ഖിള്ർ നബി (അ) ചരിത്രം ഭാഗം 4
ഖിള്ർ നബി (അ)മും, മുഹമ്മദ് നബി ﷺയും
ഇമാം നവവി (റ)പറയുന്നു.ഖിള്ർ നബി (അ)മും മുഹമ്മദ് നബി ﷺയും പലതവണ സങ്കമിച്ചിട്ടുണ്ട്. അതിനാൽ ഖിള്ർ നബി (അ) സഹാബിയും ആണെന്ന് നിരവധി പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം അഹമ്മദ് സ്വാവി (റ) തന്റെ ഹാഷിയത്തുത്തുഫ്സീറിൽ വ്യക്തമാകിയിട്ടുണ്ട്.
ഇത് സംബന്ദിച്ചു നബിﷺ യുടെ സന്തതസഹചാരിയും പ്രമുഖ സ്വഹാബിയുമായ അനസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്.
"ഒരിക്കൽ ഞാൻ നബി ﷺ യോടൊപ്പം വിജനമായ ഒരു സ്ഥലത്തേക്ക് പുറപ്പെട്ടു, അപ്പോഴതാ തൊട്ടടുത്ത മലഞ്ചെരിവിൽ നിന്നൊരു ശബ്ദം". നബി ﷺ എന്നോട് പറഞ്ഞു "അനസേ എന്താണൊരു ശബ്ദം ഒന്ന് പോയി നോക്കൂ".
"നബി ﷺ യുടെ നിർദേശ പ്രകാരം ഞാൻ മുന്നോട്ടു ചെന്നു. അവിടെയൊരാൾ നിസ്കരിക്കുന്നു. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു. അല്ലാഹുവേ പാശ്ചാതാപം സ്വീകരിക്കപ്പെടുന്ന പ്രാർത്ഥനയ്ക്ക് കൂടുതൽ ഉത്തരം ലഭിക്കുന്ന കാരുണ്യം കൊണ്ടാനുഗ്രഹീതരായ, പാപ മോചനം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട മുഹമ്മദ് നബി ﷺയുടെ ഉമ്മത്തിൽ എന്നെയും നീ ഉൽപ്പെടുത്തേണമേ".
അനസ് (റ)തുടർന്നു "ഞാൻ നബി ﷺയെ സമീപിച്ചു വിവരം പറഞ്ഞു"
"നീ ഒരിക്കൽ കൂടി പോയി അദ്ദേഹതോട് അല്ലാഹുവിന്റെ റസൂൽ നിങ്ങള്ക്ക് സലാം പറഞ്ഞിട്ടുണ്ടെന്നു പറയണം എന്നിട്ട് നിങ്ങലാരണെന്ന് അന്വേഷിച്ചതായും പറയണം "
"ഞാൻ അദ്ദേഹത്തെ സമീപിച്ച് നബി ﷺ പറയാൻ ഏല്പിച്ച കാര്യങ്ങൾ പറഞ്ഞു "
അപ്പോഴദ്ദേഹം പറഞ്ഞു "ഞാൻ ഖിള്ർ നബി ആണ് താങ്കളുടെ പ്രവാചകനോട് പറയണം. അവിടുത്തെ ഉമ്മത്തിൽ ഞാനും ഉൾപ്പെടാൻ പ്രാർത്ഥിക്കാനും പറയണം ".
"ഇത്രയും പറഞ്ഞു അദ്ദേഹം അപ്രത്യക്ഷനായി ഞാൻ അത്ഭുതപരതന്ത്രനായി. ഞാൻ നബി ﷺയ്‌ക്ക് അരികിലേക്ക് മടങ്ങി അവിടുത്തോട് വിവരം പറഞ്ഞു. അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് സലാം മടക്കി.
നബി ﷺ വഫാത്തായി, അത്യധികം ദുഃഖത്തോടെയാണ് സ്വഹാബികൾ ആ വാർത്ത ശ്രവിച്ചത്. കേട്ടവർ കേട്ടവർ ആയിഷ (റ) യുടെ വീട്ടിലേക്കോടി. ശോകമൂകമായ അന്തരീക്ഷം കനത്ത നിശബ്ദത എങ്ങും തളംകെട്ടി നിന്നു !!. സ്വഹാബികളിൽ ചിലർ കരയുന്നു, മറ്റുചിലർ തേങ്ങലോടെ നബി ﷺയെ ഇമവെട്ടാതെ നോക്കി നില്കുന്നു.
