ഖിള്ർ നബി (അ) ചരിത്രം ഭാഗം 6 | Khidr Nabi (A.S) History Part 6

ഖിള്ർ നബി (അ) ചരിത്രം ഭാഗം 6 | Khidr Nabi (A.S) History Part 6

ഖിള്ർ നബി (അ) ചരിത്രം ഭാഗം 6

മുകളിൽ നിന്നുള്ള ഉത്തരവ്

പണ്ട് ശാമിലെ ത്വബരിസ്ഥാൻ എന്ന പ്രദേശത്ത്  ഒരു നാടുവാഴി ഉണ്ടായിരുന്നു. കൊടും ക്രൂരൻ സ്ത്രീലമ്പടൻ  എന്നിങ്ങനെ എന്തെല്ലാം ദുർഗുണങ്ങൾ ഉണ്ടോ അതെല്ലാം  അയാളിൽ മേളിച്ചിരുന്നു.

പ്രജകൾക്കെല്ലാം നാടുവാഴിയുടെ ദുർനടപടികലെക്കുറിച്ചറിയാം  പക്ഷെ ജീവനിൽ കൊതിയുള്ളതിനാൽ എല്ലാവരും മൗനം അവലംബിക്കുകയായിരുന്നു.

 പ്രമുഘ സൂഫി വര്യനും ഔലിയാക്കളിൽ പ്രമുഘനും അഹമ്മദുൽ കസ്സാസ് (റ) വിന്റെ  കാലത്താണിത്. മഹാനവറുകളുടെ നാടാണ് ത്വബരിസ്താൻ. എന്ത് പ്രാർതിച്ചാലും ഉത്തരം ലഭിക്കുന്ന മഹാനവറുകളെ ജനങ്ങൾക്ക് വലിയ്യ ഇഷ്ടമായിരുന്നു.


   പാവങ്ങളും നിസ്സഹായരുമായ പ്രജകൾ നാടുവാഴിയെക്കുറിച്ചു ഷൈഖിനോട്‌  പല പരാതികളും പറഞ്ഞു. ക്രൂരനായ നാടുവാഴിയും സംഘവും  സുന്ദരികളായ പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോയ കരളലിയിപ്പിക്കുന്ന നിരവധി സംഭവങ്ങൾ.


    കൊട്ടാരത്തിൽ നടമാടുന്ന നാറുന്ന കാമക്കൂത്തിന്റെ കഥകൾ എല്ലാം അവർ ഷൈഖിനെ അറിയിച്ചു. അയാളുടെ നാശത്തിനായി അങ്ങ് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.


     ഷൈഖ് ചോദിച്ചു "ഞാൻ ദുആ ചെയ്യതെ തന്നെ അല്ലാഹുവിനു അയാളെ നശിപ്പിക്കാൻ കഴിയുമല്ലോ. എല്ലാം അള്ളാഹു കാണുന്നുണ്ട്. സമയമാകുമ്പോൾ അവൻ യുക്തമായ പരിഹാരം കണ്ടുകൊള്ളും. അതുവരെ നിങ്ങൾ ക്ഷമിക്കുക". ഷൈഖ് അവരെ സമാധാനിപ്പിച്ചു തിരിച്ചയച്ചു.


      അയാള് ദുർന്നടപ്പു തുടർന്ന് കൊണ്ടിരുന്നു. പലരും ഷൈഖിനോട്‌ ചോദിച്ചു " ഇയാൾ ഇങ്ങനെ അക്രമങ്ങൾ ചെയ്തിട്ടും അള്ളാഹു ശിക്ഷ നൽകാത്തതെന്തു ".


      ഷൈഖ് പറഞ്ഞു "പ്രിയരേ ഇത് ദുനിയാവാണ് ഇവിടെ ആർക്കും തോന്നിയത് പോലെ ജീവിക്കാം ആരുമത് തടയില്ല പ്രതിഭലം നൽകുന്ന വീട് നാളെ വരാനിരിക്കുന്നു. തിന്മയുടെ വക്താക്കൾ അന്ന് പ്രതിഭലം കണക്കു തീർത്തു വാങ്ങേണ്ടതായി വരിക തന്നെ ചെയ്യും".


      "അള്ളാഹു ഉദ്ദേശിക്കുന്നത് വരെ അവരിവിടെ ജീവിക്കും.  അവനുദ്ദേശിച്ചതെ ഇവിടെ നടക്കു. നാമത്തിനു വേവലാതിപ്പെടുന്നതിൽ അർത്ഥമില്ല ". ദിവസങ്ങൾ പിന്നെയും കടന്നുപോയി.


