ഖിള്ർ നബി (അ) ചരിത്രം ഭാഗം 7 | Khidr Nabi (A.S) History Part 7

ഖിള്ർ നബി (അ) ചരിത്രം ഭാഗം 7 | Khidr Nabi (A.S) History Part 7

ഖിള്ർ നബി (അ) ചരിത്രം ഭാഗം 7

നാഗൂർ ഷൈഖും ഖിള്ർ നബി (അ)മുo

നാഗൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന  ഷൈഖ് ശഹുൽ ഹമീദുന്നാകൂരി (റ) ഖിള്ർ നബി (അ) മുമായി ബന്ധമുള്ള മഹാനാണ്. 

ഷൈഖ് ശഹുൽ ഹമീദ് (റ) വിനെ ഗർഭം ധരിച്ച സമയത്ത് മാതാവ് ഹസറത്ത് ഫാത്തിമ (റ) സ്വപ്നദർശനം ഉണ്ടായി. 

വെന്മയേറിയ വെള്ള വസ്ത്രങ്ങൾ ധരിച്ച, നീണ്ടു വളർന്ന വെളുത്ത താടിയുള്ള ഒരു വന്ദ്യവയോധികൻ  മഹതിയുടെ മുൻപിലെത്തി ഇങ്ങനെ പറയുന്നു.

"അല്ലാഹുവിന്റെ സ്നേഹത്തിനു പാത്രിഭൂതരായ ഒരു വലിയ്യിനെയാണ് നിങ്ങൾ ഗർഭം ധരിച്ചിരിക്കുന്നത്‌. ഈ മഹത്വം ലഭിച്ച നിങ്ങളെ ഞാൻ അനുമോദിക്കുന്നു".

 വയോധികന്റെ വാക്കുകളിൽ സന്തുഷ്ടയായ ഫാത്തിമ (റ) ചോദിച്ചു "അങ്ങാരാണ്"

വയോധകൻ പറഞ്ഞു "അല്ലാഹുവിന്റെ ദാസനായ ഖിള്ർ നബി (അ) ആണ് ഞാൻ ".

ഗർഭ ധാരണം കഴിഞ്ഞു ആറാം മാസത്തിൽ വീണ്ടും ഖിള്ർ നബി (അ) പ്രത്യക്ഷപ്പെട്ടു മാതാവിനോട് പറഞ്ഞു. " ഫാത്തിമ ! നിങ്ങളുടെ ഉദരത്തിൽ വളർന്നു വരുന്ന കുഞ്ഞ് ശ്രേഷ്ടനായ ഒരു ഖുതുബായി തീരുന്നതാണ്.

 ജനങ്ങൾക്ക് സന്മാർഗം കാണിച്ചുകൊടുക്കാനും ഭക്തിയും വിശ്വാസവും വളർത്തി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും അള്ളാഹു ഈ കുഞ്ഞിനെ തിരഞ്ഞെടുത്തിരിക്കുന്നു. കുഞ്ഞ് ജനിച്ചാൽ 'അബ്ദുൽ ഖാദിർ' എന്ന് നാമകരണം ചെയ്യാൻ അള്ളാഹു കല്പ്പിചിരിക്കുന്നു ".

 മാസങ്ങൾക്ക് ശേഷം പിറവിയെടുത്ത അബ്ദുൽ ഖാദിർ എന്ന കുഞ്ഞ് സൽഗുണസമ്പന്നനായി  വളർന്നു. ബാല്യസഹജമായ കളികളിലോ വിനോദങ്ങളിലോ താല്പര്യം കാണിക്കാതിരുന്ന അബ്ദുൽ ഖാദിർ എപ്പോഴും ഖുർആൻ പാരയണങ്ങളും ദിക്‌റുകളുമായി കഴിഞ്ഞു കൂടി.

ഒരിക്കൽ ഈ ബാലനും , ഖിളർ നബിയും തമ്മിൽ കണ്ടു മുട്ടി

ബാലൻ വിനയപൂർവ്വം ചോദിച്ചു "തങ്കളാരാണെന്നറിഞ്ഞാൽ  കൊള്ളാമായിരുന്നു"നബി പറഞ്ഞു "ഞാനാണ് ഖിള്ർ നബി "

സന്തുഷ്ടനായ ബാലൻ മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ ഖിള്ർ നബി (അ) അപ്രത്യക്ഷനായി .

അബ്ദുൽ ഖാദിർ വളർന്നു വലുതായി. വിലായത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തി. ഷാഹുൽ ഹമീദ് എന്നപേരിൽ സുപ്രസിധനായി.

പിന്നീട് ഷൈഖ് അവറുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചു. അതിനിടയിൽ ഏഴു ഹജ്ജു നിർവ്വഹിച്ചു.

