യൂസുഫ് നബി ചരിത്രം ഭാഗം 2
ദിവസങ്ങൾ പിന്നെയും കടന്നു പോയി.
ആ ദു:ഖവും നബി മറന്നു കഴിഞ്ഞിരുന്നു. യൂസുഫിനെയും ബുൻയാമിനെയും ലാളിച്ചു നബി ഒരോദിവസങ്ങളും കഴിച്ചു കൂട്ടി.
മറ്റുമക്കളോടൊപ്പം ആടിനെ മേക്കുവാനോ, മറ്റുള്ളവരോടൊപ്പം ആടിപാടി നടക്കുവാനോ നബി ഇരുവരെയും അനുവദിച്ചില്ല.
യൂസുഫിനോടും, ബുൻയാമിനോടും കാണിക്കുന്ന അമിത സ്നേഹവും വാത്സല്യവും കണ്ട് ബാക്കി പത്തുപുത്രൻമാർക്കും അമർഷം ഉളവായി.എന്നാൽ അതവർ പുറത്ത് കാണിച്ചില്ല. പ്രകടിപ്പിച്ചാൽ അപകടം ആണെന്ന് അവർക്കറിയാമായിരുന്നു.
ലിയായും യഹ്ക്കൂബുനബി(അ)യുടെ പ്രവർത്തികൾ ഇഷ്ടപ്പെട്ടിരുന്നില്ല.അവരും എല്ലാം ഉള്ളിൽ ഒളിപ്പിച്ചു. യൂസുഫിന് പതിനഞ്ചു വയസ്സുതികഞ്ഞു......
ഒരു ദിവസം പതിവ് പോലെ യൂസുഫ് തൻെറ പിതാവിനോടൊന്നിച്ചു ഉറങ്ങുവാൻ കിടന്നു. ആ ഉറക്കത്തിൽ കുട്ടിയായ യൂസുഫ് വിചിത്രമായ ഒരു സ്വപ്നം കണ്ടു
"ആകാശത്ത് കത്തി ജ്വലിച്ച് നിന്ന സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും ഭൂമിയിലേക്ക് ഇറങ്ങി വന്ന് -തന്നെ വിണങ്ങുന്നു". ഈ വിചിത്രമായ സ്വപ്നം കണ്ട ആ ബാലൻ ഞെട്ടി ഉണർന്നു... ഭയത്തോടെ തൻെറ പിതാവിനെ കെട്ടിപ്പിടിച്ചു.യഹ്ക്കൂബ് നബി(അ) തൻെറ പുത്രനെ സ്വാന്തനപ്പെടുത്തിയ ശേഷം വിവരങ്ങൾ അന്വേഷിച്ചു....
തനിക്കുണ്ടായ അതിശയകരമായ സ്വപ്നം പിതാവിനോട് വിവരിച്ചു. സ്വപ്ന വ്യത്താന്തം അറിഞ്ഞ യഹ്ക്കൂബ് നബി(അ)യുടെ മുഖം പ്രസന്നമായി.അദ്ദേഹം വാത്സല്യത്തോടെ യൂസഫ് നബിയുടെ കവിളിൽ ഉമ്മവെച്ചു .എന്നിട്ട്, യൂസുഫിനോട് പറഞ്ഞു: മകനെ;നീ സ്വപ്നത്തിൽ കണ്ട" സൂര്യനും ചന്ദ്രനും നിൻെറ മാതാപിതാക്കൾ ആണ് ,പതിനൊന്ന് നക്ഷത്രം നിൻെറ സഹോദരങ്ങളും എല്ലാം ഒരുനാൾ നിൻെറ അധീനതയിൽ ജീവിക്കേണ്ടിവരും" ഇതാണ് നീ കണ്ട സ്വപ്നത്തിൻെറ സാരം .
അതിനാൽ എൻെറ മകൻ ഭയപ്പെടേണ്ട... എന്നാൽ ,നീ കണ്ട ഈ സ്വപ്നത്തെകുറിച്ചോ..അതിന് ഞാൻ തന്ന വ്യാഖ്യാന്നത്തെകുറിച്ചോ.. നിൻെറ സഹോദരങ്ങളെയൊ, മറ്റുള്ളവരെയൊ അറിയിക്കരുത്. അത് നിനക്ക് അപകടമാണ്.
പിതാവിൻെറ നിർദേശം യൂസുഫ് അംഗീകരിച്ചു .അവർ വീണ്ടും ഉറങ്ങുവാൻ കിടന്നു .
എന്നാൽ അവിടെ നടന്ന സംഭാഷണമെല്ലാം അടുത്തമുറിയിൽ ഉണ്ടായിരുന്ന ലിയ കേൾക്കുന്നുണ്ടായിരുന്നു.
സ്വപ്ന വ്യാഖ്യാനം കേട്ട ലിയയുടെ മനസ്സിൽ അസൂയയും കോപവും ഇരട്ടിച്ചു.അവരുടെ മനസ്സിൽ പലവിത ആശങ്കകളും ഉയർന്നു. അസ്വസ്ഥമായ ചിന്തകളാൽ ലിയ ഒരുവിധത്തിൽ നേരം വെളുപ്പിച്ചു. പ്രഭാതമായ ഉടൻ മൂത്ത പുത്രൻമാരായ റൂബിലിനെയും ശമ്മേനെയും യഹൂദയേയും അരികിൽ വിളിച്ചു യൂസുഫ് കണ്ട സ്വപനത്തെകുറിച്ചും അതിന് പിതാവ് നൽകിയ വ്യഖ്യാന ത്തെകുറിച്ചും വളരെ വിശദമായി പറഞ്ഞുകേൾപ്പിച്ചു. വിവരങ്ങൾ അറിഞ്ഞ റൂബിലിൻെറ മുഖം കോപത്താൽ ചുവന്നു തുടുത്തു .
എന്ത് !!!നമ്മൾ എല്ലാം യൂസുഫിൻെറ അധീനത്തിൽ ജീവിക്കേണ്ടിവരുമെന്നോ????ഇല്ല ഇതു കള്ളമാണ്.. ചതിയാണ് ..
പിതാവിൻെറ സ്നേഹം അവനിലുണ്ടാകുവാൻ അവൻ നെയ്തെടുത്ത കള്ള കഥകളാണിത്.അവൻെറ വഞ്ചനയിൽ പിതാവ് അകപെട്ടിരിക്കുന്നു. ഈവിധം മുന്നോട്ട് പോയാൽ പിതാവിന് നമ്മോട് അല്പം പോലും സ്നേഹമ്മില്ലാതാകും.
ഒരുപക്ഷെ .....അദ്ദേഹം നമ്മെ വെറുക്കുവാനും സാധ്യതയുണ്ട് .ഇല്ല ;അതിന് അനുവദിക്കാൻ പാടില്ല. അവൻെറ ശല്യം എന്നന്നേക്കുമായി അവസാനിപ്പിച്ചേ പറ്റു.
പ്രതികാരദാഹികളായി തീർന്ന അവർ തങ്ങളുടെ മറ്റു സഹോദരങ്ങളെ രഹസ്യമായി ഒരുമിച്ചു കൂട്ടി. "യൂസുഫിനെ എങ്ങനെ ഇല്ലാതാക്കും" എന്നതിനെ കുറിച്ച് ചർച്ച തുടങ്ങി.പലരും പലമാർഗ്ഗങ്ങൾ മുന്നോട്ട് വെച്ചു. അവസാനം ശമ്മേൻ എന്ന സഹേദരൻ പറഞ്ഞു യൂസുഫിനെ ഇല്ലായ്മ ചെയ്യാൻ എനിക്കു തോന്നിയ ഒരു വഴി ഞാൻ പറയാം.
അവസാനം ശമ്മേൻ പറഞ്ഞു: യൂസുഫിൻെറ ശല്യം ഇല്ലാതാക്കാൻ എനിക്ക് ഉചിതമെന്ന് തോന്നിയ ഒരു വഴി ഞാൻ പറയാം..... "കളിക്കാനാണെന്നും പറഞ്ഞ് യൂസുഫിനെ നമ്മുക്ക് കാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാം.അവിടെ വെച്ച് ആരും അറിയാതെ യൂസുഫിനെ ഇല്ലാതാക്കാം". ഇതു കേട്ട യഹൂദ പറഞ്ഞു:
ശമ്മേൻ...പിതാവ് യൂസുഫിനെ നമ്മോടൊപ്പം കാട്ടിലേക്ക് അയക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?... അതിന് വഴി ഉണ്ട് ;യൂസുഫിൻെറ സമീപത്ത് നിന്ന് പലവിധ കളികളിൽ ഏർപ്പെടാം അത് കാണുമ്പോൾ നമ്മോടൊപ്പം കാട്ടിൽ വരാൻ അവൻ ആഗ്രഹം പ്രകടിപ്പിക്കും.