        ഒരിക്കൽ ഒരു വൃദ്ധ ഷൈഖിനോട്‌ സങ്കടം പറഞ്ഞു. "വന്ദ്യരേ നാടുവാഴി ഞങ്ങളെ മാര്യാദക്ക് ജീവിക്കാൻ സമ്മദിക്കുന്നില്ല. എന്റെ ചെറു പുരയിൽ ഞാനും മകളും മാത്രമാണ്. പുരുഷന്മാരാരും ഇല്ലാ. നാടുവാഴിയുടെ പോലീസുകാര് ഞങ്ങളെ നിരന്തരം ശല്യപ്പെടുതുകയാണ് ഒരു സ്വൈര്യവും ഇല്ലാ.  "


        "അതെന്തിന് " ഷൈഖ് വിശദീകരണം തേടി. "മകളെ നാടുവാഴിക്ക് കാഴ്ചവെക്കണം പോലും ഞാനതിനു സമ്മദിച്ചില്ല. ആരെങ്കിലും മകളെക്കുറിച്ച്‌ നാടുവഴിയോടു അവളെക്കുറിച്ച് വിവരം നൽകിയിട്ടുണ്ടാവും. നാടുവാഴിയുടെ നാശത്തിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണം.

അങ്ങ് പ്രാർത്ഥിച്ചാൽ ഭലമുണ്ടാവതിരിക്കില്ല. ഞങ്ങളെ രക്ഷപ്പെടുത്താൻ അങ്ങേയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഞങ്ങളെപ്പോലുള്ള പാവങ്ങള്ക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കുകയില്ല.


     വൃദ്ധ കരയാൻ തുടങ്ങി ഷൈഖ് അഹമ്മദുൽ കാസ്സാബ് (റ)  വൃദ്ധയെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു "നിങ്ങൾ വിഷമിക്കേണ്ടതില്ല തൽക്കാലം ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.


      നിങ്ങൾ നേരെ കബർസ്ഥാനിൽ പോകണം . അവിടെച്ചെന്നു അല്ലാഹുവിനോട്  പ്രാർത്ഥിക്കണം പരിഹാരം ഉണ്ടാവാതിരിക്കില്ല."


      വൃദ്ധ അവിടെപ്പോയി കരളുരുകി പ്രാർത്ഥിക്കൻ തുടങ്ങി. അപ്പോരോഴു അത്ഭുതം സംഭവിച്ചു പൂർണചന്ദ്രനെപ്പൊൽ ശോഭിക്കുന്ന മുഖവുമായി  ഒരാൾ പ്രത്യക്ഷപ്പെട്ടു.  തൂവെള്ള വസ്ത്രം നീണ്ട താടി, കയ്യിൽ തസ്ബീഹ് മാല. വൃദ്ധനെങ്കിലും യുവാവിന്റെ പ്രസരിപ്പ്. കണ്ണിൽനിന്നും പ്രകാശം പരക്കുന്നു.

 അദേഹം ചോദിച്ചു "എന്തേ ഇവിടെവരാൻ കാരണം. " വൃദ്ധ സംഭവങ്ങൾ പറഞ്ഞു. അദേഹം ചോദിച്ചു ഇതിനായി ഇവിടെ വന്നതെന്തിന്? അഹമ്മദുൽ കസ്സാബ് ഇല്ലെ ?.


      അദ്ദേഹമാണ്‌ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. "പറയൂ അങ്ങാരണ് ? ".
അദേഹം പറഞ്ഞു "പണ്ട് മൂസാ നബി (അ)മായി  തെറ്റിപ്പിരിഞ്ഞ ആളാണെന്ന് കരുതിക്കോളൂ ".


  " പേര് ". വൃദ്ധ വീണ്ടും ചോദിച്ചു. "അത് നിങ്ങൾ അഹമ്മദുൽ കസ്സബിനോട് ചോദിച്ചു കൊള്ളൂ.അദേഹം പാഞ്ഞുതരും. " വൃദ്ധ പിന്നെ ചോദിച്ചില്ല. കൂടുതൽ വിവരങ്ങൾ ആഗതൻ വെളിപ്പെടുതിയതുമില്ല.


