ഖിള്ർ നബി (അ) ചരിത്രം ഭാഗം 2 | Khidr Nabi (A.S) History Part 2

ഖിള്ർ നബി (അ) ചരിത്രം ഭാഗം 2 | Khidr Nabi (A.S) History Part 2

ഖിള്ർ നബി (അ) ചരിത്രം ഭാഗം 2 

ജിബ്‌രീൽ (അ) പറഞ്ഞ ചരിത്രം

മിഅ്റാജിന്റെ രാത്രി , അതവാ നുബുവ്വത്തിന്റെ പത്താം വർഷം റജബ് മാസം 27 ആം രാവ്.

അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി (സ) ബുറാക്കെന്ന അത്ഭുത മൃഗത്തിന്റെ പുറത്തു കയറി മസ്ജിദുൽ അഖ്സ ലക്ഷ്യമാക്കി കുതിക്കുകയാണ് .കൂടെ ജിബ്രീൽ (അ) മും ഉണ്ട് .

പെട്ടെന്ന് വല്ലാത്തൊരു സുഗന്ധം അവിടെയാകെ അടിച്ചുവീശി നബി (സ) ചോദിച്ചു "ജിബ്രീൽ, ഇതെന്താണൊരു വല്ലാത്ത സുഗന്ധം ..? എവിടെ നിന്നാണത്..? "

ജിബ്രീൽ (അ) പറഞ്ഞു .. " നബിയേ! ഈ സുഗന്ധത്തിന്ന് പിന്നില്‍ വലിയൊരു കഥയുണ്ട് "
“കഥയോ! എന്താണത്..? “നബി (സ) വീണ്ടും ചോദിച്ചു. ജിബ്രീൽ (അ) ആ കഥ വിശദീകരിച്ചു -

പണ്ട് ഡമസ്കസിൽ നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പേര് മൽകാൻ അദ്ദേഹത്തിന്റെ ഏക പുത്രനായിരുന്നു ബൽയാ.
കുമാരൻ വളര്‍ന്നു വലുതായപ്പോൾ രാജാവ് അവനെ പാഠശാലയിൽ അയച്ചു . എന്നും കാലത്ത് പാഠശാലയിൽ പോകും വൈകുന്നേരം തിരിച്ചുവരും ഇതായിരുന്നു പതിവ് .

പാഠശാലയിലേക്ക് പോകും വഴി ഒരു പർണശാലയുണ്ടായിരുന്നു . മഹാനായൊരു സൂഫി വര്യനായിരുന്നു അതില്‍ താമസിച്ചിരുന്നത്. സൂഫി വര്യനിൽ ആകൃഷ്ടനായ ബൽയാ അദ്ദേഹത്തോടടുത്തു. അദ്ദേഹത്തിൽ നിന്നും പലവിധ അറിവുകളും അഭ്യസിച്ചു. ഗുരുവിന്റെ സ്വഭാവ വിഷേശതകളും ഇബാദത്തുകളുമൊല്ലാം ബൽയായുടെ ജീവിതത്തിലും പ്രതിഫലിച്ചു തുടങ്ങി.

കാലം കടന്നുപോയി. ഇപ്പോള്‍ കുമാരൻ പൂർണ യുവാവായിരിക്കുന്നു. 
കൊട്ടാരവാസികളിൽ പലരും രാജാവിനോട് പറഞ്ഞു "പ്രഭോ! അങ്ങേക്കു ശേഷം രാജ്യത്തിന്റെ ഏക അവകാശി ആണല്ലോ ബൽയാ രാജകുമാരൻ. അവനിതാ വളര്‍ന്ന് യുവാവാവായിരിക്കുന്നു. അവന്റെ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്യണം ! രാജവംശത്തിൽ കൂടുതല്‍ അംഗങ്ങള്‍ വേണ്ടേ!"

അഭിപ്രായം ശരിയാണെന്ന് രാജാവിനും താന്നി. അന്ന് തന്നെ രാജാവ് കുമാരനെ വിളിപ്പിച്ചു വിവാഹ കാര്യം സൂചിപ്പിച്ചു . ആശാവഹമായിരുന്നല്ല പ്രതികരണം . ഭൗതിക സുഖഭോഗങ്ങളിലും കുടുംബ ജീവിതത്തിലും ഒട്ടും താൽപര്യം തോന്നാതിരുന്ന കുമാരൻ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി " അൽപം കൂടി കഴിയട്ടെ , വൈകീട്ടൊന്നും ഇല്ലല്ലോ ."

രാജാവും വിടാന്‍ ഭാവമില്ലായിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോകവേ അദ്ദേഹം വീണ്ടും വീണ്ടും കുമാരനെ കാര്യം ഓർമിപ്പിച്ചു കൊണ്ടിരുന്നു .

ഒടുവില്‍ രാജാവിന്റെ നിർബന്ധത്തിന് വഴങ്ങി അവന്‍ വിവാഹത്തിനു സമ്മതിച്ചു . രാജാവിന്റെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. തന്റെ ഏക പുത്രനാണ്, പറ്റിയ ഒരു ഇണയെത്തന്നെ കണ്ടെത്തണം വിവാഹം ഗംഭീരമായി തന്നെ നടത്തണം ഒന്നിനും ഒരു കുറവും വരുത്തരുത് അങ്ങനെ നീണ്ടു പോയി അദ്ദേഹത്തിന്റെ ആത്മഗതങ്ങൾ. ബൽയായുടെ വിവാഹ വാർത്തയറിഞ്ഞു കൊട്ടാര നിവാസികൾക്കൊപ്പം രാജ്യം ഒന്നടങ്കം സന്തോഷത്തിലായി..
കാത്തിരുന്ന കല്ല്യാണം വിളിപ്പാടകലയെത്തി. കൊട്ടാരത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മറ്റൊരു രാജ്യത്തെ രാജാവിന്റെ ഏകമകളാണ് വധു. രാജ്യത്തെങ്ങും ആഘോശാരവങ്ങൾ അലയടിച്ചു. ഒടുവില്‍ കാത്തിരുന്ന ദിവസമെത്തി. പ്രജകൾ അക്ഷമരായി കാത്തിരുന്ന ദിവസമത്തി. കുമാരൻ അണിഞ്ഞൊരുങ്ങി . സുന്ദരിയും സുമുഖിയുമായ വധു പന്തലിലെത്തി. 'വരനും വധുവും എന്തൊരു ചേർച്ച' കണ്ടവർ കണ്ടവർ അടക്കം പറഞ്ഞു.