അവൻെറ ആഗ്രഹത്തിനു പിതാവ് ഒരിക്കലും എതിര് നിൽക്കുകയും ഇല്ല. ഈ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു.
അവർ യൂസുഫിനു ചുറ്റും നിന്ന് പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. ഇതെല്ലാം കണ്ട് യൂസുഫ് അവരോട് ചോദിച്ചു: ജേഷ്ടൻമാരെ നിങ്ങൾ കാട്ടിൽ ആടിനെ മേക്കാൻ പോകുമ്പോഴും ഇതുപോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടലുണ്ടോ?...
കൊള്ളാം...അതുകാണാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം ഞങ്ങളോടൊപ്പം കാട്ടിൽ വന്നു നോക്കു. അപ്പോൾ കാണാം കാട്ടിലെ വിനോദം.
ഇതു കേട്ട യൂസുഫ് അവരോട് ചോദിച്ചു :ജോഷ്ടൻമാരെ നാളെ നിങ്ങളോടൊപ്പം ഞാനും വരട്ടെ....ഞങ്ങൾക്ക് സന്തേഷമേ ഉള്ളു പിതാവ് ഞങ്ങളോടൊപ്പം വിടുമെന്നു തോന്നുന്നുണ്ടോ? നീ ഒരു കാര്യം ചെയ്യു. ആദ്യം പിതാവിൽ നിന്ന് നീ തന്നെ സമ്മതം വേടിക്കു .അപ്പോൾ ഞങ്ങൾ കൂട്ടികൊണ്ടുപോകാം...എന്ന്അവർ യൂസുഫിനോട് പറഞ്ഞു .
ഇതു കേട്ടപ്പോൾ സന്തോഷം കൊണ്ട് പിതാവിൻെറ അരികിലേക്ക് ഒാടി അണഞ്ഞ യൂസുഫിനെ പിതാവ് വാത്സല്യപൂർവ്വം എടുത്ത് മടിയിൽ ഇരുത്തി.എന്താ മോനെ: ബാവാ ഞാൻ ഒരു ആഗ്രഹം അറിയിച്ചാൽ അങ്ങു അനുവാദം നൽകിടുമോ.... എന്താണ് ?എൻെറ മകൻെറ ഏതൊരു ആഗ്രഹവും നിറവേറ്റി തരുവാൻ ഈ പിതാവിനു സമ്മതമാണല്ലോ... ബാവാ... നാളെ ജേഷ്ടമാരുമൊത്തു കാട്ടിൽ ആടുമേക്കാൻ പോകുവാൻ എനിക്കും അനുവാദം നൽകിടണം.. ഇതു കേട്ട യഹ്ക്കൂബ് നബി(അ) ൻെറ മുഖം വാടി.അതിന് ശേഷം അദ്ദേഹം പറഞ്ഞു: അവരോടൊന്നിച്ചു നീ പോകണ്ട .ബാവ, അവരുടെ കളികൾ കാണാൻ എന്തൊരു ഭംഗിയാണ് .കാട്ടിലും അവർ ഇതുപോലെ കളിക്കുമെന്നു പറഞ്ഞു. മോനെ... കളിക്കുമ്പോൾ അവർക്ക് കളിയുടെ ചിന്തമാത്രമേ കാണു. കാട്ടിൽ വെച്ചു എൻെറ മകനു എന്തെങ്കിലും അപകടം പിണഞ്ഞാൽ ഈ ബാവക്ക് സഹിക്കുവാൻ കഴിയില്ല. ബാവ അവരെൻെറ സഹോദരങ്ങൾ അല്ലെ; ഒരിക്കലും എന്നെ അപകടപ്പെടുകത്തുകയില്ല . അനുവാദം നൽകു ബാവാ....
പുത്രൻെറ സ്നേഹം നിറഞ്ഞ വാക്കുകളെ എതിർത്ത് പിന്നെ ഒന്നും പറയുവാൻ വാത്സല്യനിധിയായ ആ പിതാവിന് കഴിഞ്ഞില്ല. മനസ്സില്ലാമനസ്സോടെ യഹ്ക്കൂബ് നബി (അ)അനുവാദം നൽകി.
സന്തോഷത്താൽ അലയടിച്ചു ആ കുഞ്ഞു മനസ്സ്.... പിതാവിൻെറ കവിളിൽ തുരുതുരാ.....ഉമ്മകൾ നൽകി. ഈ വിവരം സഹോദരങ്ങളെ അറിയിക്കാൻ അവരുടെ അരികത്തേക്ക് ഒാടി പോയി...
പിറ്റേ ദിവസം പ്രഭാതമായി ..യഹ്ക്കൂബ് നബി(അ) യൂസുഫിനെ കുളിപ്പിച്ച് സുഗന്ദ തൈലങ്ങൾ പുരട്ടി .താൻ സ്വന്തമായി തുന്നിയ ചിത്രാലങ്കൃതമായ ഉടുപ്പ് യൂസുഫിനെ അണിയിച്ചു .പിതാവും പുത്രനും ഒരുമിച്ചിരുന്നു ആഹാരവും കഴിച്ചു.
ഇത്രയും ആയപ്പോഴെക്കും പുത്രൻമാർ പത്ത്പേരും അവിടെ ഹാജറായി. യൂസുഫിനോട് പലവിധ സ്നേഹപ്രകടനം നടത്തി. ഇതെല്ലാം കണ്ടു സംത്യപ്തനായ യഹ്ക്കൂബ് നബി (അ) പറഞ്ഞു...
മക്കളെ..... "യൂസുഫിനെ വളരെ അതികം സൂക്ഷിച്ച് കൊണ്ട് പോകണം. കാട്ടിലെ കല്ലും മുള്ളും നിറഞ്ഞ പാതയില്‍ സഞ്ചരിച്ച് അവനു ശീലമില്ല .അവനെ നടത്തരുത് ,കാട്ടിൽ എത്തിയാല്‍ അവനെ തനിച്ചാക്കി നിങ്ങള്‍ എങ്ങും പോകരുത് ,കഴിയുന്നതും നേരത്തെ വീട്ടിലേക്ക് മടങ്ങി വരികയും വേണം" പിതാവിൻെറ നിദ്ദേശങ്ങൾ എല്ലാം അവര്‍ അതെ പടി അംഗീകരിച്ചു .
ശമ്മേൻ ഒാടി ചെന്നു യൂസുഫിനെ പൊക്കിയെടുത്തു. പിതാവിനോട് യാത്രയും പറഞ്ഞു നടന്നു....പുത്രൻമാർ കണ്ണില്‍ നിന്നും മറയുന്നതും വരെ ആ പിതാവ് നിർനിമേഷനായി നോക്കിനിന്നു. അവരുടെ രക്ഷക്കായി അള്ളാവിനോട് ദുആ ചെയ്തു.
അവര്‍ കാടിനോട് അടുക്കാറായി....പെട്ടെന്ന്, മുന്നില്‍ നടന്നിരുന്ന റൂബീൽ തിരിഞ്ഞു നോക്കി ശമ്മേൻ എന്തിനാണ് ഇനിയും ഇവനെ തോളില്‍ ഏറ്റിനടക്കുന്നത്.... ഇറക്കി താഴെ നിർത്തൂ. ശമ്മേൻ പറഞ്ഞു: റൂബീൽ... അവന്‍ നമ്മുടെ രാജാവല്ലെ; രാജാവിനെ തോളില്‍ ഏറ്റിനടക്കുന്നത് അടിമകൾ അല്ലേ.
ഇതുകേട്ട് മറ്റ് എല്ലാവരും പരിഹസിച്ചു ആർത്ത് ചിരിച്ചു.
കോപിഷ്ടനായ റൂബീൽ ഒാടിചെന്ന് ശമ്മേൻെറ ഉടുപ്പിനു വലിച്ചു പിടിച്ചു.ആ വലിയുടെ ആഘാതത്തിൽ യൂസുഫ് താഴെ വീണു ഉരുണ്ടു...