അവസാനം ജന്മനാടായ നഗൂരിലെത്തിയപ്പോൾ താങ്കളും അനുയായികളും ഇവിടെത്തന്നെ കഴിയണമെന്നും മറ്റെവിടെക്കും പോകരുതെന്നും വീണ്ടും ഖിള്ർ നബി (അ) വന്നറിയിച്ചു.

ഖിള്ർ നബി (അ) തന്നെ ഷൈഖിന്റെ കൈപിടിച്ച് ഇപ്പോൾ നാഗൂർ ഷരീഫ് സ്ഥിതിചെയ്യുന്ന ചെയ്യുന്ന സ്ഥലത്ത് കൊണ്ടുപോയി. താമസിക്കേണ്ട സ്ഥലവും മരണപ്പെട്ടാൽ കുളിപ്പിക്കേണ്ട സ്ഥലവും കാണിച്ചു കൊടുത്തു.

ഖിള്ർ നബി (അ) മിന്റെ നിർദ്ദേഷങ്ങളെല്ലാം  പാലിക്കപ്പെട്ടു. ഖിള്ർ നബി (അ) കാണിച്ചുകൊടുത്ത സ്ഥലത്താണ് ഇന്ന് നാഗൂർ ഷൈഖ് അവറുകളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.

 ഒരിക്കൽ ഒരു മരച്ചുവട്ടിൽ അല്ലഹുവിനെക്കുറിച്ചുള്ള ചിന്തയിൽ മുഴികിയിരിക്കുന്ന ബാലന്റെ മുന്നിൽ ഒരു ശുഭ്ര വസ്ത്ര ധാരി വന്നുചേർന്നു. ഖിള്ർ നബി (അ)ആയിരുന്നു അത്.  അദ്ദേഹം പറഞ്ഞു "മോനെ വാതുറക്കു".

 അബ്ദുൽ ഖാദിർ വായതുറന്നു. ഖിള്ർ നബി (അ) അവിടുത്തെ വായിൽ തന്റെ പവിത്രമായ ഉമിനീരു പുരട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു "വിജ്ഞാനത്തിന്റെ അമൃത് അള്ളാഹു താങ്കളിൽ നിക്ഷേപിച്ചിരിക്കുന്നു".

$ads={1}

അഗ്നിയാരാധകർക്കെതിരെ   


ഷൈഖ് ശഹുൽഹമീദുന്നാഹൂരി (റ) ദേശാടനം നടത്തുന്ന കാലം. ഒരിക്കൽ ഷൈഖും മുരീദുമാരും ഉത്തരേന്ത്യയിലെ "ബാല്യാർ" എന്ന സ്ഥലത്തെത്തി.

 അഗ്നിയാരാധകരുടെ കേന്ദ്രമായിരുന്നു അന്നു "ബൽയാർ". ഷൈഖും സംഘവും ആ നാട്ടിൽ വന്നിറങ്ങിയതും ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതുമോന്നും സ്വാഭാവികമായും ആ നാട്ടുകാർക്ക് രസിച്ചില്ല. അവർ അസഭ്യങ്ങൾ പറഞ്ഞു ഭീഷണി മുഴക്കിക്കൊണ്ടിരുന്നു.

ഷൈഖും അനുയായികളും അതൊന്നും പ്രശ്നമാക്കാതെ അവിടെത്തന്നെ നിലയുറപ്പിച്ചു. അഗ്നിയാരാതകർ അവരുടെ നേതാവിനെ വിളിച്ചു വരുത്തി ഷൈഖിനെയും കൂട്ടരെയും പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തി. 

അപ്പോൾ ഖിള്ർ നബി (അ) പ്രത്യക്ഷപ്പെട്ടു ഷൈഖിനോടു പറഞ്ഞു "താങ്കൾ ഒരു പിടി മണ്ണുവാരി 'ആയത്തുൽകുർസിയ്യ്' ഓതി മന്ത്രിച്ചു അവരുടെ നേരെ എറിയുക ". 

അഗ്നിയാരാധകർ  ദ്രോഹിക്കനായി തന്നെ സമീപിച്ചപ്പോൾ ഷൈഖ് ഖിള്ർ നബി (അ) പറഞ്ഞപോലെ ഒരുപിടി മണ്ണുവാരി 'ആയത്തുൽകുർസിയ്യ്' ഓതി മന്ത്രിച്ചു അവരുടെ നേരെ എറിഞ്ഞു.

എന്തൊരത്ഭുതം, മൺതരി വീണു അവരെല്ലാം അന്തന്മാരായി മാറി !.പറ്റിയ അബദ്ധത്തിൽ ഖേധിച്ചു കൊണ്ടവർ ഷൈഖ് അവറുകളോട് മാപ്പുചോദിച്ചു.