      "എന്റെ മകളുടെ കാര്യം അത് പറയാനാണ് ഞാൻ ഇവിടെ വന്നത്".  വൃദ്ധ വീണ്ടും വിഷമതിലേക്ക് കടന്നു. അദേഹം പറഞ്ഞു. "ശരി അഹമ്മദുൽ കസ്സബിനോട് പറയൂ അക്രമിയെ നശിപ്പിക്കാൻ പ്രാർത്ഥിക്കണം എന്ന്. "


     " നിങ്ങളോട് പറയാനാണ് എന്നെ ഇങ്ങോട്ടയച്ചത്‌." വൃദ്ധ വിട്ടില്ല. അത് സാരമില്ല നാടുവാഴിക്കെതിരെ പ്രാർത്തിക്കാൻ ഞാൻ പറഞ്ഞെന്നു അദേഹത്തെ ഉണർത്തിയെക്കൂ". ആഗതൻ പറഞ്ഞു.


       "പക്ഷെ അങ്ങാരണെന്നു ഇനിയും പറഞ്ഞില്ലല്ലോ ". വൃദ്ധ സംശയം ആവർത്തിച്ചു. "നിങ്ങളിത് പോയിപ്പരഞ്ഞാൽ മതി ഞാൻ ആരാണെന്നു അദേഹത്തിന് അറിയാം. അതുകൊണ്ടാണല്ലോ നിങ്ങളെ എന്റടുത്തേക്കയച്ചത്.

ഇത്രയും പറഞ്ഞു ആഗാതൻ അപ്രത്യക്ഷനായി.


വൃദ്ധ തിരികെവന്നു അഹമ്മദുൽ കസ്സാബിനെ സമീപിച്ചു. നാടുവാഴിക്കെതിരെ ദുആ ചെയ്യാൻ പറഞ്ഞ കാര്യം പ്രത്യേകം ഓർമപ്പെടുത്തി.


      അഹമ്മദുൽ കസാബ് (റ) വൃദ്ധയോട് ചോദിച്ചു  "ആ വന്നത് ആരാണെന്നറിയുമോ?". വൃദ്ധ കൈമലർത്തി. "ഞാൻ ചോദിച്ചപ്പോൾ മൂസാ നബി (അ) മുമായി പണ്ട് തെറ്റിപ്പിരിഞ്ഞ  ആളാണെന്നാണ് അദേഹം പറഞ്ഞത് ".


      ഷൈഖ് പറഞ്ഞു അതെ ഖിള്ർ നബി (അ) ആണ് അത് ".  വൃദ്ധക്ക്‌ അത്ഭുതം അടക്കാനായില്ല.


      ഖിള്ർ നബി (അ) മിന്റെ നിർദേശപ്രകാരം  ഷൈഖ് നാടുവാഴിയുടെ നാശത്തിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിക്കൻ ഏറെ താമസിച്ചില്ല.


      വൃദ്ധയുടെ മകളെ പിടിച്ചുകെട്ടിക്കൊണ്ടു പോകുന്നതിനായി തന്റെ ശിങ്കിടികൾക്കൊപ്പം പുറപ്പെട്ട നാടുവാഴി. കുതിരപ്പുറത്തു നിന്നും വീണു തല ചിതറിത്തെറിച്ച് ദാരുണമായി മരണപ്പെട്ടു.


     നാടുവാഴിയുടെ നാശം കണ്ടു ഭയന്ന കൂടെയുള്ള ശിങ്കിടികൾ പിന്മാറി. അവർ എങ്ങോട്ടെന്നില്ലാതെ ഓടി. നാട് വാഴിയുടെ ക്രൂരതയിൽ നിന്നും മോചിതരായ വൃദ്ധയും നാട്ടുകാരും സന്തുഷ്ടരായി.


        ആ സ്വാതന്ത്ര്യ ദിനം നാട്ടുകാർ ആഹ്ലാതപൂർവ്വം ആഘോഷിച്ചു.  എല്ലാവരും ഷൈഖ് അവരുകളെ പുകഴ്ത്തി അല്ലാഹുവിനു നന്ദി പറഞ്ഞു.


      മടങ്ങും മുൻപേ ഷൈഖ് അവരുകളോട് വൃദ്ധ ചോദിച്ചു . "പ്രിയരേ !! ഒന്നു ചോദിച്ചോട്ടെ അങ്ങ് പ്രാർത്ഥിച്ച ഉടൻ ഉത്തരം ലഭിച്ചല്ലോ പിന്നെന്തിനാണ് എന്നെ കബർസ്ഥനിലേക്ക് പറഞ്ഞയച്ചത്.  മുമ്പ് തന്നെ അങ്ങനെ ചെയ്താൽ മതിയായിരുന്നല്ലോ !".


        ഷൈഖ് പറഞ്ഞു അതിലൊരു രഹസ്യം ഉണ്ട്. ഒരാളെയും നശിപ്പിക്കാൻ പ്രാർത്ഥിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. അതിനനുവാദം ഇല്ലാ രക്ഷിക്കാനേ അനുവാദം ഉള്ളു.   അതിനാൽ നശിപ്പിക്കാൻ പ്രർതിക്കനമെങ്കിൽ മുകളിൽ നിന്നുള്ള അനുമതി വേണം."