അപ്പോഴും അവര്‍ ആർത്ത് ചിരിച്ചു .പരിഭ്രാന്തനായ യൂസുഫ് അവരുടെ ഒാരോരുത്തരുടെയും മുഖത്ത് മാറി മാറി നോക്കി .ജേഷ്ടൻ മാരെ എന്തിനാണ്.... എന്തിനാണ് എന്നോടു ഈവിധം പെരുമാറുന്നത്. ഞാൻ എന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്.
എനിക്കു ഒന്നും മനസ്സില്‍ ആകുന്നില്ല .
ഉം ;
നിനക്കു ഒന്നും മനസ്സിലാകുന്നില്ല അല്ലെ???
" ഞങ്ങൾ എല്ലാവരും അയോഗ്യരെന്നു കാണിക്കുവാൻ വേണ്ടി പിതാവിനോട് കള്ളകഥ പറഞ്ഞു കൊടുത്തു...ആ കഥ പിതാവ് വിശ്വസിച്ചു. അദ്ദേഹം ഞങ്ങളെ വെറുക്കുവാനും തുടങ്ങി"... ഇതെല്ലാം ചെയ്ത വഞ്ചകനായ നിന്നെ ഞങ്ങള്‍ വെറുതെ വിടും എന്ന് വിചാരിച്ചോ??!
അവര്‍ യൂസുഫിന് നേരെ പാഞ്ഞടുത്തു......
അവരുടെ മർദനങ്ങൾ ഏറ്റു യൂസുഫിൻെറ ശരീരം വേദനയാൽ പിടഞ്ഞു.
നിമിഷങ്ങൾ കഴിയും തോറും അവരുടെ കോപം ഇരട്ടിച്ചു. അല്പം അകലെ കിടന്നിരുന്ന ഒരുവലിയകല്ല് എടുത്ത് അവരിൽ ചില൪� അവശനായി കിടക്കുന്ന ;യൂസുഫിൻെറ നേരെ പാഞ്ഞടുത്തു..... അവരുടെ ഉദ്ദേശം മനസ്സിലാക്കിയ യഹൂദ അവരെ തടഞ്ഞു... അരുത് ! യൂസുഫിനെ കൊല്ലരുത് .അവനെ വധിക്കരുത്....
അത് ഞാന്‍ അനുവദിക്കില്ല... അതാണ് നിങ്ങളുടെ ഉദ്ദേശം എങ്കില്‍ ഇവിടെ നടന്ന എല്ലാ കാര്യവും ഞാന്‍ പിതാവിനെ അറിയിക്കും .ഇത് കേട്ടപ്പോൾ അവര്‍ കല്ല് താഴെ ഇട്ടു.
. യഹൂദ ....എന്താണ് നീ ഈ പറയുന്നത് ??ഇവൻെറ ശല്യം അവസാനിപ്പിക്കുവാന്‍ നമുക്ക് വീണു കിട്ടിയ അവസരമാണിത് ...അത് നഷ്ട്ടപ്പെടുത്തണമെന്നാണോ നീ പറയുന്നത് ???റൂബീൽ ഇവൻെറ ശല്യം തീർക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ ഉദ്ദേശം .അതിനായി ഞാന്‍ ഒരു നിർദ്ദേശം പറയാം ......അതാ ആ കാണുന്ന പൊട്ടക്കിണറ്റിൽ അവനെ ഉപേക്ഷിക്കാം...
ഏതെങ്കിലും വഴി�യാത്രക്കാർ അവനെ കൊണ്ട് പോയ് കൊള്ളും. യൂസുഫിനെ കൊണ്ടുള്ള നമ്മുടെ ശല്യവും തീരും.
യഹൂദയുടെ ഈ തീരുമാനത്തിനോട് അവരില്‍ ഭൂരിഭാഗം പേർക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാലും;അവര്‍ സമ്മതിച്ചു. കാരണം.....ഈ തീരുമാനത്തിനോട് യോജിച്ചില്ലിങ്കിൽ അപകടമാണെന്ന് അവർക്ക് അറിയാമായിരുന്നു. അതു കൊണ്ട് മാത്രം അവര്‍ സമ്മതം മൂളി.
അവശനായി കിടക്കുന്ന യൂസുഫിനെ അവര്‍ വലിച്ചിഴച്ചു കിണറിനടുത്തോക്ക് കൊണ്ട് പോയി....
ആ പിഞ്ചുബാലൻെറ ദീനരോദനങ്ങൾ ആ കഠിന ഹൃദയരിൽ ഒരുമാറ്റവും വരുത്തിയില്ല .അവർ യൂസുഫ് അണിഞ്ഞ ഉടുപ്പ് അഴിച്ചു എടുത്തു .കയ്യും കാലും ബന്ധിച്ചു ഒരു കയറിൽ കെട്ടി... അവർ യൂസുഫിനെ കിണറ്റിലേക്ക് ഇറക്കി ...തന്റെ അന്ത്യം അടുത്തെന്നു മനസ്സിലായ ആ ബാലൻ നിഷ്കളങ്കതയോടെ
യഹൂദയെ നോക്കി... എന്നിട്ട് പറഞ്ഞു: ജേഷ്ടാ..വീട്ടില്‍ ചെല്ലുമ്പോള്‍ പിതാവിനോട് എന്റെ അവസാന സലാം അറിയിക്കണം.ഇതു കേട്ട യഹൂദയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി..... കുറ്റബോധം അയാളുടെ മനസ്സിനെ തളർത്തി .
പെട്ടെന്ന്, റൂബീൽ യൂസുഫിനെ ബന്ധിച്ച കയർ മുറിച്ചു വിട്ടു .ഒരുവലിയ ശബ്ദത്തോടെ യൂസുഫ് ആഘർതത്തിൻെറ അടിതട്ടിൽ ചെന്ന് പതിച്ചു.....
യൂസുഫ് ആ കിണറിൻെറ അടിത്തട്ടിലേക്ക് ആഴ്ന്നുപോയി ..യൂസുഫ് എല്ലാം അള്ളാഹുവിൽ ഭരമേൽപ്പിച്ചു (അവിടെ അള്ളാഹുവിൻെറ ഇടപെടൽ നടന്നു ). ഈ സമയത്ത് അള്ളാഹുവിൻെറ ആജ്ഞ പ്രകാരം ജിബ്രീൽ(അ) അവിടെ പ്രത്യക്ഷമായി. യൂസുഫിനെ താങ്ങിയെടുത്തു. പെട്ടന്നനെ പ്രത്യക്ഷപ്പെട്ട ഒരു വെള്ളകല്ലിന്മേൽ യൂസുഫിൻെറ പാർശ്വത്തിൽ തൂക്കിയിട്ടപോലെ ഒരു ഉടുപ്പും (മലക്ക് സ്വർഗ്ഗത്തിൽ നിന്നും കൊണ്ട് വന്നതാണെന്നും .നമറൂദ് തീ കുണ്ഡത്തിൽ എറിഞ്ഞപ്പോൾ അള്ളാഹു ഇബ്രാഹീം നബി(അ)നെ പുതപ്പിച്ച ഉടുപ്പാണെന്നും ഖിസകളിൽ പറയുന്നുണ്ട്)മലക്കിൻെറ ദ്യഷ്ടിയിൽപ്പെട്ട ആ ഉടുപ്പ് ആ കല്ലിൽ വിരിച്ച് യൂസുഫിനെ അതിനുമുകളിൽ ഇരുത്തി.എന്നിട്ട് കിണറ്റിലുണ്ടായിരുന്ന ജന്തുജാലങ്ങൾക്ക് മലക്ക് താക്കീത്ചെയ്തു.......(യൂസുഫിനെ ചില സർപ്പങ്ങൾ ഉപദ്രവിക്കാൻ ഒരുങ്ങിയപ്പോൾ).
""ഇതാ നിരപരാധിയായ ഒരു മനുഷ്യൻ ഇവിടെ ആഗതനായിട്ടുണ്ട്.അദ്ദേഹം നിങ്ങളുടെ ഒരു അതിഥിയാണ്.അദ്ദേഹത്തിന്നു നിങ്ങളിൽ നിന്നു യാതൊരു ഉപദ്രവും നേരിടാൻ പാടില്ല"""" .ഇങ്ങനെ യൂസുഫ് നബി (അ)യ്ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി .കിണറിനെ നോക്കെത്താ ദൂരത്തോളം വിശാലമാക്കി കൊടുത്ത്... സുന്ദരമായ ഒരു ഉദ്ദ്യാനവും നൽകിയിട്ടാണ് ജിബ്രീൽ (അ)അവിടെ നിന്നും മടങ്ങിപോയത്..