ഇനി എങ്ങനെ ആ പൂമുഖം കാണും... !സിദ്ധീക്ക് (റ) ഓടിയെത്തി നബി ﷺ യുടെ നെറ്റിയിലും കവിളിലും അന്ത്യചുംബനങ്ങൾ അർപ്പിക്കുന്നു. അദ്ദേഹതിന്റെയും കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.
പെട്ടെന്നാണ് ഒരപരിചിതൻ അവിടെയെത്തിയത്. പ്രസന്നമായ മുഖഭാവം, വടിവൊത്ത മെലിഞ്ഞ ശരീരം, നീണ്ട തൂവെള്ള താടി. കൂടിനിൽക്കുന്നവരെയെല്ലാം വകഞ്ഞുമാറ്റി അദ്ദേഹം തിരുനബി ﷺയെ കിടത്തിയിരിക്കുന്ന കട്ടിലിനു സമീപമെത്തി. ആഗതൻ അവിടെ കുറച്ചു നേരം നിന്നു തിരിച്ചു പോയി.
സ്വഹാബികൾ പരസ്പരം ചോദിച്ചു "ആരാണ് നിങ്ങൾക്കറിയുമോ അദേഹത്തെ" ; സിദ്ധീക്ക് (റ)വും അലി (റ) പറഞ്ഞു "അതെ പ്രവാചകരുടെ സഹോദരൻ ഖിള്ർ നബി (അ) ആണത്.
ഉമർ (റ)വും, ഖിള്ർ നബി (അ)മും
ഖലീഫ ഉമർ ഇബ്നുൽ ഖതാബ് (റ) ഒരു ഒരു മയ്യിത്ത് നിസ്കാരത്തിനു ഒരുങ്ങുകയാണ്. അപ്പോൾ ഒരു അശരീരി മുഴങ്ങി "അല്പം കാത്തു നിൽക്കൂ, അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ".
ഉമർ (റ) കാത്തു നിന്നു.അപ്പോൾ അതാ ഒരു അപരിചിതൻ സ്വഫ്‌ഫിലേക്ക് വരുന്നു. ഉമർ (റ)വിന്റെ നേതൃത്വത്തിൽ മയ്യിത്ത് നിസ്ക്കാരം നടന്നു. ആഗതൻ മയ്യിത്തിനുവേണ്ടി പ്രത്യേകം പ്രാര്ത്ഥനയും നടത്തി.
പിന്നീട് മയ്യിത്തിനെ കബർസ്ഥാനിലെക്ക് എടുത്തു. അതാ ആ അപരിചിതൻ അവിടെയും എത്തിയിരിക്കുന്നു. മറവു ചെയ്യൽ പൂർത്തിയായപ്പോൾ അദേഹം മുന്നോട്ടു വന്നു പറഞ്ഞു "ഖബർ വാസീ, നിനക്കാണ് സർവ മംഗളങ്ങളും. നീയൊരു പോലീസുകാരനോ, നികുതി പിരിവുകാരനോ, പൊങ്ങച്ചക്കാരനോ അല്ലെങ്കിൽ".
ഖബറടക്കം കഴിഞ്ഞു തിരിച്ചു പോരവേ ഉമർ (റ) കൂടെയുളളവരോട് പറഞ്ഞു. "നിങ്ങൾ ആ അപരിചിതനെ ഒന്നന്വേഷിക്ക് അദേഹത്തിന്റെ പ്രാര്ത്ഥനയെക്കുറിച്ചും നമുക്കൊന്ന് ചോദിച്ചു നോക്കാമല്ലോ. ആരണദ്ദേഹം?".
സ്വഹാബികൾ എല്ലായിടത്തും പരതിയെങ്കിലും അദേഹത്തെ കണ്ടെത്താനായില്ല. മുൻപ് അദ്ദേഹത്തെ കണ്ട സ്ഥലത്തു എത്തിയപ്പോൾ അവർ ഞെട്ടിപ്പോയി കാലടിപ്പാടുകൾക്ക് ഒരു മുഴത്തോളം നീളം... !!
ഉമർ (റ )പറഞ്ഞു "എങ്കിൽ തീർച്ചയായും അതു മുത്ത് നബി ﷺ പറയാറുള്ള ഖിള്ർ നബി (അ ) ആണ്.
