ഖിള്ർ നബി (അ) ചരിത്രം ഭാഗം 1 | Khidr Nabi (A.S) History Part 1

ഖിള്ർ നബി (അ) ചരിത്രം ഭാഗം 1 | Khidr Nabi (A.S) History Part 1

  ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നിരവധി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും സമാഹരിച്ച അബ്ദുൽ ഹക്കീം സഅദിയുടെ'ഖിള്ർ നബി (അ)' എന്ന  പുസ്തകത്തിൽ നിന്നും ഉള്ള വിവരണങ്ങളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത് ..

 ഖിള്ർ നബി (അ)

ഖിളിർ (അ) നെക്കുറിച്ചുള്ള പരാമർശം വിശുദ്ധ ഖുർആനിലെ സൂറതുൽകഹ്ഫിൽ കാണാവുന്നതാണ്. പ്രസ്തുത ആയതുകളുടെ തഫ്സീറുകളിലായി വന്ന അനേകം ഹദീസുകളിൽനിന്ന് ഇങ്ങനെ സംഗ്രഹിക്കാം, ഒരിക്കൽ മൂസാ (അ)മിനോട്, ഏറ്റവും അറിവുള്ളവൻ ആരാണെന്ന് ചോദിക്കപ്പെടുകയും താൻ തന്നെയാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ആ ധാരണ തിരുത്തിക്കൊടുക്കാനായി, അല്ലാഹു സുബ്ഹാനഹുവതആലാ അദ്ദേഹത്തോട് മജ്മഉൽബഹ്റൈൻ (രണ്ട് കടലുകൾ കൂടിച്ചേരുന്ന ഇടം – അഖബ ഉൾക്കടലിനും സൂയസ് ഉൾക്കടലിനും ഇടയിലുള്ള റാസ് മുഹമ്മദ് എന്ന പ്രദേശത്താണ് ഇത് എന്നാണ് പ്രബലാഭിപ്രായം) എന്നിടത്ത് ചെല്ലാനും ചില അടയാളങ്ങളിലൂടെ അവിടെയുള്ള തന്റെ ഒരു അടിമയെ കാണാനും പറഞ്ഞു. ആ അടിമ ഖിള്ർ (അ) ആയിരുന്നു.


അദ്ദേഹം പ്രവചാകനായിരുന്നു എന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ അദ്ദേഹം പ്രവാചകനായിരുന്നില്ലെന്നും സദാസമയം ആരാധനകളുമായി കൂടുന്ന ഒരു സ്വാലിഹായ മനുഷ്യനായിരുന്നു എന്നുമാണ് ചില പണ്ഡിതർ പറയുന്നത്.


അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം മരണപ്പെട്ടുപോയിട്ടുണ്ടെന്ന് ചില ഹദീസ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.


ചരിത്രം ഇവിടം മുതൽ വായിച്ചു തുടങ്ങാം


മനുഷ്യരുടെ ഇരു ലോക വിജയത്തിന് അല്ലാഹു അവതരിപ്പിച്ച മതമാണ് പരിശുദ്ധ ഇസ്ലാം.അതിന്റെ പ്രബോധനത്തിന് വേണ്ടി വന്നവരാണ് ആദം നബി (അ) മുതൽ നമ്മുടെ മുത്ത് മുസ്തഫാ (സ) വരെയുള്ള ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകൻമാർ .അവർ ജനങ്ങളെ തൗഹീദിലേക്ക് (ഏക ദൈവ വിശ്വാസത്തിലേക്ക് ) ക്ഷണിച്ചു .

'ലാഇലാഹ ഇല്ലല്ലാഹ്' എന്ന മഹത്തായ ആശയം ജനങ്ങളിൽ പ്രചരിപ്പിച്ചു.അവർ ജനങ്ങളെ സംസ്കരിച്ചെടുത്തു..


പ്രവാചകൻമാരുടെ കൂട്ടത്തിൽ ഇനിയും മരണപ്പെടാത്തവർ ഉണ്ട്.

