യൂസുഫ് നബി ചരിത്രം ഭാഗം 3 Yousuf Nabi(A.S) History Malayalam Charithram Part 3

യൂസുഫ് നബി ചരിത്രം ഭാഗം 3 Yousuf Nabi(A.S) History Malayalam Charithram Part 3

യൂസുഫ് നബി ചരിത്രം ഭാഗം 3 

യൂസുഫ് നബി ചരിത്രം ഭാഗം 3 Yousuf Nabi(A.S) History Malayalam Charithram Part 3


പീന്നീട് പല സന്ദർഭങ്ങളിലും സുലൈഖ യൂസുഫിനോട് പ്രണയാഭ്യാർത്ഥന നടത്തിയെങ്കിലും,അവളുടെ വാക്കുകൾ കേൾക്കുവാനോ ഇങ്കിതത്തിന് വഴങ്ങുവാനോ യൂസുഫ് തയ്യാറായിരുന്നില്ല. (യൂസഫ് നബി (അ) സുലൈഖയിൽ രക്ഷ നൽകണമെന്ന് അള്ളാവോട് ദുആ ചെയ്തിരുന്നെന്ന് ഖിസകളിൽ പറയുന്നുണ്ട്) എപ്പോഴും സുലൈഖക്ക് നിരാശ മാത്രമായിരുന്നു തിരിച്ച് ലഭിച്ചത്. അവളിൽ സങ്കടം വർദ്ധിച്ചു കൊണ്ടിരുന്നു. വളർത്തുമ്മയോട് അവൾ തന്റെ വിഷമങ്ങൾ പങ്കുവെച്ചു.


ആ സമയത്തായിരുന്നു അസീസ് സുലൈഖക്ക് മാത്രമായി ദാരുൽ ഖറാം എന്ന പേരിൽ ഒരു മണിമാളിക പണിയിച്ചു കൊടുത്തത്.സുലൈഖ അങ്ങോട്ട്
താമസം മാറ്റി.അങ്ങനെ ഇരിക്കെ ;ഒരു ദിവസം... അസീസും പരിവാരങ്ങളും ഇല്ലാത്ത സമയം നോക്കി യൂസുഫിനെ അവിടേക്ക് സുലൈഖ ക്ഷണിച്ചു വരുത്തി.

യൂസുഫ് സുലൈഖയുടെ കൊട്ടരത്തിൽ എത്തിയപ്പോൾ അവൾ കൊട്ടരത്തിന്റെ എല്ലാ വാതിലുകളും അടച്ചു. തന്റെ ആഗ്രഹം യൂസുഫിനെ അറിയിച്ചു.. തന്റെ ഇഷ്ടം നിറവേറ്റുവാൻ അവർ നബിയെ പ്രേരിപ്പിച്ചു.. 

പ്രലോഭിപ്പിച്ചു, എന്നാൽ ,യൂസുഫ് നബി(അ) സുലൈഖയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങിയില്ല..
നബിയുടെ മറുപടി ഇങ്ങനെ ആയിരുന്നു:"എനിക്ക് അള്ളാഹുവിനെ ഭയമാണ്, ഞാൻ അള്ളാഹുവിങ്കൽ അഭയം പ്രാപിക്കുന്നു".എന്നാൽ, സുലൈഖ അദ്ദേഹത്തിനെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു..

വാതിലിന് അരികിലേക്ക് നടന്ന നബിയുടെ കുപ്പായത്തിൽ കടന്നുപിടിച്ചു എതിർത്ത ഉടനെ കുപ്പായത്തിന്റെ പിൻവശം സുലൈഖ വലിച്ചു കീറി .ഈ രംഗം കണ്ടു കൊണ്ടാണ് ഖിത് ഫിർ അങ്ങോട്ട് കടന്നു വന്നത് .. 

ഈ സന്ദർഭത്തെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുള്ളത് ഇവിടെ വിവരിക്കാം
*(അവൻ (യൂസുഫ്)ഏതൊരു വളുടെ വീട്ടിലാണോ അവൾ അവനെ വശീകരിക്കുവാൻ ശ്രമം നടത്തി. വാതിലുകൾ അടച്ചു പൂട്ടിയിട്ട് അവൾ പറഞ്ഞു: ഇങ്ങോട്ട് വാ. അവൻ പറഞ്ഞു. അള്ളാഹുവിൽ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' അവൻ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല*)

കുപ്പായം വലിച്ചു കീറിയ സന്ദർഭത്തെപ്പറ്റി ഖുർആൻ പറയുന്നു:
*അവർ രണ്ടു പേരും വാതിൽക്കലേക്ക് മത്സരിച്ചോടി. അവൾ പിന്നിൽ നിന്ന് അവന്റെ കുപ്പായം പിടിച്ചു,അത് കീറി.അവർ ഇരുവരും വാതിക്കൽ വെച്ച് അവളുടെ നാഥനെ ( ഭർത്താവിനെ)കണ്ടുമുട്ടി*

ഈ രംഗം കണ്ട് കോപകുലനായി അസീസ് ഉച്ചത്തിൽ വിളിച്ചു
സുലൈഖ .....

ഭർത്താവിനെ കണ്ട സുലൈഖ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് പറഞ്ഞു: പ്രഭോ... അങ്ങില്ലാത്ത സമയം നോക്കി യൂസുഫ് എന്റെ അരമനയിലേക്ക് കടന്നു വന്ന് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.സാഹചര്യം തനിക്ക് അനുകൂലം അല്ലെന്ന് മനസ്സിലാക്കിയ സുലൈഖ യൂസുഫിനെ തെറ്റുകാരനാക്കി രക്ഷപ്പെടാൻ ശ്രമിച്ചു... എന്നാൽ യൂസുഫ് :"താൻ തെറ്റ്ക്കാരനല്ലെന്നും ആസത്യം സുലൈഖയും തന്റെ സ്രഷ്ടാവും മാത്രമാണ് അറിയുന്നവർ എന്നും .സാക്ഷിയും അവർ മാത്രമാണെന്നും പറഞ്ഞു".അസീസ് ആശയകുഴപ്പത്തിലായി .

അപ്പോഴാണ് സുലൈഖയുടെ ബന്ധു അവിടെ വന്നത് അദ്ദേഹം അസീസിന് ഒരു പോം വഴിയും ഉപദ്ദേശിച്ചു, അതിങ്ങനെയായിരുന്നു

*അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പിൻവശമാണ് കീറിയതെങ്കിൽ അവൾ പറയുന്നത് കള്ളമാണ്, എന്നാൽ ,കുപ്പായത്തിന്റെ മുൻവശമാണ് കീറിയിട്ടുള്ളതെങ്കിൽ അവൻ പറയുന്നത് നുണയാണ്*

ആ തീരുമാനത്തോട് അസീസ് യോജിച്ചു .

അവർ യൂസുഫിന്റെ കുപ്പായം പരിശോധിച്ചു. പിൻവശമാണ് കീറിയതെന്നും സുലൈഖയാണ് കുറ്റക്കാരിയെന്നും മനസ്സിലായെങ്കിലും അസീസ് സുലൈഖയെ ശിക്ഷിച്ചില്ല.

യൂസുഫും സുലൈഖയും തമ്മിൽ നടന്ന സംഭവത്തെ അസീസ് രഹസ്യമാക്കി വെക്കുകയാണുണ്ടായത്. എങ്കിലും ഇത് അതികം നാൾ രഹസ്യമായി നിലനിന്നില്ല.
ഈവാർത്ത എങ്ങിനെയോ പുറത്തു വന്നു 
മിസ്ർ പട്ടണം മുഴുവൻ വ്യാപിച്ചു. നാട്ടിലെ സ്ത്രീകൾ സുലൈഖയെയാണ് കുറ്റപ്പെടുത്തിയിരുന്നത്.സ്ത്രീകൾക്ക് ഇടയിലുള്ള സംസാരവിഷയങ്ങളും അപവാദങ്ങളും സുലൈഖയും അറിഞ്ഞിരുന്നു. അവരുടെ പരിഹാസവലയത്തിൽ നിന്നും, താൻ എങ്ങിനെയാണ് രക്ഷപ്രാപിക്കുക.... സുലൈഖ ആലോചിച്ചു. ഒടുവിൽ ബുദ്ധിമതിയായ സുലൈഖ ഒരു ഉപായം കണ്ടെത്തി.

പട്ടണത്തിലെ ഉയർന്ന കുടുംബത്തിൽ പെട്ട സ്ത്രീകളെയെല്ലാം വിളിച്ചു കൂട്ടി ഒരു വിരുന്നു നടത്താം. അങ്ങിനെ ആ സ്ത്രീകളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു .ഒരു ദിവസം അവരെല്ലാം കൊട്ടാരത്തിൽ വന്നു ചേർന്നു.....

സുലൈഖ അവരെ സൽക്കരിച്ച് ഇരുത്തി.എന്നിട്ട് വിശേഷങ്ങൾ ചോദിച്ച് അറിഞ്ഞു. പിന്നെ ഒരോരുത്തരുടെ മുന്നിലുമായി ആപ്പിളും കത്തിയും കൊണ്ട് വന്നു വെച്ചു. 
ഇതിനിടയിൽ സുലൈഖ യൂസുഫിന്റെ അരികിൽ ചെന്ന് ഇങ്ങനെ കൽപ്പിച്ചു "അതിഥികളായ സ്ത്രീകൾ ആപ്പിളെടുത്ത് മുറിക്കുമ്പോൾ അവരുടെ മുന്നിൽ കൂടി നടന്നു പോകണം"

സ്ത്രീകൾ കഴിക്കുവാനുള്ള ആപ്പിൾ കയ്യിൽ എടുത്ത് മുറിക്കുവാൻ തുടങ്ങിയ സമയം:സുലൈഖ യൂസുഫിനോട് അവരുടെ മുമ്പിലൂടെ പോകുവാൻ ആഗ്യം കാണിച്ചു സുലൈഖയുടെ കൽപ്പന അനുസരിച്ചു അവൾ പറഞ്ഞത് പോലെ സ്ത്രീകളുടെ മുന്നിലൂടെ യൂസുഫ് നബി (അ) കടന്നു പോയി.

ആ സ്ത്രീകൾ യൂസുഫ് നബി (അ)യെ കണ്ട നിമിഷം അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. യൂസുഫിന്റെ അതുല്യ തേജസുറ്റ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടുപോയി..... 