നാല് പ്രവാചകന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. രണ്ടുപേർ ഭൂമിയിലും രണ്ട്പേർ ആകാശത്തും. ഈസാ നബി (അ) മും ഇദ്‌രീസ് നബി (അ) മും ആണ് ആകാശത്തുള്ളവർ
ഭൂമിയിൽ ഖുർആൻ നിലനിൽക്കുന്നിടത്തോളം കാലം ജീവനോടെ ഉണ്ടാവും.അന്ത്യനാളിൽ ഖുർആൻ ഉയർത്തപ്പെട്ടാൽ അവർ സ്വാഭാവിക മരണം വരിക്കും.
കരയും കടലും അടങ്ങുന്ന ആത്മീയ സംരക്ഷണം അള്ളാഹു അവരെ ഏൽപ്പിച്ചിട്ടുണ്ടെന്നു ഹദീസിൽ വന്നിട്ടുണ്ട്. ആദം സന്തതികളിൽ ഏറ്റവും ആയുസ്സുളളവരാണവർ.
ഖിള്ർ നബി (അ) മും ഇല്യാസ് നബി (അ) മും
ഇബ്നു അബ്ബാസ് (റ) പറയുന്നു എല്ലാ ഹജ്ജ് സീസണിലും ഖിള്ർ നബി (അ) ഇല്യാസ് നബി (അ) കണ്ടുമുട്ടും. ഹജ്ജ് കർമങ്ങളുടെ ഭാഗമായി അവർ അന്യോന്യം തലമുടി നീക്കം ചെയ്തു കൊടുക്കും. എല്ലാം കഴിഞ്ഞാൽ അവർ പിരിഞ്ഞു പോകും.
ഇബ്നു അസ്കിർ (റ) വിൽ നിന്നുള്ള ഒരു മറ്റൊരു ഹദീസ് ഇങ്ങനെ ആയിരുന്നു. "നിശ്ചയം ഖിള്ർ നബി (അ) മും ഇല്യാസ് നബി (അ) വിശുദ്ധ റമളാനിലെ നോമ്പുകൾ ബൈത്തുൽ മുഖദ്ദിസിൽ വച്ചാണനുഷ്ട്ടിക്കുക. ഓരോ വർഷവും ഹജ്ജിനായവർ മക്കയിലെത്തും. ഒറ്റതവണ സംസം വെള്ളം കുടിക്കും അടുത്ത വർഷം വരെ ജീവിക്കാൻ അവർക്ക് ആ സംസം വെള്ളം മതിയാകും" (മറ്റു ഭക്ഷണം ആവശ്യമില്ല).
ദമസ്കസ് പള്ളിയിൽ
ദമസ്കസ് മസ്‌ജിദിന്റെ നിർമാതാവായ ഉമവീ ഖലീഫ വലീദിബ്നു അബ്ദുൽ മലിക് ഒരിക്കൽ രാത്രിയാൽ പള്ളിയിൽ ഇഅ്ത്തികാഫ് ഉദ്ദേശിച്ചു. അതിനു സൗകര്യം ഒരുക്കുന്നതിനായി പള്ളിയിലുള്ളവരെ എല്ലാം ഒഴിപ്പിക്കണമെന്നദ്ദേഹം കർശന നിർദേശം നൽകി.
കലീഫയുടെ കല്പന അനുസരിച്ച് പള്ളിയിൽ നിന്നും ആളുകളെ മുഴുവൻ ഒഴിപ്പിച്ചു. വലീദിബ്നു അബ്ദുൽ മലിക് എത്തിയപ്പോൾ അതാ ഒരാൾ പള്ളിയുടെ വാതിലുനു സമീപം നിന്നു നിസ്കരിക്കുന്നു.
വലീദ് സേവകരോട് ചോദിച്ചു "പള്ളിയിൽ ആരും ഉണ്ടാകരുതെന്ന് ഞാൻ കല്പ്പിചിരുന്നില്ലേ ".
സേവകൻ പറഞ്ഞു "പ്രഭു അതു ഖിള്ർ നബി (അ) ആണ്. മിക്ക രാത്രികളിലും അദ്ദേഹം ഇവിടെ വന്നു നിസ്കരിക്കാറുണ്ട്".
ഉമർ രണ്ടാമനോടൊപ്പം
അഞ്ചാം ഖലീഫ എന്നാണ് ഉമവീ ഖലീഫമാരിൽ പ്രസിദ്ധനായ ഉമറിബ്നു അബ്ദുൽ അസീസ് (റ) അറിയപ്പെടുന്നത്.