എല്ലാത്തിനും സാക്ഷിയായ കതിരോൻ പടിഞ്ഞാറന്‍ ചക്രവാളത്തിൽ അണയാൻ വെമ്പൽ കൊണ്ടു . ഒരു തിരക്കുള്ള അഥിതിയപ്പോലെ ! അതോടെ ചടങ്ങുകൾ അവസാനിച്ചു . അഥിതികൾ പിരിഞ്ഞു തുടങ്ങി .

ആദ്യ രാത്രി ! വിവാഹം കഴിഞ്ഞ സ്ത്രീ പുരുഷന്മാര്‍ എക്കാലവും ഓർക്കാനിഷ്ടപ്പെടുന്ന രാത്രി ! 
  
രാജകുമാരൻ പുതു മണവാട്ടിയെ കണ്ടു . അദ്ദേഹം ആശങ്കപ്പെട്ടു. ഭൗതിക ജീവിതത്തില്‍ ഒട്ടും തൽപരനല്ലാത്ത എന്റെ കൂടെ ഇവൾക്ക് ജീവിക്കാനാവുമോ..? എന്തായാലും എല്ലാം ഇവളോട് തുറന്നു പറയാം . ഇഷ്ടമുണ്ടെങ്കിൽ കൂടെ നിൽകട്ടെ! അല്ലെങ്കില്‍ അവളുടെ വഴി അവള്‍ക്ക് സ്വീകരിക്കാമല്ലോ! അവളുടെ സുഖ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നതെന്തിന്!

ഔപചാരികതക്ക് ശേഷം ബൽയാ പുതുമണവാട്ടിയെ വിളിച്ചു നാണത്തോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന അപ്സരസ്സിനോടദ്ദേഹം ചോദിച്ചു " പ്രിയേ എനിക്ക് ഭവതിയോടൊരു കാര്യം പറയാനുണ്ട് എന്നേ തെറ്റിദ്ധരിക്കരുത് പരമ രഹസ്യമാണ് നീയതു പരസ്യമാക്കരുത് " ലജ്ജയോടെ അവള്‍ പറഞ്ഞു " ഞാന്‍ താങ്കളുടേത് മാത്രമാണല്ലോ ഇന്നു മുതല്‍ ഇരു മെയ്യാണെങ്കിലും ഇന്ന് മുതല്‍ ഒരു മനസ്സാണല്ലോ നമുക്ക്‌ നമുക്കിടയിൽ ഇങ്ങനത്തെ മുഖവുരയെന്തിന്ന്? "

രാജകുമാരൻ ആരംഭിച്ചു " പ്രിയേ ഞാന്‍ വൈവാവിക ജീവിതത്തില്‍ ഒട്ടും താൽപര്യമുള്ളവനല്ല. പിതാവിന്റെയും മറ്റും നിർബന്ധത്തിന് വഴങ്ങിയാണ് ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത് . എനിക്ക് ഇബാദത്തുകൾ വർദ്ധിപ്പിക്കുന്നതിലാണ് സന്തോഷം . ഭവതിക്ക് എന്നോടൊപ്പം ക്ഷമിക്കാനാവുമെങ്കിൽ മാത്രം എന്നോടൊപ്പം കഴിയാം . അല്ലെങ്കില്‍ ഞാനുടനെ പിരിച്ചയക്കാം . എന്റെ പേരില്‍ ഒരാള്‍ വിഷമമനുഭവിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല"

പ്രതികരണമറിയാൻ നവവധുവിന്റെ മുഖത്തേക്ക് നോക്കി അചഞ്ചലവും ധീരവുമായിരുന്നു ആ വാക്കുകള്‍ " ഇല്ല ! "ഇല്ല ഹൃദയേശരാ! അങ്ങയെ ഉപേക്ഷിച്ചു പോവാന്‍ ഒരിക്കലുമെനിക്കാവില്ല പ്രഥമ ദൃശ്ട്യാ തന്നെ എന്റെ ഹൃദയം ഞാന്‍ അങ്ങേക്കു സമർപ്പിച്ചു കഴിഞ്ഞു. അങ്ങയെ പിരിഞ്ഞു ഞാന്‍ എവിടെയും പോവുന്നില്ല. ഒന്നുമില്ലെങ്കിലും അങ്ങയുടെ ഈ മുഖം കണ്ടിരിക്കാമല്ലോ. " പ്രിയതമയുടെ വാക്കുകള്‍ കേട്ട ബൽയാക്ക് സന്തോഷമായി അദ്ദേഹം പറഞ്ഞു " എങ്കില്‍ ഇക്കാര്യം നീ ഒരിക്കലും പരസ്യമാക്കരുത് ; എന്തുവന്നാലും . പരസ്യപ്പെടുത്തുന്ന പക്ഷം ദുന്യാവിലും ആഖിറത്തിലും നാശമായിരിക്കും ഫലം. രഹസ്യം സൂക്ഷിച്ചാലോ ഇരു വീട്ടിലും ഗുണം ലഭിക്കും തീർച്ച" അവള്‍ സംതൃപ്തിയോടെ സമ്മതം പറഞ്ഞു .