*ഇതു മനുഷ്യനാണോ???, മലക്കാണോ ?? ഇങ്ങനെ സ്വയം പറഞ്ഞ് പോയെന്ന് ഖിസയിൽ വിവരിക്കുന്നു*

ആപ്പിൾ മുറിക്കുന്നുണ്ടെങ്കിലും തന്റെ വിരൽ മുറിഞ്ഞ് രക്തം വരുന്നത് അവർ അറിഞ്ഞതെ ഇല്ല. പരിഹാസപൂർവ്വം സുലൈഖ ആ സ്ത്രീകളോട് ചോദിച്ചു : 
സോദരിമാരെ....." നിങ്ങളെന്താണ് ചെയ്യുന്നത് "അപ്പോളാണ് അവർക്ക് പരിസരബോധം കയ്വന്നത് ...ആ പരിഹാസവാക്കുകൾ കേട്ട് അവർ ലജ്ജിച്ചുപോയി. സുലൈഖ ചിരിച്ചു കൊണ്ട് തന്റെ അതിഥികളായ അവരോട് ചോദിച്ചു: "ഒരു തവണ മാത്രം യൂസുഫിനെ ദർശിച്ച നിങ്ങൾക്ക് ഈ അവസ്ഥ കൈ വന്നെങ്കിൽ യൂസുഫുമായി നിത്യസഹവാസത്തിലിരിക്കുന്ന ഞാൻ ഏതവസ്ഥയിലെത്തിയിരിക്കണം"...
ആ ചോദ്യത്തിനുള്ള മറുപടി അവരുടെ അരികിൽ ഇല്ലായിരുന്നു. അവരിൽ പലരും റാണിയോട് ക്ഷമാപണം നടത്തി ,ശേഷം പിരിഞ്ഞു പോയി

യൂസുഫിനെ കണ്ട് അത്ഭുതപ്പെട്ട സ്ത്രീകളോട് സുലൈഖ പരിഹാസചിരിയോടെ ചോദിച്ചു: ഒരു മാത്ര കണ്ടപ്പോൾ ... നിങ്ങൾ നിങ്ങളെ തന്നെ മറന്നു പോയെങ്കിൽ. എന്റെ കൊട്ടാരത്തിൽ നിത്യവാസിയായ യുസുഫിനെ കണ്ട് ഞാൻ അവനിൻ ശയിക്കാൻ ആഗ്രഹിച്ചു പോയതിൽ എന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?എന്നാൽ ഞാൻ യൂസുഫിനോട് ഇനിയും കല്പിക്കും .അതിന് വഴങ്ങിയില്ലെങ്കിൽ ഞാൻ അവനെ തടവിലാക്കും, 

സുലൈഖയുടെ പ്രവർത്തികൾ കണ്ടും, നാട്ടിൽ നടക്കുന്ന പ്രചരണങ്ങളിലും മാനസികമായി വിഷമിച്ച യൂസുഫ് അള്ളാഹുവിനോട് പ്രാർത്ഥിച്ചു.,
*സർവ്വലോക രക്ഷിതാവായ അള്ളാഹുവേ....ഇവർ എന്നെ എന്തി ലേക്കാണോ നയിക്കാൻ ശ്രമിക്കുന്നത് അതിനെക്കാളും എനിക്ക് പ്രിയപ്പെട്ടത് ജയിലാകുന്നു. അവരുടെ ചതിയെ എന്നിൽ നിന്നു തെറ്റിക്കുന്നില്ലെങ്കിൽ ഞാൻ അവരുടെ അടുക്കലേക്ക് ചായുന്നതും ഞാൻ അവിവേകികളിൽ പെട്ടുപോ കുന്നതുമായിരിക്കും*

യൂസുഫ് നബി (അ) യുടെ ഈ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു.... അങ്ങിനെ അസീസ് ,തന്റെ ഭാര്യയാണ് തെറ്റുകാരി എന്നു മനസിലാക്കിയിട്ടും,ഒരു വിചാരണ പോലും നടത്താതെ യൂസുഫിനെ ജയിലിൽ അടച്ചു...

യൂസുഫ് ജയിലിൽ ഇബാദത്തുമായി കഴിഞ്ഞുകൂടി. 

അങ്ങനെ ഒരു ദിവസം ജിബ്രീൽ (അ) യൂസുഫിന്റെ അരികിൽ വന്നു കൊണ്ടു പറഞ്ഞു: *"പ്രിയപ്പെട്ടവരെ... താങ്കങ്ങളെ അള്ളാഹു നുബുവത്ത് കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു .അള്ളാഹു വിന്റെ പ്രവാചകനായി അങ്ങയെ തിരഞ്ഞെടുത്തു, സ്വപ്ന വ്യാഖ്യാനം നടത്തുവാനുള്ള പ്രത്യേക കഴിവും അള്ളാഹു താങ്കൾക്ക് നൽകിയിരിക്കുന്നു" . ഈ വാർത്ത അറിഞ്ഞ യൂസുഫ് നബി(അ) അള്ളാഹു വിനെ സ്തുതിച്ചു...ഈ സന്തോഷ വാർത്ത നബിയെ അറിയിക്കുവാനാണ് ഞാൻ അങ്ങയുടെ മുന്നിൽ വന്നത് എന്നും പറഞ്ഞ് ജിബ്രീൽ (അ) മടങ്ങി പോയി*.

നബി സ്വപ്ന വ്യാഖ്യാനങ്ങൾ നടത്തുവാൻ തുടങ്ങി. അതു സത്യമായി പുലർന്നു കൊണ്ടിരുന്നു.അതു കൊണ്ട് തന്നെ യൂസുഫ് നബി (അ ) ക്ക് ജയിൽ ജീവനക്കാരുടെ പ്രത്യേക പരിഗണനയും ബഹുമാനവും നൽകി പോന്നിരുന്നു .അങ്ങിനെ ഇരിക്കെ, ഒരു ദിവസം ....നബിയുടെ സഹതടവുകാരായിരുന്ന (അദ്ദേഹത്തിന്റെ കുടെ രണ്ട് ജയിലിൽ പ്രവേശിച്ച) രണ്ട് പേർ തങ്ങൾ കണ്ട സ്വപ്നത്തെക്കുറിച്ച് നബി യോട് പറഞ്ഞു അതിന്റെ വ്യാഖ്യാനം തേടി....

നബിയോടൊപ്പം ജയിൽവാസികളായ രണ്ട് പേർ ....ഹബ്ബാസും, സർഖിയയും. ഇരുവരും മിസിറിലെ രാജാവായ റയ്യാനിബ്നു വലീദിന്റെ കൊട്ടാരം പരിചാരകരാണ്.
സാഖിയയുടെ ജോലി രാജാവിന് വീഞ്ഞു പകർന്നു കെടുക്കലും,
ഹബ്ബാസിന് റൊട്ടി ഉണ്ടാക്കി കൊടുക്കലുമാണ്...

അയൽ രാജ്യത്തെ രാജാവിന്റെ നിർദ്ദേശ പ്രകാരം റയ്യാനിബ്നു വലീദിന് ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു എന്നതാണ് ഇരുവർക്കുമെതിരെ ആരോ പിക്കപ്പെട്ട കുറ്റം. 

തങ്ങളുടെ അന്ത്യവിധിയും പ്രതീക്ഷിച്ചു കഴിയുന്ന അവർ ഒരുദിവസം തങ്ങൾ ഇരുവരും കണ്ട വിചിത്രമായ ആ സ്വപ്നത്തിന്റെ
വ്യാഖ്യാനം എന്തെന്നറിയുവാൻ വേണ്ടി യൂസുഫ് നബി(അ)യുടെ അരികിലെത്തി.
സാഖി പറഞ്ഞു:

നബിയെ ..ഞാൻ ഒരു സ്വപ്നം കണ്ടു. മൂന്ന് ശിഖിരങ്ങളോടു കൂടിയ ഒരു മുന്തിരിവള്ളിയിൽ നിന്നും താൻ മുന്തിരി പറിച്ച് വീഞ്ഞാക്കിയെന്നും, അതിൽ നിന്നും റയ്യാനിബ്നു വലീദ്ചക്രവർത്തി ത൯െറ കയ്യിൽ നിന്ന് വാങ്ങി കുടിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു നബിയെ... 

ഇതു കേട്ടു കഴിഞ്ഞ യൂസുഫ് നബി (അ) സാഖിയോട് പറഞ്ഞു: സാഖി നിങ്ങൾ കണ്ട വൃക്ഷത്തിന്റെ മൂന്ന് ശിഖിരങ്ങൾ

'മൂന്നു ദിവസങ്ങളാണ് ഇന്നേക്ക് മൂന്നാം ദിവസം ചക്രവർത്തി നിങ്ങളുടെ വിധി പ്രസ്താവിക്കും .ആ വിധിയിൽ താങ്കൾ നിരപരാധിയാണെന്ന് തെളിയുന്നതാണ്... അങ്ങനെ താങ്കങ്ങളെ ജോലിയിൽ തിരികെ എടുക്കുന്നതുമാണ് .....ഈ വാഖ്യാനം കേട്ട അയാൾ സന്തോഷപരിധനായി അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ യൂസുഫ് നബി (അ) സാഖിയോട് പറഞ്ഞു: നിങ്ങൾ കൊട്ടാരത്തിൽ തിരിച്ചെത്തിയാൽ എന്നെ കുറിച്ചു ചക്രവ൪ത്തിയോട് പറയണം സാഖി സമ്മതവും നൽകി. അയാൾ തിരിച്ചുപോയി.

ശേഷം പാചകക്കാരനായ ഹബ്ബാസ് പറഞ്ഞു: നബിയെ ...ഞാൻ മൂന്ന് പാത്രങ്ങളിലായി ചക്രവർത്തിക്കുള്ള റൊട്ടിയുമായി പോകുമ്പോൾ വഴിയിൽ വെച്ച് പറവകൾ അതെല്ലാം കൊത്തി വലിച്ചു നശിപ്പിച്ചു.

ഇതു കേട്ടു കഴിഞ്ഞപ്പോൾ ഹബ്ബാസിനോട് യൂസുഫ് നബി (അ) പറഞ്ഞു :ഹബ്ബാസെ....
നിങ്ങൾ കണ്ട സ്വപ്നം ഒരു ദുർനിമിത്തമാണ് കാണിക്കുന്നത്.. ഇന്നേക്ക് മൂന്നാം ദിവസം നിങ്ങളുടെ വിധി പ്രസ്താവിക്കും.അതിൽ നിങ്ങൾ കുറ്റക്കാരനാണെന്ന് തെളിയും. താങ്കളെ ഒരു മരത്തിൽ തൂക്കി കൊല്ലാൻ വിധിക്കും. നിങ്ങളുടെ മാംസം കഴുകന്മാർ കൊത്തിവലിക്കും.ഈ വ്യാഖ്യാനം കേട്ടു അയാൾ ഞെട്ടി.... കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി...

നബിയുടെ വ്യാഖ്വാനം പുലർന്നു.അവരിരുവരുടെ വിധി ചക്രവർത്തി മൂന്ന് ദിവസത്തിന് ശേഷം പ്രസ്താവിച്ചു. സാഖി നിരപരാധിയാണെന്നും അതുകൊണ്ടുതന്നെ അയാളെ ജോലിയിലേക്ക് തിരിച്ചും എടുത്തു. ഹബ്ബാസ് കുറ്റക്കാരനാണെന്നും അതുകൊണ്ട് അയാളെ തൂക്കിക്കൊല്ലാനും വിധി പ്രസ്താവിച്ചു.