ഉമർ (റ)വിന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നതിനാലും ഭരണത്തിൽ പിതാമഹനായ ഉമർ (റ) വിന്റെ മാതൃക സ്വീകരിച്ചതിനാലും ഉമർ രണ്ടാമൻ എന്ന അപരനാമത്തിലും ഇദേഹം പ്രസിദ്ധനാണ്.
ഉമർ ഇബ്നു അബ്ദുൽ അസീസ് (റ) വിന്റെ സേവകൻ റബാഹ് പറയുന്നു. "ഒരിക്കൽ ഒരപരിചിതൻ ഉമറിബ്നു അബ്ദുൽ അസീസിന്റെ കയ്യും പിടിച്ചു നടക്കുന്നതായി ഞാൻ കണ്ടു. ഞാൻ മനസ്സിൽ പറഞ്ഞു നഗ്നപാതനനല്ലോ ഇദ്ദേഹം.. !!. നിസ്കാരം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ഞാൻ ചോദിച്ചു നേരുത്തേ അങ്ങയുടെ കയ്യും പിടിച്ചു ഒരാൾ നടന്നല്ലോ ? ആരാണയാൽ ?.
അമീർ ചോദിച്ചു "നീ അദ്ദേഹത്തെ കണ്ടോ റബാഹ് " ഞാൻ പറഞ്ഞു "അതെ !". "എങ്കിൽ നീ സ്വാലിഹായ ഒരു മനുഷ്യനാണെന്നു ഞാൻ മനസിലാക്കുന്നു !".
ഖിള്ർ നബി (അ) ആയിരുന്നു അതു ഞാൻ ഭരണം ഏറ്റെടുക്കും എന്ന സന്തോഷവാർത്ത അറിയിക്കാനെത്തിയതാണ് അദ്ദേഹം.
അതിനു ശേഷമാണ് ഉമർ രണ്ടാമൻ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്.
ശൈഖ് ജീലാനി (റ)വിന്റെ കൂടെ
ഷൈഖ് അബുൽ അബ്ബാസുബ്നു ദീബഖി (റ) പറയുന്നു. എന്റെ ഗുരു വര്യനായ ഷൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) പറയുന്നതായി ഞാൻ കേട്ടു
"ഞാനൊരു തീർഥയാത്രയിലായിരുന്നു.അതിനിടെ ഒരാൾ എനിക്കരികിലെത്തി. മുൻപ് ഞാൻ അദ്ധേഹത്തെ കണ്ടിരുന്നില്ല. ഒത്ത ശരീരം ഈമാൻ സ്ഫുരിക്കുന്ന തിളങ്ങുന്ന മുഖം. ആഗതൻ എന്നോട് ചോദിച്ചു നിനക്കെന്റെ മുരീതാകണോ. ഞാൻ പറഞ്ഞു "അതെ" അദ്ദേഹം പറഞ്ഞു "എന്നെ എതിര്ക്കരുതെന്ന നിബന്ധനയോടെ മാത്രം ".
ഞാൻ സമ്മതിച്ചു തുടർന്നദ്ദേഹം പറഞ്ഞു "എന്നാൽ ഞാൻ വരുന്നത് വരെ നീ ഇവിടെയിരിക്ക് ". ഞാനവിടെ കാത്തിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അദ്ദേഹം വന്നില്ല, ഒരു വർഷം കഴിഞ്ഞാണദ്ദേഹം വന്നത്. ഞാൻ അവിടെത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം എന്നോടൊപ്പം കുറച്ചുനേരം എന്നോടൊപ്പം ഇരുന്നു.
പിന്നീടെഴുന്നേറ്റു കാത്തിരിക്കണമെന്ന് പറഞ്ഞു മുൻപത്തെപ്പോലെ അപ്രത്യക്ഷനായി. അദേഹം വീണ്ടും വന്നതി ഒരു വർഷം കഴിഞ്ഞാണ്. ഒരിക്കൽ കൂടി ഇതേ സംഭവം ആവർത്തിച്ചു. ഓരോ വാക്കിനും ഓരോ വർഷം എന്ന നിലയിൽ ഞാൻ കാത്തിരുന്നു. മൂന്ന് വർഷം.. ! അവസാനം അദ്ദേഹം വന്നത് അല്പം പത്തിരിയും പാലുമായിട്ടാണ്.
