യൂസുഫ് നബി ചരിത്രം ഭാഗം 1 Yousuf Nabi(A.S) History Malayalam Charithram Part 1

യൂസുഫ് നബി ചരിത്രം ഭാഗം 1 Yousuf Nabi(A.S) History Malayalam Charithram Part 1

യൂസുഫ് നബി ചരിത്രം ഭാഗം 1

prophet-yousuf-nabias-history-malayalam islamic charithram history pravachakanmar yousuf nabi malayalam pdf download

സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്.അതിൽ ആദ്യ പിതാവ് ആദം നബി(അ)മുതൽ അന്തിമനബി മുഹമ്മദ് നബി (സ) വരെ ഒരുലക്ഷത്തിഇരുപത്തിനാലായിരത്തോളം പ്രവാചകർ ഉൾപ്പെടുന്നുണ്ട്. പരിശുദ്ധഖുർആൻ തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് ..

അധർമ്മവും അജ്ഞതയും ചുറ്റും കൂരിരുൾ തീർത്തപ്പോൾ തവ്ഹീതിൻെറ വർണ്ണവെളിച്ചവുമായി വന്ന ഇരുപത്തിയഞ്ചോളം പ്രവാചകരുടെ പേരും ഖുർആൻ തന്നെ പ്രത്യേഗം പറഞ്ഞു തന്നിട്ടുണ്ട് .. ദീനിനുവേണ്ടി നിലകൊണ്ടു എന്നതിൻെറ പേരിൽ ഇതിൽ പല പ്രവചകൻമാരും വധിക്കപ്പെട്ടിട്ടുണ്ട്. 

ഈ പുണ്യപ്രവാചക ചരിത്രങ്ങളിൽ പ്രശസ്തമായ അഹ്സനുൽ ഖസ്സസ്സ് എന്നപേരിൽ പരിശുദ്ധഖുർആനിൽ അവതരിക്കപ്പെട്ടിട്ടുള്ള യൂസുഫ് നബിയുടെ ചരിത്രമാണ് . അതാണ് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്........

ഈസാനബിക്ക് മുമ്പ്, ഏകദേശം 5000വർഷങ്ങൾക്ക് അപ്പുറം ഈ ലോകത്തിന് അനുഗ്രഹീതമായി അള്ളാഹു അയച്ച പുണ്യപ്രവാചകനാണ് ഇബ്രാഹിം നബി (അ). അദ്ദേഹത്തിന് സാറാബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാക് നബി (അ).പ്രവാചകത്യവും അളവറ്റ സമ്പത്തു കൊണ്ടും ഇസ്ഹാക്ക് നബിയെ അള്ളാഹു അനുഗ്രഹിച്ചു..

ചരിത്ര പ്രസിദ്ധമായ ഈജിപ്തിൻെറ അയൽപ്രദേശമായ കൻആനിൽ നബി മതപ്രബോധനം നടത്തുന്ന കാലഘട്ടം മുതൽ ആണ് ഈ കഥ ആരംഭിക്കുന്നത് ....

ആത്മീയവും പാരത്രികവുമായ എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടായിട്ട് പോലും ഇസ്ഹാക്ക് നബി(അ)റഖാന ദമ്പതികൾ തുല്യദുഃഖിതരായിരുന്നു.കാരണം മറ്റൊന്നുമല്ല; ദാമ്പത്യജീവിതം തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ട്പോലും അവർക്ക് ഒാമനിക്കുവാനും ലാളിക്കുവാനും ഒരുകുഞ്ഞില്ല എന്ന ദുഃഖം അവരെ അലട്ടികൊണ്ടിരുന്നു..

തനിക്ക് ശേഷം പ്രവാചകപദവി നിലനിർത്തുവാനും അള്ളാഹുവിൻെറ മാർഗ്ഗത്തിൽ പ്രബോധനം നടത്തുവാനും അനന്തരാവകാശിയായി ആരുമില്ലെന്ന ദുഃഖം ഇസ്ഹാക്ക് നബി(അ)യുടെ മനസ്സിനെ വല്ലാതെബാധിച്ചിരുന്നു.ഇരുവരും തൻെറ ദുഃഖം അള്ളാഹുവിൽ ഭരമേൽപ്പിച്ചു..അവരുടെ പ്രാർത്ഥന അള്ളാഹു ഖബൂൽ ചെയ്തു .
അൽപ്പം വഴ്കിയാണെങ്കിലും റഖാന ബീവി ഗർഭണിയായി ആ ദംബതികളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.ധാനദർമ്മങ്ങൾ നൽകി അള്ളഹുവിനെ സ്തുതിച്ചു ..ദിവസങ്ങളും മാസങ്ങളും ഒന്നൊന്നായി പിന്നിട്ടു. റഖാന ബീവി പൂർണ ഗർഭണിയായിരിക്കെ ഒരു ദിവസംരാത്രി ബീവി ഒരു സ്വപ്നം കണ്ടു ..

ഒരു "അശരീരി" ......."റഖാന നാം നിൻെറ ഉദരത്തിൽ നൽകിയിരിക്കുന്നവർ രണ്ട്പേരും രണ്ട് ജനതയെയും രണ്ട് സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതായിരിക്കും"......ഈ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നെങ്കിലും, ബീവിയുടെ മനം സന്തോഷത്താൽ തുടിച്ചു.ഒരു കുഞ്ഞിനുപകരം രണ്ട് കുഞ്ഞിനെ തന്ന അള്ളാഹുവിനെ ബീവി സ്തുതിച്ചു ..
ഗർഭാവസ്ഥയിൽ തന്നെ ആ കുഞ്ഞുങ്ങൾ പല കാര്യങ്ങളിലും മത്സരിച്ചിരുന്നത് പല കിതാബിലും രേഖപ്പെടുത്തിയിട്ടുണ്ട്.പ്രസവസമയത്തും ആ മത്സരം അവർ കാണിച്ചു .
തനിക്കു ആദ്യം പുറത്ത് വരണം അല്ലെങ്കിൽ മാതാവിൻെറ ഉദരം താൻ ചവിട്ടിപൊളിക്കും എന്നൊരാളുടെ വാശിക്ക് മുമ്പിൽ മറ്റെ ആൾ വഴിമാറി കെടുത്തു .