യൂസുഫ് നബി (അ) സാഖിയെ ഏൽപ്പിച്ച (ചക്രവർത്തിയോട് തന്നെ കുറിച്ച് പറയണമെന്നത് ) കാര്യം സാഖി മറന്നു പോയിരുന്നു. അങ്ങനെ ജയിലിൽ വസിക്കുന്ന കാലത്ത്;നബി ജയിലിനു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ..... ആ സമയത്ത് ഒരു യാത്ര സംഘം ആ വഴിയിലൂടെ കടന്നുപോകുന്നത് നബി കണ്ടു. ആ സംഘത്തിന്റെ മുന്നിൽ നടന്ന ഒട്ടകം അവിടെ മുട്ടുകുത്തി. മുന്നോട്ട് നടക്കാൻ മടിച്ച ഒട്ടകത്തെ യജമാനൻ ദേഷ്യത്തോടെ തല്ലാൻ ശ്രമിച്ചു .ഇതു കണ്ട യൂസുഫ്നബി (അ) അതിനെ തല്ലരുതെന്ന് അയാളോട് ഉറക്കെ വിളിച്ചു പറഞ്ഞു... അത്കേട്ട് അയാൾ ജയിലിലേക്ക് നോക്കി. 

ചന്ദ്രന്റെ പ്രഭ പോലെ തിളങ്ങുന്ന ഒരു ചെറുപ്പക്കാരൻ...
അയാൾ യൂസുഫ് നബി(അ)യോട് ആരാണെന്ന് ചോദിച്ചു... "ഒരു ഉപദേശിയാണെന്ന് മനസ്സിലാക്കിയാൽ മതി".... നിങ്ങൾ എവിടെ നിന്നു വരുന്നു. ഞങ്ങൾ കൻ ആനിൽ നിന്ന് വരുന്നു.കൻ ആൻ എന്നു കേട്ടപ്പോൾ യൂസുഫ് നബി(അ) അയാളോട് ചോദിച്ചു :കൻആനിൽ പന്ത്രണ്ട് ശിഖരമുള്ള ഒരു വ്യക്ഷമുണ്ടായിരുന്നല്ലോ?? അതിപ്പോഴും അവിടെ തന്നെ ഉണ്ടോ?'' കച്ചവടക്കാരൻ പറഞ്ഞു: അതവിടെ തന്നെ ഉണ്ട് അതിൽ ഒരു ശിഖരം ഉടഞ്ഞു പോയിരിക്കുന്നു. നബിയിൽ ആശ്വാസം തോന്നി *ഇങ്ങനെ ചിലത് നടന്നതായി ചില ഖിസകളിൽ പറയുന്നുണ്ട്*..

അതിന് ശേഷം അയാൾ അവിടെ നിന്നും മടങ്ങി.

പിന്നെയും ഒരു പാട് വർഷം യൂസുഫ് നബി(അ) ജയിൽ ജീവിതം തുടർന്നു..

ഒരു ദിവസം റയ്യാൻ രാജാവ് ഒരു സ്വപ്നം കാണുകയുണ്ടായി. അതിന്റെ വ്യാഖ്വാനം അദ്ദേഹം പലരോടും അന്നേഷിച്ചെങ്കിലും കൃത്യമായ വ്യാഖ്വാനം ചക്രവർത്തിക്ക് കിട്ടിയില്ല. അപ്പോഴാണ് സാഖിക്ക് പെട്ടെന്ന് നബിയെ ക്കുറിച്ച് ഒർമ്മ വന്നത്. യൂസുഫ് നബി (അ) ചക്രവർത്തിയോട് പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ മറന്നതിൽ അയാൾക്ക് അതിയായ വിഷമം തോന്നി. സാഖി രാജാവിനെ മുഖം കാണിച്ചു. പ്രഭോ.... ജയിലിൽ ഒരു യുവാവുണ്ട് യൂസുഫ്‌ എന്നാണ് പേര് സ്വപ്ന വ്യാഖ്വാനത്തിൽ സമർത്തനാണ് അദ്ദേഹം. വ്യഖ്വാനം അതേപടി പുലരുന്നുമുണ്ട്. രാജാവ് യൂസുഫ് നബി (അ)യോട് സ്വപ്ന വ്യാഖ്വാനം തേടാൻ തീരുമാനിച്ചു.രാജാവിന്റെ നിർദ്ദേശ പ്രകാരം സാഖി നബിയെ കാണുവാൻ ജയിലിൽ ചെന്നു. നബിയെ കണ്ടപ്പോൾ അയാൾ കുറ്റബോധത്താൽ വിഷമിച്ചു.നബി അപ്പോൾ അയാളെ സാന്ത്വനപ്പെടുത്തുകയാണ് ചെയ്തത്." നീ ഒട്ടും ലജജിക്കേണ്ടതില്ല. നിന്നെ അക്കാര്യം മറപ്പിച്ചു കളഞ്ഞത് പിശാചാണ്." അയാൾ സന്തുഷ്ടനായി രാജാവിന്റെ സ്വപ്ന വാർത്ത അയാൾ നബിയോട് പറഞ്ഞു...

രാജാവിൻെറ സ്വപ്നത്തെക്കുറിച്ച് സാഖി യൂസുഫ് നബി (അ) നോട് ഇങ്ങനെ വിവരിച്ചു: "സത്യസന്ധനായ യുസു ഫേ....കൊഴുത്ത് തടിച്ച ഏഴ് പശുക്കളെയും മെലിഞ്ഞു ചുളുങ്ങിയ ഏഴ് പശുക്കൾ തിന്നു. വിളഞ്ഞു പാകമെത്തിയ ഏഴ് കതിരുകളേയും ഉണങ്ങിപ്പോയ ഏഴ് കതിരുകളേയും സ്വപ്നത്തിൽ കണ്ടാൽ അതിന്റെ വ്യാഖ്വാനം എങ്ങിനെയായിരിക്കും!!!!" ഇതായിരുന്നു രാജാവിന്റെ സ്വപ്നം ....ഇതിന്റെ വ്യാഖ്വാനം താങ്കൾ പറഞ്ഞു തന്നാലും നബിയെ..... എന്നെ നിയോഗിച്ചവരായ ആളുകളുടെ അടുക്കൽ അങ്ങു പറഞ്ഞുതരുന്ന വ്യാഖ്വാനം ഞാൻ അറിയിച്ചു കൊടുക്കാം....." 

യൂസുഫ് നബി (അ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു; -

"നിങ്ങൾ എഴു വർഷം തുടർച്ചയായി ശരിയാംവണ്ണം വിളയിക്കണം. എന്നിട്ട് നിങ്ങളുടെ അത്യാവശ്യത്തിനു വേണ്ടുന്ന ധാന്യം മാത്രം മെതിച്ചെടുത്ത്‌ ബാക്കിയെല്ലാം കതിരുകളിൽ തന്നെ സൂക്ഷിക്കണം. അതിനെത്തുടർന്നു കഠിനമായ ക്ഷാമമുള്ള ഏഴ് വർഷങ്ങളാണു ഉണ്ടാവുക. അക്കാലങ്ങളിൽ അത്യാവശ്യത്തിനു വേണ്ടുന്നത് നിറുത്തി വെച്ച് ബാക്കിയെല്ലാം നിങ്ങൾക്ക് തിന്നാം.... തുടർന്നുണ്ടാവുന്ന ഒരു വർഷത്തോളം ധാരാളം മഴ പെയ്തു മുന്തിരിവള്ളിയും മറ്റും തഴച്ചു വളർന്ന് ധാരാളം ഫലങ്ങളുണ്ടാവും. അവ പിഴിഞ്ഞ് നീരെടുത്ത് സുഖമായി ആഹാരം കഴിക്കും. തടിച്ച പശുക്കളും പച്ച കതിരുകളും കുറിക്കുന്നത് വിപുലമായ തോതിൽ ക്യഷി നടക്കുന്ന ക്ഷേമകാലത്തെയാണ്. മെലിഞ്ഞ പശുക്കളും ഉണക്ക കതിരുകളും അനന്തരമുണ്ടാകുന്ന ക്ഷേമകാലങ്ങളെയും സൂചിപ്പിക്കുന്നു" .

യൂസുഫ് നബി(അ) പറഞ്ഞ വ്യാഖ്വാനം സാഖി രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് യൂസുഫ് നബി (അ) മിനെ കാണുവാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചു. ജയിലിൽ പോയി ആ "മഹാനായ" അദ്ദേഹത്തിനെ കൂട്ടി കൊണ്ടുവരുവാൻ സാഖിയോട് രാജാവ് കൽപ്പിച്ചു. സാഖി ജയിലിൽ ആയിരുന്ന യൂസുഫ് നബി (അ)യുടെ അടുക്കലേക്ക് ചെന്ന് രാജാവിന് താങ്കങ്ങളെ കാണുവാൻ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരിക്കുന്ന വിവരം അറിയിച്ചു....എന്നാൽ നബി പോകുവൻ വിസമ്മതിച്ചു. ഇതെപറ്റി ഖുർആനിൽ പറയുന്നത് ഇങ്ങനെയാണ്:-

അപ്പോൾ അവൻ തന്റെ യജമാനന്റെ അരികെ മടങ്ങിച്ചെന്നു സ്വഹസ്തങ്ങൾ മുറിച്ചിട്ടുണ്ടായിരുന്ന സ്ത്രീകളുടെ സ്ഥിതി യെന്താണെന്ന് അദ്ദേഹത്തിനോട് ചോദിക്കണമെന്നും, തന്റെ രക്ഷിതാവ് ( അള്ളാഹു ) അവരുടെ ചതിപ്രയോഗത്തെ പറ്റി എല്ലാം അറിയുന്നവനാണെന്നും, യജമാനനോട് (രാജാവിനോട് ) പറയണമെന്നും യൂസുഫ് നബി (അ) പ്രസ്താവിച്ചു.അങ്ങിനെ സുലൈഖ ബീവിയെ രാജാവ് വിളിച്ചു വരുത്തി.... യൂസുഫിനെ പ്രേമിച്ചതിൽ സുലൈഖക്കുണ്ടായിരുന്ന അനുഭവമെന്താണെന്നും രാജാവ് സുലൈഖയോട് ചേദിച്ചു: അല്ലാഹുവിന്റെ വിധി അത്ഭുതമാണെന്നും അദ്ദേഹത്തിൽ ഒരു ദുർഗുണമുള്ളതായി താൻ അറിഞ്ഞിട്ടില്ലെന്നും അവർ മറുപടി പറഞ്ഞു....