അദ്ദേഹം വന്നയുടനെ പറഞ്ഞു "ഞാൻ ഖിള്ർ നബി (അ) ആണ് നിങ്ങളോടൊപ്പം ഭക്ഷിക്കാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു". അങ്ങനെ ഞങ്ങളൊരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നീദ്ദേഹം പറഞ്ഞു "വരൂ നമുക്ക് ബാഗ്ദാദിൽ പോകാം " ഞങ്ങൾ ബാഗ്ദാദിൽ പോയി"
പിൽക്കാലത്ത് ഷൈഖിനുണ്ടായ ഉയർച്ചയും വളർച്ചയും പേരും പ്രശസ്തിയും എല്ലാം ബാഗ്ദാദിൽ വച്ചാണല്ലോ.
മുഹിയുദ്ധീൻ ഷൈഹും ഖിള്ർ നബി (അ) മും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മുമ്പ് ഞാനദ്ദേഹത്തെ മുൻപ് കണ്ടിട്ടില്ല എന്ന വാചകത്തില്നിന്നും ഇത് നമുക്ക് മനസിലാക്കാം.
ആദ്യ കാഴ്ചയിൽ തന്നെ ഖിള്ർ നബി (അ)മുമായി അടുക്കാനും അവിടുത്തെ മുരീതാവനും ഷൈഖ് ജീലാനി (റ) സാധിച്ചു.പിന്നീടു നിരവധി തവണ ഖിള്ർ നബി (അ)മുമായി മുഹിയുദ്ധീൻ ഷൈഖ് അവറുകൾ സന്ധിച്ചിട്ടുണ്ട്.
നിരാഹാര വ്രതം
ഷൈഖ് അബുൽ അബ്ബാസിൽ ബാഗ്ദാദി (റ) പറയുന്നു. എന്റെ ഷൈഖ്അബ്ദുൽ ഖാദിർ ജീലാനി (ഖ:സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. "ബുർജുൽ അജമി എന്ന സ്ഥലത്ത് പതിനൊന്നു വർഷത്തോളം ഞാൻ താമസിച്ചു.
അവിടെവച്ചു അല്ലാഹുവുമായി ഞാൻ ഒരു കരാറിൽ ഏർപ്പെട്ടു. എന്തെന്നാൽ എന്നെ ആരെങ്കിലും നിർബന്ധിച്ച് തീറ്റിക്കുകയോ ചെയ്യാതെ ഞാനിനി ഒന്നും തിന്നുകയോ കുടിക്കുകയോ ഇല്ല. അഥവാ ഞാൻ നിരാഹാര വ്രതത്തിലാണ്.
അങ്ങനെ ഞാനൊന്നും കഴിക്കാതെ കഴിച്ചുകൂട്ടി. പിന്നീടോരാൾ വന്ന് കുറച്ചു പത്തിരിയും കൂട്ടാനും എന്റെ അരികിൽ വച്ചുപോയി. ശരീരത്തിന് തിന്നാൻ കൊതിയുണ്ടെങ്കിലും ആത്മീയ പരിശീലനം പരിഗണിച്ച് ഞാനത് ഉപേക്ഷിച്ചു.
അങ്ങനെയിരിക്കെ എന്റെ ഗുരുവര്യരിൽ ഒരാളായ ഷൈഖ് അബു സഅദ് (റ) അതിലെ വന്നു. എന്നെ ഭക്ഷണത്തിന് ക്ഷണിച്ചു. ഞാൻ മനസ്സിൽ പറഞ്ഞു "സമ്മദമില്ലാതെ ഈ സ്ഥലത്ത് നിന്നും ഞാൻ ഇങ്ങോട്ടും പോകുന്നതല്ല".
അപ്പോഴാണ് ഖിള്ർ നബി (അ) അവിടെയെത്തിയത് അദേഹം എന്നോട് പറഞ്ഞു നിങ്ങളെ അബു സഅദ് ഭക്ഷണത്തിനു ക്ഷണിച്ചില്ലേ. അബു സഅദ് (റ) എന്നോട് ചോദിച്ചു ഞാൻ ക്ഷണിച്ചില്ലേ". നിർബന്ധമായും അവിടെ പോകണം.
"അങ്ങനെ ഞാനവിടെപോയി വിളിച്ചത് പോരാ ഖിള്ർ നബി (അ) തന്നെ വന്നു പറയണ്ടാതായി വന്നുവല്ലേ. അദ്ദേഹം എന്നെ വീട്ടിനകത്തേക്ക് കൊണ്ട് പോയി അവിടെ പലതരം ഭക്ഷണം തയ്യാറായിരുന്നു. വിശപ്പ് തീരുന്നത് വരെ ഖിള്ർ നബി (അ) എനിക്ക് ഭക്ഷണം വാരിതന്നു... !". അങ്ങനെ ഖിള്ർ നബി (അ)ഇടപെട്ടു ജീലാനി (റ) വിന്റെ നിരാഹാര വ്രതം അവസാനിപ്പിച്ചു.