അതിലൊരാളാണ് ഈസാ നബി (അ) അല്ലാഹു അവരെ ആകാശത്തേക്ക് ഉയർത്തുകയായിരുന്നെന്ന് ഖുർആനിൽ വ്യക്തമാക്കിയതാണ്.


അതുപോലെ ഭൂമിയിൽ ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകനാണ് ഖിള്ർ (അ).പക്ഷേ പ്രവാചകനെന്ന നിലക്കുള്ള ഔദ്യോഗിക പ്രവർത്തനം ഇപ്പോഴില്ല.

അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ആഗമനത്തോടെ മറ്റെല്ലാ പ്രവാചകൻമാരുടെയും ഔദ്യോഗിക പ്രവർത്തനം അവസാനിച്ചിരിക്കുകയാണല്ലോ.അത്കൊണ്ട് തന്നെ ഖിള്ർ നബി (അ) അടക്കം ജീവിച്ചിരിക്കുന്ന പ്രവാചകൻമാർ നബി (സ) യുടെ ശരീഅത്ത് അനുസരിച്ചാണ് ജീവിക്കുന്നത്.


അവർ പ്രവർത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും അതുതന്നെ .

അപാരമായ അദൃശ്യഞ്ജാനവും അസാമാന്യവും അസാധാരണമായ ജീവിത ചരിത്രവും ഉള്ള മഹാനാണ് ഖിള്ർ (അ).


മൂസ നബി (അ) നോട് പോലും ഖിള്ർ നബി (അ) മുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് പഠിക്കാനാണ് അല്ലാഹു നിർദ്ദേശിച്ചത്.


സ്വഹാബാക്കളടക്കമുള്ള ഔലിയാക്കളിൽ പലരെയും ഖിള്ർ നബി (അ)നെ  സമീപിച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.


അവർക്കെല്ലാം വിവരങ്ങൾ നൽകാനും മറ്റു പലവിധ സഹായങ്ങൾ ചെയ്യാനും ലോകത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന മഹാനാണ് ഖിള്ർ നബി (അ).

$ads={1}

ദുൽഖർനയ്നി

ലോകം അടക്കി ഭരിച്ച മുസ്ലിം ചക്രവർത്തിമാരിൽ ഒരാളാണ് ദുൽഖർനയ്നി.ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്ള വലിയ ഗോള ശാസ്ത്രജ്ഞനായിരുന്നു


ഒരു രാത്രി ഇദ്ദേഹം ഭാര്യയോടു പറഞ്ഞു :

ആകാശത്ത് ഒരു പ്രത്യേക സ്ഥലം കാണിച്ചു കൊടുത്തിട്ടു പറഞ്ഞു ആ സ്ഥലത്ത് ഒരു നക്ഷത്രം ഉദിക്കും അത് പ്രത്യക്ഷപ്പെട്ടാൽ എന്നെ വിളിക്കണം. ആ സമയത്ത് നടക്കുന്ന ലൈംഗിക ബന്ധത്തിൽ ഉണ്ടാവുന്ന കുഞ് അന്ത്യനാൾ വരെ ആയുസ്സ് ഉള്ളവനായിരിക്കും .

അതും പറഞ്ഞ് അദ്ദേഹം ഉറങ്ങി.


തൊട്ടടുത്ത മുറിയിൽ നിന്നും അബ്ദുള്ളയുടെ ഭാര്യ സഹോദരി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ..

അവരും ആ കുഞ് ഞങ്ങളുടേതാവണം എന്നാഗ്രഹിച്ച് നക്ഷത്രത്തെ പ്രതീക്ഷിച്ചിരുന്നു .


നക്ഷത്രം പ്രത്യക്ഷപ്പെടേണ്ട താമസം , കാത്തിരുന്ന ദമ്പദികൾ ബന്ധപ്പെട്ടു .ആ ബന്ധത്തിൽ പിറന്ന കുഞ്ഞാണ്ഖിള്ർ (അ).


ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്ന അബ്ദുള്ള ഉണർന്നപ്പോൾ ഞെട്ടിപ്പോയി ..നക്ഷത്രം നീങ്ങിപ്പോയിരിക്കുന്നു..

അദ്ദേഹം ഭാര്യയോട് ചോദിച്ചു എന്തേ നീ വിളിക്കാഞ്ഞത്..?

നിസ്സംഗതയോടെ അവൾ പറഞ്ഞു "എനിക്ക് ലജ്ജ തോന്നി "


അബ്ദുള്ള പറഞ്ഞു.കഴിഞ്ഞ 40 വർഷങ്ങളായി ഞാൻ ഈ സമയം പ്രതീക്ഷിച്ചിരുന്നത് എന്റെ ആഴുസ്സ് നീ പാഴാക്കി.

അവൾ നിശബ്ദമായി എല്ലാം കേട്ടതേയുള്ളു..


ഏതായാലും പോയത് പോയി അതിൽ വേവലാതിപ്പെട്ടിട്ടു കാര്യമില്ല ഇനിയിതാ വേറൊരു നക്ഷത്രം വരാനിരിക്കുന്നു അപ്പോൾ ബന്ധപ്പെടാം എങ്കിൽ നമ്മുടെ കുഞ് ഒരു ആഗോള ചക്രവർത്തിയാവും .


അങ്ങനെ അവർ കാത്തിരുന്നു നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം ബന്ധപ്പെട്ടു അതിൽ പിറന്ന കുഞ്ഞാണ് ദുൽഖർനയ്നി ..


ദുൽഖർനയ്നിയുടെ പിതാവ് പ്രവചിച്ച പോലെ ഖിള്ർ നബി (അ) മിന് അന്ത്യനാൾ വരെ അല്ലാഹു ആയുസ്സ് നൽകി...


ദുൽഖർനയ്നി ആഗോള ചക്രവർത്തിയാവുകയും ചെയ്തു ....

$ads={2}

കർഷകനും ആടുകളും


ഖിള്ർ (അ) ന്റെ പിതാവായ മൽകാൻ പേർഷ്യയിൽ ഒരു പ്രവിശ്യയുടെ രാജാവായിരുന്നു. മാതാവ് റോമക്കാരിയുമാണ്.പ്രമുഖ താബിഈ പണ്ഡിതൻ സഈദ്ബ്നുൽ മുസയ്യബ് (റ) വിന്റെതാണ് ഈ നിഗമനം.

ഭരണാധികാരിയായിരുന്ന മൽകാന് സൽഗുണ സമ്പന്നയായ റോമക്കാരിയിൽ ജനിച്ച കുഞ്ഞാണ് ഖിള്ർ (അ).
ഖിള്ർ നബി (അ) നെ പ്രസവിച്ചയുടനെ ശത്രുക്കളിൽ നിന്നുണ്ടായേക്കാവുന്ന അപകടം ഭയന്ന് നല്ലവനായ മൽകാൻ കുഞ്ഞിനെയും മാതാവിനെയും വിജനമായ സ്ഥലത്ത് ഒരു ഗുഹയിൽ പാർപ്പിക്കുകയായിരുന്നു.

ഈ ഗുഹാവാസത്തിനിടെ മാതാവ് മരണപ്പെട്ടു. അത്ഭുതമായിരുന്നു പിന്നീടങ്ങോട്ടുള്ള സംഭവങ്ങള്‍ .