സുലൈഖയുടെ കുറ്റസമ്മതം:

*സത്യം വെളിവായിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തിനെ കാമിക്കുകയാണ് ചെയ്തിരുന്നത് .അദ്ദേഹം സത്യസന്ധന്മാരിൽ പെട്ടവനാണ്*

അതിനോട് യൂസുഫ് നബി (അ) ഇങ്ങിനെയാണ് പ്രസ്താവിച്ചത്

*ഞാൻ അദ്ദേഹത്തിനെ (അസീസിനെ), അദ്ദേഹം സഥലത്തില്ലാത്തിരുന്ന അവസരത്തിൽ വഞ്ചിച്ചിരുന്നില്ലെന്നും, വഞ്ചകന്മാരുടെ ചതി യെ അള്ളാഹു ഒരിക്കലും നിറവേറ്റുന്നതല്ലന്നും വെളിപ്പെടുത്താനാണ് ഞാൻ നിരപരാധിത്തം തെളിയിക്കുന്നത്.
"* ശേഷം വിനയത്തോടെ യൂസുഫ് നബി(അ) ഇങ്ങിനെ വെളിപ്പെടുത്തി
*ഞാൻ എന്റെ മനസ്സിനെ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. തീർച്ചയായും മനസ്സ് ദുഷ്പ്രവർത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു .അള്ളാഹുവിന്റെ കരുണ ലഭിച്ച മനസ്സ് ഒഴികെ .തീർച്ചയായും എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു*' 

അങ്ങനെ രാജാവ് നബിയെ ജയിൽ മോചിതനാക്കുവാൻ തിരുമാനിക്കുന്ന.
എല്ലാ വിധ അകമ്പടികളോടും കൂടി നബിയെ ജയിലിൽ നിന്ന് കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് വന്നു ...

രാജാധിതമായ രീതിയിൽ തന്നെ രാജാവ് നബിയെ സ്വീകരിച്ചു .ത്വേജസുറ്റ നബിയുടെ മുഖം കണ്ടപ്പോൾ രാജാവിന് യൂസുഫ് നബി(അ)യോട് സ്നേഹവും ബഹുമാനവും തോന്നി. ബഹുമാന പുരസ്കരം അദ്ദേഹം നബിയെ ഭർബാർ ഹാളിലേക്ക് ആനയിച്ചു....അവിടെ ഒരു കസേരയിൽ ഇരുത്തി.ശേഷം താൻ കണ്ട സ്വപ്നത്തെ കുറിച്ച് ഒരിക്കൽ കൂടി ചർച്ച നടത്തി.

ഏഴ് വർഷത്തിനുള്ളിൽ തന്റെ രാജ്യത്ത് നടക്കുവാൻ പോകുന്ന ദാരിദ്രത്തെ ക്കുറിച്ച് അറിഞ്ഞ രാജാവിന്റെ മനസ്സിൽ ആശംഘ ഉയർന്നു.അദ്ദേഹം നബിയോട് ചോദിച്ചു: യൂസുഫേ....നാട്ടിൽ നടക്കുവാൻ പോകുന്ന അത്യാപത്തിന് പ്രദിവിധിയുണ്ടോ?.... 

യൂസുഫ് നബി(അ)പറഞ്ഞു: പ്രഭോ! ഏഴ് സമ്പന്ന വർഷങ്ങളിൽ ഉണ്ടാകുവാൻ പോകുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും സംമ്പരിക്കണം.അതിന് നാടിന്റെ പല പ്രദേശങ്ങളിലും നിലവറകൾ നിർമ്മിക്കണം...ഇങ്ങനെ സമ്പരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ദരിദ്രവർഷങ്ങളിൽ ഒരു നിശ്ചിത അളവിൽ വീതിച്ചു കെടുക്കണം. *(ലേകത്ത് ആദ്യമായി റേഷൻ സമ്പ്രദായം കൊണ്ട് വന്നത് യൂസുഫ് നബി (അ)യാണ് ')*ഈ വിധം നാടിന്റെ പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കും. രാജാവിന്റെ വദനം പ്രസന്നമായി. യൂസുഫെ...വളരെ യുക്തി പൂർവ്വമായ താങ്കങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായി .ഇതു ഭംഗിയായി നിർവഹിക്കാൻ കഴിയുന്നൊരാൾ വേറെ എന്റെ അറിവിലില്ല.അതിനാൽ എന്റെ രാജ്യത്തിന്റെ നന്മക്കു വേണ്ടി യൂസുഫെ താങ്കൾ തന്നെ ഏറ്റെടുത്താലും... അങ്ങനെ ഭണ്ഡാരത്തിന്റെ ഭരണ ചുമതല റയ്യാൻ രാജാവ് യൂസുഫ് നബി (അ)യെ ഏൽപ്പിച്ചു.....

ചക്രവർത്തിയുടെ നിർദ്ദേശ പ്രകാരം അധികാരം ഏറ്റെടുത്ത യൂസുഫ് നബി (അ) ആദ്യമായി ചെയ്തത് രാജ്യത്ത് ഒരു വിളംബരം പുറപ്പെടുവിക്കലായിരുന്നു. രാജ്യത്ത് ഒരിഞ്ചു സ്ഥലം പോലും വിളവിറക്കാതെ തരിഷായി കിടക്കരുത്. എല്ലാവരും കാർഷിക ജോലികളിൽ ഏർപ്പെടണം. വിളഞ്ഞെടുത്ത ഭക്ഷ്യവസ്തുകൾ സംഭരിക്കാൻ രാജ്യത്ത് വലിയ വലിയ ധാന്യ സംഭരണ ഭണ്ഡാരങ്ങൾ സ്ഥാപിക്കണം. ജല സംഭരണികൾ സ്ഥാപിക്കണം. കൊയ്ത്തുകാലങ്ങളിൽ സംഭരിച്ചു വെക്കുവാനുള്ള ഉല്പന്നങ്ങൾ ഏറ്റുവാങ്ങേണ്ടതിനും കണക്കുകൾ സൂക്ഷിക്കുന്നതിനും ആവശ്യമായ ഉദ്യോഗസ്ഥന്മാരെയും യൂസുഫ് നബി (അ) നിയമിച്ചു.

യൂസുഫു നബി (അ) അധികാരം ഏറ്റെടുത്ത് അധികം നാൾ കഴിയും മുമ്പേ രോഗബാധിതനായി ഖിത്ഫിർ മരണപ്പെട്ടു.ഖിത് ഫീറിന്റെ മരണശേഷം യൂസുഫ് നബി (അ)യെ അസീസായി ചക്രവർത്തി അവരോധിച്ചു. അങ്ങനെ സന്തോഷത്തിന്റെയും സമ്പദ് സമൃദിയുടെയും ആ ഏഴ് വർഷം കടന്നു പോയി....

ആ ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള ദരിദ്ര വർഷങ്ങൾ കടന്നു വന്നു. വെള്ളമില്ലാതെ കൃഷികളെല്ലാം നശിച്ചു. മനുഷ്യനും കന്നുകാലികളും പട്ടണി കൊണ്ട് കഷ്ടപ്പെട്ടു.
ഈ സമയത്ത് നേരത്തെ സംഭരിച്ചു വെച്ചിരുന്ന ധാന്യങ്ങൾ ഒരു നിശ്ചിത തോതിൽ ജനങ്ങൾക്ക് നൽകുവാൻ തുടങ്ങി...

മിസ്റിന് അയൽപ്രദേശത്തുമുള്ള ആയിരക്കണക്കിനു ജനങ്ങൾ കൊട്ടാരത്തിലേക്ക് പ്രവഹിക്കുവാൻ തുടങ്ങി....

തന്റെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അറിയുവാൻ എപ്പോഴും തന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിക്കൽ പതിവായിരുന്നു.

ജനങ്ങളുടെ എതൊരു സങ്കടങ്ങൾ കേൾക്കുവാനും അത് പരിഹരിക്കുവാനും അസീസ് ആയ യൂസുഫ് നബി (അ) സന്നദനായിരുന്നു .ഒരു ദിവസം യൂസുഫ് നബി മിസർ പട്ടണത്തിലൂടെ കടന്നു പോവുകയായിരുന്നു.....

ഒാരേ ദിവസവും യൂസൂഫ് നബി(അ)തൻെറ പ്രജകളുടെ ക്ഷേമം അറിയുന്നതിനുവേണ്ടി നാട്ടിൽ സഞ്ചരിക്കലുണ്ടായിരുന്നു.

"ഇന്നു രാത്രി മുതൽ ക്ഷാമവർഷം ആരംഭിക്കുകയാണ്"... ജനങ്ങൾക്ക് വിശപ്പ് സഹിക്കാൻ പറ്റാതെയാകും...

ഇത് കേട്ട രാജാവ് വല്ലാതെ ആശങ്കാകുലനായി. ധാരാളമായി ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കി വെക്കുവാൻ അദ്ദേഹം തന്റെ പാചകക്കാരോട് ആജ്ഞാ പിച്ചു. വിശക്കുബോൾ കഴിക്കാമെന്നും അയാൾ ധരിച്ചുകാണും. രാജാവിന് വിശപ്പ് തുടങ്ങി ...എത്ര ദക്ഷണം കഴിച്ചിട്ടും അദ്ദേഹത്തിന്റെ വിശപ്പ് തീർന്നില്ല .(അങ്ങിനെ റയ്യാൻ രാജാവിന്റെ മരണം സംഭവിച്ചതെന്ന് കഥയിൽ പറയുന്നു.). 

രാജാവിന്റെ മരണശേഷം യൂസുഫ് നബി (അ) മിസിറിലെ ചക്രവർത്തിയുമായി. ഈജിപ്തിലുണ്ടായ വരൾച്ച യഹ്ക്കുബ് നബിയുടെ രാജ്യമായ ക൯ആനിലും ആ ദുരന്തത്തിൻെറ കരിനിഴൽ ബാധിച്ചു.

പുത്രദുഃഖത്താൽ യഹ്ക്കൂബ് നബി (അ)ന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈ ദാരിദ്രൃം യഹ്ക്കൂബ നബി (അ)യുടെ കുടുംബത്തെ പിടിച്ചുലച്ചു. ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാതെ അവർ വിഷമിച്ചു.....

ഈ സമയം

ആ സന്തോഷ വാർത്ത അവരും അറിഞ്ഞു. "മിസ്റിൽ പുതുതായി അധികാരത്തിലേറിയ അസീസ് വരൾച്ച ബാധിച്ച ജനങ്ങൾക്ക് ധാന്യങ്ങൾ നൽകുന്നുണ്ടെന്ന് ".... പുത്രന്മാർ പത്ത് പേരും യഹ്ക്കൂബ് നബി(അ)യുടെ സമക്ഷം എത്തി എന്നിട്ട് പറഞ്ഞു ... പിതാവേ! മിസ്റിലെ അസീസ് വരൾച്ച അനുഭവിക്കുന്ന ജനങ്ങൾക്ക് ധാന്യം വിതരണം ചെയ്യുന്നുണ്ട്. നമ്മുടെ കഷ്ടപ്പാട് അദ്ദേഹത്തെ അറിയിച്ചാൽ അസീസ് നമ്മളെ സഹായിക്കാതിരിക്കില്ല.... ആയതിനാൽ ഞങ്ങൾ അവിടെ പോകുന്നതിനു അങ്ങ് അനുവാദം നൽകിടണം....