     "എന്നുവച്ചാൽ " വൃദ്ധക്ക്‌ കാര്യം മനസ്സിലായില്ല. ഷൈഖ് തുടർന്നു. " ഞങ്ങളുടെ ഷൈഖ് ഖിള്ർ നബി (അ) ആണ്, അവിടുന്ന് പറയാതെ അവിടുത്തെ നിർദേശം ഇല്ലാതെ ഞങ്ങള്ക്ക് ഒരാളുടെയും നാശത്തിനായി പ്രാർത്ഥിക്കാൻ ആവില്ല അത് ഞങ്ങൾ ചെയ്യുകയും ഇല്ലാ.


      ആ അനുമതി വാങ്ങാനാണ് നിങ്ങളെ ഞാൻ കബർ സ്ഥനിലേക്ക് അയച്ചത്. അതും അദേഹം അവിടയാണ് ഉള്ളതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ. നിങ്ങൾ അനുമതി വാങ്ങി ഞാൻ പ്രാർഥിച്ചു. അള്ളാഹു അത് സ്വീകരിക്കുകയും ചെയ്തു."

$ads={1}

സത്യം ചെയ്തപ്പോൾ 


        പ്രമുഘ സ്വഹാബി വര്യനായ ഇബ്നു ഉമർ (റ) വിന്റെ അടുക്കൽ വച്ച് രണ്ടുപേർ ഇടപാട് നടത്തുകയായിരുന്നു. അതിലൊരാൾ വല്ലാതെ സത്യം ചെയ്തു സംസാരിച്ചുകൊണ്ടിരുന്നു.


അപ്പോഴാണ് ഒരു അപരിചിതൻ അവിടെയെത്തിയത്. കൂടുതൽ സത്യം ചെയ്തു. സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ നോക്കി അപരിചിതൻ പറഞ്ഞു.

"അല്ലാഹുവിന്റെ ദാസാ നീ അല്ലാഹുവിനെ സൂക്ഷിക്കണം. കൂടുതൽ സത്യം ചെയ്യരുത്.സത്യം ചെയ്തത് കൊണ്ട് മാത്രം നിന്റെ ഭക്ഷണത്തിൽ വർധനവ് ഉണ്ടാവുകയില്ല. സത്യം ചെയ്യാതിരുന്നത് കൊണ്ട് ഭക്ഷണത്തിൽ കുറവ് വരികയുമില്ല. "

 അയാള്ക്ക് ദേഷ്യം വന്നു സത്യം ചെയ്തവൻ കയർത്തു. "താങ്കൾ സ്വന്തം ജോലി നോക്കിയാൽ മതി. കടന്നു പോകു എന്റെ മുന്നിൽ നിന്നു. എന്റെ കാര്യത്തിൽ നിങ്ങൾ നിങ്ങൾ ഇടപെടെണ്ടതില്ല ". 

അപരിചിതന്റെ ഉപദേശവും അയാൾടെ പ്രതികരണവും മൂന്നു തവണ ആവർത്തിച്ചു. പിരിഞ്ഞു പോകും മുൻപ് അജ്ഞാതൻ ഇത്ര കൂടി പറഞ്ഞു.

" നീ ഒരു കാര്യം മനസ്സിലാക്കണം. കളവു പറയാൻ നിർബന്ധിതൻ ആവുകയും അതുകൊണ്ട് താല്ക്കാലിക നേട്ടമുണ്ടാകുമെന്നു കരുതുകയും ചെയ്യുന്ന സാഹചര്യത്തിൽ സത്യം പറയുക എന്നത് പൂർണ സത്യ വിശ്വാസിയുടെ ലക്ഷണം ആണ് ".

 ആഗതൻ നടന്നകന്നു.

       ഇബ്നു ഉമർ (റ) പറഞ്ഞു"നീ അദേഹത്തെ പിന്തുടരുക എന്നിട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒന്നെഴുതി തരാൻ പറയുക". വഴക്കിട്ടയാൾ പുറകെ ചെന്ന് ഇങ്ങനെ പറഞ്ഞു.

"അല്ലാഹുവിന്റെ ദാസാ താങ്കൾ ഇപ്പോൾ പറഞ്ഞ വാക്കുകൾ ഒന്നെഴുതി തരുമോ. അള്ളാഹു താങ്കള്ക്ക് കാരുണ്യം ചൊരിയട്ടെയ്. "

അജ്ഞാതൻ പറഞ്ഞു "അള്ളാഹു ഉദ്ദേശിച്ച കാര്യം എന്തായാലും അതവിടെ സംഭവിക്കും".  പുറകെ ചെന്നവൻ മനപ്പാടമാക്കും വരെ പ്രസ്തുത വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു.