രേമാവൃദമായ ചുവപ്പ് നിറത്തോട് കൂടി, ആദ്യം പിറന്ന കുട്ടിക്ക് അവർ അയ്സ് എന്ന് നാമകരണം നൽകി. മെലിഞ്ഞ ശരീരത്തോടെ തവിട്ട് നിറത്തിൽ രണ്ടാമതു കുട്ടിക്ക് യഹ്ക്കൂബ് എന്നും നാമകരണം നൽകി ....

കാലത്തിൻെറ മാറ്റങ്ങൾക്ക് അനുസരിച്ച് ബാല്യവും കൗമാരവും കടന്ന്, അയ്സും യഹ്ക്കൂബും യുവത്യത്തിലേക്ക് കടന്നു .

ജന്മനാ ആരോഗ്യ ദ്യഢകാത്തനായ അയ്സ് ആയുധ അഭ്യാസത്തിലും വേട്ടയാടലിലും നൈപുണ്യം തെളിച്ചു.അയ്സിനൊപ്പം കരുത്തും, ആയോദന നൈപുണ്യവുമുള്ള ഒരു ചെറുപ്പകാരൻ പോലും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല.എന്നാൽ ഇളയവനായ യഹ്ക്കൂബ് പൊതുവെ ശാന്തശീലനായിരുന്നു. ചിന്തകനും, ജ്ഞാനശീലനുമായ യഹ്ക്കൂബ് കൂടുതൽ സമയവും വീട്ടിൽ തന്നെ കഴിച്ച് കൂട്ടി.

എന്നാൽ ഇസ്ഹാക്ക് നബി(അ)ക്ക് കൂടുതൽ ഇഷ്ടം അയ്സിനോടായിരുന്നു. കാരണം ;ഏറ്റവും ഇഷ്ട്ടപെട്ട മാനിറച്ചി വേട്ടയാടി കൊണ്ട് വന്ന് കൊടുത്തിരുന്നത് അയ്സായിരുന്ന്.

എന്നാൽ ഉമ്മയായ റഖാന ബീവിക്ക് ശാന്തനും സൗമ്യനുമായ യഹ്ക്കൂബ് നബി(അ)യോടായിരുന്നു കൂടുതൽ വാത്സല്യം. 

അങ്ങനെ ഇരിക്കെ; ഇസ്ഹാക്ക് നബി (അ)അയ്സിനെ അടുത്ത് വിളിച്ചു .പ്രയാദിക്കത്താൽ ഇസ്ഹാക്ക് നബി(അ)യുടെ കണ്ണിൻെറ കാഴ്ച്ചകൾ നഷ്ടപ്പെട്ടിരുന്നു അയ്സ് ഇസ്ഹാക്ക് നബി(അ)യുടെ അടുത്ത് ചെന്നു അപ്പോൾ ഇസ്ഹാക്ക് നബി (അ)അയ്സ്നോട് പറഞ്ഞു: മകനെ പ്രായാദിക്യത്താൽ എൻെറ കണ്ണിൻെറ കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുന്നു .

നമ്മുക്ക് പാരമ്പര്യമായി അള്ളാഹു അനുഗ്രഹിച്ചു തന്ന നുബുവത്ത് നിനക്ക് കിട്ടുവാൻ ഞാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കാം. അതിന് മുമ്പ് മോൻ പോയി കുറച്ച് മാനിറച്ചി പാകം ചെയ്തു കൊണ്ടുവരൂ. പിതാവിൻെറ വാക്കുകളിൽ സന്തുഷ്ടനായ അയസ് മാനിനെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. 

എന്നാൽ ഈ സംസാരങ്ങൾ എല്ലാം അല്പം മാറി നിന്ന് റഖാന ബീവി കേൾക്കുന്നുണ്ടായിരുന്നു.ഈ സംഭാഷണം കേട്ട് ബീവിക്ക് വളരെയധികം വിഷമം തോന്നി .
കാരണം ;പ്രവാചക പദവിക്ക് എല്ലാം കൊണ്ടും അർഹൻ യഹ്ക്കൂബ് ആണെന്ന് അവർക്കു അറിയാമായിരുന്നു. ശക്തനും പരാക്രമിയുമായ അയ്സിന് നുബുവത്ത് കിട്ടുന്നതിൽ ബീവിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല ..ബീവി എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ യഹ്ക്കൂബ് നബിയുടെ അടുത്തേക്ക് നടന്നു ....

മോനെ.. യഹ്ക്കൂബെ; നമ്മുടെ ആട്ടിൻ കൂട്ടത്തിൽ ചെന്ന് വളരെ പ്രായം കുറഞ്ഞ ഒരു ആടിനെ പിടിച്ചു കൊണ്ട് വരൂ.

യഹ്ക്കൂബ് ഉമ്മപറഞ്ഞ പ്രകാരം കൂട്ടത്തിൽ വളരെ പ്രായം കുറഞ്ഞ ആടിനെ പിടിച്ച് കൊണ്ടു വന്നു .

റഖാന ആ ആടിനെ അറുത്ത് മാംസം വളരെ രുചിയോടെ പാകം ചെയ്ത് യഹ്ക്കൂബിനെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: ഇത് നീ പിതാവിനു കൊണ്ട് ചെന്നു കൊടുക്കണം. നീ ആരാണെന്ന് ചോദിച്ചാൽ അയ്സ് ആണെന്ന് പറയണം. ഇത്രയും പറഞ്ഞ് ബീവി ആ ആടിൻെറ തുകൽ യഹ്ക്കൂബിൻെറ കയ്യിൽ പുതപ്പിച്ചു അയ്സ് ഉപയോഗിച്ചിരുന്ന മേൽ ഉടുപ്പ് യഹ്ക്കൂബിനെ അണിയിച്ചു. മാതാവിൻെറ ഈ പ്രവർത്തികളിൽ ഉത്കണ്ഠാകുലനായ യഹ്ക്കൂബ് ചോദിച്ചു :ഉമ്മ "എന്തിനാണ് ഞാൻ ഈ വിധം പെരുമാറേണ്ടത് ".മോനെ... പിതാവിന് വേണ്ടി ഇറച്ചിയും തേടി അയ്സ് കാട്ടിലേക്ക് പോയിരിക്കുകയാണ് .അതു നൽകി കഴിഞ്ഞാൽ അവനു നുബുവത്ത് കിട്ടുന്നതിനു വേണ്ടി ഉപ്പ അള്ളാഹുവിനോട് പ്രാർത്ഥിക്കും.