.((യൂസുഫിനെ താഴ്ത്തിയ ആ കിണറു നൂഹ് നബി(അ)യുടെ പുത്രനായ സാം നിർമ്മിച്ചതായിരുന്നു .(അ)ആ കിണർ ബൈത്തുൽ അഹ്സാൻ എന്നപേരിലും അറിയപ്പെടുന്നുണ്ട് .ആ കിണറിൻെറ മുകൾ ഭാഗം ഇടുങ്ങിയതും അടിഭാഗം വിസ്തൃതിയും ഉള്ളതുമായിരുന്നു .അന്ധകാരനിബിഡമായ ആ കിണറ്റിൽ ജന്തുജാലങ്ങൾ പൊരുത്തതോടെ ജീവിച്ചിരുന്നു.കിണറിൽ ഒരാളുടെ പൊക്കത്തോളം വെള്ളവും ,ആ വെള്ളം ഉപ്പുരസം കലർന്നതും ആയിരുന്നു.400 മുഴമായിരുന്നു ആഴം .യൂസുഫ് നബി ഇറങ്ങിയതോടുകൂടി അതിലെ വെള്ളം മധുരിച്ചു.))
. . ((യൂസുഫിന്ന് ഈ പരീക്ഷണം അള്ളാഹു കൊടുക്കാനുണ്ടായിരുന്ന രണ്ട് കാര്യങ്ങൾ ഇവിടെ വിശദീകരിക്കാം...
.
ഒന്ന്.
.""ഹൂദ് നബി(അ)യുടെ കാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതൻ ശീസ് നബി(അ)യുടെ വേദഗ്രന്ദത്തിൽ നിന്നും യൂസുഫ് നബി(അ""യുടെ സൗദര്യത്തെ കുറിച്ച് മനസ്സിലാക്കി നബിയെ കാണാൻ ആഗ്രഹിച്ച്, അള്ളാഹുവിനോട് നിത്യവും നബിയെ നേരിൽ കാണുവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. അപ്പോൾ ജുബുൽ അഹസീൻ കിണറ്റിൽ പോയി താമസിക്കാൻ അള്ളാഹുവിൽ നിന്നും കല്പനയുണ്ടായി"".
അങ്ങനെ 1200 വർഷം ആകിണറ്റിൽ താമസിച്ചുപോന്നു. യൂസുഫ് നബി(അ)യെ കിണറ്റിൽ ഇറക്കപ്പെട്ടതിന് ശേഷം നബിയെ ദർശിച്ചു ഇങ്ങനെ പറഞ്ഞു :"അള്ളാഹുവിൻെറ റസൂലെ.. അങ്ങയെ ദർശിക്കുവാൻ വേണ്ടിയാണ് ഇത്രയും വർഷങ്ങൾ ഞാനിവിടെ കാത്തിരുന്നത്. അങ്ങക്ക് സംഭവിച്ച ഈ പരീക്ഷണത്തിൽ വിഷമിക്കരുത് .അങ്ങയുടെ എല്ലാകാര്യവും ഞാൻ അള്ളാഹുവിങ്കൽ ഭരമേൽപ്പിക്കുന്നു" എന്നും പറഞ്ഞു യഹൂദ എന്ന ആ പണ്ഡിതൻ അവിടെ വെച്ചു മരണപ്പെട്ടു. ..
"രണ്ട് """.
യൂസുഫ് നബി ഒരിക്കൽ കണ്ണാടിയിൽ നോക്കി. അപ്പോൾ അദ്ദേഹം സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചു പോയി ."ഞാൻ ഒരു അടിമ ആയാൽ എൻെറ മൂല്യം നിർണ്ണയിക്കാൻ കഴിയുന്നതല്ല... എന്ന് അദ്ദേഹം തന്നതാൻ പറഞ്ഞു.അദ്ദേഹത്തിൻെറ ഈ അനുമാനം ശരിയല്ലന്നു കാണിക്കുവാനാണ് കിണറ്റിൽ ഇറക്കിയതും ,തുച്ഛം കാശിന് വിൽക്കുകയും ചെയ്തത് എന്നും പറയപ്പെടുന്നു)).
കിണറ്റിൽ ഇറക്കപ്പെട്ടെങ്കിലും യൂസുഫിന് ഒരപകടവും സംഭവിച്ചില്ല.യൂസുഫിനെ കിണറ്റിൽ എറിഞ്ഞതിനെ തുടർന്നു ജേഷ്ടന്മാർ അവിടെ നിന്നുംപോയി....യൂസുഫിൻെറ ശല്യം ഇല്ലാത്താകിയത്തിൻെറ സന്തോഷത്തിൽ അവരെല്ലാവരും ഉത്സാഹത്തിലാഴ്ത്തി.
യൂസുഫിനെ ചെന്നായപിടിച്ചെന്ന് പിതാവിനെ പറഞ്ഞു
വിശ്വസിപ്പിക്കാമെന്നായിരുന്നുഅവരുടെ തീരുമാനം. മുമ്പത്തെതീരുമാനത്തിന് തെളിവായി അവർ ഒരു ആടിനെ അറുത്ത് ആ രക്തം യൂസുഫിൻെറ ഉടുപ്പിൽ പുരട്ടി. അതുമായി വീട്ടിലേക്കു യാത്രയായി .
കാട്ടിലേക്ക് പോയ തൻെറ പുത്രന്മാർ മടങ്ങിയെത്താൻ വൈകിയതിൽ അസ്വസ്ഥനായി, വീടിനു പുറത്ത് വഴിയിലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു ആ പിതാവ്.സമയം മുന്നോട്ട് പോകും തോറും അദ്ദേഹത്തിൻെറ മനസ്സിൽ ഭയാശങ്ക കൂടികൂടി വന്നു .
എന്തായിരിക്കും ..അവർ താമസിക്കുന്നത് !!!വഴിയിൽ വല്ല അപകടവും സംഭവിച്ചു കാണുമോ??
പെട്ടെന്ന്; നബിയുടെ മുഖം പ്രസന്നമായി..... അവർ വരന്നുണ്ട് ...മക്കളുടെ ഇടയിൽ നബിയുടെ കണ്ണുകൾ യൂസുഫിനെ തിരഞ്ഞു .യൂസുഫിനെ കാണുന്നില്ലല്ലോ!!! പരിഭ്രാന്തനായ നബി മക്കളുടെ അടുത്തേക്ക് ഒാടിഅടുത്തു. യൂസുഫിനെ കാണുന്നില്ലല്ലോ???
അവനെവിടെ???
ആ ചോദ്യം നബി ആവർത്തിച്ചു..
നിങ്ങൾ എന്തിനാണ് കരയുന്നത്.... അവനു എന്തുപറ്റി ...
കൂട്ടതിൽ ശമ്മേൻ പറഞ്ഞു: പിതാവെ; അങ്ങ് ഞങ്ങളോട് ക്ഷമിക്കണം. കാട്ടിൽ എത്തിയ ഉടനെ യൂസുഫിനെ ഒരു മരതണലിൽ ഇരുത്തി. ഞങ്ങൾ ആടിനെ മേക്കാൻ പോയി പെട്ടെന്നു യൂസുഫിൻെറ നിലവിളി കേട്ട് തിരിച്ചു വന്നു നോക്കിയപ്പോൾ, യൂസുഫിനെ... ഞങ്ങളുടെ പെന്നനുജനെ ഒരു ചെന്നായ പിടിച്ച് തിന്നുന്ന കാഴ്ചയാണ് കണ്ടത് .ഇതുകേട്ടതും ആ പിതാവ് ബോധരഹിതനായി നിലത്തു വീണു .....
പുത്രന്മാരുടെ പരിചരണത്തിലൂടെ യഹ്ക്കൂബ് നബി(അ)ക്ക് സ്വബോധം തിരിച്ച് കിട്ടി. അപ്പോഴും ഖത്ക കണ്ഠനായി ആ പിതാവ് വിലപിച്ചു .യൂസുഫിനെ ചെന്നായ പിടിച്ചതിന് തെളിവായി ആടിൻെറ ചോരപുരട്ടിയ ആ ഉടുപ്പ് യഹ്ക്കൂബ് നബി(അ)യെ കാണിച്ചു .
ഇതു കണ്ടനിമിഷം യഹ്ക്കൂബ് നബി പൊട്ടികരയുവാൻ തുടങ്ങി... ഒടുവിൽ അദ്ദേഹം ചിരിച്ചു തുടങ്ങി.യഹ്ക്കൂബ് നബി(അ) ചിരിക്കുന്നത് കണ്ട പുത്രന്മാർ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കികൊണ്ട് വ്യസനത്തോടെ ചോദിച്ചു: പിതാവെ ;അങ്ങ് ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നു .അങ്ങേക്കു ബുദ്ധിഭ്രമം പിടിപെട്ടുപോയോ എന്നു ഞങ്ങൾ ഭയക്കുന്നു.