രിഫാഹി ഷൈഖ് (ഖ:സ) തങ്ങളോടൊപ്പം
അല്ലാഹുവിന്റെ ഔലിയാക്കളിൽ പ്രദാനിയാണ് നാല് ഖുതുബുക്കളിൽ പ്രദാനിയായ ഇമാം അഹമ്മദുൽ കബീറുൽ രിഫാഹി (ഖ:സ).
സുൽത്താനുൽ ആരിഫീൻ എന്നപേരിൽ പ്രസിദ്ധനാണദ്ദേഹം. മഹാനവറുകളെ സന്ദർഷിക്കാൻ ഖിള്ർ നബി (അ) എത്താറുണ്ടായിരുന്നെന്നു ചരിത്രം. ആ സമാഗമം സൂചിപ്പിച്ച്കൊണ്ട് രിഫാഹീ മാലയിൽ ഇങ്ങനെ കാണാം.
"നാല്പ്പത് നളവർ മുൻപിൽ ഖിള്ർ വന്നു-
നാവാലൊരു ബാശം ചൊല്ലീല്ല എന്നോവർ-
അപ്പോൾ ഖിള്ർ ചൊല്ലി ഇവരെപ്പോലാരെയും ഔലിയാക്കളിൽ ഞാൻ കണ്ടീല എന്നോവർ ".
നാല്പ്പത് തവണ രിഫാഹി ഷൈഖിനെ കാണാനായി ഖിള്ർ നബി (അ) അവരുടെ മുന്നിലെത്തി. പക്ഷെ രിഫാഹി ഷൈഖ് നബിയോടോന്നും സംസാരിച്ചതെ ഇല്ല. സംസാരം നീന്തിക്കടന്നവരാണല്ലോ ഔലിയാക്കൾ. ഖിള്ർ നബി (അ) പിന്നീട് ഇങ്ങനെ പറഞ്ഞുവത്രേ .. !.
ഞാൻ പല ഔലിയാക്കലെയും സന്ദർഷിച്ചിട്ടുണ്ട് ഇങ്ങനെയൊരാളെ ഞാൻ ആദ്യമായാണ് കാണുന്നത്.
വിശപ്പിന്റെ വിളി
സൂഫീവര്യനായ ഷൈഖ് ബന്നാനുൽ ഹമ്മാൻ (റ) പറയുന്നു..!. "ദേശാടനത്തിൽ ആയിരുന്ന കാലത്ത് ഒരുഗ്രാമത്തിൽ ഞാനൊരു വൃദ്ധനെ കണ്ടുമുട്ടി.
നരച്ച പഞ്ഞിക്കെട്ടു പോലെയുള്ള നീണ്ട താടി , മെലിഞ്ഞ ശരീരം മുഷിഞ്ഞതും പിഞ്ഞിയതും എന്നാൽ ശുദ്ധിയുള്ളതുമായ വസ്ത്രം. ഒട്ടിയ കവിളുകളാണെങ്കിലും പ്രസന്നമായ മുഖം, ചുണ്ടിൽ ദിക്റുകൾ.
ഒറ്റ നോട്ടത്തിൽ തന്നെ ഇതേതോ മഹാനാണെന്ന് എനിക്ക് തോന്നി. അനുഗമിക്കാൻ സമ്മതം തേടിയപ്പോൾ അദ്ദേഹം പറഞ്ഞു "വേണ്ട താങ്കള്ക്കത്തിനു സാധിക്കില്ല "
" സാധിക്കും ഇൻഷാ" അല്ലാ ഞാൻ പറഞ്ഞു. "എങ്കിൽ വിശപ്പിനെക്കുറിച്ചു എന്നോട് പരാതി പറയരുത്".
ഞാൻ സമ്മദിച്ചു. അദ്ദേഹത്തോടപ്പം ഞാനും യാത്രയായി.
ഒരു ദിവസം കഴിഞ്ഞു. ഭക്ഷണമൊന്നും കിട്ടിയില്ല എനിക്ക് ക്ഷീണവും വിശപ്പും തുടങ്ങി. പക്ഷെ എന്തുചെയ്യും വിശപ്പിനെക്കുറിച്ചു പരാതി പറയില്ലെന്ന് വാക്ക് നൽകിയതല്ലെ. അദ്ദേഹമാകട്ടെ യാതൊരു ക്ഷീണവും ഇല്ലാതെ നടത്തം തുടരുകയാണ്.