അത് സംഭവിച്ചുക്കൂടാ .....നീയാണ് നുബുവത്തിന് അർഹൻ അത്കൊണ്ട് ഉമ്മ പറയുന്നത്പോലെ ചെയ്യണം എൻെറ മകൻ ഉമ്മയുടെ നിർദ്ദേശം അനുസരിക്കണം.

വിറക്കുന്ന പാദങ്ങളോടെ ഇടറുന്ന മനസ്സോടെ യഹ്ക്കൂബ് വാപ്പയുടെ അടുത്തേക്ക് ചെന്നു .മയക്കത്തിൽ ആയിരുന്ന ഇസ്ഹാക്ക് നബി(അ)യെ പതുക്കെ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി.ഉപ്പാ...ഇസ്ഹാക്ക് നബി ഞെട്ടി ഉണർന്നു കൊണ്ട് ചോദിച്ചു : ആരാണത് !ഞാനാണ് അയ്സ് ,നിങ്ങയുടെ ആദ്യപുത്രൻ .അങ്ങ് ആവശ്യപ്പെട്ട പ്രകാരം മാനിറച്ചിയുമായാണ് ഞാൻ എത്തിയിരിക്കുന്നത്.

അയ്സ് നിൻെറ ശബ്ദം കേട്ടിട്ട് യഹ്ക്കൂബിനെ പോലെയുണ്ടല്ലോ? നീ ഇങ്ങ് അടുത്ത് വരൂ ....ഭയവും, പരിഭ്രമവും ഉള്ളിൽ ഒതുക്കി യഹ്ക്കൂബ് അടുത്ത് ചെന്നു. ഇസ്ഹാക്ക് നബി(അ) പുത്രൻെറ കയ്യിൽ തലോടി. രേമാവ്യതമായ കയ്യും മേൽകുപ്പായത്തിൽ നിന്നും വമിച്ച ഗന്ദവും കൊണ്ട് ഇത് അയ്സ് തന്നെയാണെന്ന് ഇസ്ഹാക്ക് നബി(അ) ധരിച്ചു. സന്തോഷവാനായ നബി ഇരു കരങ്ങളും ഉയർത്തി അള്ളാഹുവിൽ ദുആ ചെയ്തു.
"കാരുണ്യവാനായ നാഥാ നിൻെറ കടാക്ഷവും നുബുവത്ത് എന്ന അനുഗ്രഹവും എൻെറ മകനിൽ ചൊരിയണെ"...

പിതാവിൽ നിന്നും അനുഗ്രഹം ലഭിച്ച യഹ്ക്കൂബ് വളരെ സന്തോഷത്തിൽ ഉമ്മയുടെ അടുത്ത് എത്തി. 

ഇതേ സമയം കാട്ടിലേക്ക് പോയ അയ്സ് വേട്ടയാടി പിടിച്ച മാനിറച്ചി പാകം ചെയ്ത് പിതാവിൻെറ അടുത്ത് എത്തി.ആരാണത്?? ഞാൻ അയ്സാണ് ബാപ്പ....ബാപ്പയുടെ ആഗ്രഹപ്രകാരം പാകം ചെയ്ത മാനിറച്ചിയുമായി വന്നതാണ്.

ഇതുകേട്ട് ഇസ്ഹാക്ക് നബി(അ) അമ്പരന്നു. മോനെ ....നീ കൊണ്ട് വന്ന മാനിറച്ചി ഞാൻ ഭക്ഷിച്ചതാണല്ലോ.... ഇല്ല ബാപ്പ ,അത് ഞാൻ അല്ല.ഞാൻ ഇപ്പോൾ ഇവിടെ എത്തിയതെയുള്ളു . ഇസ്ഹാക്ക് നബി(അ)ക്ക് കാര്യങ്ങൾ മനസ്സിലായി. എന്നിട്ട് അയ്സിനോട് പറഞ്ഞു: മോനെ... നീ എന്നോട് ക്ഷമിക്കൂ ....നീ ആണെന്ന വ്യാജേന യഹ്ക്കൂബ് മാൻ ഇറച്ചികൊണ്ട് വന്നു തന്നു.യഹ്ക്കൂബിന് നുബുവത്ത് കൊടുക്കുവാനും ,ഞാൻ അള്ളാഹുവോട് ദുആയും ചെയ്തു . ഇതുകേട്ട് കോപവും താപവും അയ്സിൻെറ മനസ്സിൽ നിറഞ്ഞു പൊങ്ങി. ഖത്കദ കണ്ഢനായി അയ്സ് ചോദിച്ചു :എനിക്ക് തരുവാൻ അങ്ങയുടെ കയ്യിൽ ഇനി ഒന്നുമില്ലെ ???"മോനെ ,നീ നിരാശപ്പെടേണ്ട".

ശക്തനായ അള്ളാഹുവിൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അദ്ദേഹം കൈകൾ ഉയർത്തി ഇപ്രകാരം ദുആ ചെയ്തു. "രക്ഷിതാവെ ,എൻെറ ആദ്യമകനിലും അങ്ങയുടെ അനുഗ്രഹം ഉണ്ടായിരിക്കണെ .അവരുടെ ജനത ശക്തരും അജ്ജയ്യരും ആയിരിക്കട്ടെ ഭൂമിയിലെ സൗഭാഗ്യങ്ങളാൽ അവർ അനുഗ്രഹീതരായിരിക്കട്ടെ! പിതാവിൻെറ അരികിൽ നിന്നും മടങ്ങിയ അയ്സിൻെറ മനസ്സിൽ യഹ്ക്കൂബിനോടുള്ള വെറുപ്പും വിധ്വേഷവും കൊണ്ട് നിറഞ്ഞു...... 

പ്രതികാര ചിന്തകളാൽ ആ മുഖംവിവർണ്ണമായി.

തനിക്ക് കിട്ടേണ്ട ജന്മാവകാശത്തെ ചതിയിലൂടെ തട്ടി എടുത്ത യഹ്ക്കൂബിനെ വധിക്കണമെന്ന് അയ്സ് തീരുമാനിച്ചു. അതിനായി അയാൾ അവസരം കാത്തിരുന്നു ....