യഹ്ക്കൂബ് നബി പറഞ്ഞു:- കുപ്പായത്തിൽ ചോരപുരണ്ടത് കണ്ടപ്പോൾ എനിക്ക് പെട്ടെന്നു കരച്ചിൽ വന്നു. പിന്നീട് കുപ്പായം കീറിയത് കാണാതായപ്പോൾ ചിരിച്ചും പോയി.
യൂസുഫിനെ ചെന്നായപിടിച്ചിട്ടില്ല ,ചെന്നായപിടിച്ചിടുണ്ടായിരുന്നെങ്കിൽ കുപ്പായം കീറുമായിരുന്നു.പറയൂ:അവന് എന്താണ് സംഭവിച്ചത് ...നിങ്ങൾ അവനെ എന്താണു ചെയ്തത്... പിതാവിൻെറ പെട്ടെന്നുണ്ടായ ഭാവമാറ്റം പുത്രന്മാരിൽ പരിഭ്രാന്തിപരത്തി.അവർ കരഞ്ഞുകൊണ്ട് നബിയോട് പറയാൻ തുടങ്ങി.....പിതാവെ; ഞങ്ങൾ പറയുന്നത് സത്യമാണ്.
അങ്ങേക്ക് വിശ്വാസം വരുന്നില്ലെങ്കിൽ യൂസുഫിനെ പിടിച്ച ആ ചെന്നായയെ ഞങ്ങൾ അങ്ങയുടെ അരികിൽ എത്തിക്കാം. പിതാവ് തന്നെ നേരിട്ട് ചോദിച്ചു സത്യം മനസ്സിലാക്കു. അതു മറുപടി പറയുകയാണെങ്കിൽ ഞങ്ങൾ കളവ് പറയുന്നതെന്നു അങ്ങേക്ക് ബോധ്യമാവും.
യഹ്ക്കൂബ് നബി(അ)പെട്ടെന്നു തന്നെ അനുവാദം നൽകി. (അള്ളാഹുവിൻെറ കൽപ്പന അനുകൂലമായി വരുമെന്നും ചെന്നായ സത്യം പറയുമെന്നും നബി വിശ്വസിച്ചിരുന്നു.)
ഇതുകേട്ടതും പുത്രന്മാർ കാട്ടിൽ നിന്നും ക്ഷീണിച്ച് തളർന്നു കിടന്നിരുന്ന പ്രായം അതികരിച്ച ഒരു ചെന്നായയെ പിടിച്ചു കെട്ടി പിതാവിൻെറ മുന്നിൽ കൊണ്ട് വന്നു നിർത്തി.
യഹ്ക്കൂബ് നബി(അ) ചെന്നായയുടെ മുഖത്ത് നോക്കി ,എന്നിട്ട് അതിനോട് ചോദിച്ചു: അല്ലയോ ചെന്നായെ...നീ ആണോ എൻെറ പുത്രൻ യൂസുഫിനെ ഭക്ഷിച്ചത്.... നീ ആണെങ്കിൽ എന്തിന് അതു ചെയ്തു??? സത്യം പറയൂ ....
ഇതു കേട്ടപ്പോൾ"അള്ളാഹുവിൻെറ കാരുണ്യം കൊണ്ട് ആ ചെന്നായ നബിയോട് സംസാരിക്കാൻ തുടങ്ങി.. താഴ്മയോടെ;അല്ലയോ പ്രവാചകരെ..അങ്ങയുടെ ആട്ടിൻ കൂട്ടത്തിലെ ഒരു ആട്ടിൻ കുഞ്ഞിനെപോലും ഞാൻ സമീപിക്കാറില്ല.അങ്ങനെയുള്ള ഞാൻ അങ്ങയുടെ പ്രിയപ്പെട്ട പുത്രനെ ഭക്ഷിക്കുമോ...അതുമാത്രമല്ല പ്രവാചകന്മാരുടെ മാംസം ഞങ്ങൾക്ക് നിഷിദ്ധമാണ്. ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല." അള്ളാഹുവിൻെറ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു.സത്യത്തിൽ അങ്ങയുടെ പുത്രന്മാരാണ് എന്നോട് അനീധി കാണിച്ചത്.
ഞാൻ മിസറിൽ നിന്നുവരികയാണ്. കാണാതായ എൻെറ അനുജൻ ശാമിലുണ്ടെന്ന് അറിഞ്ഞ് ഈ വഴി യാത്ര തുടർന്നതാണ്.ഒരുപാട് അലഞ്ഞു നടന്നഞാൻ ക്ഷീണിച്ചു തളർന്നപ്പോൾ വിശ്രമിക്കുന്നതിനിടയിലാണ് ഇവർ എന്നെ ബന്ധസ്ഥനായി ഇവിടെ എത്തിച്ചത്.ഒരു തെറ്റും ചൊയ്യാത്ത എന്നെ ദയവായി പോകാൻ അനുവദിക്കണം. സത്യം എന്താണെന്ന് തുറന്നു പറയാൻ അങ്ങയുടെ പുത്രന്മാരോട് പറഞ്ഞാലും നബിയെ...
ചൊന്നായയുടെ ഈ വാക്കുകൾ കേട്ട അവർ ലജ്ജിച്ചു. എങ്കിലും,അവർ തെറ്റു ചെയ്തെന്ന് പറയാൻ തയ്യാറായിരുന്നില്ല.
പിതാവ് ചെന്നായയുടെ വാക്കുകൾ വിശ്വസിചെന്ന് മനസ്സിലാക്കിയ അവർ തന്ത്രം മാറ്റി. പിതാവെ ഈ ചെന്നായയുടെ വാക്കുകൾ വിശ്വസിക്കരുത് ...അവർ നബിയോട് പറഞ്ഞു.ഞങ്ങൾ പറയുന്നത് സത്യമാണ് . യൂസുഫിനെ ചെന്നായ പിടിച്ചതാണ് .അതു ഈ ചെന്നായ തന്നെയാണോ എന്നറിയില്ല .യൂസുഫിൻെറ കരച്ചിൽ കേട്ട വന്നു നോക്കിയപ്പോൾ ഈ ചെന്നായ അവിടെ നിൽക്കുന്നത് കണ്ടു .അതാണ് ഇതിനെ പിടിച്ചു കെട്ടി കൊണ്ട് വന്നത്.ഇതുകേട്ട നബി പുത്രന്മാരോട് പറഞ്ഞു :
സത്യത്തിൽ ആ മ്യഗത്തിനുള്ള സഹോദര സ്നേഹം പോലും നിങ്ങൾക്കില്ല .അതുകൊണ്ട് ആ സാധു മ്യഗത്തെ ബന്ധനമുക്തനാക്കു.അവർ അതിനെ ബന്ധനത്തിൽ നിന്നും മുക്തനാക്കി.... ചെന്നായ പോകുന്നതിനു മുമ്പ് നബിയോട് പറഞ്ഞു: എൻെറ അനുജനും ഞാനും എത്രയും വേഗം കണ്ടു മുട്ടുന്നതിന് വേണ്ടി പ്രവാചകരെ അങ്ങ് അള്ളാഹുവിനോട് പ്രാർത്ഥികണെ.... ഞാനും "അങ്ങേക്കു പുത്രനെ തിരിച്ചു കിട്ടുവാൻ വേണ്ടി ദുആ ചെയ്യും"അങ്ങനെയും പറഞ്ഞു ആ ചെന്നായ കാട്ടിലേക്കുപോയി ..
യൂസുഫിനെ താഴ്ത്തിയ കിണറ്റിൽ;സഹേദരന്മാർ ചെന്നു വിളിച്ചു നോക്കി. ആദ്യദിവസം വിളികേട്ടപ്പോൾ കിണറ്റിലേക്ക് കല്ലു എടുത്തിടാൻ ശ്രമിച്ചു. അനുചരന്മാരെ ശമ്മേൻ തടഞ്ഞു.പിന്നെയും പല പ്രാവശ്യം വന്ന് വിളിച്ചുനോക്കി. ദിവസങ്ങൾ മുന്നോട്ട് നീങ്ങി ...യഹ്ക്കൂബ് നബി (അ)പുത്രവിയോഗത്താൽ മനസ്സു തളർന്നു കരച്ചിൽ മാത്രമായി ദിവസങ്ങൾ തള്ളി നീക്കി.