പിന്നീട് അജ്ഞാതൻ അപ്രത്യക്ഷനായി. ഒരു പള്ളിയിൽ കയറുന്നത് മാത്രമേ കണ്ടുള്ളൂ. അല്പ്പസമയം അവിടെയെല്ലാം തിരഞ്ഞതിനു  ശേഷം അയാൾ തിരികെ വന്നു.  ഇബ്നു ഉമർ (റ) വിനോട് പറഞ്ഞു.

ഇബ്നു ഉമർ (റ)പറഞ്ഞു ഖിള്ർ നബി (അ) ആണ് ആ വന്നു പോയത്.

$ads={2}

യുദ്ധ രംഗത്ത് 


അബ്ദുല്ലാഹിബ്നുൽ മുബാറക് (റ) പറയുന്നു ഒരിക്കൽ ഞാനൊരു യുദ്ധത്തിനു പുറപ്പെട്ടതായിരുന്നു.

 കുതിരപ്പുറത്തു കയറി കൂട്ടുകാരോടോപ്പമായിരുയിരുന്നു യാത്ര. എന്തോ അപകടത്തിൽ പെട്ട് എന്റെ കുതിര ചത്തുവീണു.

 ഞാൻ ആകെ വിഷമത്തിലായി  കുതിര ഇല്ലാതെ ഇനിയെങ്ങനെ യാത്ര തുടരും. അപ്രതീക്ഷിതമായി ഒരു അപരിചിതൻ എന്റെ സമീപമെത്തി.

 സുമുഖൻ മുഖത്ത് ഈമനിക പ്രഭാവം. ആ തിരുശരീരത്തിൽ നിന്നു  സുഗന്തം പ്രസരിക്കുന്നു.

 അദ്ദേഹം ചോദിച്ചു "  കുതിരപ്പുറത്തുകയറി യുദ്ധത്തിനു പോകാൻ ആഗ്രഹം ഉണ്ടായിരുന്നോ താങ്കള്ക്ക് ?."

 ഞാൻ പറഞ്ഞു " ആഗ്രഹമുണ്ടായിട്ടെന്ത് കുതിര ചത്ത്‌ പോയില്ലേ ?"
അദേഹം കുതിരയുടെ അടുത്ത് ചെന്ന് അതിന്റെ നെറ്റിയിൽ കൈവച്ചു എന്നിട്ട് പിൻഭാഗം വരെ തടവി.

 അദ്ദേഹം എന്തോ ചൊല്ലുന്നുണ്ടായിരുന്നു. എന്തൊരത്ഭുതം ചത്ത്‌ കിടക്കുന്ന കുതിര ചാടി എഴുന്നേറ്റു.

 കുതിരയുടെ കടിഞ്ഞാൺ പിടിച്ചുകൊണ്ടദ്ദേഹം എന്നോട് കയറാൻ ആവശ്യപ്പെട്ടു.

ഞാൻ കുതിരപ്പുറത്തു കയറി അതിവേഗം കുതിരയെ ഓടിച്ചു സുഹൃതുക്കൾക്കൊപ്പം എത്തി.

പിറ്റേ ദിവസം യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി ഞങ്ങൾ ശത്രുക്കൾക്കെതിരെ അണിനിരന്നപ്പോൾ കഴിഞ്ഞദിവസം സഹായിച്ച അപരിചിതൻ അതാ തൊട്ടു മുൻപിൽ!!.

 ഞാൻ അദ്ദേഹത്തോട് ചോദിച്ചു "ഇന്നലെ ഞാൻ കണ്ടതും എന്നെ സഹായിചതുമായ വ്യക്തി താങ്കൾ ആയിരുന്നില്ലേ.
അദ്ദേഹം പറഞ്ഞു "അതെ".

ഞാൻ പറഞ്ഞു അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. "താങ്കൾ ആരാണ് ?."

അദ്ദേഹം ചാടി എഴുന്നേറ്റു അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് അദ്ദേഹം ചവിട്ടിനിന്ന സ്ഥലം പച്ച പിടിച്ചിരിക്കുന്നു.

അദ്ദേഹം പറഞ്ഞു ഞാനാണ് "ഖിള്ർ". അദ്ദേഹം അപ്രത്യക്ഷനായി. എവിടെപ്പോയെന്ന് പിന്നെ കണ്ടതേ ഇല്ല.