അയ്സിൻെറ ഉദ്ദേശം മനസ്സിലാക്കിയ റഖാന ആരും അറിയാതെ യഹ്ക്കൂബിനെ വിളിച്ചു വരുത്തി.എന്നിട്ട് പറഞ്ഞു:മോനെ...ഇനിയും ഇവിടെ നിൽക്കുന്നത് അപകടമാണ്. എങ്ങിനെയെങ്കിലും നിന്നെ വധിക്കുവാൻ അവസരം നോക്കി നടക്കുകയാണ് അയ്സ് .
നീ കുറച്ച് നാളത്തേക്ക് ഈ പ്രദേശം വിട്ട് മാറി നിൽക്കണം.അതു കേട്ടപ്പോൾ യഹ്ക്കൂബ് ചോദിച്ചു: ഉമ്മ ഞാൻ എവിടെക്കാണ് പോകേണ്ടത്. മോനെ ,നീ പടിഞ്ഞാറോട്ട് യാത്രതിരിച്ച് നജ്റാനിൽ എത്തണം.അവിടെ എൻെറ സഹോദരൻ ലബാനും കുടുംബവും താമസിക്കുന്നുണ്ട് .ലബാൻ നിന്നെ സന്തോഷപൂർവ്വം സ്വീകരിക്കും ....

ഉമ്മയുടെ ആഗ്രഹ പ്രകാരം യഹ്ക്കൂബ് യാത്രക്കുവേണ്ട ഒരുക്കങ്ങൾ നടത്തി .പുറപ്പെടുന്നതിന് മുമ്പ് യഹ്ക്കൂബ് ഉപ്പയുടെ സമീപത്ത് ചെന്നു.റഖാനയിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ച ഇസ്ഹാക്ക് നബി(അ) യഹ്ക്കൂബിനോട് പറഞ്ഞു: അള്ളാഹുവിൻെറ ഹിതം ഒരുപക്ഷേ ഇതായിരിക്കാം, നീ എവിടെ ആണെങ്കിലും അള്ളാഹുവിൻെറ തുണക്കു എപ്പോഴും ഉണ്ടായിരിക്കും.

യഹ്ക്കൂബ് യാത്ര തിരിച്ചു. തൻെറ മകൻ കണ്ണിൽ നിന്നും മറയുന്നത് വരെ ആ ഉമ്മ കൺചിമ്മാതെ നോക്കി നിന്നു .

ഉമ്മയുടെ നസീഹത്ത് കേട്ട യഹ്ക്കൂബ് യാത്രതുടർന്നു.ദുർഖടങ്ങളായ മല ചെരിവിലൂടെ വിചനമായ പ്രദേശങ്ങളിലൂടെ മുന്നോട്ട് പ്രയാണം തുടർന്നു. നേരം എരിഞ്ഞടങ്ങി ചുറ്റും ഇരുൾ മൂടി ,വിശപ്പും ക്ഷീണവും കൊണ്ട് ക്ഷീണിതനായ യഹ്ക്കൂബ് വിചനമായ ആ പ്രദേശത്ത്, പാറ -തലയിണയാക്കി വെച്ച് ഉറങ്ങാൻ കിടന്നു. 

യഹ്കൂബ് നബി (അ)പകൽ ഒളിവിലിരുന്നു കൊണ്ട് രാത്രി യാത്ര തുടർന്നു.(ഈ കാരണത്താൽ യഹ്ക്കൂബ് നബി(അ)പരമ്പരക്ക് ബനൂ ഇസ്രയേൽ എന്ന പേരു ലഭിച്ചത്)

ഒരു ദിവസം ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു.
ഭൂമിയേയും ആകാശത്തെയും ബന്ധിച്ച്കൊണ്ട് ഒരു ഏണി. ഏണിയിലൂടെ അള്ളാഹുവിൻെറ മലക്കുകൾ താഴേക്ക് ഇറങ്ങുന്നു.കൂട്ടത്തിൽ അതീവ ത്വേജസ്സോട് കൂടി ഒരു മലക്ക് യഹ്ക്കൂബിൻെറ അടുത്ത് വന്നു.എന്നിട്ട് പറഞ്ഞു....യഹ്ക്കൂബെ... 
"അള്ളാഹുവിൻെറ ദൂതനായ ജിബ്രീൽ ആണു ഞാൻ. ദിവ്യമായ നുബുവത്ത് കൊണ്ട് അള്ളാഹു നിങ്ങളെ അനുഗ്രഹിച്ച മംഗള വാർത്ത അറിക്കുവാനാണ് ഞാൻ താങ്കളുടെ അരികിൽ എത്തിയത് .താങ്കൾ ഇപ്പോൾ കിടക്കുന്ന പ്രദേശവും തെക്കും വടക്കും പടിഞ്ഞാറും താങ്കളുടെ അധീനതയിൽ ആവുകയും താങ്കളുടെ ജനത ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്യും.

ഈ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന യഹ്ക്കൂബ് നബി(അ)പുലരുവോളം അള്ളാഹുവൻെറ നാമം പ്രകീർത്തിച്ചു. സർവ്വശക്തൻെറ ദിവ്യാനുഗ്രഹം ലഭിച്ച ആ പ്രദേശത്തിന് "ബഥേൽ "എന്ന് യഹ്ക്കൂബ് നബി(അ) നാമകരണവും ചെയ്തു.
പിറ്റേന്ന് പ്രഭാതത്തിൽ നബി വീണ്ടും യാത്ര തുടർന്നു .മൂന്നാമത്തെ ദിവസം നബി നജ്റാനിൽ എത്തിചേർന്നു.

അല്പസമയത്തിനകം ലബാൻ ഇറങ്ങി വന്നു.. സന്തോഷത്താൽ അദ്ദേഹം നബിയെ ആലിംഗനം ചെയ്തു വീടിന് ഉള്ളിലേക്ക് ആനയിച്ചു. നടന്ന സംഭവം എല്ലാം യഹ്ക്കൂബ് നബി(അ) ലബാനെ പറഞ്ഞു കേൾപ്പിച്ചു..

എന്നിട്ട് ലബാൻ പറഞ്ഞു:യഹ്ക്കുബേ...നീ വന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു. എത്രകാലം വേണമെങ്കിലും താങ്കൾക്ക് ഇവിടെ ജീവിക്കാം. അങ്ങനെ യഹ്ക്കൂബ് നബി(അ) അവരോടൊപ്പം താമസം തുടങ്ങി......

നജ്റാനിൽ അറിയപ്പെടുന്ന നാട്ടു പ്രമാണിയായിരുന്നു ലബാൻ. അളവറ്റ ഭൂസ്വത്തുക്കളുടെയും മറ്റു സമ്പത്തിൻെറയും അധിപൻ.