യഹ്ക്കൂബ് നബി (അ) അവർക്ക് യാത്രാ അനുമതി നൽകി കൊണ്ട് പറഞ്ഞു :നിങ്ങൾ അവിടെ ചെന്നാൽ യഹ്ക്കൂബ് നബി(അ)യുടെ മക്കളാണെന് പറയണം... അസീസിന്റെ അനുവാദമില്ലാതെ കൊട്ടാരത്തിൽ പ്രവേശിക്കരുത് ... അദ്ദേഹത്തോട് ആദരവോടെ പെരുമാറുവാൻ പാടുള്ളു.... പിതാവിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അവർ അവിടെ നിന്നും യാത്ര തുടർന്നു...

ഒന്ന് രണ്ട് ദിവസത്തെ ക്ലേശകരമായ യാത്രക്ക് ഒടുവിൽ തളർന്ന് വിവശരായി അവരെല്ലാവരും മിസ്റിൽ അസീസിന്റെ കൊട്ടാരത്തിൽ എത്തിചേർന്നു. കൊട്ടരത്തിലെ ഭടന്മാരുടെ കയ്യിൽ പിതാവ് നിർദ്ദേശിച്ചത് പോലെ എഴുതി അസീസിനായി കൊടുത്തയച്ചു. ഇതു വായിച്ചു യുസുഫ് നബി (അ)യുടെ മനസ്സ് തന്റെ ബാല്യകാല സ്മരണ യിലേക്ക് തിരിച്ച് പോയി.. പിതാവിനെയും, ബുൻ യാമിനെയും അദ്ദേഹം ഓർത്തു...പിന്നെ ജേഷ്ഠന്മാർ ക്രൂരമായി പെരുമാറിയതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നു വന്നു.... തന്റെ വികാരവിഷമങ്ങളെല്ലാം പുറത്ത് പ്രകടിപ്പിക്കാതെ അദ്ദേഹം "അവരെ കൊട്ടരത്തിലേക്ക് കടത്തിവിടുവാൻ" ഭടന്മാരോട് കല്പിച്ചു.. അല്പസമയത്തിനകം രാജ ഭടന്മാർ ആഗതരായി. അവർ നബിയുടെ മുന്നിൽ ഹാജറായി എന്നിട്ട് അവർ യൂസുഫ് നബി(അ)യെ താണു വണങ്ങി. രാജകീയ വേഷധാരിയായ യൂസുഫി (അ)നെ അവർക്കാർക്കും തിരിച്ചറിയുവാൻ സാധിച്ചില്ല.....

അതിഥികളെ അകത്തേക്ക് ആനയിക്കാൻ യൂസുഫ് നബി (അ) ഭടന്മാരോട് ആജ്ഞ നൽകി... അവർ അകത്തേക്ക് പ്രവേശിച്ചു. എന്നാൽ യൂസുഫ് നബി (അ)യുടെ അരികിലെത്തിയ ജേഷ്ഠൻമാർക്ക് രാജവേഷത്തിൽ നിൽക്കുന്ന തങ്ങളുടെ അനിയനെ കണ്ടിട്ട് മനസിലായതേ ഇല്ല .... അവരെ മനസ്സിലായ നബി അവരെ തനിക്ക് അറിയില്ലെന്നു ബോധ്യപ്പെടുത്തി...
യൂസുഫ് നബി (അ):- "നിങ്ങൾ ഈ പട്ടണത്തിൽ എന്തുദ്ദേശിച്ചാണ് വന്നത് ?"

ജ്യേഷ്ടന്മാർ :- ഞങ്ങളുടെ ചെറുകുഞ്ഞുങ്ങൾക്ക് വേണ്ടി ഭക്ഷണസാധനം അന്വേഷിച്ചു വന്നിരിക്കുകയാണ്.
.
കൻആനിലെ യഹ്ക്കൂബ് നബി (അ)യുടെ പുത്രന്മാരാണു ഞങ്ങൾ.
യൂസുഫ് നബി (അ):-നിങ്ങളുടെ പിതാവിന് എത്ര പുത്രന്മാരാണുള്ളത്
ജ്യേഷ്ടന്മാൻ:- ഞങ്ങൾ ഒട്ടാകെ പന്ത്രണ്ട് പുത്രന്മാരുണ്ട്

ഒരാൾ (യൂസുഫ്)ചെറുപ്പത്തിൽ കാട്ടിൽ ചെന്നായ പിടിച്ചു മരണപ്പെട്ടു .ഇളയവൻ ബുൻയാമിൻ.

യൂസുഫ്‌ നബി (അ):- എന്ത് കൊണ്ട് നിങ്ങൾ അവനെയും കൂടെ കൂട്ടിയില്ല?
ജ്യേഷ്ടന്മാർ: - പുത്രൻമാരിൽ ബാവക്ക് ഏറ്റവും ഇഷ്ടം യൂസുഫി നോടായിരുന്നു അവന്റെ വിയോഗശേഷം ബുൻയാ മീനെ ഉപ്പ എങ്ങോട്ടും വിടാറില്ല .പിതാവിനേയും സുശ്രൂഷിച്ച് വീട്ടിൽ തന്നെ ഇരിപ്പാണ്..

അങ്ങനെയാണോ? ... ഇതു കേട്ട നബിയുടെ ഉള്ളം വിഷമിച്ചു... "ഇവരെ പത്തുപേരെയും കൊണ്ട് പോയി സൽക്കരിക്കുവാൻ " പരിചാരകരോട് കല്പിച്ചു..
വിഭവ സമൃതമായ സന്ധ്യക്ക് ശേഷം അവർ വീണ്ടും യൂസുഫ്‌ നബിയുടെ മുന്നിൽ ഹാജറായി..

നബി അവരോട് പറഞ്ഞു: നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ട് വരാതിരുന്നതിനാൽ ധാന്യങ്ങൾ തരാൻ പാടുള്ളതല്ല.

എങ്കിലും ,ഇത്തവണ ഞാൻ ധാന്യങ്ങൾ നൽകിടാം ...അടുത്ത തവണ ബുൻയാമിനെ കൂട്ടാതെ വന്നാൽ ധാന്യം നൽകപ്പെടുകയില്ല. ബുൻയാമിൻ തങ്ങളോടൊപ്പം വന്നാൽ തങ്ങളുടെ വൃദ്ധ പിതാവ് തനിച്ചാകുമെന്നും, അതു കൊണ്ട് അവരുടെ ധാന്യങ്ങൾ കൂടി തങ്ങളുടെ പക്കൽ തന്നു വിടണമെന്നും അവർ യൂസുഫ് നബി (അ)യോട് പറഞ്ഞു നോക്കി. എങ്കിലും നബി സമ്മതിച്ചില്ല .. യൂസുഫ്‌ നബി (അ)അവരുടെ ധാന്യങ്ങൾ മാത്രം നൽകി അവരെ മടക്കി അയച്ചു. അവർ പോകുന്നതിനു മുമ്പ് ജേഷ്ടൻമാർ കൊണ്ട് വന്ന പരിദോഷികങ്ങൾ അവരുടെ കെട്ടുകളിൽ തന്നെ വെച്ചു കൊളളുവാനും അത് അവർ സ്വന്തം നാട്ടിൽ എത്തിയ ശേഷം അറിഞ്ഞാൽ മതിയെന്നും ഭടന്മാരോട് കല്പിച്ചു.
അവർ തങ്ങൾക്ക് കിട്ടിയ ധാന്യവുമായി വീട്ടിലേക്കു പുറപ്പെട്ടു... അവർ
കൻആനിൽ തങ്ങൾക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് യഹ്ക്കൂബ് നബി (അ)യെ പറഞ്ഞു കേൾപ്പിച്ചു.

പിതാവേ! അസീസ് ഞങ്ങളെ വളരെ ആദിക്കുകയും രാജ്യോചിതമായ സൽക്കാരങ്ങളും നൽകി. എങ്കിലും ധാന്യം തന്നപ്പോൾ ബുൻയാമിന്റെ ഓഹരി നൽകപ്പെട്ടില്ല. ഞങ്ങൾ കെഞ്ചിനോക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അടുത്ത തവണ അവനെയും കൂട്ടാതെ ചെന്നാൽ ഞങ്ങൾക്ക് ധാന്യങ്ങൾ നൽകുകയില്ലെന്നും താക്കീതു നൽകപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൊണ്ട് പോയ സമ്മാനങ്ങൾ എല്ലാം തിരിച്ചയക്കുകയും ചെയ്തു. 

(സൂറത്ത് യൂസുഫിൽ ഈ സംഭവത്തെക്കുറിച്ച് വ്യക്തമായി പറയപ്പെട്ടിട്ടുണ്ട്... ) അങ്ങനെ ബുൻയാമിനെ കൂടെ അയച്ചു തന്നാൽ ഞങ്ങൾ ഇനിയും പോയി ധാന്യങ്ങൾ കൊണ്ടു വരുന്നതാണ്.. അപ്പോൾ ഞങ്ങൾക്ക് ധാന്യങ്ങൾ അളന്നുകിട്ടും.
ഇതിനു നബിയുടെ മറുപടി ഖുർആനിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്:- *ഇതിനു മുമ്പ് അവന്റെ സഹോദരന്റ (യൂസുഫിന്റെ ) കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ച വിധത്തിലല്ലാതെ അവന്റെ(യൂസുഫിന്റെ ) കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ? അതു കൊണ്ട് രക്ഷിക്കുന്നതിനു ഏറ്റവും നല്ലവൻ അല്ലാഹുവാണ് . അള്ളാഹു കാരുണ്യവാന്മാരിൽ വെച്ചു കൂടുതൽ കാരുണ്യവാനുമാകുന്നു*

ദിവസങ്ങൾക്ക് ശേഷം നബിയുടെ അനുവാദത്തോടെ അവർ (ജോഷ്ടന്മാർ) ബുൻയാമിനേയും കൂട്ടി മിസ്റിലേക്ക് യാത്രയായി.... പുറപ്പെടുന്നതിന് മുമ്പ് യഹ്‌കൂബ് നബി (അ) ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു.അതു ഇപ്രകാരമായിരുന്നു.'.. *"നിങ്ങൾ മിസ്റിൽ എത്തിയാൽ എല്ലാവരും ഒരേ വഴിക്കു അവിടെ പ്രവേശിക്കരുത്. പല മാർഗ്ഗങ്ങളിൽ കൂടി നിങ്ങൾ അകത്തേക്ക് പ്രവേശിക്കാവൂ*...എന്നിട്ട് അദ്ദേഹം പറഞ്ഞു: അള്ളാഹുവിങ്കൽ നിന്നുള്ള ഒരാപത്തും നിങ്ങളിൽ നിന്നു തട്ടിക്കളയാൻ ഞാൻ പ്രാപ്തനല്ല. അധികാരം അല്ലാഹുവിനല്ലാതെയില്ല. അവനെ ഞാൻ ഭരമേല്പിച്ചിരിക്കുന്നു. ഭരമേൽപിക്കുന്നവർ അവനെത്തന്നെ ഭരമേല്പി ച്ചു കൊള്ളട്ടെ!!!