മലയോരത്ത് ഒരു കർഷകന്റെ ആടുകൾ മേഞ്ഞ് നടക്കുകയായിരുന്നു . ആട്ടിൻ പറ്റത്തിൽ നിന്നും കൂട്ടം തെറ്റി ദൂരേക്ക് പതിവായി സഞ്ചരിക്കുന്ന ഒരാടിനെ കർഷകൻ പിന്തുടർന്നു.
ആട് നേരെ നടന്നു പോവുന്നത് മലഞ്ചെരുവിലുള്ള ഒരു ഗുഹയിലേക്കാണ് !
കർഷകന്റെ അത്ഭുതം ഇരട്ടിച്ചു . എന്തായിരിക്കുമവിടെ എന്നറിയാനുള്ള ഉൽക്കടകമായ ആഗ്രഹത്തോടെ ഗുഹയിലേക്കെത്തി നോക്കിയ കർഷകന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!!.

നിലത്ത് വിരിച്ച വസ്ത്രത്തിൽ സുമുഖനായ ഒരു കുഞ്ഞ് മലർന്നു കിടക്കുന്നു ആട് അതിന്റെ അകിട് വായിൽ വെച്ച് കൊടുക്കുന്നു കുഞ്ഞ് പാൽ കുടിക്കുന്നു.

എല്ലാം കഴിഞ്ഞ് ഒന്നുമറിയാത്ത പോലെ ആട് തിരിഞ്ഞു നടക്കുന്നു. കർഷകൻ ഗുഹയിൽ കടന്ന് കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് നടന്നു . ഇതൊരത്ഭുത ശിശുവാണ് അദ്ദേഹത്തിന്റെ അന്തരംഗം മന്ത്രിച്ചുകൊണ്ടേയിരുന്നു.

കുഞ്ഞ് കർഷകന്റെ വീട്ടില്‍ വളര്‍ന്നു വലുതായി . കർഷകന്റെ മക്കളിൽ നിന്ന് എഴുത്തും വായനയും അഭ്യസിച്ചു. ചെറിയ പ്രായത്തില്‍ തന്നെ വാക്കിലും പ്രവർത്തിയിലും പെരുമാറ്റത്തിലുമുള്ള സാമർത്ഥ്യം കർഷകനെ സന്തോഷിപ്പിച്ചു. കുട്ടിയുടെ സുന്ദരമായ കൈയ്യക്ഷരം കണ്ട് കർഷകൻ അമ്പരന്നു ...

രാജാവിന്റെ വിളംബരം


ആയിടക്കാണ് ഒരു വിളംബരമുണ്ടായത് " രാജ്യത്തെ നല്ല കൈയ്യക്ഷരമുള്ള എഴുത്ത്കാരെയെല്ലാം രാജാവ് കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നു . ഏറ്റവും നല്ല എഴുത്തുകാരനെ കൊട്ടാരം ഗുമസ്ഥനായി നിയമിക്കുന്നതാണ് "

ഇബ്രാഹീം നബി (അ) മിന്റെയും ശീസ് നബി (അ) മിന്റെയും പുരാതനമായ ഏഡുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്ന വിധി വിലക്കുകളും ചരിത്ര സംഭവങ്ങളും പകർത്തി എഴുതാന്‍ വേണ്ടിയായിരുന്നു ഈ രാജകീയ നിയമനം..

കർഷകൻ കുഞ്ഞിനെയും കൂട്ടി രാജസദസ്സിലെത്തി . വലിയ വലിയ എഴുത്ത്കാർക്കിടയിൽ ബാലനായ ഖിള്റും മൽസരത്തിൽ പങ്കെടുത്തു . പ്രായത്തില്‍ ചെറുപ്പമെങ്കിലും ഖിള്ർ നബി (അ) ന്റെ എഴുത്ത് രാജാവിന്നു നന്നായി ബോധിച്ചു.

രാജാവ് കർഷകനോട് ചോദിച്ചു " ഈ കുട്ടി ഏതാണ്? " എന്റെ മകനാണെന്ന് കർഷകൻ മറുപടി പറഞ്ഞു . കർഷകന്റെ മുഖഭാവം രാജാവ് പ്രതേകം ശ്രദ്ധിച്ചു. രണ്ടു പോരുടെയും മുഖത്തേക്കു മാറി മാറി നോക്കി . മുഖഛായയും ശരീര പ്രകൃതിയും വെച്ച് നോക്കുമ്പോള്‍ ഇവര്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. ഇതൊരിക്കലും ഇയാളുടെ പുത്രനാവാൻ വഴിയില്ല, രാജാവിന്റെ മനസ്സ് മന്ത്രിച്ചു. 