ഇമാം ഷാഫി (റ) വിന്റെ സന്നിധിയിൽ 





ഇമാം ഷാഫി (റ) വിന്റെ പ്രധാന ശിഷ്യരിൽ  ഒരാളായ റബീഅ് (റ) പറയുന്നു. ഇമാം ഷാഫി ബാഗ്ദാദിൽ നിസാമിയ്യ സർവ്വകലാശാലയിൽ  ആദ്യാപനം നിർവഹിക്കുന്ന കാലം.

 ഇമാം ഷാഫി (റ) വിന്റെ സാധസ്സിലേക്ക് ഒരു വൃദ്ധൻ കടന്നുവന്നു. രോമവസ്ത്രധാരിയായ അദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത പ്രഭദ്രിശ്യമായിരുന്നു. 

അദ്ധേഹത്തെ കണ്ടപാടെ ഇമാം ഷാഫി (റ) എണീറ്റ് നിന്നു ആദരപൂർവം സ്വീകരിച്ചു . ഏറെ ബഹുമാനത്തോടെ അദേഹത്തിന്റെ മുഖത്ത് നോക്കിയിരുന്നു.

വൃദ്ധൻ ഇമാമിനോടു ചില ചോദ്യങ്ങൾ ഉന്നയിച്ചു.

വൃദ്ധൻ :" അല്ലാഹുവിന്റെ മതമായ ഇസ്ലാമിലെ പ്രമാണങ്ങൾ ഇതെല്ലാമാണ്?".  ഇമാം :" അല്ലാഹുവിന്റെ ഗ്രന്ഥം ".

"പിന്നെ എന്ത് ". ഇമാം : "നബി ﷺ യ്ടെ തിരുചര്യ. 
വൃദ്ധൻ : "പിന്നെ " : ഇമാം : "മുസ്ലിം ഉമ്മത്തിന്റെ ഏകാഭിപ്രായം അഥവാ ഇജ്മാഅ് .

വൃദ്ധൻ : "ഇജ്മാഅ് പ്രമാണമാകുന്നതെങ്ങനെ, എന്താണ് താങ്കള്ക്ക് ഈ വാദത്തിനു തെളിവ്. ഇമാം ഷാഫി (റ) കുറച്ചുനേരം ഗൗരവപരമായി ആലോചിച്ചു, പെട്ടെന്നു ഉത്തരമുണ്ടായില്ല.

 വൃദ്ധൻ ഇടപെട്ടു. " താങ്കളുടെ വാദത്തിനു തെളിവ് തരാൻ മൂന്നു ദിവസം സാവകാശം തരുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം ആയ ഖുർആനിൽ നിന്നു തെളിവുദ്ധരിക്കണം. "

ഇമാം ഷാഫി (റ) വിവർണ്ണനായി അദ്ദേഹം വീട്ടിലേക്ക്‌ പുറപ്പെട്ടു. മൂന്നു ദിവസ്സം സദസ്സിൽ പ്രത്യക്ഷപ്പെട്ടില്ല.മൂന്നാം ദിവസം ളുഹർ അസറിനിടെ പള്ളിയിലെ സാധാസ്സിലെത്തി.

 ഇമാം ഷാഫി (റ) ന്റെ ശരീരം തളർന്നു രോഗബാധിതനെപ്പോലെ . അപ്പോഴേക്കും ചോദ്യകർതവും സ്ഥലത്തെത്തി.

വന്നയുടനെ അദ്ദേഹം ചോദിച്ചു. "എന്റെ ചോദ്യത്തിനുത്തരം ?".

അള്ളാഹു പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞശേഷം അഊദും ബിസ്മിയും  സൂറത്ത് നിസാഇലെ നൂറ്റിപ്പതിനഞ്ചാം വചനം ഇമാം ഓതിക്കേൾപ്പിച്ചു.

  " സന്മാർഗം വ്യക്തമാക്കിയതിനു ശേഷവും വല്ലവനും പ്രവാചകന് എതിര് ചെയ്യുകയും സത്യവിശ്വാസിയുടെ മാർഗമാല്ലതതിനെ പിന്തുടരുകയും ചെയ്താൽ അവനെ നാം അവന്റെ ഇങ്കിതതിനു വിടുന്നതും ശേഷം 'ജഹന്നം' എന്ന നരകത്തിൽ പ്രവേശിക്കുന്നതും ആണ് ". 

നിർബന്ധമായ കടമ ലങ്കിച്ചാലല്ലാതെ അള്ളാഹു ഒരാളെയും നരകത്തിൽ പ്രവേശിക്കുകയും ഇല്ല.