ഇതേ സമയം യൂസുഫ് കിണറ്റിൽ....പിതാവും, അനിയൻ ബുൻയാമിനെയും കാണത്തതിൽ വിശമമുണ്ടെങ്കിലും ഒരോ ദിവസവും സന്തോഷത്തോടെ കഴിച്ചു കൂട്ടി. ഒരു ദിവസം ജിബ്രീൽ വന്ന് യൂസുഫിനോട് പറഞ്ഞു: "അള്ളാഹുവിൻെറ അറിയിപ്പുണ്ട് .അതികം താമസിയാതെ അങ്ങ് ഇവിടെ നിന്നും രക്ഷപ്പെടുമെന്ന്....
ആയിടക്കാണ് ഒരു കച്ചവട സംഘം കൻആനിലൂടെ ഈജിപ്ത്തിലേക്ക് യാത്ര പോയിരുന്നത് .മിസ്റുകാരനായിരുന്ന മാലിക്ക്ബ്നു സുഗൈറും സംഘവും ആയിരുന്നു അത്.അദ്ദേഹം ഈജിപ്ത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ കൻആനിലെ ആ മലംപ്രദ്ദേശത്ത് അല്പം വിശ്രമിക്കുന്നതിനായി താവളം ഉറപ്പിച്ചു.കയ്യിൽ സൂക്ഷിച്ചിരുന്ന ജലം എല്ലാം കഴിഞ്ഞിരുന്നു....മാലിക്ക് തൻെറ അനുചരൻ മാരെ വിളിച്ച്; അടുത്ത് എവിടെ നിന്നെങ്കിലും വെള്ളം കിട്ടുവാൻ മാർഗ്ഗമുണ്ടോ എന്നറിഞ്ഞ് വരുവാൻ നിയോഗിച്ചു.
അദ്ദേഹത്തിൻെറ അനുചരൻമാർ വെളളംത്തേടി നടക്കുന്നതിനിടയിൽ ഒരു സ്ഥലത്ത് കന്നുകാലികൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. (*യൂസുഫ് നബിയുടെ ദേഹത്തുനിന്നു പുറപ്പെടുന്നുണ്ടായിരുന്ന സുഗന്ധം ആസ്വദിച്ചാണ് ആ കാലികൂട്ടങ്ങൾ നിന്നിരുന്നത്*) .അതിനടുത്ത് പക്ഷികൾ പാറികളിക്കുന്നത് കണ്ടു അതിനടുത്തേക്ക് അവർ ചെന്നപ്പോൾ കിണറുകണ്ടു. അതിൽ നിന്നും വെള്ളം ശേഖരിക്കാൻ തൊട്ടി ഇറക്കി .ഇതേ സമയം യൂസുഫിൻെറ അടുത്ത് ജിബ്രീൽ (അ) വന്നു കൊണ്ടു പറഞ്ഞു:"യൂസുഫെ... താങ്കൾക്ക് ഇവിടെ നിന്നും വിടേണ്ടതായ ദിവസമിതാ ആസന്നമായ് "എന്ന് അറിയിപ്പു നൽകി .ആ സമയത്താണ് തൊട്ടി താഴേക്ക് വന്നത്
( *തൊട്ടിയിൽ കയറ്റി ഇരുത്തിയതാണെന്നും ,കയറിയിരിക്കാൻ പറഞ്ഞതാണെന്നും ഖിസകളിൽ പറയുന്നണ്ട്*)
മാലിക്കിൻെറ അനുചരൻ തൊട്ടിയിൽ കനം തൂങ്ങിയപ്പോൾ കയർ മുകളിലേക്ക് വലിച്ചു.തൊട്ടി മുകളിൽ എത്തിയപ്പോൾ അതിൽ ഇരിക്കുന്ന സുന്ദരനായ യുവാവിനെ കണ്ട് അവർ അത്ഭുതപ്പെട്ടു. അദ്ദേഹത്തിൻെറ നിസ്തുലമായ സൗദര്യം കണ്ട് അത്ഭുതപ്പെട്ടു.
( *യൂസുഫ് നബിയുടെ സൗന്ദര്യം; വർണനക്കും അപ്പുറമാണ്* )
മാലിക്കും അനുചരന്മാരും യൂസുഫിൻെറ സൗന്ദര്യത്തിൽ സ്വയം മറന്നു നിന്ന്പോയി . യൂസുഫിനുവേണ്ട ഭക്ഷണവും മാലിക്കു നൽകി.പതിവ് പോലെ യൂസുഫിനെ കുറിച്ച്അറിയുവാൻ സഹോദരങ്ങൾ എത്തി. യൂസുഫിനെ പേരെടുത്ത് വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല .അവർ ആ പ്രദേശത്ത് അന്വേഷണം ആരംഭിച്ചു.
അപ്പോഴാണ് കുറച്ചകലെ ഒരു സംഘത്തെ അവർ കണ്ടത്. അത് മാലിക്കും സംഘവും ആയിരുന്നു .അവരങ്ങോട്ട് ചെന്നു .ആകൂട്ടത്തിൽ അവർ യൂസുഫിനെ കണ്ടു. അവർ പത്ത് പേരും അങ്ങോട്ട് ഒാടി ചെന്നു.
സംഘത്തെ വളഞ്ഞു കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: ഇവനെ നിങ്ങൾക്ക് എവിടെ നിന്നു കിട്ടി?
ഇവനെ ഞങ്ങൾക്ക് വിട്ടു തരണം .മാലിക്കു ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു: ഈ ബാലനെ ആ കിണറ്റിൽ നിന്നാണ് ഞങ്ങൾക്ക് കിട്ടിയത് ഇവൻെറ ആരാണ് നിങ്ങൾ
..പ്രഭോ ..ഇവൻ ഞങ്ങളുടെ പിതാവിന്ന് ഒരടിമസ്ത്രീയിൽ ഉണ്ടായ പുത്രനാണിവൻ. വിൽക്കുവാനായി കൊണ്ട് വന്നപ്പോൾ ഞങ്ങളുടെ അരികിൽ നിന്നും കടന്നു കളഞ്ഞതാണ് .റൂബീലിൻെറ ഈ വാക്കുകൾ കേട്ട് യൂസുഫ് ഞെട്ടി ! കണ്ണുകൾ നിറഞ്ഞു ഒഴുകുവാൻ തുടങ്ങി ....സത്യം പറഞ്ഞാൽ കൊന്നു കളയുമെന്നു യൂസുഫിനെ അബ്രാനി ഭാഷയിൽഅവർ ഭീഷണി പ്പെടുത്തി .ഈ ഭാഷ മാലിക്കിന് അറിയില്ലായിരുന്നു....
അവരുടെ വാക്കുകൾ കേട്ട യൂസുഫ് ഞെട്ടി !!ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. യൂസുഫ് ജേഷ്ഠന്മാരെ നോക്കി കൊണ്ട് ചോദിച്ചു: എന്തിനാണ് ജേഷ്ഠന്മാരെ നിങ്ങൾ ഈ വിധം നുണ പറയുന്നത് .... അതു കേട്ടപ്പോൾ സത്യം പറഞ്ഞാൽ കൊന്ന് കളയുമെന്ന് അവർ യൂസുഫിനെ ഭീഷണിപ്പെടുത്തി. (അവർ സംസാരിച്ചിരുന്നത് അബ്രാനി ഭാഷയിൽ ആയിരുന്നു. 'ആഭാഷ മാലിക്കിന് അറിയില്ലായിരുന്നു' )
എന്നിട്ടു അവർ മാലിക്കിനോട് ഇവൻ തന്റെ അടിമയാണെന്നും യൂസിഫിനെ ഞങ്ങൾക്ക് തന്നെ വിട്ട് തരണമെന്നും ആവശ്യപ്പെട്ടു .അപ്പോൾ മാലിക്ക് അവരോട് പറഞ്ഞു : "ഇവനെനിങ്ങൾ.. ഈ ബാലനെ വിൽക്കാൻ കൊണ്ടു പോകുകയാണെങ്കിൽ; ഇവനെ ഞാൻ ഏറ്റെടുത്തോളം.എന്നാൽ, നിങ്ങൾ ആവശ്യപ്പെടുന്ന ഭീമമായ തുക നൽകാൻ എന്റെ കയ്യിൽ ഇല്ല " അങ്ങനെ തുച്ഛം കാശിന് അവർ യൂസുഫിനെ മാലിക്കിന്ന് വിറ്റു. ആ രേഖയും അവർക്ക് കൈമാറി.