രാജാവ്‌ കർഷകനെ അടുത്ത് വിളിച്ച് അൽപം ഗൗരവത്തിൽ ചോദിച്ചു " സത്യം പറയണം, ഇതാരുടെ കുട്ടിയാണ്? കളവ് പറഞ്ഞ് നമ്മെ പറ്റിക്കാനാണ് ഭാവമെങ്കിൽ തല ഉടലിൽ കാണില്ല. ഓർമയിരിക്കട്ടെ! "

രാജാവിന്റെ ഭീഷണി ഫലം കണ്ടു . മടിച്ചു മടിച്ചാണെങ്കിലും കർഷകൻ സത്യം തുറന്നു പറഞ്ഞു . ആട് മുലയൂട്ടുന്നതു കാണാനായതും കുഞിനെ വീട്ടില്‍ കൊണ്ടു വന്നു വളര്‍ത്തിയതുമെല്ലാം അയാള്‍ വിശദീകരിച്ചു .

രാജാവിന്റെ കണ്ണുകള്‍ സജലങ്ങളായി. സിംഹാസനത്തിൽ നിന്നിറങ്ങി വന്നു ബാലനായ ഖിള്റിനെ അദ്ദേഹം ആശ്ലേശിച്ചു. കുഞ്ഞിനെ പാർപ്പിച്ച ഗുഹ അതീവ രഹസ്യമായി അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു ഒരു ദിവസം ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല . ഏതെങ്കിലും മൃഗങ്ങൾ കൊന്നു തിന്നതായിരിക്കും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. നഷ്ടപ്പെട്ടു എന്ന് കരുതിയ കുഞ്ഞിനെയാണ് അല്ലാഹു തിരിച്ചു തന്നിരിക്കുന്നത് അതും വർഷങ്ങൾക്ക് ശേഷം. ഒരു പോറലും ഏൽക്കാതെ!

ഈ പുനസ്സംഗമത്തിന്റെ രഹസ്യം രാജാവ് തന്നെ വെളിപ്പെടുത്തി . രാജ സദസ്സ് അത്ഭുതപ്പെട്ടു . രാജാവിന്റെ സന്തോഷത്തിൽ കൊട്ടാരവാസികളും പങ്കുചേർന്നു..

ബാലനായ ഖിള്ർ (അ) ന്റെ താമസം അതോടെ കൊട്ടാരത്തിലായി . രാജകുമാരനായതോടെജീവിതത്തിനു മാറ്റം വന്നു . ധരിക്കാൻ രാജകീയ വസ്ത്രങ്ങള്‍ , ഭക്ഷിക്കാൻ രാജകീയ വിഭവങ്ങള്‍ , രാജാവിന്റെ മകനല്ലെ അവനു സേവനങ്ങൾ ചെയ്യാന്‍ പരിവാരങ്ങൾ മൽസരിച്ചു.

രാജകീയ സുഖങ്ങൾക്കു നടുവില്‍ ജീവിക്കുമ്പോളും ഖിള്ർ (അ) ന് അതിലൊന്നും താൽപര്യം ഇല്ലായിരുന്നു .

ഇനി കർഷകന്റെ കാര്യം രാജകുമാരനെ കുറേകാലം പോറ്റി വളർത്തിയതല്ലേ ! വെറുതെയാക്കാനൊക്കുമോ.? അയാള്‍ക്ക് രാജാവ് വിലയേറിയ പാരിതോഷികങ്ങൾ നൽകി സന്തോഷപൂർവ്വം തിരിച്ചയച്ചു...


You may like these posts