അദ്ദേഹത്തിൻെറ ക്യഷിസ്ഥലങ്ങളെയും കന്നുകാലികളെയും നോക്കി യഹ്ക്കൂബ് നബി(അ) സമയം കഴിച്ചു കൂട്ടി.അപ്പോഴൊക്കെ സുന്ദരിയായ റാഹേൽ വർണ്ണചിത്രമായി യഹ്ക്കൂബ് നബി(അ)യിൽ നിറഞ്ഞു നിന്നു.അവളുടെ വിജ്ഞാനത്തിലും ബുദ്ധിയിലും നബിക്ക് മതിപ്പ് തോന്നി.യഹ്ക്കൂബ് നബി(അ) എത്തിയ ശേഷം ലബാൻെറ ക്യഷിയിടവും മറ്റും അഭിവൃദ്ധിപെടാൻ തുടങ്ങി.

ഒരു ദിവസം ജോലി എല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന നബിയുടെ അടുത്തേക്ക് ലബാൻ നടന്നുവന്നു.എന്നിട്ട് നബിയോടായി പറഞ്ഞു: ഒരു കാര്യം പറയാനുണ്ട് എൻെറ മൂത്തമകൾ ലിയയെ താങ്കൾക്ക് നിക്കാഹ് ചെയ്തു തരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്താണ് താങ്കളുടെ അഭിപ്രായം.യഹ്ക്കൂബ് നബി (അ)യുടെ വദനം മ്ലാനമായി.ഇതുകണ്ട ലബാൻ നബിയോട് കാര്യം തിരക്കി എന്തുപററി മോനെ; എന്തായാലും തുറന്നു പറയാം....മാമാ- അങ്ങയുടെ മകൾ ലിയയെ നിക്കാഹ് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു .എന്നാൽ ഞാൻ ഇഷ്ടപ്പെടുന്നത് റാഹേലിനെയാണ്.അവളെ എനിക്ക് നിക്കാഹ് ചെയ്തു തരണം. അതിന് ലബാൻെറ മറുപടി ഇതായിരുന്നു:മൂത്തമകളുടെ നിക്കാഹ് കഴിയാതെ ഇളയവളെ നിക്കാഹ് ചെയ്തു കൊടുക്കുന്നത് ഈ പ്രദേശത്ത് നടക്കില്ല.

എങ്കിലും,നീ വിഷമിക്കേണ്ട... രണ്ടു പുത്രികളെയും താങ്കൾക്ക് തന്നെ നിക്കാഹ് ചെയ്തു തരാം ."അതിന് മഹറായി പതിനാൽ വർഷം നീ എൻെറ കീഴിൽ ജോലി ചെയ്യണം".ഈ നിബന്ധന നബി അംഗീകരിച്ചു.
ആ നാട്ടിലെ പണ്ഡിതരുടെയും ആലിമീങ്ങളുടെയും സാനിധ്യത്തിൽ നിക്കാഹ് മംഗളമായി നടന്നു.

ലബാൻ തൻെറ പെൺ മക്കൾക്ക് സുൽഫ എന്നും ബൽവ എന്നും പേരുള്ള രണ്ട് അടിമ സ്ത്രികളെ നൽകി. സന്തോഷവും സംത്യപ്തിയും നിറഞ്ഞ ദിവസങ്ങൾ ഒാരോന്നോരോന്നായി കടന്നുപോയി കൊണ്ടിരുന്നു.... ലിയയും റാഹേലും തൻെറ ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ചു.

എന്നാൽ തൻെറ മനസ്സിൽ അനുരാഗത്തിൻെറ വെളിച്ചം തെളിയിച്ചവൾ റാഹേൽ ആയിരുന്നു. അതുകൊണ്ട് തന്നെ നബിക്ക് റാഹേലിനോടായിരുന്നു കൂടുതൽ സ്നേഹം.
വർഷങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു...

ലിയാ ഇന്ന് ഏഴ് കുട്ടികളുടെ മാതാവാണ് .ആറ് ആൺകുട്ടികളും ഒരുപെൺകുട്ടിയും.
റാഹേലിന് ഒരുകുഞ്ഞ് പോലും പിറന്നിട്ടില്ലായിരുന്നു. ഒാമനിക്കാനും, സ്നേഹിക്കാനും ഒരു കുഞ്ഞ് ഇല്ലെന്ന ദുഖം ;അതവളെ വല്ലാതെ തളർത്തിയിരുന്നു. അവളുടെ ദുഖങ്ങളും വിഷമങ്ങളും അള്ളാഹുവിങ്കൽ ഭരമേൽപ്പിച്ചു .അവളുടെ മനസ്സിന് സ്വാന്ത്വനം നൽകിയിരുന്നത് യഹ്ക്കൂബ് നബി(അ)യുടെ ആശ്വാസ വാക്കുകൾ ആയിരുന്നു.

വളരെ വെെകി ആണെങ്കിലും അള്ളാഹുവിൻെറ അനുഗ്രഹം അവരെ തേടി എത്തി.റാഹേൽ ഗർഭിണിയായി.ആ ദമ്പതികളുടെ ഹൃദയം സന്തോഷത്താൽ ആറാടി. മാസങ്ങൾ മുന്നോട്ട് നീങ്ങി ..... റാഹേൽ സുന്ദരനായ ത്വേജസുറ്റ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അതുല്യ സുന്ദരനായ ആ കുഞ്ഞിന് അവർ "യൂസുഫ്" എന്നു പേരിട്ടു.

തൻെറ മററു മക്കളോട് ഇല്ലാത്ത സ്നേഹം യഹ്ക്കൂബ് നബി(അ) യൂസുഫിനോട് കാണിച്ചിരുന്നു. ഏതു ജോലിതിരക്കിനിടയിലായാലും യൂസുഫിനോട് കാണിക്കുന്ന അമിത വാത്സല്യത്തിൽ ലിയക്കും പുത്രൻ മാർക്കും അതൃപ്തി ഉണ്ടായിരുന്നു.എന്നാൽ,അത് പുറത്തു കാണിക്കാൻ അവർധെെരൃം കാണിച്ചിരുന്നില്ല.