കാലം ആരെയും കാത്തുനിന്നില്ല ഗമിച്ചു കൊണ്ടിരുന്നു . സുഖകരമായ ആ ദാമ്പത്യം അസ്വാരസ്സങ്ങളില്ലാതെ മുന്നോട്ടു ഗമിച്ചു . പക്ഷേ ഏതൊരു കാര്യത്തിനാണോ കുമാരനെ വിവാഹം കഴിപ്പിച്ചത് ; ആ ലക്ഷ്യം പൂവണിഞ്ഞില്ല. 

ജനങ്ങള്‍ അടക്കം പറഞ്ഞു ; കുമാരന്‍ പുരുഷത്യമില്ലാത്ത ഷണ്ഡനാണോ? വിവരം രാജാവിന്റെ ചെവിയിലുമെത്തി. രാജാവിനിതു വലിയ വിഷമം സൃഷ്ടിച്ചു 

ചിലര്‍ പറഞ്ഞു " കുഴപ്പം കുമാരിക്കാണ് ചികിത്സ കുമാരിക്കാണ് വേണ്ടത് " 

നിജസ്ഥിതിയറിയാൻ കുമാരനെ രാജാവ് വിളിച്ചു വരുത്തി തുറന്ന് ചോദിച്ചു " കുമാരാ, നാം നിന്നെ വിവാഹം കഴിപ്പിച്ചതിന്റെ ലക്ഷ്യം നിനക്കു നന്നായറിയാമല്ലോ. ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യവും ഞാനും . അല്ല ! ഇനി വല്ല മരുന്നും സേവിക്കേണ്ടതുണ്ടെങ്കിൽ കൊട്ടാരം വൈദ്യനോട് പറഞ്ഞേക്കാം അതിലൊട്ടും മടിക്കേണ്ടതില്ല"

രാജകുമാരൻ വിനയാനിതനായി മറുപടി പറഞ്ഞതിങ്ങനെയാണ് : " പിതാവേ , അല്ലാഹുവാണ് എല്ലാം നൽകുന്നവൻ അവന്റെ ഉദ്ദേശം അനുസരിച്ചേ എല്ലാം നടക്കൂ ! മക്കളെ നൽകുന്നതും അവന്റെ കാര്യമാണ് . അതില്‍ നാം വേവലാതിപ്പെട്ടിട്ടു കാര്യമില്ല . എല്ലാം അല്ലാഹുവിലർപ്പിച്ചു ക്ഷമയോടെ കഴിയുകയാണ് അടിമകളായ നാം ചെയ്യേണ്ടത് "

രാജാവ് നിശബ്ദനായി.

യഥാര്‍ത്ഥത്തില്‍ ഭാര്യഭർത്താക്കൻമാർ തമ്മില്‍ ബന്ധം നടന്നങ്കിലല്ലേ കുഞ്ഞുണ്ടാവൂ. രാത്രി മുഴുവന്‍ ഇബാദത്തുകളിൽ മുഴുകി കഴിച്ചു കൂട്ടുന്ന രാജകുമാരനു മക്കളുണ്ടാകുന്നതെങ്ങനെ?

രാജകുമാരിയെ വിളിച്ചു വരുത്തി രാജാവ് ഇതേ ചോദ്യമുന്നയിച്ചു . കുമാരന്‍ പറഞ്ഞ അതേ മറുപടി തന്നെയാണ് അവളും പറഞ്ഞത് . ഭർത്താവിന്റെ രഹസ്യം അവള്‍ സംരക്ഷിക്കുക തന്നെ ചെയ്തു ..
ദിവസങ്ങൾ പിന്നെയും കടന്നു പോയി. പേരക്കിടാവിനെ കാത്തിരുന്ന
രാജാവിന്റെ ക്ഷമ നശിച്ചു.  ഒടുവിൽ രാജാവ്‌ ആ കടുത്ത തീരുമാനം എടുത്തു. അദ്ദേഹം പുത്രനെ വിളിച്ചു പറഞ്ഞു "നീ അവളെ വിവാഹ മോചനം നടത്തി വേറൊരു സ്ത്രീയെ വിവാഹം ചെയ്യണം. സാന്താനോല്പാതന ശേഷിയില്ലാത്ത ഒരു സ്ത്രീയെ ഭാര്യയായി നിർത്തുന്നതിൽ കാര്യമില്ല ".
  
ബൽയാ രാജകുമാരനു അനുസരിക്കുക അല്ലാതെ മാര്ഗം ഉണ്ടായിരുന്നില്ല.
അങ്ങനെ അതുവരെ സ്നേഹപൂര്ണമായ കുടുമ്പജീവിതം നയിച്ച ആ യുവകുസുമങ്ങൾ വേർപിരിഞ്ഞു.

അവർ എല്ലാം വിധിയാണെന്ന് കരുതി സമാധാനിച്ചു. ഈമാനികപ്രഭ ജ്വലിച് നിൽകുന്ന അവരുടെ മനസ്സ് റബ്ബിന്റെ ഏതുവിധിയും സന്തോഷത്തോടെ അങ്ങീകരിക്കാനും സ്വീകരിക്കാനും സദ്യമാകുന്ന വിധത്തിൽ ഇതിനോടകം പാകപ്പെട്ടു കഴിഞ്ഞിരുന്നു.
$ads={1}
                               വികാരഭരിതം ആയിരുന്നു ആ വേർപാട്. അവർ പരസ്പരം ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്തു ദുഃഖപൂർവ്വം വഴിപിരിഞ്ഞു.