ഞാൻ അദ്ദേഹത്തിന്റെ പുറകെ വേച്ചു വേച്ചു നടക്കുകയാണ്. എന്റെ ക്ഷീണം കണ്ടിട്ടാവണം വഴിയരികിൽ വച്ചരാൾ ഞങ്ങളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. വൃദ്ധൻ ക്ഷണം സ്വീകരിച്ചില്ല. വിശപ്പുകൊണ്ട് തളർന്നു പോയ ഞാൻ വൃദ്ധനോട് ചോദിച്ചു "ആ ഭക്ഷണം സ്വീകരിച്ചു കൂടെ ".
വൃദ്ധന്റെ ഭാവം മാറി "ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ നിങ്ങൾക്കെന്നെ അനുഗമിക്കാൻ കഴിയില്ലന്നു. വിശപ്പുണ്ടെങ്കിൽ അയാൾക്കൊപ്പം ചെന്ന് ഭക്ഷണം കഴിച്ചോളൂ ഞാൻ എന്റെ വഴിക്ക് പോകുന്നു ".
പിരിയുന്നതിൽ വിഷമമുണ്ടെങ്കിലും വിശപ്പുകൊണ്ട് തളർന്ന ഞാൻ പോയി ഭക്ഷണം കഴിച്ചു. വൃദ്ധനെ പിന്തുടരണം എന്നായിരുന്നു എന്റെ ചിന്ത. ഭക്ഷണം കഴിച്ച ശേഷം വൃദ്ധൻ പോയ വഴിയെ കുതിച്ചു. അവിടെയൊന്നും അദേഹത്തിന്റെ പൊടി പോലുമില്ല. ! വഴിയെ കണ്ട പലരോടും വൃദ്ധനെക്കുറിച്ച് ചോദിച്ചു എന്നാൽ അവരാരും അങ്ങനോരാളെ കണ്ടിട്ടില്ല. ഇനിയെന്ത് ചെയ്യും ?.
വീണ്ടും കുറെ നടന്ന ശേഷം ക്ഷീണവും നിരാശയും കാരണം ഞാൻ ഒരു മരച്ചുവട്ടിൽ ഇരുന്നു. അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.
അപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു. നേരുത്തേ ഞാൻ അനുഗമിച്ചിരുന്ന വൃദ്ധൻ തൊട്ടുമുൻപിൽ വന്നു നിക്കുന്നു !!.
അദേഹം എന്നോട് പറയുകയാണ് ഏയ് മനുഷ്യാ വിശപ്പിന്റെ അടിമയായ താങ്കൾ അല്ലാഹുവിന്റെ അടിമയാണെന്നും സൂഫിയാണെന്നും പറഞ്ഞു നടക്കുകയാണല്ലോ !, വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത താങ്കൾ ഈ സൂഫി വേഷം അഴിച്ചുവച്ച് മാന്യമായ ജോലി ചെയ്തു ജീവിക്കുക . അതാണ് താങ്കള്ക്ക് നല്ലത് ".
ഞാൻ ചോദിച്ചു "പറയു അങ്ങാരാണ്". അദ്ദേഹം പറഞ്ഞു "ഞാൻ ഖിള്ർ നബി (അ)". ഞാൻ ഞെട്ടി ഉണർന്നു. സ്വപ്നമാനെങ്കിലും അത് സത്യമാണെന്ന് ഞാൻ മനസ്സിലാക്കി. എന്റെ ഘേതത്തിനും ദുഃഖത്തിനും അതിരുണ്ടായിരുന്നില്ല. ഞാൻ കുറെ കരഞ്ഞു. ഇനിമുതൽ തീവ്രമായ പരിശീലനത്തിലൂടെ വിശപ്പിനെ കീഴടക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു".
ഔലിയാക്കളുടെ സഹായി
ഷൈഖ് ജീലാനി (റ)വിന്റെ ശിഷ്യന്മാരിൽ ഒരാളായ ഷൈഖ് ഷൈഖ് അബ്ദുൽ ഹസ്സൻ (റ) പറയുന്നു.