"ശെരി താങ്കൾ തെളിവുദ്ധരിച്ചത് വളരെ ശരിയായിരിക്കുന്നു". എന്നുപറഞ്ഞു വൃദ്ധൻ എഴുന്നേറ്റു നടന്നു. ഇമാം ഷാഫി (റ) സാദസ്യരോട് പറഞ്ഞു. "ഞാൻ വിശുദ്ധ ഖുർആൻ മുഴുവൻ മൂന്നു ദിവസവും മൂന്നു തവണ ആവർത്തിച്ചു പാരായണം ചെയ്തു. ഒടുവിൽ ഈ വചനം പ്രസ്തുത കാര്യത്തിനു വ്യക്തമായ  തെളിവാണെന്ന് കണ്ടെത്തി. "

ഈ  സംഭവം ഉദ്ധരിചതിനു ശേഷം  ഇമാം ഇബ്നു സഅദ് ?((റ)  ത്വബാക്കത്തിൽ പറയുന്നു ഖിള്ർ നബി (അ)  ആയിരുന്നു വന്ന വൃദ്ധൻ. ഇമാം ഷാഫി (റ) ഇജുമാഅ് ബോദ്യപ്പെടുതുകയായിരുന്നു  ഖിള്ർ നബി (അ) ചെയ്തത്.

ദിന്നുനിൽ  മിസ്രി (റ) കണ്ടു 


ആത്മഞാനികളിൽ പ്രസിദ്ധനായ ഷൈഖ്  ദിന്നുനിൽ  മിസ്രി (റ) ഹജ്ജ് കർമത്തിനിടയിൽ അറഫ മൈദാനിയിൽ നിൽക്കുകയാണ്.

 ജനസാഗരമായിരിക്കുന്ന അറഫ മൈദാനം വർണ വർഗ വിവേചനമില്ലാതെ വിവിധ ദേശക്കാരും ഭാഷക്കാരും തൽബിയ്യതിന്റെ ഒരേ മന്ത്രധ്വനികൾ ഉരുവിട്ട് ഒരേ ആവേശത്തിൽ അല്ലാഹുവിനോട് പ്രാർഥിക്കുന്ന അത്ഭുതരംഗം.

 ഇതിനിടെ ആൾക്കൂട്ടത്തിൽ നിന്നും ഒരപരിചിതൻ അദ്ധേഹത്തെ സമീപിച്ചു ചോദിച്ചു "ഈജിപത്ത്കാരനല്ലേ താങ്കൾ ?" ദിന്നുനിൽ  മിസ്രി (റ)"അതെ എങ്ങിനെ മനസ്സിലായി" അപരിചിതൻ ഞാൻ മുൻപ് ഈജിപ്ത്തിൽ വന്നിട്ടുണ്ട്  അന്ന് താങ്കളെ കണ്ടിരുന്നു ".

ദിന്നുനിൽ  മിസ്രി (റ) "എനിക്കങ്ങനെ പരിചയം ഇല്ലല്ലോ ; അങ്ങ് ഏതു ദേശക്കാരനാണ്?. അപരിചിതൻ : "എനിക്ക് പ്രത്യേക നാടൊന്നും ഇല്ല, ഞാൻ ഖിള്ർ നബി (അ) ആണ്".

ദിന്നുനിൽ മിസ്രി (റ) ആൽഹംധുലില്ലഹ്... " ഞാൻ കുറെ നാളായി അങ്ങയെ കാണാൻ കൊതിക്കുന്നു. ഒരുപാട് പ്രാർത്‌ഥിച്ചിട്ടുമുണ്ട് ".

 ഖിള്ർ നബി (അ) താങ്കൾ എന്നെ  ഇതിനു മുന്നേ തന്നെ ഒന്നിലതികം തവണ കണ്ടിട്ടുണ്ടല്ലോ. താങ്കൾ എന്നോട് സംസാരിച്ചിട്ടും ഉണ്ട്. എന്നിട്ടും താങ്കൾ എന്നെ തിരിച്ചറിഞ്ഞില്ല.

ദിന്നുനിൽ  മിസ്രി (റ) "ശരിയാണോ താങ്കൾ പറയുന്നത്. എങ്കിൽ താങ്കൾ ഖിള്ർ നബി (അ) ആണ്  എന്നു ഞാൻ അറിഞ്ഞിരിക്കില്ലാ. താങ്കൾ പേര് പറഞ്ഞിട്ടുണ്ടാവില്ല. "

ഖിള്ർ നബി (അ) പറഞ്ഞു  " ഞാൻ ആരോടും പേര് വെളിപ്പെടുത്താറില്ല. ആബ്ദുല്ലഹ് എന്നാണ് ഞാൻ പേര് പരിചയപ്പെടുതാറുള്ളത്. അല്ലാഹുവിന്റെ അടിമകൾ തന്നെയാണല്ലോ നാമെല്ലാം."