രാജകുമാരാൻ പിന്നീടു വധുവായി തിരഞ്ഞെടുത്തത് മക്കളുള്ള ഒരു വിധവയെയായിരുന്നു.

അബദ്ധം ഇനി ആവർത്തിക്കരുത് ഇതായിരുന്നു രാജാവിന്റെ ഉള്ളിലിരിപ്പ്. യഥാര്ത കാരണം അപ്പോഴും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലൊ.
  
ചെറിയ ഒരു വിരുന്നോടെ വിവാഹം നടന്നു. ബൽയാ ആദ്യ ഭാര്യയോട് പറഞ്ഞത് പോലെ എല്ലാക്കാര്യങ്ങളും പുതിയ ഭാര്യയോടും തുറന്നുപറഞ്ഞു. രഹസ്യം സൂക്ഷിക്കാൻ പ്രത്യേകം വസ്വിയ്യത് ചെയ്തു.
അവൾ അത് സമ്മതിച്ചു.

 നാളുകൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായി കാണാതിരുന്നപ്പോൾ രാജാവ് പുതിയ ഭാര്യയെ വിളിച്ചു കാര്യമന്വേഷിച്ചു. ഭാർതാവിനെ വഞ്ചിച്ചുകൊണ്ട് അവളാ രഹസ്യം പരസ്യമാക്കി. ഒന്നാം ഭാര്യയുടെ കഥയും രാജവിനോടവൾ പറഞ്ഞു.

രാജാവിനു കോപം സിരകളിൽ ഇരച്ചു കയറി. പിതാവിന്റെ കോപം മനസ്സിലാക്കിയ രാജകുമാരാൻ ഇങ്ങനെ ചിന്തിച്ചു.

ഇനിയിവിടെ നിൽക്കുന്നതിൽ അർതഥമില്ലാ
എവിടേക്കെങ്കിലും ഒളിച്ചോടി സ്വതന്ത്രമായി അല്ലാഹുവിനു ഇബാദത്ത് ചെയ്ത് കഴിഞ്ഞുകൂടാം. അല്ലെങ്കിലും കൊട്ടാരജീവിതത്തോട് ആദ്യമേ താല്പര്യം ഉണ്ടായിരുന്നില്ലല്ലോ  !!!!.

 അങ്ങനെ രാത്രി ആരോരുമറിയാതെ ബൽയ കൊട്ടാരംവിട്ടിറങ്ങി. നേരം പുലർന്നപ്പോൾ കുമാരനെ കാണാനില്ല. എവിടേക്ക് പോയെന്ന് ആര്ക്കുമറിയില്ല. വാർത്ത കാട്ടുതീപോലെ നാടാകെ പരന്നു. രാജാവ് തളര്ന്നു.
തന്റെ പ്രവര്ത്തിയിൽ ദുഃഖം തോന്നിയ രാജാവ് മകനെ കണ്ട്പിടിച്ച് കൂട്ടിക്കൊണ്ട്വരാൻ ദൗത്യസംഘങ്ങളെ പലഭാകതെക്കായി അയച്ചു. മകനെ കണ്ടുപിടിച്ച് കൊണ്ട്വരുന്നവർക്ക് പല സമ്മാനങ്ങൾ രാജാവ് വാഗ്ദാനം ചെയ്തു.

            അന്വേഷകർ പല ഭാകത്തേക്കും നീങ്ങി കാടും മേടും അവർ അരിച്ചുപെറുക്കി, യാതൊരു ഭലവും ഉണ്ടായില്ല.

നീണ്ട തിരച്ചിലിനൊടുവിൽ ഒരു സംഘം  വിജനമായൊരു ഗുഹയിൽ ആരാധനാനിമഗ്നനായി ഇരിക്കുന്ന രാജകുമാരനെ കണ്ടെത്തി.

    അവരുടെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. ആദരപൂർവ്വം അവർ കുമാരനെ സമീപിച്ച് കൊട്ടാരവിശേഷങ്ങൾ കൈമാറി. ഞങ്ങളോടൊപ്പം കൊട്ടാരത്തിലേക്ക് വരണമെന്നഭ്യർത്ഥിച്ചു.

 അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ് "പ്രിയരേ...  ഞാനിനി കൊട്ടാരത്തിലേക്ക് വരുന്നില്ല. ഭൗതിക സുഖങ്ങളിൽ എനിക്കൊട്ടും താല്പര്യവുമില്ല. അനശ്വരസുഖ തിനായി അല്ലാഹുവിൽ ലയിച്ചുചേര്ന്നിരിക്കുന്നു ഞാൻ, അത് കൊണ്ട് ഞാൻ ഇവിടെത്തന്നെ കഴിഞ്ഞു കൊള്ളാം !!. അതിനെന്നെ അനുവദിക്കണം, എന്നെ കണ്ടെത്തിയ കാര്യം നിങ്ങളാരെയും അറിയിക്കരുത്, അക്കാര്യം രഹസ്യമായി സൂക്ഷിച്ചാൽ നിങ്ങളുടെ ഇഹലോകവും പരലോകവും രക്ഷപ്പെടും. പരസ്യപ്പെടുതിയാലോ ഇരുലോകത്തും നാശമായിരിക്കും ഭലം!!!. "

 ഇല്ല ഒരിക്കലും ഈ രഹസ്യം ഞങ്ങൾ  പുറത്തു  പറയില്ല എന്നവർ സത്യം ചെയ്തു പറഞ്ഞു. സംഘത്തെ സന്തോഷപൂർവ്വം യാത്രയാക്കി അദ്ദേഹവും അവിടെ നിന്നും യാത്ര തിരിച്ചു
എങ്ങോട്ടെന്നില്ലാതെ !!!.