"ഷൈഖ് ജീലാനി (റ)വിന്റെ അടുക്കൽ നിസമിയ്യഃ സർവ്വകലാശാലയിൽ പഠിക്കുന്ന കാലം. രാത്രി മഹാനവറുകളുടെ ഖിദ്മത്തിനു വേണ്ടി ഞാൻ ഉറക്കമൊഴിച്ചു കാത്തിരിക്കുമായിരുന്നു.
അങ്ങനെയിരിക്കെ സ്വഫർ മാസത്തിലെ തണുപ്പുള്ള ഒരു രാത്രി ഷൈഖ് അവറുകൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി . മദ്രസയുടെ കവാടത്തിനരികിലേക്ക് നടന്നു.
കവാടം തനിയെ തുറന്നു.. !. അദ്ദേഹം പുറത്തുകടന്നു !. പുറകെ ഞാനും, എന്നെക്കുറിച്ചദ്ദേഹം ചിന്ദിക്കുന്നതേ ഇല്ലെന്നെനിക്ക് തോന്നി. അങ്ങനെ ബാഗ്ദാദ് പട്ടണത്തിന്റെ കവാടം വരെ ഞങ്ങൾ നടന്നു.
അത്ഭുതം നഗരകവാടം തനിയെ തുറന്നു. ഷൈഖും ഞാനും അപ്പുറത്തെത്തിയപ്പോൾ താനേ അടയുകയും ചെയ്തു.
കുറച്ചു നടന്നപ്പോൾ ഞാനിതുവരെ പോയിട്ടില്ലാത്ത ഒരു രാജ്യത്ത് ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു !. അവിടെയുണ്ടായിരുന്ന ഒരു സത്രത്തിൽ അദ്ദേഹം പ്രവേശിച്ചു.
അവിടെ ഒരു ആറുപേർ ഷൈഖിനെ കാത്തിരിപ്പുണ്ടായിരുന്നു. അവർ ഷൈഖിന് സലാം പറഞ്ഞു. പെട്ടന്നാണൊരു കരച്ചിൽ കേട്ടത്. അല്പ സമയത്തിന് ശേഷം കരച്ചിൽ അവസാനിക്കുകയും ചെയ്തു.
അപ്പോൾ സുമുഘനായ ഒരാൾ വന്നു ശബ്ദം കേട്ടഭാഗത്തേക്ക് പോയി. വൈകാതെ അദ്ദേഹം തിരിച്ചു വന്നു. അയാളുടെ മുതുകിൽ ഒരാളെ വഹിച്ചിട്ടുണ്ട്.
പിന്നീട് മറ്റൊരാൾ ഷൈഖിന്റെ മുൻപിൽ വന്നിരുന്നു. ഷൈഖ് അദ്ദേഹത്തിനു ഷഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. മുഹമ്മദ് എന്ന പേര് വിളിച്ചു. പിന്നീടു മറ്റുള്ളവരോട് പറഞ്ഞു "മരിച്ചയാൾക്ക് പകരമായി ഞാനിയാളെ തിരഞ്ഞെടുത്തിരിക്കുന്നു". അവരെല്ലാം പറഞ്ഞു "ഞങ്ങൾ അനുസരിച്ചിരിക്കുന്നു".
അങ്ങോട്ട് പോയ അതെ സ്പീടിൽത്തന്നെ തിരിച്ചു അത്ഭുതകരമായി ഞങ്ങൾ മദ്രസയിലെത്തി. വലിയ യൂണിവേഴ്സിറ്റികൾക്കാണ് അക്കാലത്തു മദ്രസ എന്ന് പറഞ്ഞിരുന്നത്. നമ്മുടെ നാട്ടിലെ മദ്രസ ഈ ഗണത്തിൽപെടില്ല.
പിറ്റേ ദിവസം ഞാൻ ഷൈഖിനോട് പറഞ്ഞു "ഇന്നലത്തെ സംഭവത്തെക്കുറിച്ചു എനിക്ക് വിവരിച്ചുതരണം". അവിടുന്ന് പറഞ്ഞു. " നാം പോയത് 'നവാഹന്ത്' ലേക്കാണ് നീയൊരു കരച്ചിൽ കേട്ടില്ലേ. അയാൾ മരണാസന്നനായപ്പോൾ ഞാൻ സന്ദർഷിക്കാൻ ചെന്നതാണ്. പ്രത്യേകവിഭാകം ഔലിയക്കളിൽപ്പെട്ട ഏഴു പേരിൽ ഒരാളായിരുന്നു അദേഹം. പ്രസ്തുത വലിയ്യിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ എത്തിയതായിരുന്നു അവർ ".
Post a Comment