ലബാനു മഹറായി കരാർ ചെയ്ത പതിനാല് വർഷം കടന്നുപോയി.....ഒരു ദിവസം യഹ്ക്കൂബ് നബി(അ) ലബാനോട് പറഞ്ഞു: മാമ; അങ്ങക്ക് മഹറായി തന്ന പതിനാല് വർഷം കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് നാട്ടിലേക്ക് പോകണം. അതിന് അങ്ങ് എന്നെ അനുവദിക്കണം. യഹ്ക്കൂബ് ...നിൻെറ ആഗ്രഹം അതാണെങ്കിൽ ഞാൻ എതിർക്കുന്നില്ല. 
സമ്പത്ത് ഒന്നുമില്ലാതെ അങ്ങോട്ട് പോയാൽ നിങ്ങൾ എങ്ങിനെ ജീവിക്കും?... അതുകൊണ്ട് ഒരു വർഷം കൂടി കഴിഞ്ഞ് പോയാൽ മതി. ഈ വർഷം എൻെറ ആടുമാടുകൾ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും, ക്യഷിയിൽ നിന്നുള്ള വരുമാനവും യഹ്ക്കൂബിന് നൽകിടാം .ഈ നിബന്ധനയും യഹ്ക്കൂബ് നബി(അ)സമ്മതിച്ചു.

അത്ഭുതമെന്ന് പറയട്ടെ! ലബാനിൻെറ ആടുമാടുകൾ പ്രസവിച്ചത് മുഴുവൻ ആൺ കുഞ്ഞുങ്ങളെ ആയിരുന്നു. ക്യഷിയിലും ഇരട്ടിലാഭവും ലഭിച്ചു. പറഞ്ഞുറപ്പിച്ച ആ വർഷവും കടന്നു പോയി... യഹ്ക്കൂബ് നബി(അ)യും കുടുംബവും കൻആനിലേക്ക് യാത്രതിരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. 

ഒട്ടകങ്ങളെയും,വിലപിടിപ്പുള്ള പാരിദോഷികങ്ങളും, പരിചാരകരേയും ലബാൻ അവർക്ക് നൽകി.ഇൗ സമയം റാഹേൽ വീണ്ടും ഗർഭിണിയായി.യഹ്ക്കൂബ് നബി(അ)റാഹേലിന് വേണ്ടി പ്രത്യേകം ഒരു ഒട്ടകത്തെ തയ്യാറാക്കി.ദുർകടമായ യാത്രയിൽ ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും യഹ്ക്കൂബ് നബി(അ) നടത്തിയിരുന്നു. ലബാനോട് യാത്രയും ചോദിച്ച് അവരെല്ലാവരും കൻആനെ ലക്ഷ്യമാക്കി യാത്ര തുടർന്നു.

യാത്രയിലുടനീളം അയ്സിനെ കുറിച്ചോർത്ത് യഹ്ക്കൂബ് നബി(അ)യുടെ മനസ്സ് ആശങ്കയിലായി. നീണ്ടപതിനാല് വർഷത്തിന് ശേഷം താൻ നാട്ടിലേക്ക് പോകുന്നു......
അയ്സ് തന്നെ എപ്രകാരമായിരിക്കും സ്വീകരിക്കുക! പ്രതികാരദാഹത്താൽ അയ്സ് തന്നെയും,തൻെറ കുടുംബത്തെയും വധിക്കുമോ??...നബി തൻെറ വിഷമവും ദുഖവും അള്ളാഹുവിൽ ഭരമേൽപ്പിച്ചു. മൂന്ന് ദിവസത്തെ ബുദ്ധിമുട്ട് നിറഞ്ഞ യാത്രക്കൊടുവിൽ അവർ കൻആനിലെ ഭ്രാന്തപ്രദേശത്ത് എത്തിച്ചേർന്നു.അവിടെ വിശ്രമത്തിനായി രണ്ട് മൂന്ന് കൂടാരം വെച്ചു കെട്ടി. 

യഹ്ക്കൂബ് നബി(അ)തൻെറ കന്നു കാലികളുടെ കൂട്ടത്തിൽ നിന്ന് ഇരുന്നൂറ് ആടുകളെയും,മുപ്പത്ത് ഒട്ടകങ്ങളെയും,അമ്പത് പശുക്കളെയും മാറ്റി നിർത്തി. അവയെ തൻെറ മക്കളെ ഏൽപ്പിച്ചിട്ടു പറഞ്ഞു:നിങ്ങൾ ഈ കാലിക്കൂട്ടങ്ങളുമായി കൻആനിൽ ഇസ്ഹാക്ക് നബി(അ)യുടെ പുത്രൻ അയ്സിൻെറ അടുത്ത് പോകണം. അപ്പോൾ അദ്ദേഹം ചോദിക്കും നിങ്ങൾ ആരാണെന്ന് .അപ്പോൾ പറയണം, ഞങ്ങൾ അങ്ങയുടെ അടിമ യഹ്ക്കൂബിൻെറ മക്കൾ ആണെന്ന് .താങ്കൾക്ക് കാഴ്ച്ച വെക്കാൻ യഹ്ക്കൂബ് തന്ന് വിട്ടതാണ് ഈ കാലിക്കൂട്ടങ്ങളെ എന്നും, യഹ്ക്കൂബും സംഘവും ഞങ്ങൾക്ക് തൊട്ട് പിറകിൽ ഉണ്ടെന്നും പറയണം. യഹ്ക്കൂബ് നബി(അ)യുടെ നിർദ്ദേശ പ്രകാരം അവർ യാത്രയായി.

ഉൽകണ്ഠാ കുലമായ മനസ്സോടെ യഹ്ക്കൂബ് നബി(അ)തൻെറ കൂടാരത്തിൽ സമയം കഴിച്ചുകൂട്ടി.സമയം സന്ധ്യയോടടുത്തു .അകലെ നിന്നും വലിയൊരു ആരവം കേട്ടു ;യഹ്ക്കൂബ് നബി(അ) കൂടാരത്തിന് പുറത്ത് ഇറങ്ങി.