 "ഞങ്ങൾ അറിവില്ലാത്തവരായതിന്റെ പേരിൽ ഞങ്ങളിൽ നിന്നു വന്നതെറ്റു താങ്കൾ മാപ്പുചെയ്യണം, ഞങ്ങളുടെ കാഴ്ച തിരിച്ചുകിട്ടണം ".

"നിങ്ങൾ അല്ലാഹുവിലും അവന്റെ പ്രവാചകരായ മുഹമ്മദ്‌ നബി ﷺ യിലും വിശ്വസിക്കുക, നിങ്ങളുടെ കാഴ്ച തിരിച്ചു കിട്ടുന്നതാണ് ". ഷൈഖ് പറഞ്ഞു.

 അവരെല്ലാം ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായി അവരുടെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.


ചങ്ങലയുടെ കഥ


ഖിള്ർ നബി (അ) ഒരു രാത്രി ഷൈഖ് ശഹുൽ ഹമീദുന്നാഹൂരിയെ സമീപിച്ചു പറഞ്ഞു "താങ്കളെയും കൂട്ടി ദുൽഖർനൈനി (റ) വിന്റെ മന്ദിരത്തിൽ പോകാനും അവിടെയുള്ള അത്ഭുതകാഴ്ചകൾ കാണിക്കാനും അല്ലാഹുവിന്റെ കൽപ്പനയുണ്ട്".

 അങ്ങനെ അവർ യാത്രയായി. ഉദ്ദിഷ്ട സ്ഥലത്ത് എത്തിയപ്പോൾ ഷൈഖ് വിസ്മയഭരിതനായി. അത്രയും നയനമനോഹരമായ കാഴ്ചകളായിരുന്നു അവിടെക്കണ്ടത്.

പ്രകാശം പൊഴിക്കുന്ന കുങ്കുമ വർണ്ണത്തിലൊരു ഖുബ്ബ. അതിൽ ധാരാളം മുത്തുകളും പവിഴങ്ങളും പതിച്ചിരിക്കുന്നു. അതിൽ താഴ്ഭാകത്തു മനോഹരമായ ഒരു നദി ഒഴുകുന്നു.

ഖിള്ർ നബി (അ) മിന്റെ നിർദേശപ്രകാരം ഷൈഖ് അവറുകൾ അതിൽ നിന്നും കുടിക്കുകയും കുളിക്കുകയും ചെയ്തു. അതിൽ നിന്നു വുളൂഅ്  എടുത്ത ശേഷം ഖുബ്ബക്കകത്തു കയറി രണ്ട് റകഅത് നിസ്കരിച്ചു.

 നിസ്കാര ശേഷം 6 അത്ഭുതപ്പാത്രം ഷൈഖിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൽ പനിനീരും ചന്ദനവും കലർത്തിയ ഒരു തരം മഷിയുണ്ടായിരുന്നു. ഖിള്ർ നബി (അ) അത് ഷൈഖിനെ ഏല്പ്പിച്ചു പറഞ്ഞു.

"എല്ലാ ഖുതുബുകളും ഈ  ഖുബ്ബയുടെ ചുവരിൽ അവരുടെ കൈയ്യടയാളം പതിച്ചിരിക്കുന്നു. താങ്കൾ മുഹിയുധീൻ ഷൈഖ് അവറുകളുടെ കയ്യടയാളത്തിനു താഴെ അടയാളം പതിക്കുക ".

 ഷൈഖ് തന്റെ കയ്യടയാളം അവിടെ രേഖപ്പെടുത്തി. അപ്പോൾ ഒരശരീരി മുഴങ്ങി. "ഓ അബ്ദുൽ ഖാദർ താങ്കളുടെ ഖുതുബ് സ്ഥാനത്തെ നാം പൂർത്തീകരിചിരിക്കുന്നു. താങ്കളെ നാം അനുഗ്രഹീതനും ശ്രേഷ്ടനും  ആക്കിയിരിക്കുന്നു.

തുടർന്നു മേൽപ്പറഞ്ഞ ഖുബ്ബയുടെ മേൽക്കൂരയെ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലയിലേക്കു ചൂണ്ടിക്കൊണ്ട് ഖിള്ർ നബി (അ) പറഞ്ഞു "അറുപത് കണ്ണിയുള്ള ഈ ചങ്ങല ദുൽഖർനയ്നി ചക്രവർത്തിയുടെതാണ്‌. അതിൽ നിന്നു നാലു കണ്ണികളെ താങ്കൾക്ക്  തരാൻ അല്ലാഹുവിന്റെ കല്പ്പനയുണ്ട് ".