 രാജാവിന്റെ സമ്മാനങ്ങളെ കുറിചോർത്തപ്പോൾ അന്വേഷകര്ക്ക് രഹസ്യം മറച്ചു വക്കനായില്ല.

 അവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ചേർന്ന് വാക്ക്‌ ലഘിച്ചു.

 അവർ കൊട്ടാരത്തിലെത്തി രാജാവിനെ വിവരം ധരിപ്പിച്ചു. ധനമോഹം അതിനവരെ പ്രേരിപ്പിക്കുകയായിരുന്നു. പണത്തിനു വേണ്ടി മനുഷ്യർ ചിലപ്പോൾ എന്തും ചെയ്യുമല്ലോ.

 രാജാവ് കൂടുതൽ പേരെ അവരോടൊപ്പം പറഞ്ഞയച്ചു. മകന്റെ തിരുച്ചു വരവിനായി രാജാവ്‌ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു.

 അന്വേഷകരെത്തിയപ്പോഴേക്കും രാജകുമാരാൻ അവിടം വിട്ട് ഏറെ ദൂരം സഞ്ചരിച്ചിരുന്നു.

 അവർ നിരാശരായി മടങ്ങി. മകനെ കാത്തിരുന്ന രാജാവിന്‌ സങ്കടം അടക്കാനായില്ല. അവനെ കണ്ടുവെന്നും സംസാരിച്ചുവെന്നും പറഞ്ഞവർ തന്നോട് കളവു പറഞ്ഞ് തന്നെ വഞ്ചിച്ചതായിരിക്കുമോ???.

രാജാവ്‌ ന്യായമായും സംശയിച്ചു.

രാജാവിന്റെ ഉത്തരവ് പെട്ടെന്നായിരുന്നു."ഈ വഞ്ചകന്മാരെ കൊന്നു കളയൂ".

         അവർക്കെന്തെങ്കിലും പറയാൻ അവസരം ലഭിക്കും മുൻപ് തന്നെ രാജാവിന്റെ കല്പന നടപ്പാക്കപ്പെട്ടു. ഒന്പതു പേരുടെയും വധശിക്ഷ നടപ്പിലായി.

 രഹസ്യം പരസ്യമാക്കിയവർ ശിക്ഷിക്കപ്പെട്ടു രഹസ്യം രഹസ്യമായി തന്നെ സൂക്ഷിച്ച ഒരാളാവട്ടെ  ശിക്ഷയില്നിന്നും രക്ഷപ്പെടുകയും ചെയ്തു.

       മനുഷ്യമനസ്സിനു ചാഞ്ചാട്ടം സ്വാഭാവികമാണ്. മരുഭൂമിയിൽ അകപ്പെട്ട പക്ഷിതൂവൽ കാറ്റിൽ സഞ്ചരിക്കും പോലെ അതങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. 'ഖൽബ്' എന്നാണ് ഹൃദയത്തിനു അറബിയിൽ പറയുക 'ഖലബ' എന്ന ക്രിയാധാതുവിൽ നിന്നാണ് ആ പഥം നിഷ്പന്നമായത്. 'മാറിമറിയുക' എന്നാണ് അതിനര്ത്ഥം. കൂടുതൽ മാറിമറിയുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് 'ഖൽബിനു' ആ പേരു വരാൻ കാരണവും. 

      താൽക്കാലിക വിദ്വേഷം കൊണ്ട് രാജാവിന് മകനോട്‌ കയർത്ത് സംസാരിക്കേണ്ടതായി വന്നു എങ്കിലും അദ്ധേഹത്തിന്റെ മനസ്സ് വിരഹവേദനയാൽ നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു.

       തന്റെ ഏക സന്തതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌ ഇനിയെനിക്കാരാണുള്ളത്??. രാജാവ് തൊട്ടതിനും പിടിച്ചതിനുമൊക്കെ പരിചാരകരോട് കയർത്തു സംസാരിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഹൃദയവേദന പ്രതിഭലിച്ചു തുടങ്ങി.

       മകന്റെ രണ്ടാം ഭാര്യയോടായിരുന്നു രാജാവിനു കൂടുതൽ വിദ്വേഷം. അവൾ കാരണമാണ് രാജാവിന്‌ പുത്രനെ നഷ്ടമായത്. അവൾ രഹസ്യം പുറത്തു പറഞ്ഞതാണ് പ്രശ്നമായത്‌. രാജകുമരനെ തന്നിൽ നിന്നകറ്റാൻ കാരണക്കാരി ആയവളെ ഇനി  വച്ചേക്കരുത്.

   "ആരവിടെ.. !!! അവളെ കൊണ്ടുവരൂ " ഉത്തരവിൽ കൊട്ടാരം വിറച്ചു. പുത്രവിയോഗത്താൽ  മനോനില തെറ്റിയ രാജാവ് അടുത്ത ഉത്തരവ് പുറപ്പെടുവിച്ചു. "അവളുടെ തല വെട്ടൂ അവളാണ് രാജകുമാരനെ നമുക്ക് നഷ്ടപ്പെടുത്തിയത് ".

       രാജകല്പ്നയല്ലേ അത് നടപ്പിലാക്കാൻ അധികം താമസമുണ്ടായില്ല. രഹസ്യം സൂക്ഷിക്കണമെന്ന് അല്ലാത്തപക്ഷം ദുനിയാവും ആഹിറവും നഷ്ടപ്പെടും എന്ന പ്രഥമരാത്രിയിലെ (മണിയറ) ഭാർതാവിന്റെ വാക്ക് അക്ഷരാർത്ഥത്തിൽ പുലരുകയായിരുന്നു.