ഒരു സംഘം കുതിരക്കാർ അങ്ങോട്ട് പാഞ്ഞടുക്കുന്നു. അതിൻെറ മുൻമ്പിലുണ്ട് അയ്സ് .അവർ ആ കൂടാരത്തിന് അല്പം അകലെയായി നിന്നു. യഹ്ക്കൂബ് നബി (അ)ഒാടി ചെന്ന് അയ്സിൻെറ മുന്നിൽ പ്രണമിച്ചു. അയ്സ് തൻെറ കുതിര പുറത്ത് നിന്ന് ചാടി ഇറങ്ങി യഹ്ക്കൂബ് നബി(അ)യെ പിടിച്ച് എഴുന്നേൽപ്പിച്ചു. ഗാഢമായി ആലിംഗനം ചെയ്തു.ആ സഹോദരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

കാലം ;അയ്സിൻെറ മനസ്സിൽ ഉണ്ടായിരുന്ന എല്ലാപ്രതികാര ചിന്തകളും മായിച്ച് കളഞ്ഞിരുന്നു. അള്ളാഹു അളവറ്റ സമ്പത്തുകൾ കൊണ്ട് അനുഗ്രഹിച്ച അദ്ദേഹം ആ പ്രദേശത്ത് ഏവരാലും ബഹുമാനിക്കുന്ന മഹത് വെക്തി ആയിരുന്നു.

യഹ്ക്കൂബ് നബി(അ)തൻെറ ഭാര്യമാരെയും കുട്ടികളെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു. അവരെല്ലാം അദ്ദേഹത്തെ പ്രണാമം ചെയ്തു. സംതൃപ്തനായ അയ്സ് എല്ലാവരോടും യാത്രയും ചോദിച്ച് തൻെറ അനുയായികളുമൊത്ത് യാത്രയായി.പിറ്റേന്ന് പ്രഭാതത്തിൽ തന്നെ യൂഹ്ക്കൂബ് നബി(അ)യും കുടുംബവും കൻആനിൽ തൻെറ പിതാവിൻെറ സമീപത്ത് എത്തി .....

അയ്സിൽ നിന്ന് വിവരങ്ങൾ എല്ലാം അറിഞ്ഞ ഇസ്ഹാക്ക് നബി(അ)തൻെറ മകൻെറ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.അദ്ദേഹം യഹ്ക്കൂബ് നബി(അ)യെ തഴുകി തലോടി.ആ വ്യദ്ധപിതാവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി. 

വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട റഖാന ബീവിയുടെ ഖബറിസ്ഥാനിലേക്ക് യഹ്ക്കൂബ് നബി(അ) ചെന്നു. വാത്സല്യ നിധിയായ തൻെറ ഉമ്മയോടൊത്ത് കഴിച്ചു കൂട്ടിയ ആ നല്ല നാളുകളെകുറിച്ചോർത്ത് യഹ്ക്കൂബ് നബി(അ)യുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

നബിയും കുടുംബവും കൻആനിൽ താമസം ആരംഭിച്ചു. റാഹേൽ പൂർണ്ണ ഗർഭിണിയായി. ആദുർഖടം പിടിച്ച യാത്ര അവരുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു.ഒരു രാത്രി അവർ ഒാമനത്വം തുളുമ്പുന്ന രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി.യഹ്ക്കൂബ് നബി(അ) ആ കുട്ടിക്ക് ബുനിയാം എന്ന് പേരിട്ടു. പ്രസവത്തോട് കൂടി റാഹേൽ കൂടുതൽ പരിക്ഷീണിതയായി. ദിവസങ്ങൾ ഒരോന്ന് കഴിഞ്ഞ്പോകും തോറും അവരുടെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു.

യഹ്ക്കൂബ് നബി(അ)ഉൗണും ഉറക്കവും വെടിഞ്ഞ് ബീവിയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. എന്നാൽ എല്ലാവരെയും ദുഖത്തിലാഴ്ത്തി റാഹേൽ ഈ ലോകത്തോട് വിടപറഞ്ഞു...
റാഹേലിൻെറ മരണം യഹ്ക്കൂബ് നബി(അ)യെ വല്ലാതെ മാനസികമായി തളർത്തി. അതികം താമസിയാതെ, ഇസ്ഹാക്ക് നബി(അ)യും വഫാതായി.

ഭൗതികമായ ദുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നപ്പോളും "അള്ളാഹു" തന്നിൽ അർപ്പിച്ച ദൗത്യത്തെ കുറിച്ച് യഹ്ക്കൂബ് നബി(അ) ബോധവാനായിരുന്നു. യഹ്ക്കൂബ് നബി(അ) തൻെറ ജനതയിൽ തൗഹീതിൻെറ വെള്ളിവെളിച്ചമെത്തിക്കാൻ കൻആൻ പ്രധാനകേന്ദ്രമാക്കി മതപ്രബോധനം ആരംഭിച്ചു.

എത്ര പ്രബോധനം നടത്തിയിട്ടും, ആ ജനതയിൽ കാര്യമായ മാറ്റമൊന്നും കണ്ടില്ല...... (പ്രവാചകനായ ഹൂദ് നബി(അ)യുടെ വേദഗ്രന്ധത്തിൽ നിന്നും അതിസുന്ദരനായ യൂസുഫ് നബി(അ)യുടെ ചരിത്രം ഗ്രഹിച്ച യഹൂദാ എന്ന ഒലിയ്യ് മഹാനായ ആ പ്രവാചകനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചു. തൻെറ ആഗ്രഹം രക്ഷിതാവിൽ പ്രാർത്ഥിച്ചു. അദ്ദേഹത്തിന് ഒരു അശരീരി ഉണ്ടായി."യഹൂദാ ....താങ്കൾ കൻആൻ എന്ന പ്രദേശത്ത് ജുബുൽ ഹസീൻ എന്ന കിണറിൽ പോയി കാത്തിരിക്കുക. ആയിരത്തിൽ പരം വർഷങ്ങൾ യഹൂദ ആ കിണറ്റിൽ കാത്തിരുന്നു.
അവസാനം അദ്ദേഹത്തിൻെറ ആഗ്രഹ സഫലീകരണം വന്നെത്തി.")

പിതാവായ ഇസ്ഹാക്ക് നബിയുടെ മരണശേഷം യഹ്ക്കൂബ് നബി(അ) കൻആൻ ആസ്ഥാനമാക്കി പ്രബോധനം ആരംഭിച്ചു. ചരിത്രപ്രസിദ്ധമായ ഈജിപ്തിൽ നിന്നും ഏതാണ്ട് ഇരുനൂറുകാദം അകലെ സ്ഥിതിചെയ്യുന്ന പ്രക്യതി രമണീയമായ പ്രദേശമാണ് കൻആൻ .......