 ദിന്നുനിൽ  മിസ്രി (റ) "ശരി എപ്പോഴാണ് താങ്കൾ ഇതിനു മുന്നേ എന്നെ കണ്ടത്?."   ഖിള്ർ നബി (അ) ഒരിക്കൽ  താങ്കളെ പരീക്ഷിക്കാൻ യാചകന്റെ രൂപത്തിൽ ഞാൻ വന്നിരുന്നു.

"താങ്കളുടെ വീട്ടുമുറ്റത്ത്‌ വന്നു"

ദിന്നുനിൽ  മിസ്രി (റ): പലരും വറാറുണ്ടവിടെ, എന്നിട്ട് ഞാൻ താങ്കള്ക്ക് വല്ലതും തന്നുവോ.

ഖിള്ർ നബി (അ)  "താങ്കൾ വീട്ടുകാരോട് എന്തെങ്കിലും കൊടുക്കാൻ പറഞ്ഞു അകത്തേക്ക് പോയി.  അവരെന്തോ ചില്ലിക്കാശു എറിഞ്ഞുതന്നു.

 ദിന്നൂൻ (റ)  [വളരെ ദുഃഖിതനായി] "ഞങ്ങളോട് ക്ഷമിച്ചാലും. താങ്കൾ ആരാണെന്നറിയാതെ ഞങ്ങളിൽനിന്നു സംഭവിച്ചു പോയതാണ്,  താങ്കൾ പൊറുക്കണം".

ഖിള്ർ നബി (അ) ഞാൻ മാത്രം പൊറുത്തതുകൊണ്ടാ യില്ല. ആയിരക്കണക്കിന് പേരോട് താങ്കൾ ഇങ്ങനെ പെരുമാറിയിരിക്കാം. അവരോടെല്ലാം താങ്കൾക്ക് മാപ്പപേക്ഷിക്കാനാവുമോ ?".

ദിന്നൂൻ (റ)  "ശരി തന്നെ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ". 
ഖിള്ർ നബി (അ) "കണ്ടിട്ടുണ്ട് " പറയൂ എപ്പോഴണത് "

ഖിള്ർ നബി (അ)  "താങ്കൾ ഇന്നലെ ഇങ്ങോട്ട് വരുമ്പോൾ വഴിയോരത്ത് രോഗിയായ ഒരു വൃദ്ധൻ കിടപ്പുണ്ടായിരുന്നില്ലേ. അത് ഞാനായിരുന്നു താങ്കൾ തിരിഞ്ഞ് നോക്കാതെ കടന്നു പോവുകയാണ് ചെയ്തത്".

ദിന്നൂൻ (റ) "അതെയോ  ദയവുചെയ്ത് അങ്ങെനിക്ക് മാപ്പ് തരണം.  ഞാൻ ആളെ അറിഞ്ഞിരുന്നില്ല ". ഖിള്ർ നബി (അ) "ഞാൻ മാപ്പ് നൽകിയിട്ട് കാര്യമൊന്നും ഇല്ലല്ലോ. ഇത്പോലെ എത്ര രോഗികളെ നിങ്ങൾ കണ്ടില്ലെന്നു നടിച്ചിരിക്കും. അതിനൊക്കെ ആര് മാപ്പ് നൽകും ". 

 ദിന്നൂൻ (റ) "അള്ളാഹു പൊറുത്ത് തരികയില്ലേ ".
ഖിള്ർ നബി (അ) "അല്ലാഹുവുമായി ബന്ധപ്പെട്ട തെറ്റുകൾ പശ്ചാതപിച്ചാൽ അള്ളാഹു പൊറുത്ത് തന്നേക്കും" മനുഷ്യരോട് ചെയ്യുന്ന തെറ്റ് മനുഷ്യർ തന്നെ പൊറുക്കണം.മനുഷ്യർ പൊറുക്കാതെ മനുഷ്യരുമായുള്ള തെറ്റ് അള്ളാഹു പൊറുക്കുകയില്ല താങ്കളെപ്പോലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്.

ഇത്രയുമായപ്പോഴേക്കും ആൾക്കൂട്ടം അലയടിച്ചു ശക്തമായ തിരക്ക് ഖിള്ർ നബി (അ) തിരക്കിൽ മറഞ്ഞു. പിന്നെ എവിടെ തിരഞ്ഞിട്ടും കാണാനായില്ല.

You may like these posts