അങ്ങനെ അവർ പിതാവിന്റെ നിർദ്ദേശമനുസരിച്ചു തന്നെ മിസ്റിൽ പ്രവേശിച്ചു.... അല്ലാഹു വിന്റെ ഒരു വിധിയും അവർക്ക് തടസ്സമായി വന്നില്ല. യഹ്ക്കൂബ് നബി(അ)യുടെ അഭിലാഷം അവർ നിറവേറ്റി. അവർ രണ്ട് പേരായി പ്രവേശിച്ചപ്പോൾ ബുൻയാമിൻ തനിച്ചായി. യൂസുഫ് നബി(അ) അദ്ദേഹത്തോടൊപ്പം പ്രവേശിച്ചു എന്നും ചരിത്രത്തിൽ കാണുന്നു.

അന്ന് അവിടെ വെച്ച് യൂസുഫ് നബി(അ) ബുൻയാമിനുമായി... സംസാരിച്ചു. ചെറുപ്പത്തിൽ നിനക്ക് നഷ്ടപ്പെട്ട ജേഷ്ഠൻ യൂസുഫാണ് താനെന്ന സത്യം യൂസുഫ് നബി തന്റെ അനിയനെ അറിയിച്ചു.. ഇതു കേട്ട ബുൻയാമിൻ അത്ഭുതപെട്ടതിനും സന്തോഷിച്ചതിനും അതിരില്ലായിരുന്നു.. അവർ ഇരുവരും സന്തോഷം പങ്കുവെച്ചു.. തുടർന്ന് നബി പിതാവിന്റെ വിശേഷങ്ങൾ ചോദിച്ചു: പ്രിയ ജേഷ്ഠാ അങ്ങയെ നഷ്ടപ്പെട്ട ദുഃഖ ഭാരത്താൽ കരഞ്ഞു കരഞ്ഞു പിതാവിന്റെ കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു പോയിരിക്കുന്നു.അങ്ങയെ കുറിച്ച് പറഞ്ഞു വിലപിക്കാത്ത നിമിഷങ്ങൾ വിരളമാണ്.
അനിയാ....എല്ലാം റബ്ബിന്റെ തീരുമാനമാണ്..

ബുൻയാമിൻ, ഞാൻ നിന്നോട് പറഞ്ഞതായ കാര്യങ്ങൾ ജോഷ്ഠന്മാർ അറിയാതെ ഗോപ്യമായി വെക്കണം.....എന്ന് യൂസുഫ് നബി (അ) തൻെറ അനിയനോട്പറഞ്ഞു. ജോഷ്ഠാ അങ്ങയെ പിരിയേണ്ടി വരുന്നതിൽ എനിക്ക് ദുഃഖമുണ്ട്എന്ന് നബിയോട് ബുൻയാമിൻ പറയുകയും ചെയ്തു.അപ്പോൾ യൂസുഫ് നബി (അ)പറഞ്ഞു: നീ വിശമിക്കാതിരിക്കു അതിനു ഞാൻ ഒരു സൂത്രം പ്രയോഗിക്കാം. ഇപ്പോൾ നീ അവരുടെ കൂട്ടത്തിൽ പോയി ഇരിക്കു..

അതിനു ശേഷം അസീസ് അവർക്കു വേണ്ട ധാന്യങ്ങൾ അളന്നു ചാക്കിലാക്കി കൊടുക്കുവാൻ തന്റെ ഭണ്ഡാരം സൂക്ഷിപ്പുക്കാരോട് കൽപ്പിക്കുകയും...അവർ അതു പ്രകാരം ഓരോരുത്തർക്കുമുള്ള ധാന്യങ്ങൾ അളന്നു പൊതിഞ്ഞു കൊടുക്കുകയും ചെയ്തു.മുൻക്കൂട്ടി നിശ്ചയിച്ച പ്രകാരം ബുൻയാമിന്റെ ചാക്കിൽ അളവു പാത്രം നിക്ഷേപിക്കുകയും ചെയ്തു.

അവർ യാത്ര പറഞ്ഞു പിരിഞ്ഞ് പോകുവാൻ ഒരുങ്ങിയപ്പോൾ... ഒരു ദൂതൻ ഓടി വന്ന് യൂസുഫ് നബിയോടായി പറഞ്ഞു: പ്രഭോ ഭണ്ഡാരത്തിലെ അളവു പാത്രം നഷ്ടപ്പെട്ടിരിക്കുന്നു...

ഇത് കേട്ട അസീസ് ധാന്യങ്ങളുമായി മടങ്ങുന്നവരുടെ ചാക്കുകെട്ടുകൾ പരിശോധിക്കുവാൻ ഉത്തരവിട്ടു.....അതിന് ശേഷം യൂസുഫ് നബി (അ) ജേഷ്ടൻ മാരോട് പറഞ്ഞു.': നിങ്ങളുടെ ചാക്കുകളും പരിശോധിക്കേണ്ടതുണ്ട്. ഒരു പക്ഷെ നിങ്ങളിൽ ആരേങ്കിലും മോഷ്ടിച്ചു കാണുമോ എന്നറിയില്ല.... ഇതു കേട്ട അവർ പറഞ്ഞു: ഞങ്ങൾ യഹ്‌ക്കൂബ് നബി(അ)യുടെ മക്കളാണ് ഞങ്ങൾ മോഷ്ടിക്കുകയില്ല. അപ്പോൾ നബി അവരോട് പറഞ്ഞു നിങ്ങളുടെ പക്കൽ ഉണ്ടെങ്കിലോ?

ജേഷ്ന്മാർ: രാജനീതിയനുസരിച്ചു ശിക്ഷിക്കാം

ഒരോരുത്തരുടെയും ചാക്കുകൾ യഥാക്രമം പരിശോധന നടത്തി. അവസാനം....... ബുൻയാമീന്റെ ചാക്കിൽ നിന്നും അവളവ് പാത്രം കണ്ടു കിട്ടി...
ഉടൻ തന്നെ ജ്യേഷ്ഠന്മാർ പരസ്പരം പുച്ഛഭാവത്തിൽ ലജ്ജയാൽ തല താഴ്ത്തി നിന്നിരുന്ന ബുൻയാമീനെ നോക്കി കൊണ്ട് ഇങ്ങനെ പറഞ്ഞു *ഇവൻ മോഷ്ടിച്ചതിൽ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്. ഇവന്റെ ജ്യേഷ്ടനും മുമ്പ് മോഷ്ടിച്ചവനാണ്*

ഉടൻ തന്നെ ജ്യേഷ്ടന്മാർ പരസ്പരം പുച്ഛഭാവത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു "ഇവൻ മോഷ്ടിച്ചതിൽ എന്താണിത്ര അത്‌ഭുതപ്പെടാനുള്ളത്. ഇവന്റെ ജ്യേഷ്ടനും മുമ്പ് മോഷ്ടിച്ചവനാണല്ലോ".

ബുനിയാമിൻ ലജ്ജിച്ചു തലതാഴ്ത്തി.. നീ പിതാവിന്റെ പേരു കളങ്കപ്പെടുത്തിയിരിക്കുന്നു... ഇതു കേട്ട യൂസുഫ് നബി (അ) സൗമ്യമായ ഭാഷയിൽ ജ്യേഷ്ടന്മാരോട് പറഞ്ഞു : നിങ്ങൾ മോശമായ നിലപാടുകാരാണ് നിങ്ങൾ പറയുന്ന കള്ളങ്ങൾ അള്ളാഹു അറിയുന്നതാണ്.

എന്നിട്ട് ബുനിയാമിനെ
ജയിലിൽ അടക്കുവാൻ ഭടന്മാരോട്ഉത്തരവിട്ടു. നബിയുടെ ഈ തീരുമാനം ജേഷ്ഠമാരിൽ ഞെട്ടൽ ഉളവാക്കി. അവർ യൂസുഫ് നബി (അ)നോട് പറഞ്ഞു:പ്രഭോ. ഞങ്ങൾക്ക് വ്യദ്ധപിതാവുണ്ട്. ബുനിയാമിൻ ഇല്ലാതെ ഞങ്ങൾക്ക് പിതാവിന്റെ അരികിലേക്ക് മടങ്ങുവാൻ സാധ്യമല്ല.അതിനാൽ പകരം ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരാളെ ബന്ധിയാക്കുക .

പിതാവിനോട് ബുനിയാ മിനില്ലാതെ മടങ്ങുകയില്ല എന്ന് വാക്കു നൽകിയിരിക്കുന്നു . അതിനാൽ ഇവനെ ഞങ്ങളോടൊപ്പം വിട്ടയക്കുക. 

യൂസുഫ് നബി (അ) :കുറ്റം ചെയ്യാത്ത ആളെ ശിക്ഷിക്കുന്നത് അനീതിയാണ്.. തെറ്റുകാരെ രാജ്യ നീധിക്കുസരിച്ച് ശിക്ഷി മെന്ന് നിങ്ങൾക്ക് വാക്കു നൽകിയതാണ് .അത് കൊണ്ട് ബുനിയാമീനെ തുറുങ്കിലടക്കുമെന്ന തീരുമാനത്തിന് മാറ്റമില്ല. പിതാവിനോട് ബുനിയാ മിനിൽ നിന്നുണ്ടായ മോഷണത്തെ കുറിച്ച് പറഞ്ഞ് കേൾപ്പിക്കുക.നിങ്ങൾക്ക് പേകാം...
അവർ ആകെ വിഷമത്തിലായി യൂസുഫിനെ നഷ്ടപ്പെട്ടതിന് ശേഷം പിതാവ് ദുഃഖിതനാണ് .. ബുനിയാമിൻ കൂടി നഷ്ടപ്പെട്ടാൽ പിതാവിന്റെ അവസ്ഥ എന്താകും...അവർയൂസുഫ് നബി(അ)യോട് ഒരുപാട് യാജിചെങ്കിലും ' അദ്ദേഹം വഴങ്ങിയില്ല. നിരാശയാൽ അവർ അവിടെ നിന്ന് യാത്രയായി.