ഇടതൂർന്ന് നിൽക്കുന്ന ഈന്തപ്പന തോട്ടങ്ങളും,പച്ചില കാടുകളും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയും,
അങ്ങിങ്ങായി പരന്നു കിടക്കുന്ന മലനിരകളും കൻആനിനു അള്ളാഹു കൊടുത്ത സവിശേഷതകളാണ്.

ആ ഗ്രാമത്തിൻെറ ഒരുഭാഗത്തായാണ് അള്ളാഹുവിൻെറ പ്രവാചകനായ യഹ്ക്കൂബ് നബിയും കുടുംബവും താമസിക്കുന്നത്.

യഹ്ക്കൂബ് നബിക്കു രണ്ട്ഭാര്യമാരിലും രണ്ട് അടിമ സ്ത്രീകളിലുമായി പന്ത്രണ്ട് മക്കളുണ്ട്. ഇവരിൽ ഏറ്റവും ഇളയവരാണ് യൂസുഫും ബുൻയാനും. ഇരുവരുടെയും ഉമ്മയായ- നബിക്കു പ്രിയപ്പെട്ട ഭാര്യയുമായ- റാഹേൽ ബുൻയാമിനെ പ്രസവിച്ചു കുറച്ച് ദിവസത്തിനകം മരണപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, യൂസുഫിനെയും ബുനുയാമിനെയും വളരെ അധികം സ്നേഹിച്ചു. കുഞ്ഞായിരുന്ന ബുൻയാമിനെ മുലയൂട്ടുവാൻ ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ യഹ്ക്കൂബ് നബി(അ) ഏർപ്പെടുത്തി.ആ സ്ത്രീക്കു ബുൻയാമിൻെറ പ്രായത്തിൽ ബഷീർ എന്നു പേരുള്ള മകനുണ്ടായിരുന്നു.
ആ സ്ത്രീയും കുഞ്ഞും യഹ്ക്കൂബ് നബി(അ)യുടെ കുടുംബത്തോട് കൂടി താമസിച്ചു- യൂസുഫിനെയും, ബുനുയാമിനെയും പരിപാലിച്ചു പോന്നു.

ഒരുദിവസം രാത്രി ബുൻയാമിൻെറ കരച്ചിൽ കേട്ടാണ് യഹ്ക്കൂബ് നബി(അ) ഉണർന്നത്. വന്നു കുഞ്ഞിനെ നോക്കിയപ്പോൾ അവിടെ കണ്ടകാഴ്ച്ച നബിയിൽ കോപവും വ്യസനവും ഉളവാക്കി.കരയുന്ന തൻെറ കുഞ്ഞിനെ മാറ്റികിടത്തി അവർ സ്വന്തം കുഞ്ഞിനു പാലൂട്ട ആ കാഴ്ച്ച നബിയെ വല്ലാതെ വേദനിപ്പിച്ചു.അമിതമായ പുത്ര് വാത്സല്യം ആ പിതാവിനെ സ്വാർത്ഥനാക്കി. 

ഈ സ്ത്രീയുടെ കുഞ്ഞ് ഉളളിടത്തോളം തൻെറ മകനെ ശരിയാംവണ്ണം ഇവർ ശ്രദ്ധിക്കുകയില്ല എന്ന തെറ്റായ ചിന്തനബിയിൽ തോന്നി .. നബി ആ കുഞ്ഞിനെ അവരിൽ നിന്ന് അകറ്റുവാനുള്ള മാർഗ്ഗം നോക്കി തുടങ്ങി.

ആ മാതാവ് പുറത്തേക്കു പോയ സമയം നോക്കി ഉറങ്ങികിടന്ന ബഷീറിനെ യഹ്ക്കൂബ് നബി എടുത്ത് ആരും കാണാതെ പുറത്തേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞു ഉറപ്പിച്ച രണ്ട് അടിമ കച്ചവടക്കാർക്ക് നബി ആ കുഞ്ഞിനെ കൈമാറി.കുഞ്ഞിനെയും കൊണ്ട് ആ കച്ചവടക്കാർ ആരും കാണാതെ സ്ഥലം വിട്ടു. ആശ്വാസ ഹ്യദയവുമായി നബി വീട്ടിലേക്ക് നടന്നു. താൻ ചെയ്ത പാപം എത്രവലുതാണെന്നും നബിക്ക് അറിയാമായിരുന്നു. മക്കളോടുള്ള അമിതമായ സ്നേഹമാണ് നബിയെ ആ തെറ്റിന് പ്രേരിപ്പിച്ചത്.
അല്പസമയത്തിനുള്ളിൽ ബഷീറിൻെറ ഉമ്മ വീട്ടിൽ തിരിച്ചെത്തി. ഉറങ്ങികിടന്നിരുന്ന തൻെറ മകൻെറ അടുത്തേക്ക് അവർ ചെന്നു. എന്നാൽ,തൻെറ മകനെ അവിടെ ഒന്നും കണ്ടില്ല.എല്ലായിടത്തും ആ ഉമ്മ കുഞ്ഞിനെ തിരഞ്ഞു.... എവിടെയും കണ്ടില്ല....
പരിഭ്രാന്തയായ ആ മാതാവ് എല്ലാവരോടും തൻെറ കുഞ്ഞിനെ കുറിച്ചു തിരക്കി നടന്നു.ദു:ഖം സഹിക്കാതെ നിലത്ത് കിടന്നു ഉരുണ്ടു കരഞ്ഞു.

യഹ്ക്കൂബ് നബി(അ)ക്കു ദു:ഖം തോന്നി. താൻ ചെയ്തത് എത്രവലിയ തൊറ്റാണെന്ന് ബോധ്യമായി.പശ്ചാതാപ വിവശനായ നബി തൻെറ പാപങ്ങൾ പൊറുക്കുവാൻ ഉള്ളുരുകി പ്രാർത്ഥിച്ചു. എന്നാൽ,യഹ്ക്കൂബ് നബി(അ)യുടെ പശ്ചാതാപ പ്രാർത്ഥനയേക്കാൾ പുത്രദു:ഖത്താൽ പിടയുന്ന ആ മാതാവിൻെറ വേദനക്ക് വിലകൽപ്പിച്ചു.ആ മാതാവിൻെറ കുഞ്ഞിനെ കണ്ടെത്തുന്നത് വരെ അതെ പുത്രദു:ഖം നബിയും അനുഭവിക്കുമെന്നും അള്ളാഹു നബിയെ അറിയിച്ചു.

You may like these posts