       കൊട്ടാരത്തിൽ നടന്ന സംഭവങ്ങൾ നാട്ടിൽ പാട്ടവാൻ അധികം സമയം വേണ്ടിവന്നില്ല.മൊഴി ചൊല്ലപ്പെട്ട ആദ്യഭാര്യയും, രഹസ്യം സൂക്ഷിച്ചതിന്റെ പേരിൽ രക്ഷപ്പെട്ടയാളും ഭയത്താൽ കിടുകിടാ വിറക്കാൻ തുടങ്ങി. ഒരു പക്ഷെ വൈകാതെ തങ്ങളും വധിക്കപ്പെടാൻ സാധ്യതയുണ്ട്. ആദ്യഭാര്യ ശങ്കിച്ചു "രണ്ടാം ഭാര്യയുടെ ഗതിയാകുമോ തനിക്കും വന്നുചേരുക". അവർ പരിഭ്രമിച്ചു പക്ഷെ "അവൾ ഭാർതാവിനെ വഞ്ചിച്ചത് കൊണ്ടാണ് കൊല്ലപ്പെട്ടത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ആവും വിധംഅദ്ധേഹത്തെ പരിചരിക്കുകയും ചെയ്തു. 

എന്നാലും രാജാവിന്റെ ഉത്തരവിന് മുന്നിൽ ശരിയും തെറ്റും പ്രശ്‌നമാവില്ലല്ലൊ. അല്ലാഹുവേ നീ കാക്ക് ". അവളുടെ മനോതലം പ്രാർത്ഥനയിൽ മുങ്ങി.

       എന്തായാലും ഇനിയിവിടെ നിൽക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. അവൾ നാടുവിടാൻ തീരുമാനമെടുത്തു. ഇതേസമയം മറ്റൊരാളും ഇതേ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

എല്ലാം അല്ലാഹുവിൽ അർപ്പിച്ച് അവൾ യാത്ര തുടങ്ങി. രാജകുമാരനെ തിരയാൻ പോയി വഗ്ദ്ധതം പാലിച്ചയാളും  പേടിച്ച് നാട് വിടാനുറച്ചു. അദ്ദേഹവും യാത്ര തിരിച്ചു.

      അല്ലാഹുവിന്റെ വിധി എന്നല്ലാതെ എന്ത് പറയാൻ. ഇണയും  തുണയും ഇല്ലാതെ സഞ്ചരിച്ചിരുന്ന അവർ രണ്ടുപേരും മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യെ  കണ്ടുമുട്ടി.

     അതവക്കൊരു അനുഗ്രഹമായി. അവർ അങ്ങനെ  വിവാഹിതരായി മറ്റൊരു രാജ്യത്ത് ചെന്ന് സുഖമായി ജീവിതം ആരംഭിച്ചു.

 രഹസ്യം സൂക്ഷിച്ച പെണ്ണിന് രഹസ്യം സൂക്ഷിച്ച പുരുഷനെ ഭർത്താവായി ലഭിച്ചു. നല്ലവരായ ആ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ  ജനിച്ചു. എന്നാൽ ആ സന്തോഷവും കൂടുതൽ കാലം നീണ്ടു നിന്നില്ല.

      നല്ലവര്ക്കാണല്ലോ കൂടു തൽ പരീക്ഷണങ്ങളെ നേരിടേണ്ടി വരിക. ഭർതാവ് മരണത്തിനു കീഴടങ്ങി. അവർ വിറകു വെട്ടുന്ന തൊഴിൽ ചെയ്തു അനാഥരായ മക്കളെ പോറ്റി വളര്ത്തി.

       എന്നാൽ പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല. ഏകദൈവ വിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഒരു രാജാവ്‌ ആ രാജ്യത്തിന്റെ അദികാരം ഏറ്റെടുത്തു. സത്യവിശ്വാസത്തിന്റെ    പേരിൽ ആ സ്ത്രീയും പിടിക്കപ്പെട്ടു. സത്യവിശ്വാസത്തിൽ നിന്നും പിന്മാറാൻ രാജാവും കിങ്കരന്മാരും അവളോട്‌ ആവശ്യപ്പെട്ടു.

     എന്നാൽ ഈ ഭീഷണികളൊന്നും ആദ്യ ഭർത്താവിൽ നിന്നും ലഭിച്ച ഈമാനിക വെളിച്ചത്തെ ഊതിക്കെടുത്താൻ പോന്നതായിരുന്നില്ല.
പ്രാകൃതമായശിക്ഷകളായിരുന്നു സത്യവിശ്വാസികള്ക്ക്  നേരിടേണ്ടതായി വന്നത്.

      രാജകിങ്കരന്മാർ വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ചു. മഹതിയുടെ മൂത്തകുട്ടിയെ ചെമ്പിനടുതെക്ക് കൊണ്ടുവന്നു.


      സത്യവിശ്വാസത്തിൽ നിന്നും മാറിയില്ലെങ്കിൽ കുട്ടിയെ ഇതിൽ ഇടാൻ പോകുന്നു രാജകല്പന വന്നു. മഹതി വിശ്വാസത്തിൽ തന്നെ ഉറച്ചു . അവർ കുട്ടിയെ തിളച്ചുമറിയുന്ന ചെമ്പിലേക്ക് എടുത്തെറിഞ്ഞു. മഹതിയുടെ വിശ്വാസത്തിൽ മാറ്റമില്ല എന്നുകണ്ടവർ രണ്ടാമത്തെ കുട്ടിയെയും ചെമ്പിലേക്കെറിഞ്ഞു.