(കച്ചവടക സംഘം യൂസുഫിനെ കിണറ്റിൽ നിന്ന് കരക്കു കയറ്റിയതിനെയും അനന്തരം അടിമയായി വാങ്ങിയതിനെയും പറ്റി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള വചനങ്ങൾ താഴെ ചേർക്കുന്നു. ഒരു യാത്ര സംഘം ആഗതരായി .അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു .
അവൻ തന്നെ തൊട്ടിയിറക്കി.. അവൻ പറഞ്ഞു: ഹാ,സന്തോഷം ! ഇതാ ഒരു ബാലൻ ! അവർ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിപ്പിച്ചു വെച്ചു
അവർ പ്രവർത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു
അവർ അവനെ തുച്ഛമായ വിലയ്ക്ക് ഏതാനും വെള്ളിക്കാശിന് വിൽക്കുകയും ചെയ്തു. അവർ അവന്റെ കാര്യത്തിൽ താൽപര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു .")
*ഏതാനും ദിർഹം എന്നതിനു ;ഇരുപതോ ഇരുപത്തിരണ്ടോ എന്നു രണ്ട് അഭിപ്രായങ്ങൾ തഫ്സീർ ജലാലൈനിയിൽ ഉദ്ധരിച്ചിട്ടുണ്ട് ' (വർഷങ്ങൾക്ക് മുമ്പ് ഒരു സ്വപ്നദർശനമുണ്ടായി സുന്ദരനായ ഒരു ബാലനെ നിങ്ങൾക്ക് കിട്ടുമെന്നും അവൻ കാരണം നിങ്ങൾ ധനികനാകുമെന്നും) .*
ആ സമയം അവർ മാലിക്കിനോട് പറഞ്ഞു :ഇവനെ നിങ്ങൾ സൂക്ഷിക്കണം അല്ലെങ്കിൽ ഞങ്ങളുടെ അരികിൽ നിന്നും ചാടി പോയത് പോലെ നിങ്ങളുടെ അരികിൽ നിന്നും ചാടി പോകും .അത് കൊണ്ട് നിങ്ങൾ ഇവനെ സൂക്ഷിക്കുക.
മാലികിന് യൂസുഫിനെ തുച്ഛമായ വിലക്ക് അടിമയാക്കി നൽകി.മാലിക്ക് കുറെ നിർദ്ദേശങ്ങളും നൽകി. അങ്ങനെ റൂബീലും അനിയന്മാരും അവിടെ നിന്ന് മടങ്ങി .മാലിക്കും കച്ചവട സംഘവും യൂസുഫിനെയും കൊണ്ട് മിസ്റിലേക്കും യാത്ര തിരിച്ചു .യാത്ര വേളയിൽ പല അത്ഭുതങ്ങളും സംഭവിച്ചു .
ഈജിപ്ത്തിലെ നൈൽ നദി തീരത്ത് അവർ ഇറങ്ങി. യൂസുഫിനെ അവിടെ വെച്ച് കുളിപ്പിച്ച് നല്ല പട്ട് വസ്ത്രങ്ങൾ ധരിപ്പിച്ചു. തലയിൽ കീരിടം പോലുളള ഒരു തലപ്പാവും അണിയിപിച്ചു. കുതിരപുറത്തായി മുന്നിൽ നയിച്ചു. ആ വേഷഭൂഷാദിയിൽ യൂസഫ് നബിയുടെ സൗന്ദര്യം ഇരട്ടിച്ചു.
മാലിക്കും സംഘവും മിസ്റിൽ എത്തിച്ചേർന്നു.മാലിക്ക് യൂസുഫിനെ കൊണ്ട് വന്ന് ഭാര്യയോട് പറഞ്ഞു:" ഇവന് മാന്യമായ താമസ സൗകര്യം നൽകുക. അവനെ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം"...
കച്ചവട പ്രാമാണിയായ മാലിക്ക് അതീവ സൗന്ദര്യവാനായ ഒരു അടിമയെ കൊണ്ട് വന്നെന്ന വാർത്ത മിസ്റിലെ ജനങ്ങൾ അറിഞ്ഞു അദ്ദേഹത്തെ കാണാൻ ആ നാട്ടിലെ ജനങ്ങൾ മാലിക്കിന്റെ വീട്ടിലേക്ക് പ്രവഹിച്ചു...
ആളുകളുടെ തിരക്ക് നിയന്ത്രിക്കുവാൻ ;മാലിക്ക് യൂസുഫിനെ കാണാൻ വരുന്നവർക്ക് നിശ്ചിത ഫീസീടാക്കാൻ തീരുമാനിച്ചു. എന്നിട്ടും ആളുകളുടെ പ്രവാഹത്തിന് ഒരു കുറവും സംഭവിച്ചില്ല.
ഈജിപ്തിന്റെ അയൽ രാജ്യമാണ് മിറാക്കിശ് .ആ രാജ്യത്തെ രാജാവാണ് തൈമുസ് .അദ്ദേഹത്തിന്റെ ഒരേയൊരുമകളായിരുന്നു സുലൈഖ..സൗന്ദര്യത്താൽ അവർ കേൾവികേട്ടിരുന്നു ആ രാജകുമാരി.കുഞ്ഞിലെ ഉമ്മ നഷ്ടപ്പെട്ട ആ രാജകുമാരിയുടെ ഏതൊരു ആഗ്രഹവും രാജാവായ ആ പിതാവ് നിറവേറ്റികൊടുത്തിരുന്നു....സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്ന് നിൽകുന്നതായി അവൾ സ്വപ്നം കണ്ടു .. പിന്നീട് സുലൈഖ ചിത്തഭ്രമം പിടിച്ചതുപോലെ പെരുമാരുവാൻ തുടങ്ങി.... ഇതറിഞ്ഞ രാജാവ് മകളെ ചികിത്സിക്കാൻ പല വൈദ്യന്മാരെയും നിയോഗിച്ചെങ്കിലും വിഫലമായിരുന്നു.
സുലൈഖയുടെ വളർത്തുമ്മയോട് എല്ലാം വിശദീകരിച്ചു സുലൈഖ പറഞ്ഞു ...."മിസ്റിലെ അസീസിനെയാണ് സ്വപ്നത്തിൽ ദർശിക്കുന്നതും അദ്ദേഹത്തെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ എന്നും ... ഈ വാർത്ത രാജാവിന്റെ അരികിലും എത്തി.ഇതിൽ സത്യമുണ്ടോ? എന്ന് അറിയുവാൻ വേണ്ടി രാജാവ് മിസിറിലെ അസീസിന് കത്ത് അയച്ചു.
അതിലെ കുറിപ്പുക്കൾ ഇങ്ങനെ ആയിരുന്നു." മിസിറിലെ
അസീസിന് തൈമൂസ് രാജാവ്,
എന്റെ മകൾ സുലൈഖയെ താങ്കൾക്ക് വിവാഹം ചെയ്തു തരുവാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ അഭിപ്രായം അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു".ആ കത്ത് വായിച്ചു അസീസ് സന്തുഷ്ടനായി. തനിക്കു അങ്ങിനെയൊരു ഭാഗ്യം ലഭിച്ചതിൽ അദ്ദേഹത്തിന് ഒരു പാട് സന്തോഷമായി....
മിസിറിലെ അസീസ്'. അസീസ് എന്ന് സ്ഥാന പേരാണ്.
*(അന്നത്തെ ഈജിപ്തിലെ രാജാവ് റയാൻ ഇബ്നു വലീദ് ആയിരുന്ന.ഈജിപ്തിലെ രാജാവിന്റെ കിഴിൽ ഉള്ള പ്രഭുവിനെയാണ് അസീസ് എന്ന നാമകരണം ചെയ്യുന്നത്)* സമ്മതമറിയിച്ചു. വില മതിക്കാനാവാത്ത പാരിതോഷികങ്ങളുമായി അസീസ് തൈമൂസ് രാജാവിന്റെ കൊട്ടാരത്തിലേക്ക് ദൂതനെ അയച്ചു ..
*(അന്നത്തെ അസീസ് ആയിരുന്ന ഖിത്ഫീർ തന്റെ മകൾ സ്വപ്നത്തിൽ കണ്ടത് ഖിത്ഫിറിനെ ആണെന്ന് തൈമുസ് രാജാവ് വിചാരിച്ചത്)*
അങ്ങനെ അസീസിന്റെയും സുലൈഖയുടെയും വിവാഹ ചടങ്ങുകൾ മംഗളമായി നടന്നു.
