം..നാഥൻ തുണക്കട്ടെ ആമീീീൻ
ഇമാമു ദാരിൽ ഹിജ്റഃ അഥവാ
മദീനയുടെ ഇമാം എന്ന പേരിൽ പ്രസിദ്ധനായ, കർമ്മശാസ്ത്ര മദ്ഹബുകളിലെ രണ്ടാം ഇമാമാണ് നമ്മുടെ കഥാനായകൻ..
പാണ്ഡിത്യത്തിന് പുറമെ പുണ്യരുടെ പ്രശസ്തി വാനോളമെത്തിയത് ഇശ്ഖുന്നബിയിലാണ്..അവിടുത്തെ ഏതാനും പ്രവാചകപ്പ്രേമ സാക്ഷ്യങ്ങൾ അയവിറക്കി ഞാൻ അവസാനിപ്പിക്കാം..
മദീനാ ഭൂമികയിൽ ഒരു തവണ പോലും ചെരിപ്പിട്ട് സഞ്ചരിക്കുകയോ ഒട്ടകപ്പുറത്ത് സവാരി നടത്തുകയോ ചെയ്തില്ല മഹാൻ..കാരണമാരാഞ്ഞപ്പോൾ അദ്ധേഹം ജനങ്ങളോട് പറഞ്ഞതിപ്രകാരമാണ്..
``മുത്ത്നബിയുടെ പവിത്രപാദം പതിഞ്ഞ മണ്ണിൽ ഒട്ടകക്കുളമ്പ് ചവിട്ടിക്കാനോ,ചെരിപ്പ് പതിപ്പിക്കാനോ ഞാൻ ഇഷ്ടപ്പെടുന്നില്ല..അത് തിരുനബിയോടുള്ള അദബ് കേടാണ്''
നോക്കൂ ആ പുണ്യപുരുഷന്റെ ഇശ്ഖുന്നബി..
തീർന്നില്ല..
ആയിരക്കണക്കിന് ശിഷ്യർക്ക് ഹദീസ് ക്ലാസ്സുകളെടുക്കുമ്പോൾ പുതുവസ്ത്രമണിഞ്ഞ്,അത്തറ്പൂശി,ശബ്ദം കുറച്ച്,വിനയത്തോടെ മാത്രമേ മഹാൻ ക്ലാസ്സെടുത്തുളളൂ..ശബ്ദമുയർത്താനാവശ്യപ്പെട്ടപ്പോൾ തിരുനബിയുടെ ചാരെ ശബ്ദമുയർത്തുന്നതിനെതിരെയുള്ള يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَഎന്ന ഖുർആൻ സൂക്തം ഓതുകയാണ് മഹാൻ ചെയ്തത്
നോക്കൂ ആ മുത്തിന്റെ മുഹബ്ബത്ത്..!!
അവസാനിക്കുന്നില്ല..ഒരുദിനം ഹദീസ് ക്ലാസ്സിനിടയിൽ 16 തവണ തങ്ങളെ ഉഗ്രവിഷമുളള തേൾകൊത്തുകയുണ്ടായി.ശരീരമാകെ വിഷം കേറി അതിവേദനയും ശരീരപ്പകർച്ചയുമുണ്ടായെങ്കിലും അവിടുന്ന് ക്ലാസ്സ് അവസാനിപ്പിച്ചില്ല..ഹദീസ് പൂർത്തിയാക്കാതെ അവസാനിപ്പിക്കൽ പ്രവാചകരോടുളള മര്യാദകേടാവുമെന്നാണ് മഹാൻ ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പ്രതികരിച്ചത്..
ഇനിയുമുണ്ട് മഹാന്റെ ഇശ്ഖുന്നബിയിലൂട്ടിയ സംഭവങ്ങൾ..
അക്കാലഘട്ടത്തിലെ സുന്നിയും സ്വൂഫീസ്നേഹിയുമായ രാജാവായ
ഖലീഫഃ ഹാറൂൺ റഷീദൊരിക്കൽ മാലിക് തങ്ങളുടെ വീട്ടിൽ വരികയുണ്ടായി..വാതിൽതുറക്കാനൽപ്പം വൈകി..കാരണമന്വേഷിച്ചപ്പോൾ മാഹാൻ വിനയാന്വിതനായി പറഞ്ഞു
``എനിക്കുറപ്പുണ്ട് നിങ്ങൾ മുത്ത്നബിയുടെ ഹദീസ് കേൾക്കാൻ മാത്രമാണ് വരുന്നതെന്ന്..അത് കൊണ്ട് അംഗശുദ്ധിവരുത്തലും അണിഞ്ഞൊരുങ്ങലും എനിക്ക് നിർബന്ധമാണ്..അതാണൽപ്പം വൈകിയത്''
എത്ര മനോഹരമായ പ്രണയം..!!
ഖലീഫ അബൂജഅ്ഫർ തിരുറൗള സിയാറത്തിനെത്തിയതാണ്..ദുആ ചെയ്യുമ്പോൾ ഖിബ് ലക്കഭിമുഖമായാണോ തിരുനബിക്കഭിമുഖമായാണോ നിൽക്കേണ്ടത് എന്ന ഖലീഫഃ യുടെ ചോദ്യം കേട്ട് മാലിക് തങ്ങൾ പറഞ്ഞു..
നിങ്ങളുടേയും നിങ്ങളുടെ ഉപ്പാപ്പ ആദം നബിയുടേയും വസീല യായ തിരുനബിയെത്തൊട്ടെന്തിന് മുഖം തിരിക്കണം..!!!
തവസ്സുൽ വിരോധികൾക്ക് അവരുടെ ഈ ഉപദേശത്തിൽ നിന്ന് പാഠമുൾക്കൊളളാനുണ്ട്
ഇനിയുമേറെ പറയാനുണ്ട്..സമയക്കുറവ് മൂലം ചുരുക്കുന്നു..
അല്ലാഹു മഹാനുഭാവന്റെ ഹഖ് കൊണ്ട് നമ്മെ ഏവരേയും യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തട്ടേ..ആമീീീൻ
അസ്സലാമുഅലൈക്കും
🌷🌷🌷🌷🌷🌷🌷🌷
Post a Comment