    ഇനിയുള്ളത് ഏറ്റവും ചെറിയ മോനാണ്. ഇത്തവണ പുത്ര സ്നേഹത്താൽ മഹതി അല്പം പിന്നിലേക്ക്‌ മാറിയോ എന്ന സംശയം. എന്നാൽ സംസാരപ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞ് സ്ഫുടമായ ഭാഷയിൽ സംസാരിച്ചു "ഉമ്മാ എന്നെ അതിൽ എറിയട്ടെ, പിന്മാറരുത്‌ നമുക്ക് സ്വർഗത്തിൽവച്ച് കാണാം".


    അവസാനം മഹതിയുടെ ഊഴമെത്തി. ചെമ്പിലേക്ക് എറിയും മുന്പ് ഭടന്മാർ അവരോടു അന്ത്യാഭിലാശത്തെപറ്റി ചോദിച്ചു. മഹതി പറഞ്ഞു "എന്നെയും എന്റെ മക്കളെയും  എന്റെ ഭർത്താവിന്റെ കബറിനടുത്തായി മറവുചെയ്യണം ". 


മഹതിയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റപ്പെട്ടു അവരെല്ലാം അതിനടുത്തായി മറവു ചെയ്യപ്പെട്ടു.

നബിയേ, (സ)
അവരുടെ കബറുകളിൽ നിന്നടിച്ചുവീശുന്ന  പരിമളമാണ് താങ്കളിപ്പോൾ അനുഭവിച്ചത്.  ജിബ്രീൽ (അ) കഥ പറയൽ അവസാനിപ്പിച്ചു.
$ads={2}

ജീവജലതടാകം തേടി.


ഖിള്ർ നബി (അ)ന് അന്ത്യനാൾ വരെ ആയുസ്സ് കിട്ടിയകാരണത്തെക്കുറിച്ച് പണ്ഡിതൻമർക്കിടയിൽ വിവിധ അഭിപ്രായങ്ങൾ നിലനില്ക്കുന്നു

ഐനുൽ ഹയാത്  എന്നൊരു തടാകം ഉണ്ടത്രേ ഭൂമിയിൽ. അതിലെ വെള്ളം ആരെങ്കിലും കുടിച്ചാൽ അവന്ന് ഖിയാമത് നാൾവരെ ആയുസ്സുണ്ടാകും എന്നാണ് വിശ്വാസം.

   രാജകൊട്ടാരത്തിൽ നിന്നും ഒളിച്ചോടിയ ശേഷം ഈ തടാകത്തിൽ നിന്നും വെള്ളം കുടിച്ചതിനാലാണ് ഖിള്ർ നബി (അ)ന് അന്ത്യനാൾ വരെ ആയുസ്സുണ്ടായത് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

 മറ്റൊരഭിപ്രായം ഇങ്ങനെയാണ് , ആഗോള ചക്രവർത്തിയായ ദുൽകർനൈനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. മനുഷ്യനായിരുന്നില്ല അതു സനാഖിൽ എന്നു പേരായ ഒരു മലക്ക് ആയിരുന്നു

 ഒരിക്കൽ ചക്രവര്ത്തി സനാഖിലിനോട് ചോദിച്ചു "ഭൂമിയിൽ ഐനുൽഹയാത് എന്നൊരു തടാകം ഉള്ളത് എവിടെയാണ്, അറിയുമോ?". 

  മലക്ക് സ്ഥലം ദുൽകർനൈനിക്ക് പറഞ്ഞു കൊടുത്തു. ഖിള്ർ  നബി (അ) നെ മുന്നണിപ്പോരാളികളിൽ ഒരാളായി നിയമിച്ച് പ്രസ്തുത സ്ഥലത്തേക്ക് യാത്രതിരിച്ചു.

 ഒരു നീണ്ട യാത്രക്കൊടുവിൽ ഇരുണ്ട ഭൂമിയിൽ കൂരാ-ക്കൂരിരുട്ടായിരുന്ന ഒരുമലഞ്ചെരിവിൽ ഖിള്ർ  നബി (അ) തടാകം കണ്ടെത്തി. ഖിള്ർ  നബി (അ) അതിൽ നിന്നും ആവോളം കുടിക്കുകയും കുളിക്കുകയും ചെയ്തു.

 ഖിള്ർ  നബി (അ)ന്റെ പിന്നാലെ വന്നവർക്കോ ദുൽകർനൈനിക്കോ ആ തടാകം കണ്ടെത്താൻ ആയതുമില്ല. അങ്ങനെ അസാകിർ (റ) അഭിപ്രായപ്പെടുന്നു.


യാത്രയിൽ ദുൽകർനൈനിയും മലക്കും ഒരു കൊട്ടാരത്തിൽ സംഗമിച്ചു. മലക്ക് ദുൽകർനൈനിക്ക് ഒരു കല്ല്‌ സമ്മാനിച്ച്‌ യാത്ര ആയി. ദുൽകർനൈനിക്ക് കല്ലിനെക്കുറിച്ചു മനസ്സിലായില്ല.

തിരിച്ചു സൈന്യത്തിനടുത്തിനടുത്തെത്തി പണ്ടിതന്മാരോട് ആ കല്ലിനെക്കുറിച്ചുള്ള രഹസ്യം പറയാൻ ആവശ്യപ്പെട്ടു.


അവർ ആ കല്ല്‌ പരിശോദിച്ചു. അവർ അതു തൂക്കിനോക്കാനായി ത്രാസിൽ വച്ചു. എന്തത്ഭുതം മറുതട്ടിൽ അതിനെക്കാൾ നൂറു കല്ലുകൾ വച്ചിട്ടും ആ തട്ടിന് ഒരനക്കവും സംഭവിച്ചില്ല. അവര്ക്ക് ആ കല്ലിന്റെ രഹസ്യം മനസ്സിലായില്ല.