ഖിള്ർ നബി (അ) നാലു കണ്ണികൾ പോട്ടിചെടുത് ഷൈഖിനു സമ്മാനിച്ചു.

തിരിച്ചെത്തിയ ഷൈഖ് ചങ്ങല പുത്രനായ യൂസുഫ് (റ) ഏല്പ്പിച്ചു പറഞ്ഞു "ഖിള്ർ നബി (അ) എനിക്ക് സമ്മാനിച്ച ഈ ചങ്ങലയിൽ പല മഹാത്ഭുതങ്ങളും അടങ്ങിയിരിക്കുന്നു.

ഇത് ഒരു രോഗി വഹിക്കുകയോ ഇത് കഴുകിയ വെള്ളം കുടിക്കുകയോ ചെയ്‌താൽ അവന്റെ രോഗം അതെന്തു തന്നെയായാലും അള്ളാഹു സുഖപ്പെടുത്തും.

ഖിള്ർ നബി (അ) സമ്മാനിച്ച ആ ചങ്ങല നാഗൂർ ദർഗ്ഗയിൽ ഷൈഖ് യൂസുഫ് (റ) വിന്റെ മക്ബറക്ക് മുൻവശത്തായി കെട്ടിത്തൂക്കിയതായി കാണാം. ദുൽഖർനൈനി (റ) ഖിള്ർ നബി (അ) വുളൂഅ് ചെയ്തിരുന്ന പുരാതനമായ ഒരു കിണറിന്റെ സ്ഥാനം ഖിള്ർ നബി (അ)  നാഗൂർ ഷൈഖിനു കാണിച്ചുകൊടുത്തു എന്നും അതുപ്രകാരം അവർ മണ്ണ് നീക്കിയപ്പോൾ കിണർ  കണ്ടതായും അവിടെ ഇപ്പോൾ നാഗൂർ ദർഗ്ഗയുടെ പാചകപ്പുര സ്ഥിതി ചെയ്യുന്നു എന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

$ads={2}

ഖിള്ർ നബി (അ)നെ കാണണമെങ്കിൽ 


           ഇമാം അബ്ദുൽവഹാബുശ്ശഅ്റാനി (റ) 'ലവാക്കിഹുൽ അൻവാറിൽ ഖുദ്‌സിയ്യ' എന്ന ഗ്രന്തത്തിൽ ഇങ്ങനെ വിവരിക്കുന്നു.


     "എന്റെ ഷൈഖ് അലിയ്യു നബ്തീത്വി (റ) എന്നോട് പറഞ്ഞു. ഖിള്ർ നബി (അ) മിനെ കാണാനും അദ്ദേഹവുമായി സംഗമിക്കാനും പ്രധാനമായും മൂന്ന് നിബന്ധനകൾ പാലിച്ചിരിക്കണം.  (ഖിള്ർ നബി (അ)നെ പലപ്പഴും കണ്ടിട്ടുള്ള മഹാനായിരുന്നു അദ്ദേഹം).

ആ നിബന്ധനകൾ എന്തെന്നാൽ


1- ഹൃദയശുദ്ധി: ഈ സമുദായത്തിലെ പേരിലുള്ള പക, വിദ്വേഷം, അസൂയ തുടങ്ങിയ ദുർഗ്ഗുണങ്ങളിൽ നിന്നെല്ലാം മനസ്സ് ശുദ്ധമായിരിക്കണം.


2- നബി ﷺതങ്ങളുടെ സുന്നത് മുറുകെ പിടിക്കുന്നവനാകണം  അനാചാര-പുത്തൻ വാദങ്ങൾ, അതിനു അനുകൂലമായ പ്രവർത്തനങ്ങൾ എന്നിവയൊന്നും തന്നെ അവനിൽ നിന്നുണ്ടാവാൻ പാടില്ലാ.


3- നാളേക്കുവേണ്ടി ഭക്ഷണമോ നാണയമോ സൂക്ഷിച്ചുവെക്കുവാൻ പാടില്ല. അത്രമാത്രം അല്ലാഹുവിൽ തവക്കുലിന്റെ ഉടമയായിരിക്കണം.

മേൽപ്പറഞ്ഞ ഈ മൂന്ന് നിബന്ധനകൾ മേളിക്കാത്തവൻ എത്ര ഉന്നതനായാലും വലിയ്യ ഇബാദത്തിനു ഉടമയായാലും ഖിള്ർ നബി (അ) നെ കാണണോ ഒരുമിച്ചു കൂടാനോ സാധിക്കുകയില്ല.      (ലവാക്കിഹുൽ അൻവാർ പേജ് 383).

You may like these posts