യഹ്ക്കൂബ് നബി (അ)യുടെ പുത്രമാർ കൻആനിലെത്തി.കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ആ പിതാവ് തന്റെ മക്കളുടെ വരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.അദ്ദേഹം മക്കളുടെ പേരു ചൊല്ലി വിളിച്ചു. ഒരേ രുത്തരായി വിളികേട്ടു. എന്നാൽ... ബുനിയാമീന്റെ ശബ്ദം കേൾക്കാതിരുന്ന യഹ്ക്കൂബ് നബി(അ) പരിഭ്രാന്തനായി. ബുനിയാമിൻ എവിടെ?
പിതാവിന്റെ വിഷമം നിറഞ്ഞ വാക്കുകൾ കേട്ട പുത്രന്മാർ ആകെ വിഷമത്തിലായി. അവരിൽ ഒരാൾ അസീസിന്റെ കൊട്ടാരത്തിൽ നടന്ന മേഷണ കഥയെപററി പിതാവിനെ പറഞ്ഞ് കേൾപ്പിച്ചു. മേഷണം നടത്തിയ ബുനിയാമിനെ അസീസ് ബന്ധിയാക്കി എന്നും പറഞ്ഞു. എന്നാൽ ആ പിതാവിന് അവരുടെ വാക്കുകൾ വിശ്വാസ
യോഗ്യമായി തോന്നിയില്ല.

അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''നിങ്ങൾ യൂസുഫിനോടു ചെയ്ത പോലെ കുറ്റം ബുനിയാമിനോടും ചെയ്തു. നിങ്ങൾ ചെയ്തത് തെറ്റാണെന്നു നിങ്ങളുടെ മനസ്സുകൾ തന്നെപറയാതിരിക്കുകയില്ല. എനിക്കു ക്ഷമിക്കുവാൻ മാത്രമേ കഴിയുകയുള്ളു.ഇനി അല്ലാഹു അവന്റെ ഇഷ്ടപ്രകാരം ചെയ്യട്ടെ. ഇത്രയും പറഞ്ഞു അദ്ദേഹം പൊട്ടി കരയുവാൻ തുടങ്ങി... ദുഃഖത്തിൽ മുഴുകിയ യഹ്കൂബ് നബി (അ) ഇരുകണ്ണുകളിലും വെള്ളഴുത്ത് ' പോലെയായിരുന്നു.യൂസുഫിനെ ഓർത്ത് അങ്ങ് മരിക്കാറായിരിക്കുന്നു ഇനിയെകിലും മതിയാക്കണം എന്ന് അവർ പറഞ്ഞപ്പോൾ യഹ്ക്കൂബ് നബി(അ) അവരോട് പറഞ്ഞു :തന്റെ ആവലാതിയും വ്യസനവുമെല്ലാം അല്ലാഹു വിങ്കൽ ഞാൻ അർപ്പിച്ചിരിക്കുന്നു.

അല്ലാഹുവിങ്കൽ നിന്നു നിങ്ങൾ അറിയാത്ത രഹസ്യങ്ങൾ ഞാൻ അറിയുന്നുണ്ട്. എന്നിട്ട് അദ്ദേഹം പുത്രന്മരോട് പറഞ്ഞു: എന്റെ പ്രിയപുത്രന്മാരെ! നിങ്ങൾ വേഗം മിസ്റിൽ പോയി നിങ്ങളുടെ സഹേദരന്മാരെ അന്വേഷിക്കുവനും, അസീസിനെക്കണ്ട് ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരു വാനും അദേഹം മകളോട് ആവശ്യപ്പെട്ടു. പിതാവിന്റെ നിർദ്ദേശ പ്രകാരം പുത്രന്മാർ മിസ്റിലേക്ക് പോവുകയും.യൂസുഫ് നബി (അ) സന്നിധിയിൽ എത്തി പിതാവിന്റെ സങ്കടാവസ്ഥയും കുടുംബത്തിന്റെ ഭാരിദ്രവ്യം വിശദമാക്കി...

പരിശുദ്ധ ഖുർക്കൻ ഈ കുറിച്ച് പറയുന്നത് നോക്കുക.
* അവർ അദ്ദേഹത്തിന്റെ അരികെ ചെന്നപ്പോൾ അവർ അപേക്ഷിച്ചു. "ഹേ അസീസേ ! ഞങ്ങൾക്കും അങ്ങളുടെ വീട്ടുക്കാർക്കും ദുർഭിക്ഷ ബാധിച്ചിരുന്നു. നിസ്സാരമായ വിലയാണ് ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അങ്ങ് ഞങ്ങൾക്ക് തികച്ചും അളന്ന തരണം. ഞങ്ങൾക്ക് ദാനം തരികയും വേണം' തീർച്ചയായും ' അള്ളാഹു ദായകന്മാർക്ക് ' പ്രതിഫലം നൽകുന്നതാണ്. യൂസുഫ് നബി (സ) മറുപടി നിങ്ങൾ മൂഢന്മാരായിരുന്ന സ്ഥിയിൽ യൂസുഫിനോടും അവന്റെ അനുജനോടും ചെയ്തതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അവർ ചോദിച്ചു അങ്ങു തന്നെയാണോ യുസുഫ് ? 

യൂസുഫ് നബി (അ): അതെ ഞാൻ ആണ് യൂസുഫ്.ഇവൻ എന്റെ അനുജനമാണ് അള്ളാഹു തീർച്ചയായും ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു. വല്ലവനും അല്ലാഹു വിനെ ഭയപ്പെടുകയും സഹിക്കുകയും ചെയ്താൽ അല്ലാഹു തീർച്ചയായും ഗുണവാന്മാരുടെ പ്രതിഫലത്തെ പാഴാക്കുന്നതല്ല 

ജേഷ്ടന്മാർ: അല്ലാഹുവാണെ സത്യം അല്ലാഹു അങ്ങയെ ഞങ്ങളെക്കാൾ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. ഞങ്ങൾ ഒറ്റം ചെയ്തവരാണെങ്കിലും ശരി ".
അദ്ദേഹം പ്രസ്താവിച്ചു. " ഇന്നേ ദിവസം നിങ്ങൾക്ക് ഒരു ശിക്ഷയുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരും. അവൻ ദയാലുക്കളിൽ വെച്ച് കൂടുതൽ ദയലുവാണ്.
യൂസുഫ് നബി (അ) ഈ സംഭാഷണത്തിൽ നിന്ന് അവര്ക്ക് ഒരു കാര്യം മനസ്സിലാവുകയുണ്ടായി. 

ഇപ്പോൾ മിസിറിലെ അസീസായിരിക്കുന്ന ഈ മഹാനുഭാവൻ 'തങ്ങളുടെ സ്വന്തം അനുജനും തങ്ങളുടെ അസൂയ നിമിത്തം കിണത്തിൽ താഴ്ത്തി .പിന്നീട് അടിമയായി വിൽക്കകയും ചെയ്ത യുസുഫാണ് എന്ന്. അവർ അപ്പോൾ തങ്ങൾ ചെയ്ത പോയ തെറ്റിനെക്കുറിചോർത്ത് ഭയവും പരിഭ്രമവും കൊണ്ട് നാണിച്ചു പോയിരുന്നു. അവർ നബിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.

പിന്നിട് യൂസുഫ് നബി (അ) ജേഷ്ടമാരു കുശലാണേഷം നടത്തുകയും .പിതാവിനെയും കുടുംബത്തെ കാണുവാൻ ആഗ്രഹമറിക്കുകയും ചെയ്തു. ഒരാളോട് പോയി പിതാവിനെയും കുട്ടി കൊണ്ട് വരുവാൻ നിർദ്ദേശിച്ചു യഹുദ്ദ ആ ദൗത്യം എറ്റെടുത്ത്. യഹൂദയോട് ബഷീർ എന്ന അടിമയെ കൂടെക്കട്ടുവാൻ നബി നിർദ്ദേശച്ചു എന്നിട് ഒരു ഉടുപ്പ് ജേഷ്ടന്റെ കൈവശ്ടം കെടുത്തിട്ട് നബി പറഞ്ഞു ഇതു പിതാവിന്റെ മുഖത്തിട്ടാൽ കാഴ്ച തിരിച്ച് കിട്ടും.എത്രയും വേഗം പിതാവുമായി മടങ്ങി വരിക.. അവർ ഇരുവരും കൻ ആനിലേക്ക് യാത്ര തിരിച്ചു.. 

യൂസുഫ് നബി (അ)യുടെ നിർദ്ദേശ പ്രകാരം കൻആനിലേക്ക് പോയ ദൂതരുടെ കൈവശം ഒരു ഉടുപ്പ് കൊടുത്തു വിട്ടു. അവർക്ക് വഴികാട്ടിയായി ബഷീർ എന്ന അടിമയും ഉണ്ടായിരുന്നു. അവർ കൻ ആനിൽ പ്രവേശിച്ചപ്പോൾ പുത്രന്റെ വാസന അദ്ദേഹം ആസ്വദിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: നിങ്ങൾ എനിക്ക് ബുദ്ധിഭ്രമം ഉണ്ടെന്ന് പറയുന്നവരാണ്. എന്നാൽ, അങ്ങിനെ നിങ്ങൾ തെററിദ്ധരിക്കുകയില്ലെങ്കിൽ ഞാൻ ഒരു വസ്തുത പറയാം......"യൂസുഫിന്റെ ഗന്ധം ഞാൻ ഇതാ ആസ്വദിക്കുന്നു ". 

അല്ലാഹുവാണെ സത്യം. അങ്ങു ഇപ്പോഴും ആ പഴയ തെററിധാരണയിൽ തന്നെ അകപ്പെട്ടു സംസാരിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന്റെ പുത്രന്മാരടക്കം ആ വീട്ടിലുണ്ടായിരുന്നവരെല്ലാം മറുപടി പറഞ്ഞു. ബഷീർ കൻആനിൽ എത്തുകയും വഴി തിരിക്കുന്നതിനിടയിൽ ബഷീർ നഷ്ടപ്പെട്ട തന്റെ മാതാവിനെ കണ്ടുമുട്ടുകയും ചെയ്തു. ( വർഷങ്ങൾക്ക് മുമ്പ് പുത്ര വാത്സല്യത്താൽ സ്വാർത്ഥനായ യഹ്ക്കൂബ് (അ) നബി ബുൻയാമിനെ വളർത്തുവാൻ വന്ന അടിമ സത്രീയുടെ മകനെ കച്ചവട സംഘത്തിന് വിറ്റിരുന്നു .ആ കുഞ്ഞായിരുന്നു ബഷീർ.