 അവർ പണ്ഡിതനും മന്ത്രിയുമായ ഖിള്ർ നബി (അ)നോട് കല്ലിന്റെ രഹസ്യം പറയാൻ ആവശ്യപ്പെട്ടു.

 അല്പസമയം ആലോചിച്ച ശേഷം അദേഹം മറുതട്ടിൽ കല്ലുവച്ച് അതിനു മുകളിൽ അല്പം മണ്ണ് വാരിയിട്ടു.

 അത്ഭുതം തട്ടതാ ഉയരുന്നു.ഖിള്ർ നബി (അ) തുടർന്നു.മനുഷ്യന്റെ ഉപമയാണ് മലക്ക് ആ കല്ലിലൂടെ നമുക്ക് വ്യക്തമാക്കിത്തന്നത്.


മണ്ണിട്ട്‌ മൂടുവോളം അവന്റെ ആഗ്രഹങ്ങൾ അവനെക്കീഴടക്കിക്കോണ്ടേ ഇരിക്കും എന്നര്ഥം. ആറടിമണ്ണിൽ എത്തുന്നത് വരെ അവനൊന്നും മതിയാവുകയില്ല.


ഖിള്ർ നബി (അ)ന്റെ വിശദീകരണം കേട്ട പണ്ടിതന്മാര്ക്ക് അദേഹത്തിന്റെ  ബുദ്ധിശക്തിയിലും പാണ്ടിത്യതിലും അവർക്ക് അഭിമാനം തോന്നി. അവർ നബിക്ക് മുൻപിൽ വളരെ ആദരവോടെ നിന്നു.

 ഖിള്ർ നബി (അ) പഠിപ്പിച്ച ഇതേ ആശയംമുത്ത് നബി ﷺപല ഹദീസുകളിലൂടെയും നമ്മെ  പഠിപ്പിച്ചതായി കാണാം അവയിൽ ഒന്ന്

"നിശ്ചയം മണ്ണല്ലാതെ മനുഷ്യന്റെ വയർ നിറയ്ക്കുകയില്ല. 

ആദം നബി (അ) യുടെ വസിയ്യത്ത്


ആദിപിതാവ് ആദം നബി(അ) മരണാസന്നനായപ്പോൾ  നൂഹ് നബി (അ) ഉൾപ്പടെ ഉള്ള  തന്റെ മക്കളെ എല്ലാം വിളിച്ചു വരുത്തി ഇങ്ങനെ വസ്വിയ്യത് ചെയ്തു.

"പിൽകാലത്ത് ഭൂമിയിൽ ഒരു വലിയ ജലപ്രളയം വരാനിരിക്കുന്നു അപ്പോൾ എന്റെ ഭൗതികശരീരം കപ്പലിൽ കയറ്റി കൊണ്ട് പോവുകയും, ഞാൻ പറയുന്ന സ്ഥലത്ത് എന്നെ മറവു ചെയ്യുകയും വേണം".
  

ആദം നബി (അ)പ്രസ്തുത സ്ഥലം അവർക്ക് നിർണയിച്ചു കൊടുത്തു. അദ്ദേഹം പറഞ്ഞ പ്രകാരം നൂഹ് നബി (അ)ന്റെ കാലത്ത് ജലപ്രളയം ഉണ്ടായി. അവർ പിതാവിന്റെ ഭൗതിക ശരീരം അർഹിക്കുന്ന  ആദരവോടെ കപ്പലി കയറ്റി.


മാസങ്ങളോളം വെള്ളത്തിലൂടെ ഒഴുകി നടന്ന കപ്പൽ ജലനിരപ്പ് കുറഞ്ഞു ജൂദി പർവതത്തിൽ നങ്കൂരമിട്ടു. ആദം നബി (അ)ന്റെ വസ്വിയ്യത്ത് പ്രകാരം പ്രത്യേക സ്ഥലത്ത് നബിയെ മറവു ചെയ്യാൻ നൂഹ് നബി (അ) മക്കളോട് ആവശ്യപ്പെട്ടു.


അവർ പറഞ്ഞു "പിതാവേ ആരോരും കൂട്ടിനില്ലാത്ത ഈ കനത്ത ഏകാന്തതയിൽ അതെങ്ങനെ സാധിക്കും".

നൂഹ് നബി (അ) പറഞ്ഞു. "മക്കളെ നിങ്ങളുടെ പിതാവായ ആദം നബി (അ) പ്രാർത്ഥിച്ചിട്ടുണ്ട് തന്നെ മറമാടുന്നവർക്ക് ദീർഘായുസ് ഉണ്ടാവണേ എന്ന്".

 പക്ഷെ അവരാരും ജനാസ മറവു ചെയ്യാൻ ധൈര്യപ്പെട്ടില്ല. ഭൗതിക ശരീരം പിന്നെയും  കപ്പലിൽ തന്നെ വർഷങ്ങളോളം കിടന്നു. നബിമാരുടെ ശരീരം ഭൂമി ഭക്ഷിക്കുകയില്ലല്ലോ !!!.


ധാരാളം വർഷങ്ങള്ക്ക് ശേഷം ഖിള്ർ നബി (അ) ആണ് ആദം നബി (അ)ന്റെ ജനാസ നിശ്ചിത സ്ഥലത്ത് മറവുചെയ്തത്.


അതുകൊണ്ട് തന്നെ ആദി പിതാവിന്റെ പ്രാർതനയും ഖിള്ർ നബി (അ)ന് ലഭിച്ചു.

ഖിള്ർ നബി (അ)ന് അന്ത്യ നാൾ വരെ അള്ളാഹു ദീർഘായുസ് നൽകി.

You may like these posts