വിവാഹം ദിവസം ആദ്യരാത്രിത്തന്നെ സുലൈഖ ആ സത്യം മനസ്സിലാക്കി താൻ സ്വപ്ന ദർശനം നടത്തിയ യുവാവ് അല്ല തന്റെ ഭർത്താവെന്ന്. അവർ ഈ കാര്യങ്ങൾ എല്ലാം തന്റെ വളർത്തുമ്മയോട് പറഞ്ഞു കരഞ്ഞു അപ്പോൾ അവളെ ഉപദോശിച്ചെന്നും ഖിസകളിൽ പറയുന്നു.
സുലൈഖാ അസീസുമായി അടുക്കാതിരിക്കു ന്നതിന്നുള്ള ഓരോ സൂത്രങ്ങൾ കണ്ടെത്തിയിരുന്ന.ഇങ്ങിനെ ആദമ്പതികൾ അപ്രത്യക്ഷത്തിൽ മാത്രം ദമ്പതിമാരും വാസ്തവത്തിൽ അന്യരുമായി വർത്തിച്ചിരുന്ന കാലത്താണ് .
"യൂസുഫ് മിസ്റിൽ എത്തുന്നത് ". യൂസുഫിനെ കാണാൻ വരുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ കാണുവാൻ വരുന്നവരിൽ നിന്ന് മാലിക്ക് നിശ്ചിത ഫീസ് ഇടാക്കിയിരുന്നു.അവസാനം മാലിക്ക് യൂസുഫിനെ വിൽക്കുവാൻ തീരുമനിച്ചു.
"തന്റെ അടിമയൂസുഫിനെ ലേലത്തിൽ വിൽക്കുന്ന കാര്യം മിസ്റിൽ വിളംബരം നടത്തി "
ഈ വാർത്ത സുലൈഖയും അറിഞ്ഞു ലേലത്തിൽ പങ്കെടുക്കുവാൻ അവരും തീരുമാനിച്ചു. ലേലത്തിന്റെ ആ ദിവസം വന്നെതി .മാലിക്ക് യൂസുഫിനെ അണിച്ചൊരുക്കി ഒരു തലപ്പാവും ധരിപ്പിച്ചു ലേല സ്ഥലത്ത് എത്തിച്ചു , അലങ്കരിച്ച ഒരു പ്രത്യേക കസേരയിൽ ഇരുത്തി .ആ പ്രദേശം ജനസമുദ്രമായി. ആ വേഷത്തിൽ യൂസുഫ് നബി (അ )യുടെ സൗന്ദര്യമങ്ങുവർണനക്ക് അതീതമായിരുന്നു. ഈ സമയത്താണ് അസീസും സുലൈഖയും വളർത്തുമ്മയും സംഘവും ആ സദസ്സിലേക്ക് കടന്നു വന്നത് .
മാലിക്ക് അവർക്ക് അനുയോജ്യമായ ഇരിപ്പിടങ്ങൾ നൽകി. ലേലത്തിന്റെ സമയം അടുത്തപ്പോൾ മാലിക്ക് യൂസുഫിനെ കൊണ്ട് വന്ന് മനോഹരമായി അലങ്കരിച്ചു ഒരു കസേരയിൽ ഇരുത്തി. യുസുഫിനെ കണ്ടതും സുലൈഖ അത്ഭുതത്തോടെ നോക്കി.
യൂസുഫിന്റെ വദനം കണ്ട സുലൈഖയുടെ മുഖത്ത് അത്ഭുതവും സന്തോഷവും ഒന്നിച്ചു നിറഞ്ഞു താൻ സ്വപ്ന ദർശനം നടത്തിയ തന്റെ ഹൃദയം കവർന്ന ആ യുവകോമളനായ യുവാവ് തന്റെ മുന്നിൽ ഇരിക്കുന്ന യൂസുഫാണെന്ന് അവർക്ക് മനസ്സിലായി
ഇരിപ്പിടത്തിൽ നിന്നു ഏഴുന്നേറ്റു മുന്നോട് നടന്നു ഇതു കണ്ട ജമീല
*വളർത്തമ്മയാണെന്നും തോഴി ആണെന്നും അഭിപ്രായമുണ്ട്*
സുലൈഖയുടെ കൈകളിൽ പിടിച്ചു എന്നിട്ട് പറഞ്ഞു: 'മഹാറാണി എന്താണി കാണിക്കുന്നത്? ജമീല ഇത് ആ യുവാവാണ് ഞാൻ സ്വപ്നദർശനം നടത്തി എന്റെ ഹൃദയം കവർന്ന ആ യുവ' കോമളൻ സുലൈഖ മുപടി പറഞ്ഞു. മഹാറാണി പരിസരം മറന്നു പ്രവർത്തിക്കരുത് എല്ലാത്തിനും പരിഹാരമുണ്ടാക്കാം ജമീല സുലൈഖയെ ആശ്വസിപ്പിച്ചു.
ഇതേസമയം ലേലം തുടങ്ങിയിരുന്ന .ലേലത്തിൽ എല്ലാവരും പങ്ക് ചേർന്ന് ലേല തുക ഒരു പാട് ഉയർന്നു സുലൈഖ അക്ഷമയായി അവൾ ഖിത്ഫിറിനോട് യൂസുഫിനെ ലേലത്തിൽ നമുക്ക് സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ടു ( *ഖിത്ഥിഫിർ സ്വന്തം മകനെ പോലെ വളർത്തുവാൻ ഇഷ്ടത്താലെ യൂസുഫിനെ സ്വന്തമാക്കിയതാണെന്നും അഭിപ്രായമുണ്ട്*) അവസാനം യൂസുഫിന്റെ തൂക്കത്തിന് സ്വർണ്ണം നൽകി അസീസ് യൂസുഫിനെ സ്വന്തമാക്കി.
ലേലത്തിൽ സ്വന്തമാക്കിയ ശേഷം, അസീസും സംഘവും യൂസുഫുമായി പുറപ്പെടുന്നതിന് മുമ്പ് മാലിക് യൂസുഫിനോട് തനിച്ചു കണ്ടു സംസാരിച്ചു അപ്പോൾ അദ്ദേഹത്തോട് യൂസുഫ് താൻ ആരാണെന്നും ( *കൻ ആനിലെ യഹ് ക്കൂബ് നബി (അ) പുത്രൻ ആണെന്നും. തന്നോട് ഉള്ള വൈരാഗ്യത്താൽ ജോഷo ന്മാർ തന്നെ കെല്ലുന്നതിനായി കിണറ്റിൽ എറിഞ്ഞതാണെന്നും) അന്നു നടന്ന സംഭവങ്ങളൾ എല്ലാം വിവരിച്ചുകെടുത്തെന്നു 'ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ പരിഭ്രാന്തനായ മാലിക്ക് ദുഃഖഭാരത്തോടെ എല്ലാം പൊറുത്ത് തരണമെന്ന്അപേക്ഷിക്കുന്നുണ്ടെന്നും *ഖിസകളിൽ പറയുന്നുണ്ട്*.
യൂസുഫ് മാലിക്കിനെ ആശ്വസിപ്പിച്ചു, എന്നിട്ട് തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അസീസിനും സംഘത്തിനോടുമൊപ്പം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.
യൂസുഫും അസീസും പരിവാരങ്ങളും കൊട്ടാരത്തിലെത്തിച്ചേർന്നു.അസീസ് യൂസുഫ് നബിയുടെ സംരക്ഷണം സുലൈഖക്ക് ഏൽപിച്ച് കൊടുത്തു .അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.....
യൂസുഫിന്റെ സർവ്വാധികാരം വിട്ടുകിട്ടിയപ്പോൾ.
സുലൈഖ യൂസുഫിനോട് താൻ സ്വപ്നം കണ്ടതുമായ എല്ലാ കാര്യങ്ങളും യൂസുഫിനോട് പറഞ്ഞു. തനിക്കുള്ള സ്നേഹാധിക്യത്തെ വാക്കുകളിലും പെരുമാറ്റത്തിലും പ്രകടിപ്പിച്ചു തുടങ്ങി. എന്നാൻ സുലൈഖയുടെ പ്രകടനങ്ങളോട് യൂസുഫ് നബി(അ)ഒട്ടും താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
prophet-yousuf-nabias-history-malayalam part 2 islamic charithram history pravachakanmar yousuf nabi malayalam pdf download
Post a Comment