ബഷീറും മാതാവും കണ്ടുമുട്ടിയതിന് ശേഷമാണ് യൂസുഫ് നബി(അ)യും പിതാവും കണ്ടുമുട്ടുകയുള്ളു എന്ന് അള്ളാഹുവിന്റെ കല്പനയ ഉണ്ടായിരുന്നു.അതു നടപ്പിലാകുകയും ചെയ്തു). യൂസുഫ് നബി(അ) കല്പിച്ച പോലെ തന്നെ ബഷീർ ഉടുപ്പ് യഹ്ക്കൂബ് നബി(അ)യുടെ മുഖത്തേക്ക് ചേർത്തു പിടിച്ചു. ഉടനെ തന്നെ നബിയുടെ കാഴ്ച തിരിച്ചുകിട്ടി. "നിങ്ങൾ അറിയാത്തത് അല്ലാഹു വിങ്കൽനിന്ന് ഞാൻ അറിയുന്നുവെന്നു ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ " എന്നു അദ്ദേഹംപറയുകയുണ്ടായി.അപ്പോൾയഹ്ക്കൂബ് നബി(അ)യോട് മക്കൾ അത്യധികം വെഷമത്തോടെ അപേക്ഷിച്ചു : 

"ഞങ്ങളുടെ പിതാവേ.....ഞങ്ങളുടെ പാപം പൊറുത്തുതരുവാൻ അങ്ങു അള്ളാഹുവിനോട് അപേക്ഷിക്കണം. ഞങ്ങൾ തീർച്ചയായും തെറ്റുകാരായിരുന്നു". "തീർച്ചയായും ഞാൻ എന്റെ രക്ഷിതാവിനോടു നിങ്ങൾക്കു വേണ്ടി മാപ്പിനപേക്ഷിക്കുന്നുണ്ട്. തീർച്ചയായും അള്ളാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ് യഹ്ക്കൂബ് നബി (അ) മറുപടി നൽകി.....ബഷീർ യൂസുഫ് നബി(അ)യുടെ സന്ദേശം യഹ്ക്കൂബ് നബി (അ) ന് കൈമാറി. കത്ത് വായിച്ച നബിയുടെ ഉള്ളം നിറഞ്ഞു.....അള്ളാഹുവിനെ സ്തുതിച്ച് യഹ്ക്കൂബ് നബി(അ)യും സംഘവും മിസ്റിലേക്ക് യാതയായി.

യഹ്‌ക്കൂബ് നബി(അ)യും സംഘവും മിസ്റിൽ എത്തിചേർന്നു. അവരെ സ്വീകരിക്കാൻ മിസ്ർ പട്ടണം അണിഞ്ഞൊരുങ്ങിയിരുന്നു ' യൂസുഫ് നബി(അ)യുടെ അരികിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം എല്ലാവരെയും വാരി പുണർന്നു. അവർ പരസ്പരം സ്നേഹാദരങ്ങൾ പങ്കുവെച്ചു.ഈ രംഗങ്ങൾക്ക് വാനവും ഭൂമിയും സാക്ഷ്യം വഹിച്ചു.
യൂസുഫ് നബി (അ) പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും മറ്റുമെല്ലാം കൊട്ടാരത്തിലേക്ക് ആനയിച്ചു. തന്റെ സിംഹാസനത്തിന്റെ വലത്തു ഭാഗത്ത് യഹ്‌ക്കൂബ് നബി(അ)യേയും ഇടത് ഭാഗത്ത് യഹ്ക്കൂബ് നബി(അ)യുടെ അവസാന പത്നിയുടെ നിലയിൽ ലയ്യാ എന്ന ഇളയുമ്മയേയും ഇരുത്തി. യൂസുഫ് നബി(അ)യുടെ മാതാവായ റാഹേൽ മരണപ്പെട്ടിരുന്നു. സഹോദരന്മാരെ സിംഹാസനത്തിന്റെ മുന്നിലായും ഇരുത്തി.ഇതിനെക്കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നത് കേൾക്കുക.

*അല്ലാഹു ഉദേശിക്കുന്ന പക്ഷം അവർക്കു നിർഭയരായി മിസ്റിൽ പ്രവേശിക്കുമെന്നു സഹോദരന്മാരോടു അദ്ദേഹം പറയുകയും ചെയ്തു. *മാതാപിതാക്കന്മാരെ അദ്ദേഹം സിംഹാസനത്തിൽ ഉപവിഷ്ടരാക്കി.അവർ (ജേഷ്ടന്മാർ) വിനീതരായി തലകുനിക്കുകയും ചെയ്തു*.

*യൂസുഫ് നബി(അ) പിതാവിനോട് പറഞ്ഞു: "എന്റെ പിതാവെ ! മുമ്പുണ്ടായ എന്റെ സ്വപ്നത്തിന്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അതിനെ സത്യമാക്കി. എന്നെ തടവിൽ നിന്നും മോചിപ്പിച്ച നിലക്കും, എനിക്കും എന്റെ ജേഷ്ടന്മാർക്കുമിടയിൽ പിശാച് കുഴപ്പമുണ്ടാക്കിയതിന് ശേഷം നിങ്ങളെ മലയോരത്തു നിന്നു കൊണ്ടുവന്ന വഴിക്കും എനിക്ക് അള്ളാഹു നന്മ ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഗുണം ചെയ്യുന്നവനാണ്. തീർച്ചയായും അവൻ സർവ്വജ്ഞനും യുക്തി സമ്പൂർണ്ണനും തന്നെയാണ്.*

*ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു*
........................................................................
*****ഈ ചരിത്രത്തിനിടയിൽ കുറച്ച് ഭാഗം വിട്ടു പോയിട്ടുണ്ട്. ***

മിസ്റിലെ അസീസായി സ്ഥാനമേറ്റ യൂസുഫ് നബി (അ) തന്റെ നാട്ടിലെ പ്രജകളുടെ ക്ഷേമങ്ങൾ അറിയുവാൻ നാട്ടിലൂടെ സഞ്ചരിക്കുക പതിവായിരുന്നു .. അങ്ങനെ ഒരു ദിവസം പട്ടണത്തിലൂടെ സഞ്ചരിക്കുമ്പോൾ ..യൂസുഫ് നബി (അ) "ഇലാഹി "എന്ന് വിലപിക്കുന്ന ശബ്ദം കേട്ടു .അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധയായ ഒരു സ്ത്രീയെ കാണുകയുണ്ടായി.. നിങ്ങൾ ആരാണ്? യുസുഫ് നബി (അ) ആ വൃദ്ധയോട് ചോദിച്ചു..

അല്ലയോ,യൂസുഫെ.. അങ്ങേക്ക് എന്നെ മനസ്സിലായില്ലെ?'
ഞാൻ അങ്ങയെ പ്രണയിച്ചിരുന്ന സുലൈഖയാണ്..
നിങ്ങൾക്കിതു എന്തു പറ്റി സുലൈഖ ?

"യുസുഫെ എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു."

"എന്റെ ധനം മുഴുവനും നശിച്ചുപോയി.. എന്റെ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു"...
"ഇപ്പോൾ ഞാൻ ആരോരുക്കും വേണ്ടാത്ത ഒരു അഗതിയായി" എന്നു പറഞ്ഞ് പൊട്ടി കരഞ്ഞുകൊണ്ട് അവർ നബിയുടെ കാൽക്കൽ ഇരുന്നു. ഈ സമയം ജിബ്രീൽ അലൈസാം പ്രത്യക്ഷപ്പെട്ട് യൂസുഫ് നബിയെ അറീച്ചു. സുലൈഖയെ വിവാഹം കഴിക്കുവാൻ താങ്കൾക്ക് അള്ളാഹുവിന്റെ കല്പനയുണ്ട്.

ഇതു കേട്ട നബി ഞെട്ടി.. ഈ വൃദ്ധയെ ഞാൻ കല്ല്യാണം കഴിക്കണമെന്നേ??.. ഇതെന്തു പരീക്ഷണമാണ്.. എല്ലാം റബ്ബിന്റെ ഖളാഹ് ആണെന്ന് അറിയാമായിരുന്ന യൂസുഫ് നബി (അ) ... സുലൈഖയിൽ അള്ളാഹു വിന്റെ കരുണ വർഷിക്കുവാൻ ദുആ ചെയ്തു.. ആ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയും സുലൈയുടെ പഴയ സൗന്ദര്യം തിരിച്ചു നൽകുകയും ചെയ്തു.. ഇതിനിടയിൽ ബീവി ഏകനായ ഇലാഹിൽ വിശ്വസിച്ചു കഴിഞ്ഞിരുന്നു.

(യൂസുഫ് നബി (അ) സുലൈഖ ബീവിയെ പരിഗ്രഹിച്ചു നബി അവരെ വിവാഹം കഴിക്കുമ്പോഴും അവർ കന്യകയായിരുന്നെന്ന് ഖിസകളിൽ പറയുന്നുണ്ട് ) സുലൈഖ ബീവി സൗന്ദര്യത്തിലും സൗശീല്യാദി ഗുണങ്ങളിൽ അതീതയായിരുന്നു വെന്നതിൽ സംശയമില്ല.. അവർ നബിയെ ശുശ്രൂഷിച്ചുകൊണ്ടും, ഇബാദത്തിൽ മുഴുകി കൊണ്ടും ഒരു യാഥാർത്ഥ ഭാര്യയായി തുടർന്നുള്ള ജീവിതം നയിച്ചു.. യൂസുഫ് നബി (അ)സുലൈഖ ബീവി ദമ്പതികൾ ക്ക് കുഞ്ഞ് ജനിച്ചു.. രാജ്യ കാര്യങ്ങളിൽ നിന്നു സമയം കിട്ടിയിരുന്നപ്പോൾ സുലൈഖ ബീവിയുമായി നബി സമയം പങ്കുവെക്കുകയും ആദ്ധ്യാത്മിക കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.. എന്നിട്ട് വരൾച്ച കാലത്തിൽ ബുനിയാ മീനുമായി ജേഷ്ടൻമാർ മിസിറിൽ എത്തിയപ്പോൾ തനിച്ചായി പോയ ബുനിയാമിനു കൂട്ടിനായി വിട്ടുകൊടുത്തത് തന്റെ മകനെയാണെന്നും ചരിത്രം പറയുന്നുണ്ട്.. അങ്ങനെയാണ് അസീസ് തന്റെ നഷ്ടപ്പെട്ട ജേഷ്ഠൻ ആണോ എന്ന സംശയം അദ്ദേഹത്തിൽ വരികയും നബി.. സത്യങ്ങൾ തുറന്നു പറയുകയും ചെയ്യുന്നത്...

സമ൪പ്പണം✍🏻
*شيبه محمد വലപ്പാട്*

*അഹ്സനുൽ ഖസ്വസ്സ് എന്ന പേരിൽ ഞാൻ നിങ്ങളുടെ മുമ്പിൽ എത്തിച്ച ഈ ഖിസ്സ എഴുത്തുകാരുടെ വർണ്ണനകളും അതിശയോക്തികളും കൊണ്ട് പരിശുദ്ധ ഖുർആന്റെ വിവരണവുമായി വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്. അതിനാൽ ഞാൻ എഴുതിയതിൽ തെറ്റുകുറ്റങ്ങൾ വന്ന് പോയിട്ടുണ്ടാകും പൊരുത്തപ്പെടുക ദുആയിൽ ഉൾപ്പെടുത്തുക*...


prophet-yousuf-nabias-history-malayalam part 3 islamic charithram history pravachakanmar yousuf nabi malayalam pdf download

You may like these posts